Thursday, September 9, 2010

ശിക്കാര്‍സംവിധാനം : പദ്മകുമാര്‍
നിര്‍മാണം :കെ.കെ രാജഗോപാല്‍
കഥ ,തിരക്കഥ,സംഭാഷണം : ടി .സ് സുരേഷ് ബാബു
ഛായാഗ്രഹണം : മനോജ്‌ പിള്ള
കലാസംവിധാനം : മനു ജഗത്
ഗാനങ്ങള്‍ : ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം :എം .ജയചന്ദ്രന്‍
സംഘട്ടനം : ത്യാഗരാജന്‍
വിതരണം :മാക്സ് ലാബ്

അഭിനേതാക്കള്‍ :
മോഹന്‍ലാല്‍ ,കലാഭവന്‍ മണി ,ജഗതി, കൈലാഷ് ,
സമുദ്രകനി
,ലാലു അലക്സ്‌ ,തലൈവാസല്‍ വിജയ്‌ ,
സ്നേഹ ,അനന്യ ,മൈഥിലി ,ലക്ഷ്മി ഗോപാലസ്വാമി ......

വാണിംഗ്
സുരാജ് വെഞ്ഞാറമൂട് സിനിമയില്‍ ഉണ്ട് .
സലിം കുമാര്‍ ഇല്ല .

കഥ

ചിറ്റാഴം എന്ന ഈറ്റവെട്ടു ഗ്രാമത്തില്‍ വര്‍ഷത്തില്‍ 6 മാസം
നീണ്ടുനില്‍ക്കുന്ന ഈറ്റവെട്ടു സീസണില്‍ ലോറി ഡ്രൈവറായി
വന്ന ആളാണ് ബലരാമന്‍ (മോഹന്‍ലാല്‍ ).ബലരാമന്
എന്‍ട്രന്‍സിനു
പ്രിപ്പയര്‍ ചെയ്യുന്ന ഒരു മകളുണ്ട് (അനന്യ).
ബലരാമന്റെ സഹായിയാണ് മണിയപ്പന്‍ (കലാഭവന്‍ മണി ).
6 മാസത്തെ സീസണില്‍ ചിറ്റാഴം ഒരു ടൌണ്‍ഷിപ്പായി മാറും .
കച്ചവടക്കാരും
,ഈറ്റ വെട്ട് തൊഴിലാളികളും എല്ലാം ചിറ്റാഴത്തു
വന്നുചേരും .ലരാമന് ചുറ്റും ഒരു ദുരൂഹതയുണ്ട്.ഭീതിയുടെ
ഒരു നിഴല്‍ അയാളെ പിന്തുടരുന്നു.
ആന്ദ്ര പ്രദേശ് പോലീസില്‍
കോണ്‍സ്റ്റബിള്‍ ആയിരുന്ന അയാള്‍ 15 വര്‍ഷം മുന്നേ അത്
രാജി
വെച്ച് മകളെയും കൊണ്ട് പല പല നാടുകള്‍ അലയുകയാണ് .
ഒടുവിലാണ്
ചിറ്റാഴത്ത് എത്തിചേരുന്നത്‌ .

ഒരുനാള്‍ അയാളെ തേടി സുലൈമാന്‍ റാവുത്തര്‍ (തലൈ വാസല്‍
വിജയ്‌) എന്ന പഴയ ഒരു സുഹൃത്ത്‌ വന്നെത്തുന്നു.ബലരാമന്റെ
കൂടെ കോണ്‍സ്റ്റബിള്‍ ആയി ജോലി ചെയ്ത ആളാണ് റാവുത്തര്‍ .
അയാള്‍ ബലരാമനോട് ഞെട്ടിപ്പിക്കുന്ന ഒരു കാര്യം പറയുന്നു .
അവരുടെ കൂടെ ഒരു ഓപ്പറേഷനില്‍ പങ്കെടുത്ത മറ്റു മൂന്നുപേര്‍,
അവരുടെ കുടുംബാംഗങ്ങള്‍ എല്ലാം ദുരൂഹ സാഹചര്യത്തില്‍
കൊല്ലപെട്ടു എന്ന്‌.ബലരാമനോടു സൂക്ഷിക്കണമെന്ന് പറഞ്ഞ്
റാവുത്തര്‍ തിരിച്ചു പോകുന്നു .

അനന്യ (സിനിമയിലെ പേര് മറന്നു പോയി ) മനു (കൈലാഷ് )
എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലാണെന്ന്
മനസ്സിലാക്കുന്ന ബലരാമന്‍ മനു ഒരു അനാഥന്‍ ആണെന്ന്
മനസ്സിലാക്കുമ്പോള്‍ അതിനെ എതിര്‍ക്കുന്നു .ഇനി അല്‍പ്പം
ഫ്ലാഷ്ബാക്ക് .ബലരാമന്‍ ഉള്‍പെടുന്ന പോലീസ് സംഘം
തെലുങ്കാനയിലെ ഒരു നക്സല്‍ നേതാവിനെ അബ്ദുള്ള
(സമുദ്രകനി ) ഓപ്പറേഷനില്‍ കോല്ലുന്നു.അയാളുടെ
ഭാര്യ രുഗ്മിണി (ലക്ഷ്മി ഗോപാലസ്വാമി ) തങ്ങളുടെ മകന്‍
നിങ്ങളോട് പകരം ചോദിക്കും എന്ന് പറഞ്ഞു ബലരാമന്റെ
വീട്ടില്‍ വെച്ച് സ്വയം വെടിവെച്ചു മരിക്കുന്നു .ബലരാമന്റെ
ഭാര്യയെ (സ്നേഹ ) ഹൈദരാബാദില്‍ വെച്ച് നക്സലുകള്‍
കോല്ലുന്നു .മനു അവരുടെ മകനാണെന്നും അയാള്‍ പകരം
വീട്ടാന്‍ വന്നതാണെന്നും ബലരാമന്‍ വിശ്യസിക്കുന്നു .
പിന്നീടു
കൊടൈക്കനാലിലെ കുപ്രസിദ്ധമായഡെവിള്‍സ്
കിച്ചണി
ല്‍
വെച്ചുള്ള ക്ലൈമാക്സ്‌ ......ശുഭം ....

ആകെമൊത്തം

2.30 മണിക്കൂര്‍ ദൈര്‍ഘ്യം . നാല് പാട്ടുകള്‍ ,ഇന്റെര്‍വല്‍
മുന്‍പ് രണ്ട് .ശേഷം രണ്ട് (ഒരു തെലുങ്ക് പാട്ട് ഉള്‍പ്പടെ ).
സിനിമ
പലയിടങ്ങളിലും വല്ലാതെ ഇഴയുന്നു .ഒരു വലിയ
താരനിര തന്നെ ഉണ്ടെങ്കിലും ഓര്‍ത്തിരിക്കാന്‍ പറ്റിയ
അഭിനയ
മുഹൂര്‍ത്തങ്ങള്‍ കുറവ് .തമ്മില്‍ ഭേദം ജഗതിയുടെ
(മത്തായി പിള്ള ) എന്നാ കഥാപാത്രം .രാത്രി ചിത്രീകരിക്കുന്നതില്‍
മനോജ്‌
പിള്ളക്ക് എന്തോ പോരായ്മയുണ്ടെന്നു തോന്നുന്നു .
"താണ്ടവത്തിന്റെ " ഹാങ്ങ്‌ ഓവര്‍ മാറാത്ത സുരേഷ് ബാബുവിന്റെ
ചില
വള്‍ഗര്‍ തമാശകള്‍ സുരാജിന്റെ അഭിനയത്തിന് മാറ്റുകൂട്ടുന്നു .
ഫാന്‍സ്‌
അസോസിയേഷന്‍ കുട്ടികുരങ്ങന്മാര്‍ക്ക് വേണ്ടി
സാധാരണക്കാരനായ
നായകന്റെ ചില ലാര്‍ജര്‍ താന്‍ ലൈഫ്
ഡയലോഗുകള്‍
(ഇന്‍ട്രോഷന്‍ ഫൈറ്റ് ഉള്‍പ്പടെ).

ചില സംശയങ്ങള്‍

1. ഒരു കൌമാരകാരിയുടെ/കാരന്റെ അച്ഛന്‍ ആകാന്‍ മാത്രം
വളര്‍ച്ച
എത്തിയില്ലേ നമ്മുടെ താരരാജാക്കന്മ്മാര്‍ .
(അനന്യ ബലരാമന്റെ ചേട്ടന്റെ മകളാണ് ).
2. ബലരാമനെ കാണുമ്പോളെല്ലാം പേടിച്ചു വിറച്ചു
നില്‍ക്കുന്ന
മത്തായി പിള്ളയുടെ കഥാപാത്രത്തിന്റെ
പേടിയുടെ കാരണം സംവിധായകന്‍ എവിടെയും
പറയുന്നില്ല (മറ്റു കഥാപാത്രങ്ങള്‍ക്കൊന്നും
ബലരാമനെ കാണുമ്പോള്‍ പ്രശ്നമില്ല ).
3.കള്ള വാറ്റും ,ചില്ലറ മോഷണവുമായി ജീവിക്കുന്ന മത്തായി പിള്ള
ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ പണകാരനായി മാറിയ ലോജിക്
എന്താണോ ആവോ ???


മോഹന്‍ലാലിനോട് ഒരു വാക്ക്

തെറ്റുകളില്‍ നിന്നും ,പരാജയങ്ങളില്‍ നിന്നും പാഠം
ഉള്‍ക്കൊണ്ടു
അത് തിരുത്തി മുന്നോട്ടു പോകുന്നവനാണ്
ഭുദ്ധിയുള്ള മനുഷ്യന്‍ .30 വര്‍ഷമായില്ലേ സാര്‍ താങ്കള്‍
സിനിമയില്‍
വന്നിട്ട്, ഒരു തിരക്കഥ കേട്ടാല്‍ ,അല്ലെങ്കില്‍
ഒരു സംവിധായകന്റെ കാലിബര്‍ മനസ്സിലാക്കാന്‍
താങ്കള്‍ക്ക് ഇനിയും കഴിയുന്നില്ലെങ്കില്‍ പിന്നെ എത്ര
മനുഷ്യദൈവങ്ങളുടെ
കാലില്‍ വീണത്കൊണ്ടോ,
തുലാഭാരം
നടത്തിയതുകൊണ്ടോ കാര്യമില്ല സാര്‍ .


ബോക്സ്‌ ഓഫീസ് വിധി

ശിക്കാര്‍ ഒരു മോശം സിനിമ ഒന്നും അല്ല ,ഒരു തവണ

ഒക്കെ
കാണാം .ഒരു ഹിറ്റ്‌ ആകാന്‍ സാധ്യഥയും ഉണ്ട് .
പക്ഷേ
ഒരു സൂപ്പര്‍ ഹിറ്റ്‌ ആകണമെങ്കില്‍ പ്രാഞ്ചിയുടെയും ,
എല്‍സമ്മയുടെയും
കാരുണ്യം തീര്‍ച്ചയായും വേണ്ടിവരും.


Read more...

Friday, August 13, 2010

സ്വാതന്ത്ര്യ ദിനം


"സ്വാതന്ത്ര്യം തന്നെ അമൃതം ,സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്രം മാനികള്‍ക്കു മ്യതിയെക്കാള്‍ ഭയാനകം......"

സ്വാതന്ത്ര്യത്തിന്റെ 63 വര്‍ഷങ്ങള്‍ നമുക്ക് മുന്നിലൂടെ കടന്നുപോയി.
1947 ഓഗസ്റ്റ്‌ 14 അര്‍ദ്ധരാത്രി പാതിരാത്രിയുടെ നാഴികമണി
മുഴങ്ങുമ്പോള്‍ ലോകം ഉറങ്ങിക്കിടക്കവേ നമ്മള്‍ ജീവിതത്തിലേക്ക്
പിച്ചവെച്ച് നടന്നു തുടങ്ങുകയായിരുന്നു .
മഹത്തായ ഒരു സംസ്കൃതി
നൂറ്റാണ്ട് നീണ്ട വിദേശാധിപത്യത്തില്‍ നിന്ന് മോചനം നേടിയത്
ആയിര
ക്കണക്കിന് ധീര ദേശാഭിമാനികളുടെ ത്യാഗത്തിന്റെയും,
സഹനത്തിന്റെയും,
ഐതിഹാസികമായ പോരാട്ടങ്ങളുടെയും
ഫലമായാണ്‌
.

സ്വാതന്ത്ര്യം എന്നത് നമ്മുടെ പൂര്‍വ്വികര്‍ അവരുടെ ജീവന്‍
കൊടുത്ത്‌ പൊരുതി നേടി നമ്മളെ എല്‍പിച്ച സ്വത്താണ്.
അവര്‍ നേടിത്തന്ന ആ സ്വത്തിന്റെ കാവലാ
ളുളാണ് നമ്മള്‍.
ഒരു പോറല്‍ പോലും എല്ക്കാതെ കൂടുതല്‍ വീര്യത്തോടെ
വളര്‍ന്നു വരുന്ന തലമുറയ്ക്ക് കൈമാറേണ്ട
പൈതൃകം.

വാലന്റൈന്‍സ് ഡേയും ,ന്യൂ ഇയറും എല്ലാം ഒരാഘോഷമാക്കി
മാറ്റുന്ന നമ്മള്‍ മറന്നുപോവരുത്‌ ഓഗസ്റ്റ്‌ 15 എന്നാ ദിവസത്തെ .
സ്വാതന്ത്ര്യമെന്ന ഉദാത്ത ലക്‍ഷ്യത്തിനായി ജീവിതം നല്‍കിയ
മഹാരഥന്‍‌മാര്‍ക്ക് മുന്നില്‍ ശിരസ്സ്
നമിച്ചുകൊണ്ട്
നമുക്കൊരുമിച്ച്‌ പാടാം.........

ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍
കേവലമൊരു പിടി മണ്ണല്ല
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ
ജന്മഗൃഹമല്ലോ (ഭാരതമെന്നാല്‍ ......)

വിരുന്നു വന്നവര്‍ ഭരണം പറ്റി മുടിഞ്ഞു പണ്ടീ വീടാകെ
വീടു പുതുക്കിപ്പണിയും വരെയും വിശ്രമമില്ലിനിമേല്‍
വീടു പുതുക്കിപ്പണിയും വരെയും വിശ്രമമില്ലിനിമേല്‍
തുടങ്ങി വച്ചു നാമൊരു കര്‍മ്മം തുഷ്ടി തുളുമ്പും ജീവിത ധര്‍മ്മം
സ്വതന്ത്ര ഭാരത വിശാല ഹര്‍മ്മ്യം സുന്ദരമാക്കും നവകര്‍മ്മം
സ്വതന്ത്ര ഭാരത വിശാല ഹര്‍മ്മ്യം സുന്ദരമാക്കും നവകര്‍മ്മം (ഭാരതമെന്നാല്‍ ..)

ഗ്രാമം തോറും നമ്മുടെ പാദം ക്ഷേമം വിതറി നടക്കട്ടെ
കൂരകള്‍ തോറും നമ്മുടെ കൈത്തിരി കൂരിരുള്‍ കീറി മുറിക്കട്ടെ
അടി പതറാതെ ജനകോടികള്‍ പുതു പുലരിയിലേക്കു കുതിക്കട്ടേ
അലസതയരുതേ നമ്മുടെ ലക്ഷ്യം അരികെ അരികെ അരികെ..
അലസതയരുതേ നമ്മുടെ ലക്ഷ്യം അരികെ അരികെ അരികെ (ഭാരതമെന്നാല്‍..)

Read more...

Monday, July 19, 2010

ഹൃദയരേഖയിലെ മുറിവ്
അലസമായ ഒരു ഞായറാഴ്ച്ചയുടെ നെറുകില്‍
വിസ്ക്കിയുടെ നാലു ലാര്‍ജില്‍ തീര്‍ത്ഥം തളിച്ച്
യാഹൂ മെയിലിന്റെ കെട്ടഴിക്കുമ്പോളാണ്
പ്രണയത്തിന്റെ ആലിലച്ചാര്‍ത്തിലെ ആ
വരികള്‍ കാണുന്നത് .

ഇന്ദു വെഡ്സ് നിഥിന്‍
ജൂലായ്‌ 25 ഞായറാഴ്ച്ച 10.25 നും 11.10 നും
ഇടയ്ക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ വിവാഹിതരാവുന്നു .

ഇന്ദു .....ഓര്‍മ്മയുടെ കുതിരകുളമ്പടികള്‍ ഹൃദയം തകര്‍ത്ത് ഒരു
കുടിപള്ളികൂടത്തിന്റെ മൂന്നാം ക്ലാസ്സിലേക്ക് ഓടികയറുന്നു.
നായകന്‍ ഹോംവര്‍ക്ക്‌ പുസ്തകത്തില്‍ വരച്ചുവെച്ച നായികയുടെ
മുഖം കണ്ട് ശിഷിച്ച കണക്കുമാഷിന്റെ ചൂരല്‍ കഷായത്തിന്റെ
കയ്പ്പ് മാറുന്നത് ,നായികയുടെ കണ്ണില്‍ നിന്നടര്‍ന്നു വീണ രണ്ടു
തുള്ളി കണ്ണീരിന്റെ മാധുര്യത്തിലായിരുന്നു .

കാലം തന്റെ കണക്കുപുസ്തകത്തിന്ടെ ചടുലമാം എടുകള്‍
മറിച്ചുപോയ ഇടവപ്പാതിയിലെ ചന്നം പിന്നം പെയ്യുന്ന മഴയില്‍ ,
ആളൊഴിഞ്ഞ നടപ്പാതയില്‍ വെച്ച് കെഞ്ചി ചോദിച്ച മുത്തം
തന്നു തന്നില്ലായെന്ന് തന്ന് മഴനനഞോടിപ്പോയ കളിക്കൂട്ടുകാരി........
എന്താണിന്നു നിന്റെ മുഖത്തിനിത്ര രക്തചന്ദന ചുവപ്പ് എന്ന്
ചോദിച്ചപ്പോള്‍ നാണത്താല്‍ കൂമ്പിയ മിഴിയുയര്‍ത്താതെ
കാല്‍നഖം കൊണ്ട് പൂഴിയില്‍ കളംവരച്ചു വയസ്സറിയിച്ചവള്‍... .
അവള്‍ .....ഇന്ദു....

ഡിഗ്രിക്ക് ഒരേ കോളേജില്‍ ,ഒരേ ക്ലാസ്സില്‍ കണ്ണില്‍ കണ്ണില്‍
നോക്കി അനുരാഗം പങ്കുവെച്ചപ്പോളും മനസ്സില്‍ ഒരേ ഒരു ചിന്ത
മാത്രം .എത്രയും വേഗം കോഴ്സ് കമ്പ്ലീറ്റ്‌ ചെയ്ത് ഒരു ജോലി
നേടി അവളെ സ്വന്തമാക്കണം .നിഥിന്‍.....നഗരത്തില്‍ വളര്‍ന്ന്
സൌഭാഗ്യങ്ങളുടെ നടുവില്‍ വാഴുന്ന രാജകുമാരന്‍.വളരെ
പെട്ടെന്നാണ് ആത്മമിത്രങ്ങളായത് .ഫീസടക്കാന്‍ വിഷമിച്ചപ്പോള്‍
കാശ് തന്നും ,പട്ടിണി കിടന്ന ഉച്ചകളില്‍ കാന്റീനില്‍ നിന്ന് ചോറ്
വാങ്ങിതന്നും ,നടരാജ സര്‍വീസ് നടത്തികൊണ്ടിരുന്നവനെ ബൈക്കിനു
പിന്നിലെ സഹായാത്രികനാക്കിയതും അവനായിരുന്നു .സ്നേഹത്തിന്റെ
തണല്‍ അവനെന്ന സുഹൃത്തിലൂടെ പൂത്തുലയുകയായിരുന്നു.

പിന്നെയെപ്പോഴാണ് കഥ മാറുന്നത് കൃത്യമായി ഓര്‍മ്മയില്ല .
പിന്നീടാരോ പറഞ്ഞറിഞ്ഞു,അവന്റെ പ്രണയ ലേഖനങ്ങളിലെ
ചോരചുവപ്പില്‍ അവള്‍ കയ്യൊപ്പ് ചാര്‍ത്തിയെന്ന്.ഒരു
നാട്ടിന്‍പുറത്തുക്കാരന്റെ സമ്മാനങ്ങള്‍ ,ഒരു കരിമണി മാലയോ ,
കുപ്പിവളകളൊ പണക്കൊഴുപ്പിന്റെ ശീതളിമയില്‍ കറുത്തിരുണ്ട്
നിറംകെട്ടുപോയി . എല്ലാമറിയാമായിരിന്നിട്ടും അവന്‍ തന്റെ
ആത്മസുഹൃത്ത്‌ തന്നെ............

പിന്നീട് നായകന്‍ കാലഹരണപെട്ട കാമുകന്റെ കുപ്പായമണിയുന്നു.
ഇനി അവന്‍ നായകനല്ല ,വില്ലനോ,സഹനടനോ ,അതുമല്ലെങ്കില്‍
വെറുമൊരു അപ്രധാന കഥാപാത്രമായോ മാറുന്നു .നീണ്ട മൂന്ന്
വര്‍ഷങ്ങള്‍ ,ആളൊഴിഞ്ഞ ക്ലാസ്സ്‌ മുറികളില്‍ ,കാമ്പസ്സിന്റെ വിജനമായ
ഇടനാഴികളില്‍ അവരുടെ പ്രണയകേളികളുടെ ദ്രിക്സാക്ഷിയുടെ രൂപം
മാത്രമായി അവന്‍ ചുരുങ്ങുന്നു .അവസാനം പടിയിറങ്ങുമ്പോള്‍
ഓട്ടോഗ്രാഫിന്റെ ഇരുളടഞ്ഞ കോണില്‍ അലസമായ അവളുടെ
വരികള്‍ .എതോ ഒരു സിനിമയില്‍ ശ്രീനിവാസന്റെ കഥാപാത്രം
പറഞ്ഞപ്പോലെ കാണാന്‍ കൊളളാത്ത അവനെയും സഹോദരന്റെ
കുപ്പായമണിയിച്ച് ബാല്യകാലസഖിയുടെ ഓര്‍മ്മപെടുത്തലുകള്‍.

" വാട്ട്‌ ആര്‍ യു തിങ്കിംഗ് മാന്‍ " ഫിലിപ്പെനി ചുവയുള്ള ആ
ചോദ്യമാണ് ചിന്തകളുടെ കുതിരയോട്ടത്തിന് കടിഞ്ഞാണിട്ടത് .
ഇസബെല്ല....കഴിഞ്ഞ കുറേ മണിക്കൂറുകളുടെ വൃത്തികേടുകള്‍
കഴുകികളഞ്ഞു കുളിച്ച് ശുദ്ധയായി പോകാനൊരുങ്ങി നില്‍ക്കുന്നു.
ചെയ്തുതന്ന സേവനത്തിന്റെ വേതനത്തിനുള്ള തിടുക്കമുണ്ടവളുടെ
മുഖത്ത് .വെച്ചുനീട്ടിയ ഡോളര്‍ പറഞ്ഞുറപ്പിച്ചതില്‍ കൂടുതല്‍
ഉണ്ടെന്നു കണ്ടവള്‍ "സര്‍ ഐ ഹാവ് ആന്‍ അനദര്‍ അപ്പൊയിന്റ്മെന്റ്റ്
ടുഡേ " എന്ന് പറഞ്ഞപ്പോള്‍ ഒന്ന് പോട്ടിച്ചിരിക്കാനാണ് തോന്നിയത് .
ഈ രാത്രി വെളുപ്പിക്കാന്‍ എനിക്കിനി ഒരു ലഹരിയുടെയും
ആവശ്യമില്ലെന്ന് ഇവള്‍ക്കറിയില്ലല്ലോ .

വീണ്ടുമൊരു ലാര്‍ജില്‍ സിഗരറ്റ് പുകയുയര്‍ന്നപ്പോള്‍ മനസ്സ്
വീണ്ടും ഒരേഴുവര്‍ഷം പുറകോട്ടു നടന്നു .ബിരുദ സര്‍ട്ടിഫിക്കറ്റുമായി
ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടം.പട്ടിണിയുടെയും ,
അലച്ചിലിന്റെയും നാളുകള്‍ ,പൈപ്പ്‌ വെള്ളം കുടിച്ച്
റെയില്‍വേ സ്റ്റേഷനിലെ
ബെഞ്ചുകളില്‍ കിടന്നുറങ്ങിയ
രാത്രികള്‍ .ഇതാ ഇപ്പോള്‍ സായിപ്പിന്റെ നാട്ടില്‍ മരം
കോച്ചുന്ന തണുപ്പിലും ഈ എസി മുറിയില്‍ അടര്‍ന്നുവീഴുന്ന എന്റെ
വിയര്‍പ്പുതുള്ളികള്‍ക്ക് ചുവപ്പുനിറമാണ്.ഹൃദയത്തിലെ ആ
മുറിവുണങ്ങാന്‍ ഇനിയെത്ര ഇസബെല്ലമാരുടെ വിയര്‍പ്പ്
ഞാനേറ്റുവാങ്ങണം ???????.

Read more...

Monday, June 28, 2010

ചാര്‍ളിയുടെ കടി

യു ട്യൂബില്‍ ഇരുപതു കോടിയിലേറെ പേര്‍ കണ്ടുകഴിഞ്ഞ
ഈ വീഡിയോ ഒന്ന് കണ്ടു നൊക്കു.....................

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ഉണ്ട് .


Read more...

Friday, June 11, 2010

ഇനി ഉറക്കമില്ലാത്ത രാവുകള്‍

 
 
 
ഇന്നുമുതല്‍ ലോകം ഈ പന്തിലേക്ക് ചുരുങ്ങുകയായി ,
അല്ലെങ്കില്‍ ലോകത്തിന്‍റെ കണ്ണുകള്‍ ഈ പന്തിനു
പിന്നാലെയാവും.32 ടീമുകള്‍ ,736 കളിക്കാര്‍ ,
64 മത്സരങ്ങള്‍ ,30 റഫറിമാര്‍ ,30 ദിനങ്ങള്‍ ,
പതിനായിരം വളന്‍ഡിയന്മാര്‍,കോടാനുകോടി
ഫുട്ബോള്‍ പ്രേമികള്‍ ...............അതേ ഇതൊരാഘോഷമാണ്,
കോടികണക്കിന് ആരാധകരിലേക്ക്  ജബുലാനി
(ആനന്ദം കൊണ്ടുവരുന്നവന്‍ ) വരികയാണ് .

ജൂലായ്‌  11 അര്‍ദ്ധരാത്രി (ദക്ഷിണാഫ്രിക്കയില്‍ )
ജോഹന്നാസ്ബര്‍ഗില്‍  ആഘോഷരാവുകളുടെ
കൊടിയിറങ്ങുമ്പോള്‍ സുവര്‍ണ പാദുകങ്ങളുമായി
ആറരകിലോഗ്രാം ഭാരമുള്ള   സ്വര്‍ണക്കപ്പേന്തി നില്‍ക്കുന്ന
ദൈവത്തിന്‍റെ ആ കൈകള്‍ മെസ്സി  താങ്കളുടേതാവുകില്ലേ....
ദൈവമുണ്ട്  (മറഡോണ) കൂടെ ,പിന്നെ കൊടികണക്കിനായ
ഞങ്ങള്‍ ആരാധകരും ............

കണ്ണാ കാക്കകള്‍ (കക്ക) താന്‍ കൂട്ടമാ വരും സിംഗം(ലയണല്‍ മെസ്സി )
സിംഗിളാ താന്‍ വരും .
സൊ  ആയിരം കക്കയ്ക്ക് അര  മെസ്സി ....
 

Read more...

Saturday, May 29, 2010

മാവോയിസ്റ്റുകള്‍ തീവ്രവാദികളല്ലേ ?????

ഇതെഴുതാനിരിക്കുമ്പോള്‍ എന്‍റെ ചെവിതുളച്ചു കടന്നുവരുന്ന
ശബ്ദവീചികള്‍ അപകടങ്ങളും ,ദുരിതങ്ങളും ,മരണവുമെല്ലാം
ഒരാഘോഷമാക്കി വിളമ്പുന്ന ഇന്ത്യന്‍ വിഷ്വല്‍ മീഡിയയുടെ
തണുത്തുറഞ്ഞ  സ്റ്റുഡിയോകളിലിരുന്നു  അന്യോന്യം  കടിപിടികൂടുന്ന
രാഷ്ട്രിയ പേപ്പട്ടികളുടെ വൃത്തികെട്ട ദുരയുടെ കുരയാണ്.ഈ
ഉച്ചത്തിലുള്ള കുരകള്‍ ഇന്ന് പശ്ചിമ ബംഗാളില്‍  നഷ്ട്ടപെട്ട
80 ഓളം ജീവനുകളുടെ ഓര്‍മ നമ്മില്‍ നിന്ന് മായ്ച്ചു കളയാന്‍
അവര്‍ ഒന്ന് രണ്ടു ദിവസം തുടര്‍ന്നുകൊണ്ടേയിരിക്കും .


തീര്‍ന്നു ,അതോടെ  ഈ സംഭവം നമ്മുടെ മനസ്സിന്‍റെ എതോ
ഒരു കോണിലേക്ക് ഒതുക്കപെടും .മരിച്ചവര്‍ നമ്മുടെ ആരുമല്ലല്ലോ .
ജീവിതം മുഴുവന്‍ നഷ്ട്ടപെട്ട  മകനെ/മകളെ ,അച്ഛനെ /അമ്മയെ ,
ഭാര്യയെ/ഭര്‍ത്താവിനെ ,അനുജനെ /അനുജത്തിയെ  ഓര്‍ത്തു
കരഞ്ഞുതീര്‍ക്കാന്‍  കൂടപ്പിറപ്പുകള്‍ മാത്രം .നമ്മുക്ക്  വീണ്ടും മറ്റൊരു
ദുരന്തത്തിന്റെ ദ്രിക്സാക്ഷി വിവരണതിനായി കാത്തിരിക്കാം .

ഈ വര്‍ഷം മൂന്നാമത്തെ വലിയ മാവോവാദി ആക്രമണമാണിത് .
200 ഓളം പൌരന്‍മാരുടെ ജീവന്‍ പോട്ടിതെറിപ്പിച്ചുകൊണ്ട്‌ ,
ഒരു രാഷ്ട്രത്തിന്റെ ആത്മാഭിമാനത്തില്‍ (അങ്ങനെയോന്നുണ്ടെങ്കില്‍ !!!!)
കാര്‍ക്കിച്ചുതുപ്പികൊണ്ടു നമ്മുടെ രാജ്യത്തിനകതിരുന്നുകൊണ്ട്
ഈ നായിന്റെ മക്കള്‍ (നായകള്‍ ഷമിക്കുക !!!)  ആഹ്ലാദത്തിന്റെ
മരണനൃത്തം ചവിട്ടുകയാണ്.

എന്ത് വളിച്ചുനാറിയ പ്രത്യയശാസ്ത്രത്തിന്റെയോ,തീവ്രവാദത്തിന്റെ
വൃത്തികെട്ട രാഷ്ട്രിയതിന്റെയോ പേരുപറഞ്ഞു ന്യായികരിക്കാന്‍
ശ്രമിച്ചാലും നിരപരാധികളുടെ  ജീവനെടുക്കുന്ന ഈ ജന്തുക്കളെ
അടിച്ചമര്‍ത്തുക തന്നെ വേണം .വിഷ ബീജം പരത്താന്‍ ഒരെണ്ണം
പോലും അവശേഷിക്കാതെ കൊന്നുതള്ളണം ഈ പേപ്പട്ടികളെ.
ഹാ .....ഹാ .........ഹാ .ആആആ.മലര്‍ പോടിക്കാരന്ടെ
ദിവാസ്വപ്നങ്ങള്‍ ......ഹാ ....ഹാ ....ഹാ .
ഇത്  ഇന്ത്യയാണ്  മകനെ ഇന്ത്യ ,നമ്മള്‍ ഇന്ത്യക്കാരും .

ഇനി ഇതിനുള്ള നമ്മുടെ മുന്‍കൂട്ടി എഴുതി തയ്യാറാക്കിയ
തിരനാടകത്തിലെ റോളുകള്‍ അവതരിപ്പിച്ചുകൊണ്ട്  രാഷ്ട്രിയ
നടന്മാര്‍/നടിമാരും വരും .പ്രധാനമന്ത്രി ഞെട്ടും,സോണിയ ഗാന്ധി
ദുഖം രേഖപെടുത്തും,അഭ്യന്തര മന്ത്രി മാവോവാദികളെ കണ്ണുരുട്ടി
പേടിപ്പിക്കും,പ്രതിപക്ഷ നേതാവ് സര്‍ക്കാരിന്റെ രാജി ആവശ്യപെടും,
ലോക രാഷ്ട്രങ്ങള്‍ സംഭവത്തില്‍ അഗാധമായ വ്യസനം പങ്കുവെക്കും.
അതോടുകൂടി മാവോ നാറികള്‍ ഒരാഴ്ച്ചത്തേക്ക് പനിപിടിച്ച് കിടക്കും.  

ഒരു നാണംകെട്ട രാഷ്ട്രത്തില്‍ ,നാണംകെട്ട ഭരണകൂടത്തിനു കീഴില്‍
കഴിയേണ്ടി വരുന്ന ഓരോ നാണംകെട്ട പൌരനും
(ഇതെഴുതുന്നയാളുള്‍പ്പടെ) അനുഭവിക്കേണ്ട കാര്യങ്ങളാണിതെല്ലാം.
കാരണം ഒരു സമൂഹം അര്‍ഹിക്കുന്ന ഭരണകൂടമെ അവര്‍ക്ക്
ലഭിക്കൂ എന്നുള്ളതുകൊണ്ട് .

എന്തുകൊണ്ടാണ് ഇങ്ങനെ തുടര്‍ച്ചയായ ആക്രമണങ്ങള്‍
ഭാരതത്തില്‍ മാത്രം ഒരു നിരന്തരപ്രക്രിയയായി തുടരുന്നത് .
കാരണം ഒന്നുമാത്രമാണ് ,ശക്തമായി തിരിച്ചടി കൊടുക്കാതെ
അഹിംസയെന്ന ഷണ്ടത്ത്വവും ഉല്ഘോഷിച്ചു, ആസനത്തില്‍
മുളച്ച അഹിംസയെന്ന മഹത്വം നമ്മുടെ മാത്രം സ്വന്തമായതുകൊണ്ട് .

എത്രയെത്ര ആക്രമണങ്ങളും ,പ്രകോപനങ്ങളും ഉണ്ടായാലും
വെറും വാഗ്ധൊരണികള്‍ മാത്രം മുഴക്കി മാളത്തിലോളിക്കുന്ന
ആണും ,പെണ്ണും കെട്ട ഒരു ജനതയായി നമ്മള്‍ മാറിയതെങ്ങനെയാണ് .
അതിനും കാരണം ഒന്നുമാത്രം .സ്വതന്ത്രം പോരാടി നേടുന്നതിനു പകരം
ഇരന്നു വാങ്ങിയ ഒരു തലമുറയുടെ (നേതാജി ,ആസാദ്,ഭഗത് സിംഗ്,
മറ്റുധീര ദേശാഭിമാനികള്‍ ഷമിക്കുക )  ജീനുകള്‍  ഇന്നും നമ്മളില്‍
അവശേഷിക്കുന്നതുകൊണ്ട്‌ .

മരണപ്പെട്ടവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നേര്‍ന്നുകൊണ്ടും,
അവരുടെ കുടുംബാങ്ങങ്ങളുടെ ദുഖത്തില്‍ അതിയായ ഹൃദയ
വേദന രേഖപെടുത്തികൊണ്ടും നിര്‍ത്തുന്നു.

                                  മഹാത്മാ ഗാന്ധി  കീ ജയ് ....................

Read more...

Wednesday, March 31, 2010

ഓ -----സാനിയ ....................

കാത്തു സൂക്ഷിച്ചൊരു കുട്ടികുപ്പായകാരിയെ ഇതാ
ഒരു പാക്കി കൊത്തികൊണ്ട് പോകുന്നത്  കണ്ട്
സന്യാസിനിയും  പാടി നടക്കേണ്ട അവസ്ഥയിലാണ്
ഇപ്പോള്‍  ഓരോ ഇന്ത്യന്‍ കാമുകനും .

എന്നാലും ഞങ്ങളോടിത്  വേണ്ടിയിരുന്നില്ല സാനിയ .
ടെന്നീസ് കളിയുടെ ബാലപാടങ്ങള്‍ ഞങ്ങള്‍ പഠിച്ചത്
നിന്നിലൂടെയായിരുന്നു,നിന്റെ വിജ്ര്യമ്പിച്ച
(കടപാട് :ഇന്‍ ഗോസ്റ്റ്  ഹൌസ് ഇന്‍ )  കളികള്‍ക്കുവേണ്ടി
ഉറക്കമൊഴിച്ച  രാത്രികള്‍ ,ഓ ..ഓര്‍ക്കുമ്പോള്‍  ദാ.....ഇപ്പോളും
കുളിരുകോരുന്നു.നിനക്കുവേണ്ടി ഒരു പറവയെ പോലെ
പറന്നുനടന്നിരുന്ന ഷറപ്പോവയെ വരെ ഞങ്ങള്‍ മനസ്സില്‍ നിന്ന്
പറത്തിവിട്ടു .ടെന്നീസ് എന്നാല്‍ സാനിയ നീയല്ലാതെ മറ്റാരാണ്‌ ഞങ്ങള്‍ക്ക് .

നമ്മുടെ തിരോന്തോരം ശശിയണ്ണന്‍  പറഞ്ഞതുപോലെ ,
35 കോടി ഇന്ത്യന്‍ സുന്ദരന്‍ മാരെ നിങ്ങള്‍ റോമാന്‍സില്‍
ഒരു പരാജയമാണോ ??? എന്തുപറ്റി നിങ്ങള്ക്ക് ....???
ഒരു കുട്ടികുപ്പായക്കാരിയുടെ പ്രണയം പിടിച്ചു വാങ്ങാന്‍ നിങ്ങള്ക്ക്
കഴിയാതെ പോയത്  എന്തുകൊണ്ടാണ് ....???
ശശിയണ്ണന്റെ വിശുദ്ധ വചനങ്ങള്‍ (ശശി :വാക്യം :123,പാര:3)
ഇവിടെ വായിക്കാം .

RT @rahulmathurbpl: isn't SaniaMirza marrying a Pakistani
a huge diplomatic failure?(No, a huge romantic failure.
Where were u, Indian guys?)


നിനക്ക് ഞങ്ങളെ വേണ്ടങ്കില്‍ പോട്ടെ ഷമിച്ചു......
എന്നാലും നമ്മുടെ ആജന്മ  ദുശ്മന്സായ ആ പച്ചകളില്‍
ഒരുത്തനെ തന്നെ നീ കണ്ടുപിടിച്ചല്ലോ .....ഓ ഓര്ത്തിട്ടു
തന്നെ വയ്യ......ഇനിയും സമയമുണ്ട് സാനിയ ...........നിനക്കുവേണ്ടി
ഒരു സ്വയം വരം  "സാനിയ കി സ്വയംവര്‍" തന്നെ  നടത്താന്‍
ഞങ്ങള്‍  തയ്യാറാണ് .ആ കുട്ടികുപ്പയം ഇല്ലാതെ പര്‍ദയിട്ടു നിന്നെ
ടെന്നീസ് കോര്‍ട്ടില്‍  കാണുന്നതോര്‍ക്കുമ്പോള്‍  ഓ ....
ഞങ്ങള്‍ക്ക്  വയ്യ .............


എല്ലാ സാനിയ ആരാധകര്‍ക്കും വേണ്ടി ,ഇനി പര്‍ദയില്‍
ഷാനികുട്ടിയെ കാണുന്നതിനു മുന്‍പ് കുറച്ചു നോസ്ട്ടാല്‍ജിക്
ഫോട്ടോസ് .....................

Read more...

Sunday, February 21, 2010

ഖാന്‍ ഈസ്‌ നോട്ട് ആന്‍ ഇഡിയറ്റ്

2001 സെപ്റ്റംബര്‍ 11 എന്നത് ആധുനിക ചരിത്രത്തിലെ ഒരു
ലാന്‍ഡ്‌ മാര്‍ക്കാണ് .ക്രിസ്തുവിനു മുന്‍പും (B.C) ,ക്രിസ്തുവിനു
ശേഷവും (A.D) എന്നതുപോലെ  അത്  ചരിത്രത്തെ രണ്ടായി
കീറിമുറിച്ചു .ലോകം ഇനി ചരിത്ര വിദ്യാര്‍ഥികള്‍ പഠിക്കുക
2001 സെപ്റ്റംബര്‍ 11 നു മുന്‍പും ,ശേഷവും എന്ന കാലഘടന
ഉപയോഗിച്ചാവും .ലോകത്തെ  2001 സെപ്റ്റംബര്‍ 11 രണ്ടായി
വിഭജിക്കുക തന്നെയാണ് ചെയ്തത് .ആ വിഭജനത്തിന്റെ ഒരു
വശത്ത്  "തീവ്രവാദി " എന്ന ലേബലും പേറി ഒറ്റപെടുത്തപെട്ട,
പാര്‍ശ്യവല്‍ക്കരിക്കപെട്ട ഒരു സമൂഹമുണ്ട്.

"മൈ നെയിം ഈസ്‌ ഖാന്‍"  എന്ന കരണ്‍ ജോഹര്‍  സിനിമയുടെ
കഥയുടെ സഞ്ചാരവും ഈ സാമൂഹികാന്തരീഷത്തിലൂടെ തന്നെയാണ് .
ബോളിവുഡ് മസാലകളില്‍ കരണ്‍ ജോഹര്‍ നിറകൂട്ടുകള്‍ വാരിവിതറി
താന്‍  ചെയ്ത  മുന്‍ ചിത്രങ്ങളില്‍ നിന്നും മൈ നെയിം ഈസ്‌  ഖാന്‍
വ്യത്യസ്തമാകുന്നതും ഈയൊരു  കാരണം കൊണ്ടുതന്നെയാണ്‌ .
സെപ്റ്റംബര്‍ 11 നു ശേഷം മുസ്ലിം സമുദായത്തിന് പാശ്ചാത്യ
രാഷ്ട്രങ്ങളില്‍പ്രത്യേകിച്ചും അമേരിക്കയില്‍ നേരിടേണ്ടി വരുന്ന
ദുരനുഭവങ്ങള്‍ ഈസിനിമയിലെ നായകനായ റിസ്‌വാന്‍ ഖാന്‍
എന്ന വ്യക്തിയുടെ ജീവിതത്തിന്റെ  നേര്‍പകര്‍പ്പുകള്‍  തന്നെയാണ് .
ഈ സിനിമയുടെ കഥയും,അത് സമൂഹത്തിനോട് ചോദിക്കുന്ന
ചോദ്യവും എല്ലാം നമുക്ക് ഒരു വരിയില്‍  കുറിച്ചിടാം.
My name is khan ,but i am not a terrorist .

കാലികവും ,എറേ  സാമൂഹികപ്രസക്തിയുള്ളതും ,മികച്ചതുമായ
തിരക്കഥ പക്ഷേ ഒരു ശരാശരി സിനിമയാക്കനെ സംവിധായകന്
സാധിച്ചുള്ളൂ .സിനിമ ,സിനിമ തന്നെയാണ് .ഡോക്യൂമെന്ററികളില്‍
നിന്നും ,ഡ്രാമയില്‍ നിന്നും അതിനെ വേര്‍തിരിക്കുന്ന ഒരുപാട്  നേര്‍ത്ത
നൂലിഴകളുണ്ട്.അവ വ്യക്തമായി ഭേദിച്ചാലെ ഒരു സിനിമ നല്ല
സിനിമയാകുകയുള്ളു. ഇവിടെയാണ് സംവിധായകന് പാളിച്ച
പറ്റിയത് .എന്നുവെച്ച് മൈ നെയിം ഈസ്‌ ഖാന്‍ ഒരു മോശപ്പെട്ട
ചിത്രമാണെന്നല്ല,താരരാജാക്കന്മാരുടെ ആഭാസങ്ങളും ,വെറുപ്പിക്കുന്ന
സ്ലാപ്സ്റ്റിക് കോമഡികളും കൊണ്ട്  വീര്‍പ്പുമുട്ടുന്ന ഇന്ത്യന്‍ സിനിമയില്‍
മൈ നെയിം ഈസ്‌ ഖാന്‍ തീര്‍ച്ചയായും കണ്ടിരിക്കാവുന്ന ,
കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് .

പക്ഷേ എന്നെ അത്ഭുതപ്പെടുത്തുന്നത്  ഈ സിനിമയുടെ കളക്ഷന്‍
റെക്കോര്‍ഡ്‌ ആണ് .ഒരു ആവറെജ്  സിനിമ  ഇതുവരെയുള്ള എല്ലാ
ബോളിവുഡ് സിനിമകളെയും കവച്ചുവെച്ചു മികച്ച വാണിജ്യ
വിജയം  നേടുന്നതില്‍ നിന്നും തെളിയുന്നത് ഒരു കാര്യമാണ് .ഷാരൂഖ്
ഖാന്‍ ഒരു ഇഡിയറ്റ് അല്ലാ എന്ന് (ഷാരൂഖ് ആരാധകര്‍ ഷമിക്കുക!!!!).
ഇത് ഷാരൂഖ് ഖാന്റെ വിജയമാണ് .ഈയടുത്ത കുറച്ചു കാലമായി
പരാജയം മാത്രം രുചിച്ചുകൊണ്ടിരുന്ന  അദ്ദേഹത്തിന്
ഇനി സന്തോഷിക്കാം .

കൃത്യമായ സമയങ്ങളില്‍ പ്രസക്തമായ വിവാദങ്ങള്‍ ഉണ്ടാക്കി
തന്റെ സിനിമയെ അദ്ദേഹം നന്നായി മാര്‍ക്കറ്റ് ചെയ്തു .താക്കറേമാര്‍
ഇപ്പോള്‍ ദുഖിക്കുന്നുണ്ടാവും ,തങ്ങള്‍ ഖാന്റെ പ്രോമോ ആഡുകളായി
പോയതോര്‍ത്ത് .

നഷ്ട്ടങ്ങളില്‍  നിന്ന് നഷ്ട്ടങ്ങളിലേക്ക് കൂപ്പുകുത്തി  നശിച്ചു
പണ്ടാരമടങ്ങി നില്‍ക്കുന്ന മലയാള സിനിമയ്ക്കും ,
സിനിമാപ്രവര്‍ത്തകര്‍ക്കും  ഇതൊരു പാഠമാണ് .നിങ്ങള്‍
ക്ലാസ്സിക്കുകള്‍??? ഉണ്ടാകിയത് കൊണ്ട് മാത്രം കാര്യമില്ല ,
മാര്‍ക്കറ്റിംഗ്  പഠിക്കണം !!!! ഖാന്‍  മാര്‍ക്കറ്റിംഗ് !!!!.

അതുകൊണ്ട് ക്രിസ്ത്യന്‍ ബ്രദേഴ്സ്സിന്ടെ അണിയറ
പ്രവര്‍ത്തകര്‍ക്കുവേണ്ടി  എന്റെ വക ഒരു ഖാന്‍
മാര്‍ക്കറ്റിംഗ്  ടെക്നിക്ക്  ഇതാ കിടക്കുന്നു .മുല്ലപ്പെരിയാറില്‍
നിന്നും വെള്ളം വിട്ടുതരാത്ത ശരത് കുമാറിനെ ഈ സിനിമയില്‍
അഭിനയിപ്പിച്ചത്‌ കേരളത്തോടും ,മലയാളികളോടും കാണിക്കുന്ന
അക്രമമാണ് ,അനീതിയാണ് ,ആക്രാന്തമാണ്‌...................

ഇതിനെ എതിര്‍ത്തുകൊണ്ട് കേരളം എല്ലാ തമിഴ് മക്കള്‍ക്കും
അവകാശപെട്ടതാണ് എന്ന പ്രസ്താവനയുമായി  യൂണിവേഴ്സല്‍
സ്റ്റാര്‍ മോഹന്‍ ലാല്‍ വരുമെന്നും ,അങ്ങനെ ക്രിസ്ത്യന്‍ ബ്രദേഴ്സ്സ്
മൈ നെയിം ഈസ്‌ ഖാന്റെ കളക്ഷന്‍ റെക്കോര്‍ഡ് തിരുത്തും
എന്ന പ്രതീഷയോടെ ........................................

Read more...

Friday, February 12, 2010

ആഗതന്‍


സംവിധാനം -- കമല്‍
കഥ -- കലവൂര്‍ രവികുമാര്‍
നിര്‍മാതാവ് -- മാത്യു ജോസഫ്‌
അഭിനേതാക്കള്‍ -- ദിലീപ് ,സത്യരാജ് ,ലാല്‍,ബിജുമേനോന്‍ ,ചാര്‍മി,സറീന വഹാബ്
ക്യാമറ -- അജയന്‍ വിന്‍സെന്‍റ്
ഗാനരചന -- കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം -- ഔസേപ്പച്ചന്‍

ഈ വര്‍ഷം ഇത് രണ്ടാമത്തെ തവണയാണ് ദിലീപ് സിനിമക്ക്
തല വയ്ക്കുന്നത് .ബോഡി ഗാര്‍ഡ് കണ്ട് ബോഡി ക്കുന്ണ്ടായ
ഷീണം ഇതുവരെ മാറിയിട്ടില്ല .അതിനുമുന്‍പ്‌ മറ്റൊരു വധം കൂടി .
ഇതിനു മാത്രം പാപങ്ങള്‍ ഒന്നും ഞാന്‍ കഴിഞ്ഞ വര്‍ഷം ചെയ്തതായി
ഓര്‍ക്കുന്നില്ല .

കഥ :
നായകന്‍ ഗൌതം മേനോന്‍ (ദിലീപ് ) (മലയാള സിനിമയില്‍ നായകന്‍
മേനോന്‍ ,വര്‍മ ,നായര്‍,ശര്‍മ എന്നീ വാലുകളില്‍ തൂങ്ങി ആണല്ലോ
കാലാകാലങ്ങളായി നില്‍ക്കുന്നത് അത് ഇവിടെയും ഭദ്രം!!! )
നായികയായ ശ്രേയയെ (ചാര്‍മി ) പ്രണയിച്ച് പരവശയാക്കുന്നു.
ഗൌതത്തിനു അദ്ദേഹത്തിന്‍റെ അച്ഛന്‍ ,അമ്മ ,സഹോദരി എന്നിവര്‍
ഏഴ് വയസ്സുള്ളപ്പോള്‍ കാശ്മീരില്‍ വച്ച് ഒരു തീവ്രവാദി ആക്രമണത്തില്‍
നഷട്ടപെട്ടതാണ് ,പിന്നെ സ്വന്തം പ്രയത്നത്താല്‍ പഠിച്ചു വലുതായി
അയാള്‍ ഇപ്പോള്‍ ഒരു കമ്പനി സി .ഇ .ഓ ആയി ബാംഗ്ലൂര്‍ വന്നതാണ് .
ശ്രേയയെ പ്രണയിച്ച് തന്‍റെ വലയില്‍ വീഴ്ത്തുന്ന ഗൌതമിന് ചില
ലകഷ്യങ്ങള്‍ ഉണ്ട്‌.

ശ്രേയയുടെ അച്ഛന്‍ ഹരീന്ദ്ര വര്‍മ (സത്യരാജ് ) റിട്ടയേര്‍ട്‌
ആര്‍മി ജെനറല്‍ ആണ് .കാശ്മീരില്‍ വെച്ച് ഗൌതമിന്ടെ
അച്ഛനെയും ,അമ്മയെയും തീവ്രവാദികള്‍ കൊലപെടുത്തിയപ്പോള്‍
ഗൌതമിനെയും ,ചേച്ചിയെയും രക്ഷിച്ചത്‌ ഹരീന്ദ്ര വര്‍മയുടെ
കമ്മാണ്ടോ സംഘമാണ്. പക്ഷെ രക്ഷയുടെ ഹസ്തങ്ങള്‍ തന്നെ
തന്‍റെ ചേച്ചിയെ ബലാല്‍സംഗം ചെയ്ത് കൊലപെടുത്തിയതിനു
പ്രതികാരം ചെയ്യാനാണ് ഗൌതം ശ്രേയയെ പ്രണയിക്കുന്നത്‌ .
(അതേ ഷാജി കൈലാസ് പറയുന്നതുപോലെ പക തീര്‍ക്കാനുള്ളതാണ് !!!
ആരോട് ???? ഇതൊക്കെ കാണുന്ന പാവം പ്രേക്ഷകരോട് !!!)

ഇനി കാണാന്‍ പോകുന്നത് നമ്മുടെ നായകന്‍റെ ഭുദ്ധിപരമായ !!!
ചില നീക്കങ്ങള്‍ ആണ് ,അദ്ദേഹം ഒരുപാട് കാലത്തെ പ്ലാനിങ്ങോട്
കൂടിയാണ് വന്നിരിക്കുന്നത് .ഹരീദ്ര വര്‍മ്മയെകൊണ്ട് ചെയ്തുപോയ
പാപങ്ങള്‍ ലോകത്തിനു മുന്‍പില്‍ എറ്റുപറയിപ്പിക്കുകയാണ്
ഗൗതമിന്റെ ലകഷ്യം , അതിലയാള്‍ വിജയിക്കുമോ ?????
അതില്‍ ഗൌതം വിജയിച്ചാലും ഇല്ലെങ്കിലും ഇതെല്ലം കാണാന്‍
വിധിക്കപെട്ടവര്‍ക്ക് തോല്‍വി ഉറപ്പാണ്‌ !!!

നായിക കുഴപ്പമില്ലാതെ നല്ല ബോറായിട്ട് അഭിനയിച്ചിട്ടുണ്ട് .
ദിലീപ് ഓരോ സിനിമ കഴിയുമ്പോളും കൂടുതല്‍ കൂടുതല്‍
മോശമായികൊണ്ടിരിക്കുന്നു,അദ്ദേഹത്തിന്‍റെ സൌണ്ട് മോഡുലേഷന്‍
ഒക്കെ അസഹനീയം തന്നെ .ഈ കഥയ്ക്കുവേണ്ടി രവികുമാറും ,
കമലും തല്ലു കൂടിയത് മനസ്സിലാക്കാം ,കഥ കുഴപ്പമില്ല,സിനിമ
നന്നായി എടുത്തിരുന്നെങ്കില്‍ ???..

ഈ സിനിമയുടെ ഒരു പ്ലസ്‌ പോയിന്റ്‌ എന്ന് പറഞ്ഞാല്‍
ദ്രിശ്യ ഭംഗിയുള്ള ഷോട്ടുകള്‍ ആണ് . കാഷ്മീരിന്റെ സൌന്ദര്യം
അജന്‍ വിന്‍ സെന്റിന്റെ ക്യാമറ ഒട്ടും ചോരാതെ ഒപ്പിയെടുത്തിട്ടുണ്ട് .
സറീന വഹാബ് ,ഇന്നസെന്‍റ് എന്നിവര്‍ക്കൊന്നും കാര്യമായിട്ട്
റോളൊന്നും ചെയ്യാന്‍ ഇല്ല,അവര്‍ വരുന്നു ,നടക്കുന്നു ,
ചിരിക്കുന്നു ,പോകുന്നു അത്രമാത്രം .ഔസേപ്പച്ചന്റെ
സംഗീതം ശരാശരി നിലവാരത്തില്‍ ഒതുങ്ങുന്നു

ഈ സിനിമയ്ക്ക് തലവെക്കാന്‍ ഉണ്ടായ കാരണം ഇതിന്റെ
ഷൂട്ടിംഗ് ഒരു ദിവസം കാണാന്‍ ഇടയായി എന്നുള്ളതാണ് .
ആ ഒരു കൌതുകം ആണ് എന്നെ ഇതിലേക്ക് നയിച്ചത് .
എന്തായാലും ആ പൂതി തീര്‍ന്നു കിട്ടി .ഇതിലും മോശം
സിനിമകള്‍ മലയാളത്തില്‍ ധാരാളമായി ഇറങ്ങുന്നതുകൊണ്ട്
മുഖ്യധാര സിനിമ നിരൂപകര്‍ ഇതിനെ ആവറേജ് സിനിമ എന്ന്
വിശേഷിപ്പിക്കും ,തീര്‍ച്ച .പക്ഷേ എന്‍റെ റേറ്റിംഗ് ബിലോ ആവറേജ്.
കാരണം ഇത്തരം സിനിമകള്‍ മലയാള സിനിമയ്ക്കോ ,
മലയാള പ്രെഷകനോ യാതൊരു ഗുണവും ചെയില്ല

അപ്പോള്‍ കാണുന്നതിന് മുന്‍പ് ഒന്ന് ചിന്തിക്കുക .കുറച്ചു വെയിറ്റ്
ചെയ്‌താല്‍ ഒരു രണ്ടു മാസം കഴിഞ്ഞു സി .ഡി എടുത്തു കാണാം ,
അല്ലെങ്കില്‍ ഓണത്തിന് ചാനലില്‍ .

Read more...

Monday, February 8, 2010

ആരാണ് തീവ്രവാദി

ആരാണ് തീവ്രവാദി ,എന്താണ് തീവ്രവാദം ഈ
ചോദ്യങ്ങള്‍ നമ്മളുള്‍പ്പെടുന്ന സമൂഹം ദിവസവും
ചര്‍ച്ച ചെയ്ത് പുറംപ്പോക്കിലേക്ക് വലിച്ചെറിയുന്ന
ഇനിയും വ്യക്തമായി നിര്‍വചിക്കപെടാത്ത ഒരു
സമസ്യയാണ് .എന്തിനാണ് ഈ മുഴിഞ്ഞു നാറിയ
സാമൂഹ്യ പ്രശ്നം വീണ്ടും എടുത്തിടുന്നത്‌ എന്ന്
നിങ്ങള്‍ക്ക് പലര്‍ക്കും തോന്നാം ???, കാരണമുണ്ട്,
അങ്ങനെ അലസമായി ചിരിച്ചുതള്ളേണ്ട ഒരു വിഷയമാണോ
നമ്മളെ സംബന്ധിച്ച് തീവ്രവാദം ???,തീര്‍ച്ചയായും
അല്ലാ എന്ന് തന്നെയാണ് എന്‍റെ വിശ്യാസം.

ഒസാമ ബിന്‍ ലാദന്‍ അമേരിക്കന്‍ ആത്മാഭിമാനത്തിന്‍റെ
വേള്‍ഡ് ട്രേഡ് സെന്‍റെര്‍ ഇടിച്ചുതകര്‍ത്ത ഭീകരവാദിയാകുമ്പോള്‍,
മുസ്ലിം, കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രങ്ങള്‍ക്ക് അവരുടെ സാംസ്കാരിക ,
മത മൂല്യങ്ങളുടെ നേര്‍ക്ക്‌ സ്കഡ് മിസൈല്‍ അയക്കുന്ന
ഭീകരനാകുന്നു അമേരിക്ക .

അപ്പോള്‍ തീവ്രവാദവും ,തീവ്രവാദിയും കമ്മ്യൂണിസ്റ്റ്‌
സിദ്ധാന്ദ്ധമായ വൈരുധാത്മിക ഭൌതികവാദം പോലെ
കാല,ദേശ,വര്‍ഗ്ഗ ഭേദങ്ങള്‍ക്ക് അനുസ്സരിച്ച് മാറി മറിഞ്ഞു
കൊണ്ടിരിക്കുന്നു.

നമ്മള്‍ ഇന്ത്യക്കാരെ സംബന്ധിച്ച് റിപ്പബ്ലിക് ദിനത്തിനും,
സ്വാതന്ത്ര ദിനത്തിനും റെയില്‍വേ സ്റ്റേഷനിലും ,ജന
നിബിഡമായ മാര്‍ക്കറ്റുകളിലും ബോംബ്‌ പൊട്ടിച്ചു
കളിക്കുന്ന ഹിസ്ബുള്‍ മുജാഹിദീനിലും ,കാശ്മീര്‍
വിഘടനവാദികളിലും തീവ്രവാദം ലഘൂകരിക്കപെടുന്നു .

പക്ഷേ ഇവര്‍ മാത്രമാണോ തീവ്രവാദികള്‍ ???
പ്രാദേശികവാദമെന്ന കാളകൂട വിഷം ചീറ്റുന്ന
താക്കറെമാരും,വൈക്കോമാരും തീവ്രവാദികള്‍
എന്ന ലേബലില്‍ പെടില്ലേ ???

വര്‍ഗീയ ഫാസിസം എന്ന ഇരുതലവാള്‍ ഉയര്‍ത്തി
രക്തം ചിന്തുന്ന തൊഗാഡിയമാരും,എന്‍.ഡി.ഫുക്കാരും
എതു കാറ്റഗറിയില്‍ പെടും ???

മതമെന്ന കറുപ്പ് ജനമനസ്സുകളില്‍ കുത്തിവെച്ച്
രാമന്‍റെയും,അല്ലാഹുവിന്‍റെയും ,ക്രിസ്തുവിന്‍റെയും
പേരില്‍ അന്യമതസ്ഥരുടെ വയര്‍ കുത്തിപിളര്‍ന്ന്
കുടല്‍മാലയണിയുന്ന പുരോഹിതവര്‍ഗ്ഗത്തെ
എങ്ങനെ വിശേഷിപ്പിക്കണം ????

ജനാധിപത്യതിന്‍റെ ചിലവില്‍ ജനങ്ങളുടെ
സ്വോര്യജീവിതത്തിലേക്ക് റോഡ്‌ റോളര്‍ ഉരുട്ടികളിക്കാന്‍
ഹര്‍ത്താലുകളും ,ബന്ദുകളും ആഹ്യാനം ചെയ്യുന്ന പിണറായി .
ഉമ്മന്‍ചാണ്ടിമാരെയും ,അവരുടെ രാഷ്ട്രിയ ഗുണ്ടാ പടയെയും
നമ്മള്‍ എങ്ങനെ വിലയിരുത്തണം ????

കാലഹരണപെട്ട തത്വശാസ്ത്രത്തിന്റെ പേരില്‍
ആദിവാസികളെയും ,നിരക്ഷരരെയും ആയുധമണിയിച്ച്
നിരപരാധികളുടെ ചോരചിന്തുന്ന വടക്കേയിന്ത്യയിലെയും,
ആസ്സാമിലെയും ,നക്സലൈറ്റുകളെ എതു പേരിട്ടു വിളിക്കും ???

മതപ്രീണനവും,ജാതിപ്രീണനവും നടത്തി ഭാരതമെന്ന
രാഷ്ട്രത്തിന്റെ വികസനത്തെയും ,സംസ്കാരത്തെയും ,
16 ആം നുറ്റാണ്ടിലെ ഇരുണ്ട കാലഘട്ടത്തിലേക്ക്
നയിക്കുന്ന രാഷ്ട്രിയ പാര്‍ട്ടികളെ നമ്മള്‍ എന്ത്
പേരിട്ട് വിളിക്കണം ????

ജനാധിപത്യത്തിന്റെ തണലില്‍ തിന്നു കൊഴുത്ത്
ജനങ്ങളുടെ ജീവനും ,സ്വത്തിനും ,അഭിപ്രായ സ്വാതന്ത്രത്തിനും ,
വിശ്യാസങ്ങള്‍ക്കും ,സ്വോര്യജീവിതത്തിനും ,മൌലിക
അവകാശങ്ങള്‍ക്കും പുല്ലുവിലപോലും കല്‍പ്പിക്കാതെ
അവയ്ക്ക് നേരേ കാടത്തതിന്ടെ രാക്ഷസീയ ഗര്‍ജ്ജനം
നടത്തുന്ന ഇവരെയും തീവ്രവാദികള്‍ ആയി കണ്ട്
പ്രതികരിക്കേണ്ടതല്ലേ ?????

ഇതൊരു നീണ്ട ചോദ്യാവലിയാണ്,അതിനിയും
ഒരുപാട് നീളും ...........ഇത് ചോദിച്ചത് കൊണ്ട്
എന്നെയും ഒരു തീവ്രവാദിയായി മുദ്രകുത്തരുത്
എന്ന അപേഷയോടെ...................

ഒരു വികസിത സുന്ദര ഭാരതം സ്വപ്നം കാണുന്ന
സ്വതന്ത്രന്‍

Read more...

Friday, February 5, 2010

രാഷ്ട്രിയ വേസ്റ്റുകളെ നിങ്ങള്‍ക്ക് സുസ്വാഗതം.

നോര്‍ത്ത് ഇന്ത്യന്‍ സ്ടെറ്റുകളില്‍ വര്‍ഷങ്ങളായി
കാണപെടുന്ന ഒരു രാഷ്ട്രിയ ആഭാസം ഈ അടുത്ത
കാലത്തായി കേരളത്തിലും കണ്ടു തുടങ്ങിയിരിക്കുന്നു.
അവിടെ പോലെ ഇവിടെയും അതിനു ചുക്കാന്‍
പിടിക്കുന്നത്‌ മദാമ പാര്‍ട്ടി തന്നെ ആണ് .അവര്‍
അവരുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതില്‍
നമ്മുക്ക് അഭിമാനിക്കാം ..(മറ്റു പാരമ്പര്യശേഷിപ്പുകളായ
അഴിമതി ,സ്വജനപഷപാതം ,മതപ്രീണനം ,കാലു പിടിത്തം
എന്നിവ ഇപ്പോഴും പൂര്‍വാധികം ഭംഗിയോടെ അവര്‍
തുടരുന്നതില്‍ നമ്മുക്ക് കോള്‍ മയിര്‍....!! കൊള്ളാം.)

അതേ പറഞ്ഞുവരുന്നത് അങ്ങോട്ട്‌ തന്നെ ആണ് .
നമ്മുടെ അത്ഭുത കുട്ടിമാരുടെ കാലുമാറ്റങ്ങള്‍..(അബ്ദുള്ളകുട്ടി ,
കെ .സ് .മനോജ്‌ ഇപ്പോള്‍ ഇതാ എസ്.ശിവരാമന്‍ ) ,
അതിനു പ്രോത്സാഹനം നല്‍കുന്ന ഉമ്മന്‍ കാങ്ക്രസ്സിന്റെ
രാഷ്ട്രിയ ഉളുപ്പില്ലായ്മയും .

കണ്ണൂരും ,ആലപുഴയിലും ,പാലകാട്ടും മുക്രിയായി
ബാങ്കു വിളിച്ചും ,പാതിരിപണി ചെയ്തും ,ഉത്സവ കമ്മിറ്റി
പ്രവര്‍ത്തനം നടത്തിയും തെണ്ടിതിരിഞ്ഞു നടന്നവന്‍മാരെ
ഒക്കെ വിളിച്ചു പാര്‍ട്ടിയില്‍ ചേര്‍ത്ത് മത്സരിപ്പിച്ചു M.P യും
M.L.A യും ആക്കി വളര്‍ത്തി വലുതാക്കിയപ്പോള്‍ ,നമ്മുടെ
നാട്ടിന്‍ പുറത്തെ ചൊല്ലുപോലെ ഇവന്മാര്‍കോക്കെ ചോറ്
എല്ലിന്റെ ഇടയില്‍ കുത്താന്‍ തുടങ്ങി .

പിന്നെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ മറ്റു പാര്‍ട്ടികളില്‍
ഉള്ളതുപോലെ കക്കാനും ,പെണ്ണ്‌ പിടിക്കാനും ഉള്ള
സ്വതന്ത്രം ഇല്ലാ..!! . പാര്‍ടിയോട് ചോദിക്കാതെ ഒന്ന്
പെടുക്കാന്‍ പോലും പറ്റില്ല..!! എന്നൊക്കെ നഴ് സെറി
പിള്ളേര്‍ പറയുന്നതുപോലെ ന്യായം നിരത്തി രാജി വച്ച്
എന്തിനും ,എതിനും പൂര്‍ണ സ്വതന്ത്രമുള്ള..... !!!
മദാമ കാങ്ക്രസ്സിലേക്ക് .ഇവിടെയാണ് ഈ രാഷ്ട്രിയ
വേസ്റ്റുകളുടെ സ്വര്‍ഗസ്ഥാനം .

ഈ വേസ്റ്റുകളെ താലപോലിയിട്ടു സ്വീകരിക്കാന്‍
ഉമ്മനും,ചെന്നിതലയുനും എല്ലാം ഒറ്റകെട്ട്....
മുന്‍ കെ പി സി സി അധ്യക്ഷന്‍ മൂന്നു രൂപയുടെ
മെമ്പര്‍ഷിപ്പിനായി എല്ലാവരുടെയും വാതിലില്‍
മാറിമാറി മുട്ടിയിട്ടും ദയ കാണിക്കാത്തവരാണ്
ശത്രുപാളയത്തില്‍ നിന്ന് കുറ്റിയും പറിച്ചു വരുന്നവരോട്‌
ഈ ഔദാര്യം കാട്ടുന്നതെന്നതാണ് ഏറെ കൌതുകകരം.

Read more...

Monday, January 18, 2010

പഴഞ്ചൊല്ലുകള്‍

കുറേ നാളായി വിചാരിക്കുന്നു ,കാലഹരണപെട്ടുകൊണ്ടിരിക്കുന്ന
മലയാള ഭാഷയെ പുനരുദ്ധരിക്കാന്‍ എന്തെങ്കില്ലും ചെയ്യണമെന്നു .
അങ്ങനെ നീണ്ടകാലത്തെ ഗവേഷണ,നിരീഷണങ്ങളുടെ ഫലമായി
ഞാന്‍ തയ്യാറാക്കിയ ചില ഇംഗ്ലീഷ് പഴംചൊല്ലുകളുടെ മലയാളം
തര്‍ജിമ ഇവിടെ സമര്‍പ്പിക്കുന്നു .കേരള വിദ്യ ആഭാസ!!! വകുപ്പിന്
എന്റെ അനുമിതി ഇല്ലാതെയും ഇവ അടുത്ത വര്‍ഷത്തെ
പാഠപുസ്തകത്തില്‍ ഉള്‍പെടുത്താവുന്നതാണെന്ന് ഇതിനാല്‍
അറിയിച്ചു കൊള്ളുന്നു .

1.Crime doesn't pay.
ക്രൈം വാരിക കാശ് കൊടുക്കാതെ കിട്ടുകയില്ല .

2.Ceaser's wife must be above suspicion.
സീസറിന്റെ ഭാര്യ എപ്പോഴും സസ് പീഷ്യസിന്റെ മുകളിലായിരിക്കും .

3.Fish and guests smell after three days.
മീന്‍ കഴിച്ച അതിഥികള്‍ മൂന്ന് ദിവസം കഴിഞ്ഞ് നാറും .

4.Give a dog a bad name and hang him.
 തൂക്കിക്കൊന്ന പട്ടി പേരുദോഷം കേള്‍പ്പിക്കും .

5.History repeats itself.
ഹിസ്റ്ററി പരീഷ തുടര്‍ച്ചയായി എഴുതേണ്ടിവരും .

6.When the cat's away the mice will play.
പൂച്ചകള്‍ വളരെ ദൂരെപോയും എലികളുമായി കളിക്കാറുണ്ട് .

7.Union is strength.
യൂണിയന്‍ക്കാര്‍ ശക്തരാണ് .

8.The die is cast.
മരിച്ചവന്റെ ജാതി ചോതിക്കരുത് .

9.Many words will not fill a bushel.
എത്ര പറഞ്ഞാലും ബുഷിന്‌ മനസ്സിലാവില്ല .

10.The leopad cannot change it's spots.
ലിയോ വളരെ പാടുപെട്ടാണ് സ്പോര്‍ട്സിനു ചേര്‍ന്നത്‌ .

11.Time and tide wait for no man.
പുരുഷന്മാര്‍ സമയം കിട്ടുന്നതുവരെ കാത്തിരിക്കില്ല .

12.One man's meat is another man's poison.
ഒരുത്തനുള്ള ഇറച്ചിയില്‍ മറ്റവന്‍ വിഷം ചേര്‍ത്തു.

13.Every man has his price.
എല്ലാ ആണുങ്ങളും കാശ് കാരായിരിക്കും.

14.Business before Pleasure.
കച്ചവടത്തിന് മുന്‍പ് സുഖിക്കണം .

15.Only fools and horses work.
മണ്ടന്മാര്‍ കുതിരകളെകൊണ്ട് പണിയെടുപ്പിക്കും.

Read more...

Monday, January 11, 2010

പിണറായി ഫാന്‍സ്‌ അസോസിയേഷന്‍

തിരുവനന്തപുരത്ത് നടക്കുന്ന പിണറായി
ഫാന്‍സ്‌ അസോസിയേഷന്റെ (ഡിഫി )
11 ആം  സംസ്ഥാന  സമ്മേളനത്തില്‍ 
ഉരുത്തിരിഞ്ഞുവന്ന  ചില മഹത്  ദര്‍ശനങ്ങള്‍
കേരളത്തിലെ  മൂലച്ചുതി..!! (സോറി മൂല്യചുതി )
സംഭവിച്ച  യുവാക്കള്‍ക്കും /യുവതികള്‍ക്കുമായി  

സമര്‍പ്പിക്കുന്നു .വായിച്ച്  പഠിച്ച്  നന്നാവിനെടാ പരട്ടകളെ....................

വെളിപാട്  നമ്പര്‍  വണ്‍ :
kzÀ-W-t¯m-Sp-Å- {`-aw- tcm-Km-Xp-c-am-b- k-aq-l-¯n-sâ- 
e-£-W-am-Wv.k-ô-cn-¡p-ó- kzÀ-W-¡-S-IÄ-¡v- k-am-\-am-b- പെണ്‍കുട്ടികള്‍ A-Ço-e-am-b- Im-gv-N-I-fn-sem-óm-Wv.-

മന്ത്രിമാരുടെയും,നേതാക്കന്മാരു
ടെയും  ഭാര്യമാരും
പെണ്‍മക്കളും  ലക്ഷകണക്കിന് വിലയുള്ള  പട്ടുസാരികള്‍
അണിയുന്നതിനും, ആണ്മക്കള്‍ ലക്ഷങ്ങള്‍ സ്ത്രീധനം
മേടിച്ച്  കല്യാണം കഴിക്കുന്നതിനും ,ആഡംബര വിവാഹ
സല്കാര മാമാങ്കങ്ങള്‍ നടത്തുന്നതിനും,ലക്ഷ്വറി  വാഹനങ്ങള്‍
ഉപയോഗിക്കുന്നതിനും ഫാന്‍സിലെ  കുട്ടി സഖാക്കള്‍ക്ക്  
ഒരെതിര്‍പ്പുമില്ല !!!,കാരണം അതെല്ലാം ബക്കറ്റു പിരിവു നടത്തിയും,കാല കാലങ്ങളില്‍  ജനമെന്ന കഴുതകളെ പറ്റിച്ചും ഉണ്ടാക്കിയ പണം  കൊണ്ടാണല്ലോ.....വല്ലവനും കഷ്ടപ്പെട്ട്  അദ്ധ്വാനിച്ചു കുറച്ചു കാശ്  ഉണ്ടാക്കിയാല്‍ അവന്‍  ജന ചൂഷകനും,മൂരാച്ചി ബൂര്‍ഷയുമായി മുദ്രകുത്തപെടുകയായി ,പിന്നെ അവന്‍ എങ്ങനെ നടക്കണം ,എങ്ങനെ തിന്നണം ,ആരുടെ കൂടെ കിടക്കണം  എന്നതിനെല്ലാം പാര്‍ട്ടി  ചട്ടങ്ങള്‍ .

വെളിപാട്  നമ്പര്‍  ടു  :
Xm-c§Ä- kzÀ-W¡SIfp-sS Aw-_m-k-Udm-Ip-óXv- 
Zb\o-bw-.സദാചാര ജീവിതമൂല്യങ്ങളുടെ ബ്രാന്‍ഡ്  അംബാസഡര്‍മാരാകാ‍ന്‍ താരങ്ങളെ റിപ്പോര്‍ട്ടില്‍ ഉപദേശിക്കുകയും ചെയ്യുന്നു.

സദാചാര
മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കാനും   "ഒരു ജനതയുടെ
ആത്മാവിഷ്കാരം " നടത്താനും  പാര്‍ട്ടി ഒരു ചാനല്‍ നടത്തുന്നുണ്ടല്ലോ,അതില്‍  10 മിനിറ്റില്‍  3 തവണ  ജനകോടികളുടെ  വിശ്യസ്ഥ സ്ഥാപനത്തിന്റെ  പരസ്യമാണല്ലോ കാണിക്കുന്നത് .മറ്റു കുത്തക ചാനലുകളില്‍ ഒന്നും കാണിക്കാത്ത  സാന്റിയാഗോ  മാര്‍ട്ടിനങ്കിളിന്റെ ഡിയര്‍ ലോട്ടറി പരസ്യവും കാണിക്കുന്നത്  പാര്‍ട്ടി ചാനല്‍ ആണല്ലോ
അതൊക്കെ  സദാചാര മൂലത്തിന്റെ !!! ആത്മാവിഷ്കാരം ആയിരിക്കും .മറ്റുള്ളവരെ ഉപദേശിക്കുന്ന സമയത്ത് നേര് നേരത്തെ
അറിയിക്കുന്ന ,അമേരിക്കകാരന്‍ 66 പട്ടിയെ 10 മിനിറ്റില്‍ തിന്ന് റെക്കോര്‍ഡ്‌ ഇട്ടു എന്നെഴുതുന്ന "ദേശദ്രോഹി" പത്രത്തില്‍ എങ്കിലും ഇതൊക്കെ ഒന്ന് നടപ്പാക്കിക്കൂടെ......വളുവള പറയുന്നതുപോലെ
എളുപ്പമല്ലല്ലോ അല്ലേ ഇതൊക്കെ നടപ്പാക്കാന്‍ .മാര്‍ട്ടിന്റെ ബോണ്ടും ,ഫരീദ് അബൂബക്കറിന്റെ ധനസഹായവും ഇല്ലെങ്കില്‍ പാര്‍ട്ടി അനുഭാവികളുടെ വീട്ടില്‍ നിര്‍ബന്തിച്ചു ഇടുന്ന പത്രത്തിന്റെ ഭാവി ഗോവിന്ദ.........!!!!

മറ്റു താരങ്ങള്‍  സ്വര്‍ണകടകളുടെയോ,ജെട്ടി പരസ്യത്തില്ലോ
അഭിനയിക്കുന്നത്  അവരുടെ  പേര്‍സണല്‍  കാര്യം ,അവര്‍
നിങ്ങളുടെ ഫാന്‍സ്‌  അംഗങ്ങള്‍ ഒന്നും അല്ലല്ലോ .അങ്ങനെ
ഉപദേശിക്കണം എന്ന്  ആക്രാന്ധം ആണെങ്കില്‍  നിങ്ങളുടെ
ഫാന്‍സ്‌  അസോസിയേഷന്‍   ചെയര്‍മാന്‍  ആയ 
മെഗാസ്റ്റാര്‍നെ ലളിത ജീവിതം നയികേണ്ടതിനെ  പറ്റി ഒരു
പാര്‍ട്ടി  ക്ലാസ്സ്‌  നടത്തരുതോ...!!!!.


തന്റെ വീട്ടുമുറ്റത്ത്‌  ഒരു  കോര്‍പ്പറേഷന്‍  മാലിന്യം  മുഴുവന്‍
കെട്ടികിടന്ന്‌  പഞ്ചായത്ത്  മുഴുവന്‍ നാറ്റമടിക്കുമ്പോള്‍
അയല്‍ക്കാരന്റെ  തൊടിയില്‍  മാമ്പഴം  വീണു ചീഞ്ഞതിനെ
തെറിവിളിക്കുന്ന  നിങ്ങളുടെ ചാരിത്ര്യ പ്രസംഗം  ഒരു തെരുവ്
വേശ്യയുടെ  ചാരിത്യ പ്രസംഗത്തേക്കാള്‍  അരോചകവും ,
വൃത്തികെട്ടതുമാണ്‌.

അപ്പോള്‍ ഫാന്‍സ്‌  അസോസിയേഷന്‍ സഖാകളെ
നിങ്ങള്‍ സടകുടഞ്ഞു  എഴുന്നേല്‍ക്കാന്‍  സമയമായി ,
നമ്മുടെ ഭരണം  തീരാന്‍  ഇനി കുറച്ചു മാസങ്ങള്‍ മാത്രം .
സൊ അഞ്ചു വര്‍ഷത്തോളം  ഉറക്കത്തിലായിരുന്ന
എല്ലാവര്‍ക്കും  അര്‍മാദിപ്പാന്‍ അവസരം  വരുകയാണ് .
അടുത്ത കാങ്ഗ്രസ്സ്  ഭരണത്തിനെതിരെ  കൊടിപിടിക്കാനും ,
ബസ്സ്‌ കത്തിക്കാനും ,കോളേജിലും,തെരുവിലും  ചോര
ചീന്തി  സമരം നടത്താനും  എല്ലാവരും  തയ്യരാവിന്‍...!!!

ഇന്ഖിലാബുകള്‍  മുഴങ്ങട്ടെ ...................

Read more...

  © All Rights Reserved by സ്വതന്ത്രന്‍at swathathran.blogspot.com 2009

Back to TOP