Monday, February 8, 2010

ആരാണ് തീവ്രവാദി

ആരാണ് തീവ്രവാദി ,എന്താണ് തീവ്രവാദം ഈ
ചോദ്യങ്ങള്‍ നമ്മളുള്‍പ്പെടുന്ന സമൂഹം ദിവസവും
ചര്‍ച്ച ചെയ്ത് പുറംപ്പോക്കിലേക്ക് വലിച്ചെറിയുന്ന
ഇനിയും വ്യക്തമായി നിര്‍വചിക്കപെടാത്ത ഒരു
സമസ്യയാണ് .എന്തിനാണ് ഈ മുഴിഞ്ഞു നാറിയ
സാമൂഹ്യ പ്രശ്നം വീണ്ടും എടുത്തിടുന്നത്‌ എന്ന്
നിങ്ങള്‍ക്ക് പലര്‍ക്കും തോന്നാം ???, കാരണമുണ്ട്,
അങ്ങനെ അലസമായി ചിരിച്ചുതള്ളേണ്ട ഒരു വിഷയമാണോ
നമ്മളെ സംബന്ധിച്ച് തീവ്രവാദം ???,തീര്‍ച്ചയായും
അല്ലാ എന്ന് തന്നെയാണ് എന്‍റെ വിശ്യാസം.

ഒസാമ ബിന്‍ ലാദന്‍ അമേരിക്കന്‍ ആത്മാഭിമാനത്തിന്‍റെ
വേള്‍ഡ് ട്രേഡ് സെന്‍റെര്‍ ഇടിച്ചുതകര്‍ത്ത ഭീകരവാദിയാകുമ്പോള്‍,
മുസ്ലിം, കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രങ്ങള്‍ക്ക് അവരുടെ സാംസ്കാരിക ,
മത മൂല്യങ്ങളുടെ നേര്‍ക്ക്‌ സ്കഡ് മിസൈല്‍ അയക്കുന്ന
ഭീകരനാകുന്നു അമേരിക്ക .

അപ്പോള്‍ തീവ്രവാദവും ,തീവ്രവാദിയും കമ്മ്യൂണിസ്റ്റ്‌
സിദ്ധാന്ദ്ധമായ വൈരുധാത്മിക ഭൌതികവാദം പോലെ
കാല,ദേശ,വര്‍ഗ്ഗ ഭേദങ്ങള്‍ക്ക് അനുസ്സരിച്ച് മാറി മറിഞ്ഞു
കൊണ്ടിരിക്കുന്നു.

നമ്മള്‍ ഇന്ത്യക്കാരെ സംബന്ധിച്ച് റിപ്പബ്ലിക് ദിനത്തിനും,
സ്വാതന്ത്ര ദിനത്തിനും റെയില്‍വേ സ്റ്റേഷനിലും ,ജന
നിബിഡമായ മാര്‍ക്കറ്റുകളിലും ബോംബ്‌ പൊട്ടിച്ചു
കളിക്കുന്ന ഹിസ്ബുള്‍ മുജാഹിദീനിലും ,കാശ്മീര്‍
വിഘടനവാദികളിലും തീവ്രവാദം ലഘൂകരിക്കപെടുന്നു .

പക്ഷേ ഇവര്‍ മാത്രമാണോ തീവ്രവാദികള്‍ ???
പ്രാദേശികവാദമെന്ന കാളകൂട വിഷം ചീറ്റുന്ന
താക്കറെമാരും,വൈക്കോമാരും തീവ്രവാദികള്‍
എന്ന ലേബലില്‍ പെടില്ലേ ???

വര്‍ഗീയ ഫാസിസം എന്ന ഇരുതലവാള്‍ ഉയര്‍ത്തി
രക്തം ചിന്തുന്ന തൊഗാഡിയമാരും,എന്‍.ഡി.ഫുക്കാരും
എതു കാറ്റഗറിയില്‍ പെടും ???

മതമെന്ന കറുപ്പ് ജനമനസ്സുകളില്‍ കുത്തിവെച്ച്
രാമന്‍റെയും,അല്ലാഹുവിന്‍റെയും ,ക്രിസ്തുവിന്‍റെയും
പേരില്‍ അന്യമതസ്ഥരുടെ വയര്‍ കുത്തിപിളര്‍ന്ന്
കുടല്‍മാലയണിയുന്ന പുരോഹിതവര്‍ഗ്ഗത്തെ
എങ്ങനെ വിശേഷിപ്പിക്കണം ????

ജനാധിപത്യതിന്‍റെ ചിലവില്‍ ജനങ്ങളുടെ
സ്വോര്യജീവിതത്തിലേക്ക് റോഡ്‌ റോളര്‍ ഉരുട്ടികളിക്കാന്‍
ഹര്‍ത്താലുകളും ,ബന്ദുകളും ആഹ്യാനം ചെയ്യുന്ന പിണറായി .
ഉമ്മന്‍ചാണ്ടിമാരെയും ,അവരുടെ രാഷ്ട്രിയ ഗുണ്ടാ പടയെയും
നമ്മള്‍ എങ്ങനെ വിലയിരുത്തണം ????

കാലഹരണപെട്ട തത്വശാസ്ത്രത്തിന്റെ പേരില്‍
ആദിവാസികളെയും ,നിരക്ഷരരെയും ആയുധമണിയിച്ച്
നിരപരാധികളുടെ ചോരചിന്തുന്ന വടക്കേയിന്ത്യയിലെയും,
ആസ്സാമിലെയും ,നക്സലൈറ്റുകളെ എതു പേരിട്ടു വിളിക്കും ???

മതപ്രീണനവും,ജാതിപ്രീണനവും നടത്തി ഭാരതമെന്ന
രാഷ്ട്രത്തിന്റെ വികസനത്തെയും ,സംസ്കാരത്തെയും ,
16 ആം നുറ്റാണ്ടിലെ ഇരുണ്ട കാലഘട്ടത്തിലേക്ക്
നയിക്കുന്ന രാഷ്ട്രിയ പാര്‍ട്ടികളെ നമ്മള്‍ എന്ത്
പേരിട്ട് വിളിക്കണം ????

ജനാധിപത്യത്തിന്റെ തണലില്‍ തിന്നു കൊഴുത്ത്
ജനങ്ങളുടെ ജീവനും ,സ്വത്തിനും ,അഭിപ്രായ സ്വാതന്ത്രത്തിനും ,
വിശ്യാസങ്ങള്‍ക്കും ,സ്വോര്യജീവിതത്തിനും ,മൌലിക
അവകാശങ്ങള്‍ക്കും പുല്ലുവിലപോലും കല്‍പ്പിക്കാതെ
അവയ്ക്ക് നേരേ കാടത്തതിന്ടെ രാക്ഷസീയ ഗര്‍ജ്ജനം
നടത്തുന്ന ഇവരെയും തീവ്രവാദികള്‍ ആയി കണ്ട്
പ്രതികരിക്കേണ്ടതല്ലേ ?????

ഇതൊരു നീണ്ട ചോദ്യാവലിയാണ്,അതിനിയും
ഒരുപാട് നീളും ...........ഇത് ചോദിച്ചത് കൊണ്ട്
എന്നെയും ഒരു തീവ്രവാദിയായി മുദ്രകുത്തരുത്
എന്ന അപേഷയോടെ...................

ഒരു വികസിത സുന്ദര ഭാരതം സ്വപ്നം കാണുന്ന
സ്വതന്ത്രന്‍

4 അഭിപ്രായങ്ങള്‍:

സ്വതന്ത്രന്‍ February 8, 2010 at 4:56 PM  

ഇതൊരു നീണ്ട ചോദ്യാവലിയാണ്,അതിനിയും
ഒരുപാട് നീളും ...........ഇത് ചോദിച്ചത് കൊണ്ട്
എന്നെയും ഒരു തീവ്രവാദിയായി മുദ്രകുത്തരുത്
എന്ന അപേഷയോടെ...................

ഒരു വികസിത സുന്ദര ഭാരതം സ്വപ്നം കാണുന്ന
സ്വതന്ത്രന്‍

chithrakaran:ചിത്രകാരന്‍ February 8, 2010 at 6:39 PM  

സുഹൃത്തേ,
എല്ലാ തീവ്രവാദവും മിത വാദവും രാഷ്ട്രീയ പ്രവത്തനം തന്നെയാണ്.
അഭിമതമായ രാഷ്ട്രീയ പ്രവര്‍ത്തനവും, അനഭിമതമായ രാഷ്ട്രീയ പ്രവര്‍ത്തനവുമാണ് നിലവിലുള്ള രണ്ടു രീതികള്‍.
നമ്മുടെ നാട്ടില്‍ ഈ രണ്ട് രാഷ്ട്രീയ പ്രവത്തനത്തേയും
ജനം പാതി മയക്കത്തില്‍ സംഘം ചേര്‍ന്ന് ഫാന്‍സ് അസോസിയേഷന്‍ പോലെ ലാഘവത്തോടെ അനുകൂലിക്കുകയോ
പ്രതികൂലിക്കുകയോ ചെയ്യും.

എന്നാല്‍ ഈ രണ്ടു രാഷ്ട്രീയത്തേയും അസന്നിഗ്ദമായി വിഭജിക്കുന്ന ഒരു നിലപാടുണ്ട്. പൊതുവെ നമ്മെപ്പോലുള്ള അടിമ സമൂഹത്തില്‍ ആ നിലപാട് ജലരേഖകള്‍ പോലെ
അവ്യക്തമാണ്. എന്നാല്‍ പ്രബുദ്ധമായ ഒരു സമൂഹത്തില്‍
ആ രേഖ വളരെ കണിശവും സ്പഷ്ടവുമാണ്.
ഒരു ജനതയുടെ അല്ലെങ്കില്‍ നാടിന്റെ പൊതു താല്‍പ്പര്യത്തില്‍ നിന്നുമുണ്ടാകുന്ന സാമൂഹ്യ ബോധത്തിന്റെ ആകത്തുകയായ
സ്വാര്‍ത്ഥതയാണ് അഭിമത രാഷ്ട്രീയത്തേയും അനഭിമത രാഷ്ട്രീയത്തേയും വേര്‍ത്തിരിക്കുന്ന ഘടകം.
അതിനെ നാടിന്റെ രാഷ്ട്രീയം എന്നു പറയും.
ആ രാഷ്ടീയ മാനദണ്ഡം ഉപയോഗിച്ചാണ് രാജ്യ സ്നേഹത്തേയും,രാജ്യദ്രോഹത്തേയും വേര്‍ത്തിരിച്ചറിയുന്നത്.
അഭിമതമോ അനഭിമതമോ ആയ ചിന്തയേയും പ്രവര്‍ത്തിയേയും
തിരിച്ചറിയുന്നതും നാടിന്റെ രാഷ്ട്രീയം ഉപയോഗിച്ചുതന്നെ.

ഈ തിരിച്ചറിവ് അനായാസമാക്കാന്‍
നമ്മുടെ രാഷ്ട്രീയമെന്തെന്ന് തിരിച്ചറിയുന്ന തരത്തില്‍ വസ്തുതാപരമായ ചരിത്രവും സാമൂഹ്യശാസ്ത്രവും,ഭൂമിശാസ്ത്രവും കലയും സംസ്ക്കാരവുമെല്ലാം നാം നിര്‍മ്മിക്കേണ്ടിയിരിക്കുന്നു.വസ്തുതാപരം എന്നു പറയുംബോള്‍ പ്രീണനമല്ല, ശാസ്ത്രീയതയും സത്യസന്ധതയുമാണ്.നാട്ടിലെ എല്ലാ മനുഷ്യരുടേയും പ്രാതിനിധ്യം ഉള്‍ക്കൊള്ളുന്ന വസ്തുതാപരമായ ചരിത്രത്തില്‍ നിന്നുമാണ്
ഇന്നിന്റെ രാഷ്ട്രീയം നിര്‍മ്മിക്കേണ്ടത്.

M.A Bakar February 9, 2010 at 10:25 AM  

വസ്തുതാപരമായ ചരിത്രത്തില്‍ നിന്നുമാണ്
ഇന്നിന്റെ രാഷ്ട്രീയം നിര്‍മ്മിക്കേണ്ടത്.


ഈ ചരിത്രനിര്‍മ്മിതി ആരു നിര്‍വ്വഹിക്കും... വിചാര കേന്ദ്രമാണോ... ????

പഥികന്‍ February 10, 2010 at 2:03 PM  

ഇന്നത്തെ തീവ്രവാദിയാണു നാളത്തെ ചരിത്രത്തിലെ വിപ്ലവകാരിയും സ്വാതന്ത്ര്യസമര സേനാനിയും‍. വിജയിക്കുന്നവന്‍ നിര്‍മ്മിക്കുന്നതാണ് ചരിത്രം. അതിനാല്‍ എല്ലാ തീവ്രവാദികളെയും പ്രോത്സാഹിപ്പിക്കണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനിലാ ഞാന്‍.

Post a Comment

ഇതിനെപറ്റി നിങ്ങളെന്തു പറയുന്നു ..............?

  © All Rights Reserved by സ്വതന്ത്രന്‍at swathathran.blogspot.com 2009

Back to TOP