ആഗതന്‍
സംവിധാനം -- കമല്‍
കഥ -- കലവൂര്‍ രവികുമാര്‍
നിര്‍മാതാവ് -- മാത്യു ജോസഫ്
അഭിനേതാക്കള്‍ -- ദിലീപ് ,സത്യരാജ് ,ലാല്‍,ബിജുമേനോന്‍ ,ചാര്‍മി,സറീന വഹാബ്
ക്യാമറ -- അജയന്‍ വിന്‍സെന്‍റ്
ഗാനരചന -- കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം -- ഔസേപ്പച്ചന്‍
ഈ വര്‍ഷം ഇത് രണ്ടാമത്തെ തവണയാണ് ദിലീപ് സിനിമക്ക്
തല വയ്ക്കുന്നത് .ബോഡി ഗാര്‍ഡ് കണ്ട് ബോഡി ക്കുന്ണ്ടായ
ഷീണം ഇതുവരെ മാറിയിട്ടില്ല .അതിനുമുന്‍പ് മറ്റൊരു വധം കൂടി .
ഇതിനു മാത്രം പാപങ്ങള്‍ ഒന്നും ഞാന്‍ കഴിഞ്ഞ വര്‍ഷം ചെയ്തതായി
ഓര്‍ക്കുന്നില്ല .
കഥ :
നായകന്‍ ഗൌതം മേനോന്‍ (ദിലീപ് ) (മലയാള സിനിമയില്‍ നായകന്‍
മേനോന്‍ ,വര്‍മ ,നായര്‍,ശര്‍മ എന്നീ വാലുകളില്‍ തൂങ്ങി ആണല്ലോ
കാലാകാലങ്ങളായി നില്‍ക്കുന്നത് അത് ഇവിടെയും ഭദ്രം!!! )
നായികയായ ശ്രേയയെ (ചാര്‍മി ) പ്രണയിച്ച് പരവശയാക്കുന്നു.
ഗൌതത്തിനു അദ്ദേഹത്തിന്‍റെ അച്ഛന്‍ ,അമ്മ ,സഹോദരി എന്നിവര്‍
ഏഴ് വയസ്സുള്ളപ്പോള്‍ കാശ്മീരില്‍ വച്ച് ഒരു തീവ്രവാദി ആക്രമണത്തില്‍
നഷട്ടപെട്ടതാണ് ,പിന്നെ സ്വന്തം പ്രയത്നത്താല്‍ പഠിച്ചു വലുതായി
അയാള്‍ ഇപ്പോള്‍ ഒരു കമ്പനി സി .ഇ .ഓ ആയി ബാംഗ്ലൂര്‍ വന്നതാണ് .
ശ്രേയയെ പ്രണയിച്ച് തന്‍റെ വലയില്‍ വീഴ്ത്തുന്ന ഗൌതമിന് ചില
ലകഷ്യങ്ങള്‍ ഉണ്ട്.
ശ്രേയയുടെ അച്ഛന്‍ ഹരീന്ദ്ര വര്‍മ (സത്യരാജ് ) റിട്ടയേര്‍ട്
ആര്‍മി ജെനറല്‍ ആണ് .കാശ്മീരില്‍ വെച്ച് ഗൌതമിന്ടെ
അച്ഛനെയും ,അമ്മയെയും തീവ്രവാദികള്‍ കൊലപെടുത്തിയപ്പോള്‍
ഗൌതമിനെയും ,ചേച്ചിയെയും രക്ഷിച്ചത് ഹരീന്ദ്ര വര്‍മയുടെ
കമ്മാണ്ടോ സംഘമാണ്. പക്ഷെ രക്ഷയുടെ ഹസ്തങ്ങള്‍ തന്നെ
തന്‍റെ ചേച്ചിയെ ബലാല്‍സംഗം ചെയ്ത് കൊലപെടുത്തിയതിനു
പ്രതികാരം ചെയ്യാനാണ് ഗൌതം ശ്രേയയെ പ്രണയിക്കുന്നത് .
(അതേ ഷാജി കൈലാസ് പറയുന്നതുപോലെ പക തീര്‍ക്കാനുള്ളതാണ് !!!
ആരോട് ???? ഇതൊക്കെ കാണുന്ന പാവം പ്രേക്ഷകരോട് !!!)
ഇനി കാണാന്‍ പോകുന്നത് നമ്മുടെ നായകന്‍റെ ഭുദ്ധിപരമായ !!!
ചില നീക്കങ്ങള്‍ ആണ് ,അദ്ദേഹം ഒരുപാട് കാലത്തെ പ്ലാനിങ്ങോട്
കൂടിയാണ് വന്നിരിക്കുന്നത് .ഹരീദ്ര വര്‍മ്മയെകൊണ്ട് ചെയ്തുപോയ
പാപങ്ങള്‍ ലോകത്തിനു മുന്‍പില്‍ എറ്റുപറയിപ്പിക്കുകയാണ്
ഗൗതമിന്റെ ലകഷ്യം , അതിലയാള്‍ വിജയിക്കുമോ ?????
അതില്‍ ഗൌതം വിജയിച്ചാലും ഇല്ലെങ്കിലും ഇതെല്ലം കാണാന്‍
വിധിക്കപെട്ടവര്‍ക്ക് തോല്‍വി ഉറപ്പാണ് !!!
നായിക കുഴപ്പമില്ലാതെ നല്ല ബോറായിട്ട് അഭിനയിച്ചിട്ടുണ്ട് .
ദിലീപ് ഓരോ സിനിമ കഴിയുമ്പോളും കൂടുതല്‍ കൂടുതല്‍
മോശമായികൊണ്ടിരിക്കുന്നു,അദ്ദേഹത്തിന്‍റെ സൌണ്ട് മോഡുലേഷന്‍
ഒക്കെ അസഹനീയം തന്നെ .ഈ കഥയ്ക്കുവേണ്ടി രവികുമാറും ,
കമലും തല്ലു കൂടിയത് മനസ്സിലാക്കാം ,കഥ കുഴപ്പമില്ല,സിനിമ
നന്നായി എടുത്തിരുന്നെങ്കില്‍ ???..
ഈ സിനിമയുടെ ഒരു പ്ലസ് പോയിന്റ് എന്ന് പറഞ്ഞാല്‍
ദ്രിശ്യ ഭംഗിയുള്ള ഷോട്ടുകള്‍ ആണ് . കാഷ്മീരിന്റെ സൌന്ദര്യം
അജന്‍ വിന്‍ സെന്റിന്റെ ക്യാമറ ഒട്ടും ചോരാതെ ഒപ്പിയെടുത്തിട്ടുണ്ട് .
സറീന വഹാബ് ,ഇന്നസെന്‍റ് എന്നിവര്‍ക്കൊന്നും കാര്യമായിട്ട്
റോളൊന്നും ചെയ്യാന്‍ ഇല്ല,അവര്‍ വരുന്നു ,നടക്കുന്നു ,
ചിരിക്കുന്നു ,പോകുന്നു അത്രമാത്രം .ഔസേപ്പച്ചന്റെ
സംഗീതം ശരാശരി നിലവാരത്തില്‍ ഒതുങ്ങുന്നു
ഈ സിനിമയ്ക്ക് തലവെക്കാന്‍ ഉണ്ടായ കാരണം ഇതിന്റെ
ഷൂട്ടിംഗ് ഒരു ദിവസം കാണാന്‍ ഇടയായി എന്നുള്ളതാണ് .
ആ ഒരു കൌതുകം ആണ് എന്നെ ഇതിലേക്ക് നയിച്ചത് .
എന്തായാലും ആ പൂതി തീര്‍ന്നു കിട്ടി .ഇതിലും മോശം
സിനിമകള്‍ മലയാളത്തില്‍ ധാരാളമായി ഇറങ്ങുന്നതുകൊണ്ട്
മുഖ്യധാര സിനിമ നിരൂപകര്‍ ഇതിനെ ആവറേജ് സിനിമ എന്ന്
വിശേഷിപ്പിക്കും ,തീര്‍ച്ച .പക്ഷേ എന്‍റെ റേറ്റിംഗ് ബിലോ ആവറേജ്.
കാരണം ഇത്തരം സിനിമകള്‍ മലയാള സിനിമയ്ക്കോ ,
മലയാള പ്രെഷകനോ യാതൊരു ഗുണവും ചെയില്ല
അപ്പോള്‍ കാണുന്നതിന് മുന്‍പ് ഒന്ന് ചിന്തിക്കുക .കുറച്ചു വെയിറ്റ്
ചെയ്‌താല്‍ ഒരു രണ്ടു മാസം കഴിഞ്ഞു സി .ഡി എടുത്തു കാണാം ,
അല്ലെങ്കില്‍ ഓണത്തിന് ചാനലില്‍ .
9 അഭിപ്രായങ്ങള്‍:
അപ്പോള്‍ കാണുന്നതിന് മുന്‍പ് ഒന്ന് ചിന്തിക്കുക .കുറച്ചു വെയിറ്റ്
ചെയ്‌താല്‍ ഒരു രണ്ടു മാസം കഴിഞ്ഞു സി .ഡി എടുത്തു കാണാം ,
അല്ലെങ്കില്‍ ഓണത്തിന് ചാനലില്‍ .
ഡാ.. പടം എനിക്ക് ഇഷ്ട്ടപെട്ടില്ലാ,അല്ലെങ്കില്‍ അലമ്പ് പടം എന്നൊക്കെ പറയാം... ബട്ട്....
കമന്റില്‍ നീ തന്ന അഡ്വൈസ് ഒത്തിരി ചീപ്പ് ആയി പോയി..!!
അപ്പോ അതും പൊളിഞ്ഞു???
കൂതറHashim:
സുഹൃത്തെ കണ്ട എനിക്ക് പറ്റിയതുപോലെ
മറ്റുള്ളവര്‍ക്കും കാശ് പോകണ്ടല്ലോ എന്നെ
ഉദ്ദേശിച്ചുള്ളൂ .............അല്ലാതെ ആരും സിനിമ
കാണണ്ട എന്നൊന്നും ഉദ്ദേശിച്ചില്ല.
"മദ്യപാനം ആരോഗ്യത്തിനു ഹാനിഹരം ",
smoking is injurious to health എന്നൊക്കെ പോലെ
ഒരു statutory വാണിംഗ് അത്രമാത്രം ......
ശ്രീ:
പൊളിയാന്‍ തന്നെയാണ് സാധ്യത .
കാണാന്‍ ഏതായാലും ഇപ്പോള്‍ ഞാനില്ല. വരെട്ടെ, ചാനലില്‍...
പാവം ദിലീപ്
പാവം ദിലീപ് ഇനി ജീവിക്കാന്‍ മഞ്ജുവിനെ വീണ്ടും ഫീല്‍ഡില്‍ ഇറക്കേണ്ടി വരുമോ ????
Thanks for the review. Decided not to watch.
Poster okke kandal holllywood cinema thottu pokum.. :-D
സത്യം..ഇത് കണ്ട ക്ഷീണം ഒന്നും പറയണ്ട..
Post a Comment
ഇതിനെപറ്റി നിങ്ങളെന്തു പറയുന്നു ..............?