പഴഞ്ചൊല്ലുകള്‍
കുറേ നാളായി വിചാരിക്കുന്നു ,കാലഹരണപെട്ടുകൊണ്ടിരിക്കുന്ന
മലയാള ഭാഷയെ പുനരുദ്ധരിക്കാന്‍ എന്തെങ്കില്ലും ചെയ്യണമെന്നു .
അങ്ങനെ നീണ്ടകാലത്തെ ഗവേഷണ,നിരീഷണങ്ങളുടെ ഫലമായി
ഞാന്‍ തയ്യാറാക്കിയ ചില ഇംഗ്ലീഷ് പഴംചൊല്ലുകളുടെ മലയാളം
തര്‍ജിമ ഇവിടെ സമര്‍പ്പിക്കുന്നു .കേരള വിദ്യ ആഭാസ!!! വകുപ്പിന്
എന്റെ അനുമിതി ഇല്ലാതെയും ഇവ അടുത്ത വര്‍ഷത്തെ
പാഠപുസ്തകത്തില്‍ ഉള്‍പെടുത്താവുന്നതാണെന്ന് ഇതിനാല്‍
അറിയിച്ചു കൊള്ളുന്നു .
1.Crime doesn't pay.
ക്രൈം വാരിക കാശ് കൊടുക്കാതെ കിട്ടുകയില്ല .
2.Ceaser's wife must be above suspicion.
സീസറിന്റെ ഭാര്യ എപ്പോഴും സസ് പീഷ്യസിന്റെ മുകളിലായിരിക്കും .
3.Fish and guests smell after three days.
മീന്‍ കഴിച്ച അതിഥികള്‍ മൂന്ന് ദിവസം കഴിഞ്ഞ് നാറും .
4.Give a dog a bad name and hang him.
തൂക്കിക്കൊന്ന പട്ടി പേരുദോഷം കേള്‍പ്പിക്കും .
5.History repeats itself.
ഹിസ്റ്ററി പരീഷ തുടര്‍ച്ചയായി എഴുതേണ്ടിവരും .
6.When the cat's away the mice will play.
പൂച്ചകള്‍ വളരെ ദൂരെപോയും എലികളുമായി കളിക്കാറുണ്ട് .
7.Union is strength.
യൂണിയന്‍ക്കാര്‍ ശക്തരാണ് .
8.The die is cast.
മരിച്ചവന്റെ ജാതി ചോതിക്കരുത് .
9.Many words will not fill a bushel.
എത്ര പറഞ്ഞാലും ബുഷിന് മനസ്സിലാവില്ല .
10.The leopad cannot change it's spots.
ലിയോ വളരെ പാടുപെട്ടാണ് സ്പോര്‍ട്സിനു ചേര്‍ന്നത് .
11.Time and tide wait for no man.
പുരുഷന്മാര്‍ സമയം കിട്ടുന്നതുവരെ കാത്തിരിക്കില്ല .
12.One man's meat is another man's poison.
ഒരുത്തനുള്ള ഇറച്ചിയില്‍ മറ്റവന്‍ വിഷം ചേര്‍ത്തു.
13.Every man has his price.
എല്ലാ ആണുങ്ങളും കാശ് കാരായിരിക്കും.
14.Business before Pleasure.
കച്ചവടത്തിന് മുന്‍പ് സുഖിക്കണം .
15.Only fools and horses work.
മണ്ടന്മാര്‍ കുതിരകളെകൊണ്ട് പണിയെടുപ്പിക്കും.
7 അഭിപ്രായങ്ങള്‍:
നീണ്ടകാലത്തെ ഗവേഷണ,നിരീഷണങ്ങളുടെ ഫലമായി
ഞാന്‍ തയ്യാറാക്കിയ ചില ഇംഗ്ലീഷ് പഴംചൊല്ലുകളുടെ മലയാളം
തര്‍ജിമ ഇവിടെ സമര്‍പ്പിക്കുന്നു
എല്ലാം പൊട്ടിച്ചിരിപ്പിച്ചു. സമ്മതിച്ചിരിക്കുന്നു... തകര്‍പ്പന്‍ പോസ്റ്റ്.
കച്ചവടത്തിന് മുന്‍പ് സുഖിക്കണം ....:)
next berly thomas..
its murderous..
തകര്‍ത്തു! കടിപൊളി സാധനം! ചിരിച്ച് ഒരു വഴിക്കായി... :-)
15-ല്‍ അവസ്സനിപ്പിച്ചതില്‍ സങ്കടം ):
കുമാരന്‍ | kumaran, മുക്കുവന്‍, kutt,ഭായി,:
ഈ വഴി വന്നതിനും അഭിപ്രായം
രേഖപെടുത്തിയതിനും നന്ദി .
Post a Comment
ഇതിനെപറ്റി നിങ്ങളെന്തു പറയുന്നു ..............?