ഉണ്ണിത്താന്റെ കൊച്ചു കൊച്ചു തെറ്റുകള്‍
"ജയലെക്ഷ്മി കേളി" ആട്ടകഥ ഇന്നലെ ടി.വി ചാനലുകള്‍
തുടര്‍ച്ചയായി സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുമ്പോളാണ്
തലയില്‍ 100 വാട്ടിന്റെ ഒരു ആസിഡ് ബള്‍ബ് പൊട്ടിയത് .
ഇത് നമ്മുടെ ഉണ്ണിത്താന് സി.പി .എമ്മും ,പിന്നെ രാജ്യസ്നേഹി
മദനിയുടെ പിള്ളേരും കൊടുത്ത ഒരു പണിയല്ലേ എന്നൊരു
സംശയം .....?????.
സംശയം വെറുതെ ഉണ്ടായതല്ല ഒരാഴ്ച മുന്‍പ് ഒരു കാങ്ക്രസ്
അനുഭാവ സംഘടനയുടെ വേദിയില്‍ വെച്ച് ഉണ്ണികുട്ടന്റെ
തിരുവചനങ്ങള്‍ തന്നെ കാരണം . അത് കേട്ടാല്‍ പിണറായിയും ,
മദനിയും മാത്രമല്ല ചൈനയിലെ സഖാക്കള്‍ വരെ ഉണ്ണിത്താനെ
ഭിത്തിയില്‍ പതിപ്പിക്കാന്‍ ബിജിങ്ങില്‍ നിന്ന് വിമാനം കേറി
ഇവിടെ വരാന്‍ സാധ്യതയുണ്ട് .
ഉണ്ണിത്താന്റെ പ്രസംഗത്തിലെ ചില നോട്ടബിള്‍ പൊയന്റ്സ്
താഴെ കുറിക്കുന്നു .
പോയിന്റ് നമ്പര്‍ വണ്‍:
പിണറായിയും ,മദനിയും ഇരുമെയ്യാണെങ്കിലും ഒരൊറ്റ
മനസ്സും,കരളും ആണെന്നും പിണറായിയില്ലാതെ മദനിക്കും
മദനിയില്ലാതെ പിണറായിക്കും ജീവിക്കാന്‍ കഴിയില്ലെന്നും .
പിന്നെ പിണറായിയുടെ കണ്ണ് സൂഫിയയിലാണോ എന്നൊരു
സംശയവും അദ്ധേഹം പ്രകടിപ്പിക്കുകയുണ്ടായി.
പോയിന്റ് നമ്പര്‍ ടു:
അവൈലബിള്‍ പോളിറ്റ് ബ്യുറോ എന്നതിന്
ഉണ്ണിത്താന്റെ വക ഒരു നിര്‍വചനവും നല്‍കി .
രാത്രി രണ്ടു മണിക്ക് പ്രകാശ് കാരാട്ട് ഞെട്ടിയെഴുന്നേറ്റ്
വൃന്ദയുടെ തുടക്കു തട്ടിയാല്‍ അവൈലബിള്‍ പി .ബി യാകും
എന്നാണ് മുണ്ടൂരാന്റെ വിലയിരുത്തല്‍ .
പോയിന്റ് നമ്പര്‍ ത്രീ :
ലോക്കല്‍ കമ്മറ്റി അംഗമായ ഒരു വനിതാസഖാവ്
അവിഹിതമായി മറ്റൊരു ലോക്കല്‍ കമ്മറ്റി
സഖാവില്‍....!!!!!(പുരുഷ ) ഗര്‍ഭിണിയാവുകയും,ഏരിയ
കമ്മറ്റി ഭൂരിപക്ഷ തീരുമാനമനുസരിച്ച് വനിതാസഖാവ്
ഗര്‍ഭിണിയല്ലാ എന്ന് വിധിക്കുകയും ചെയ്തു .പക്ഷെ
ലെനിനിസ്റ്റ് സംഘടനാതത്വത്തിനു വിരുദ്ധമായി
10 മാസത്തിനു ശേഷം പ്രസവിച്ച വനിതാസഖാവിനെ
ഏരിയ കമ്മറ്റി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും
ചെയ്തു.
എങ്ങനെ ഉണ്ട് ചരിത്രപ്രസിദ്ധമായ ‘മുണ്ടുപറിച്ചടി‘യിലൂടെ
കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉത്തമമാതൃകയായ ഉണ്ണിത്താന്റെ
നിരീഷണങ്ങള്‍....!!!!!.ഇപ്പൊ നിങ്ങള്‍ക്കെന്തു തോന്നുന്നു
ഈ അനാശ്യാസ കേസ് ഉണ്ണിത്താന് കോടിയേരിപ്പൊലീസും
പിഡിപിക്കാരും മനപൂര്‍വം കൊടുത്ത ഒരു പണിയല്ലേ......????