Monday, June 29, 2009

ഭ്രമരം (റിവ്യൂ)


വളരെയൊന്നും പ്രതീക്ഷിക്കാതെയാണ് ഭ്രമരം കാണാനിറങ്ങിയത് .കാരണം കാഴ്ചയും തന്മാത്രയും
ചെയ്ത ബ്ലെസി അവസാനം ചെയ്ത പളുങ്കും,കല്കുട്ട ന്യൂസും തന്ന അനുഭവം തന്നെ.പക്ഷെ ബ്ലെസ്സിയെന്ന സംവിധായകന്‍ മലയാളത്തില്‍ ഇന്നെടുതുപറയാന്‍ കഴിയുന്ന വേറിട്ട ഒരു പേര് തന്നെയെന്ന്‌
തെളിയിക്കുന്നതായിരുന്നു ഭ്രമരം .എന്നുവെച്ചു ഭ്രമരം കുറ്റവും,കുറവും ഒന്നുമില്ലാത്ത ഒരു ടോട്ടല്‍ സിനിമയാണെന്നല്ല. തട്ടുപൊളിപ്പന്‍ സിനിമാക്കാഴ്ച്ക്കള്‍‍ക്കിടയില്പെട്ടു നട്ടം തിരിയുന്ന മലയാളി പ്രേക്ഷകനെ സംബതിച്ചു ഭ്രമരം ഒരു കുളിര്‍കാറ്റുതന്നെ ആണ് ,തീര്‍ച്ചയായും.

രണ്ടുവരിയില്‍ പറഞ്ഞുതീര്‍ക്കാവുന്ന ഒരു കഥയാണ് ഭ്രമരം.പക്ഷെ ആ രണ്ടു വരിയില്‍ നിന്ന് മനോഹരമായ ഒരു ചലച്ചിത്രകാവ്യം ചമചിരികുന്നു സംവിധായകന്‍ .ബ്ലെസി അവകാശപെടുന്നതുപോലെ ഭ്രമരം മലയാളത്തിലെ ആദ്യത്തെ 'റോഡ്‌ ' മൂവി ആണ് .വളരെ കുറച്ചു കഥാപാത്രങ്ങള്‍ മാത്രമെ ഈ സിനിമയില്‍ ഉള്ളു ,മോഹന്‍ലാലിടെ കഥാപാത്രം നടത്തുന്ന ഒരു യാത്രയില്‍ തുടങ്ങി യാത്രയില്‍ തന്നെ കഥ അവസാനിക്കുന്നു.

ഈ സിനിമയുടെ എറ്റവും വലിയ പ്ലസ്‌ എന്നുപറയാവുന്നത് മോഹന്‍ലാലിന്റെ അഭിനയം തന്നെയാണ് . ഒരുപാടു നാളുകള്‍ക്കുശഷം മോഹന്‍ലാലിനു കിട്ടുന്ന നല്ലൊരു വേഷമാണ് ഇതിലെ ശിവന്‍കുട്ടി എന്ന കഥാപാത്രം. ഈ മനുഷ്യന്‍ എങ്ങനെ അഭിനയത്തിന്റെ ഒരു പാഠപുസ്തകമാവുന്നു എന്ന് വീണ്ടും തെളിയിക്കുന്ന ഒരു സിനിമ.കാഴ്ചയില്‍ നിന്ന് ഭ്രമരതിലെത്തുമ്പോള്‍ ബ്ലെസി എന്ന സംവിധായകന്‍ കുടുതല്‍ കൈയടക്കം കാണിക്കുന്നു.പക്ഷെ ഒരു തിരകതക്രിതെന്ന നിലയില്‍ വളര്‍ച്ച പുറകൊട്ടല്ലെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.മറ്റൊരു എടുത്തുപറയേണ്ട പ്രതകത ഈ സിനിമയുടെ ക്യാമറ ചാലിപ്പിചിരികുന്ന അജയന്‍ വിന്സിന്റിനെയാണ് ,മലയാള സിനിമയ്ക് തീര്‍ച്ചയായും അജയനില്‍ നിന്നും ഇനിയും ഒരുപാടു നല്ല വര്‍ക്കുകള്‍ പ്രതീക്ഷിക്കാം .അതുപോലെ അലക്സ്‌ എന്ന കഥാപാത്രത്തെ അവതരിപിച്ച മുരളി കൃഷ്ണന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ് .

ഭ്രാമാരതിന്റെ പ്രധാനപെട്ട കുറവുകളിലോന്നു തിരക്കഥതന്നെയാണ് .ബ്ലെസി ഒരു രക്കഥാകൃത്തെന്ന നി‌ലയില്‍ വേണ്ടത്ര ശോഭിച്ചോ എന്നൊരു സംശയം,ചിലയിടങ്ങളില്‍ സിനിമ വല്ലാതെ ഇഴയുന്നുണ്ട് .പിന്നെ ചിത്രത്തിലെ കാസ്റ്റിംഗ് ആണ് എടുത്തു പറയേണ്ട മറ്റൊരു പോരായ്മ.എന്തിനുവണ്ടിയാണ് കൊട്ടിഘോഴിച്ചു ഭുമികയെ ഈ സിനിമയിലേക്ക് കൊണ്ടുവന്നത് .
ഉണ്ണി എന്ന കഥാപാത്രത്തെ അവതരിപിച്ച സുരേഷ് മേനോന്‍,മോഹന്‍ലാലിന്റെ
മകളായി വന്ന കുട്ടി,കെ.പി.എ.സി ലളിത എന്നിവര്‍ നിരാശപ്പെടുത്തി .

എന്തുതന്നെയായാലും ഭ്രമരം കണ്ടിരിക്കാവുന്ന ഒരു ഫിലിം തന്നെ ആണ് .കാരണം ഈ സിനിമ കണ്ടിറങ്ങിയാലും എവിടെയൊക്കയോ നമ്മളെ നൊമ്പരപെടുത്തുന്നു.ഇന്ന് എത്ര ചിത്രങ്ങള്‍ക്ക് അതിനു കഴിയുന്നു എന്ന് കൂടി ഓര്‍ക്കുമ്പോള്‍ ഭ്രമരം നഷ്ടപ്പെടുത്തേണ്ട സിനിമയല്ലെന്ന് നമുക്ക് മനസ്സിലാവുന്നു. പ്രതികാരത്തിന്റെ അഗ്നിയില്‍ ചാലിച്ചെടുത്ത വികാരനിര്‍ഭരമായ ഈ സിനിമ മിസ് ചെയ്യാതിരിക്കുക...

Read more...

Tuesday, June 23, 2009

അഭയാര്‍ത്ഥികള്‍

ആദ്യമായ് അവളെ കാണുന്നത് നല്ല മഴയുള്ള ഒരു ദിവസമായിരുന്നു. ഓഫീസില്‍ നിന്ന് നേരത്തെയിറങ്ങി ഓടിക്കിതച്ചു റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോളാണ് അവളെ കാണുന്നത്.ഒരാള്‍ക്കൂട്ടം തന്നെ അവള്‍ക്കുച്ചുറ്റും ഉണ്ടായിരുന്നു.അവള്‍ തീരെ ആവശയായിരുന്നു ,മുഖത്തും,കൈകളിലും അവിടെവിടായി ചോരപാടുകള്‍ .ചികിവെക്കാതെ അലഘോലമായിക്കിടക്കുന്ന ചെമ്പിച്ച മുടി.കണ്നെഴുതിയിട്ടില്ല,പോട്ടുതോട്ടിട്ടില്ല ,അവള്‍ കുളിചിട്ടുതന്നെ ഒരുപാടുദിവസമായതുപോലെ.ഒരു പതിനഞ്ച് വയസു പ്രായം തോന്നിക്കുന്ന
മെലിഞ്ഞ പെണ്‍കുട്ടി.

അവള്‍ പൂര്‍ണമായും മനസിലാകാത്ത ഭാഷയില്‍ (മലയാളവും തമിഴും കലര്‍ന്ന ) കരഞുകൊണ്ട് എന്തൊകെയോ പറയുന്നുണ്ട് ,ചുറ്റും കൂടിനിന്നവരുടെ ആക്രോശങള്‍ക്കിടയില്‍ നേര്‍ത്ത ഒരിരംഭലായെ എനിക്കത് കേള്‍ക്കാന്‍ കഴിഞുള്ളു. തൊട്ടടുത്തുനിന്ന തടിച്ച ഒരു ചേട്ടനാണ് പറഞ്ഞത് ,സംഭവം മോഷണമാണ്.അവിടെകൂടിനിന്നവര്‍ അവളെ ഉപദ്രവികുന്നതില്‍ എന്തോ ആത്മസംതൃപ്തി തേടുന്നതായി കണ്ടു .ചിലര്‍ ഇതിലൊന്നും ശ്രദ്തിക്കാതെ തങ്ങളുടെ വണ്ടിക്കായി കാത്തുനില്കുന്നു,മറ്റുചിലര്‍ ചുറ്റുംകൂടിനിന്നു അവളെ ഉപദ്രവികുന്നതും നോക്കിനില്കുന്നു.അല്പസമയത്തിനകം 2 പോലിസുകരെത്തി. പിന്നെ
എന്തുനടന്നു എന്നെനിക്കറിയില്ല,അപ്പോളേക്കും എന്റെ വണ്ടിയും വന്നിരിന്നു .

അതേ അവളൊരു അഭയാര്‍ത്തിയായിരിക്കാം,വീടും,കുടിയും ,ബന്ധുക്കളും ,നാടും
എല്ലാം നഷ്ടപെട്ട് ജീവികെണ്ടിവന്നവള്‍ .നമ്മള്‍ കേരളിയര്‍ ഒരിക്കലും അഭയാര്‍ത്തിയുടെ
വേദനയറിഞ്ഞിട്ടില്ല.യുദ്ധവും ,പ്രകൃതിദുരന്തങ്ങളും നമ്മളെ അത്രക്കൊന്നും ബാധിചിട്ടില്ല.
വര്‍ഷംതോറും നാട്ടിലെ കവലകളില്‍ ടെന്റ് കേട്ടാനെത്തുന്ന ഒരു ഒറിസ്സകാരനിലോ,
ഗുജറാത്തിയിലോ നമ്മുടെ അഭയാര്‍ത്തിയെ കുറിച്ചുള്ള ചിന്തകള്‍ ഒതുങ്ങുന്നു.

ജൂണ്‍ 20 ലോക അഭയാര്‍ത്ഥി ദിനമാണ്.വളരെ അപകടകരമായ അവസ്ഥയില്‍
ജന്‍‌മനാടുപേക്ഷിച്ച് അലയേണ്ടി വരുന്നവരാണ് അഭയാര്‍ത്ഥികള്‍.
അവരുടെ മനസ് തളരാതിരിക്കാന്‍ അവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രവൃത്തികള്‍
ഉണ്ടാകണമെന്ന് ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു. അഭയാര്‍ത്ഥികള്‍ ഏറ്റുവാങ്ങുന്ന
പീഡനങ്ങളും കഷ്ടപ്പാടുകളും കണ്ണുതുറന്ന് കാണുവാനും അവയ്ക്ക് ഉചിതമായ
പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുവാനും ലോകത്തെ ചിന്തിപ്പിക്കാന്‍
ഈ ദിനത്തിന് കഴിയേണ്ടിയിരിക്കുന്നു.

അതേ നമുക്ക് കുറച്ചുകൂടി നന്നായി അവരോടു പെരുമാറാം....................

Read more...

  © All Rights Reserved by സ്വതന്ത്രന്‍at swathathran.blogspot.com 2009

Back to TOP