Wednesday, December 16, 2009

സൂഫിയയുടെ കാമുകന്മാര്‍.....

ഒരാഴ്ചകാലമായി നമ്മുടെ പത്ര,ഇലക്ട്രോണിക്  മാധ്യമങ്ങളിലും
ബ്ലോഗുകളിലും  കോലാഹലം ഉയര്‍ത്തിവിട്ടുകൊണ്ടിരിക്കുന്ന
വാര്‍ത്തകളിലെ  മഹനീയ സാന്നിധ്യമായ വ്യക്തികളാണല്ലോ
മദനിയും  അയാളുടെ പതിവ്രതയായ ഭീവി സൂഫിയ മദനിയും .
എന്തൊക്കെ ആരോപണങ്ങളാണ്  പച്ചവെള്ളം ചവച്ചു കുടിക്കുന്ന
ഈ  രാജ്യസ്നേഹികളെ കുറിച്ച്  മാധ്യമങ്ങള്‍ പടച്ചുവിടുന്നത്‌ ...!!!
ഭീകരവാദബന്ധം ,കളമശേരി  ബസ്സ്‌ കത്തിക്കല്‍ ,നായനാര്‍
വധശ്രമം,ലക്ഷ്കര്‍ ബന്ധം....!!! എന്റമ്മോ  കേട്ടിട്ടു തന്നെ
ദേശസ്നേഹം  കൊണ്ട്  പൂട പൊന്തുന്നു ....!!.

യാ അല്ലാഹ് ..... പാവപെട്ട ഈ യത്തീമുകളെ 
സഹായിക്കാന്‍.... ,ഇവര്‍ക്കുവേണ്ടി  രണ്ടു പറയാന്‍.....
ആരുമില്ലെ എന്ന് വിചാരിച്ച്  ഹൃദയം പൊട്ടി  നിന്ന 
സ്വതന്ത്രന്  ബ്ലോഗ്ഗിലെ ചില ലേഖനങ്ങളും ,കമന്റുകളും
കണ്ടപോളാണ്  അല്പമൊന്നു മനസ്സ്  തണുത്തത് ...!!!

ഒരു മുസ്ലിം സ്ത്രീയെ അവര്‍ കുറ്റം ചെയ്തെന്നു നീതിപീഠം
തെളിയിക്കുന്നത് വരെ, അവരെ സകല ഭീകരരുടെയും
കാമുകിയാക്കുന്ന ആ നിലപാട് .. നാം മനസ്സിലാക്കുക
ആ മനസ്സും നിലപാടുമാണ് കൂടുതല്‍ ഗുരുതരം,
അല്ല അവരാണ് തീവ്രവാദികളെയും
ഭീകരരെയും സൃഷ്ടിക്കുന്നത്. 
(http://my-open-thoughts.blogspot.com/2009/12/blog-post.html)കുറ്റം ചെയ്തെന്നു നീതിപീഠം തെളിയിക്കുന്നത് വരെ
എല്ലാവരും വെറും "കുറ്റാരോപിതര്‍ " മാത്രമാണ്....??? .
കാശും,അധികാരവും കൊണ്ട്  വാങ്ങാന്‍  കഴിയാത്ത  ഒരു
നിയമവും ,കോടതിയും   ഇന്ത്യയില്‍  ഇല്ലാത്തതു കൊണ്ടും...!!! ,
1947 ന്  ശേഷം  പട്ടിണികൊണ്ട്  ഒരു നേരത്തെ ഭക്ഷണം
മോഷ്ട്ടിച്ചവനെയും ,വേശ്യ വൃത്തിക്ക്  പിടിച്ച   ചില അയ്യോ
പാവങ്ങളെയും  ശിഷിച്ചതല്ലാതെ  ഇന്ത്യയില്‍  നിയമം
കാശുള്ളവനെ ഒരു ചുക്കും ചെയ്തിട്ടില്ല....!!! .അതുകൊണ്ട് 
ബോഫോര്‍സ് കേസില്‍ അകപെട്ട  ക്വാട്രോച്ചിയും ,ബാബറി
മസ്ജിദ് പൊളിച്ച കേസില്‍ അകപെട്ട അദ്വാനിയും  25 വര്‍ഷങ്ങള്‍ക്കു
ശേഷവും വെറും "കുറ്റാരോപിതര്‍" മാത്രമാണ്  ഇവിടെ ....
ആയതിനാല്‍ ഇനിയൊരു  100 വര്‍ഷം കഴിഞ്ഞാലും ഇവരെല്ലാം
വെറും കുറ്റാരോപിതര്‍ മാത്രമായിരിക്കും .....കാരണം ഇത്  ഇന്ത്യയാണ് .

Basheer said... കലക്കിയിട്ടുണ്ട്  നിന്റെ  ലേഘനം  ബട്ട്‌  ഒരു   
സമൂഹത്തിനെ  അപ്പാടെ തീവ്രവാദത്തിന്റെ  പേരില്‍  
ഒറ്റപ്പെടുതുമ്പോള്‍ നീയും  നിന്നെ  പോലുള്ള  എഴുത്ത്  കാറും 
എവിടെ  നൂക്കി  ഇരിക്കുകയാനെ , വേദനിപ്പിക്കപെട്ട  
സമൂഹത്തിന്റെ  പ്രടികരണത്തെ  തീവ്ര  വാദം  
എന്ന്  മുദ്ര  കുതാടിരിക്കുക ,
By,
Mohammed Basheer.
(http://vallikkunnu.blogspot.com/2009/12/blog-post_13.html  ബ്ലോഗിലെ  ഒരു കമന്റ്‌ )

" വേദനിപ്പിക്കപെട്ട സമൂഹത്തിന്റെ  സ്വാഭാവിക
പ്രതികരണം " ......????? കേള്‍ക്കാന്‍ ഇമ്പമുള്ള വാക്കുകള്‍ .
ഇന്ത്യയില്‍ ന്യുനപക്ഷം  അനുഭവിക്കുന്ന അവകാശങ്ങളെക്കാള്‍
കൂടുതലായി  എന്താണ് ഭൂരിപക്ഷമായ ജന്തുക്കള്‍....!!!
(സോറി ഹിന്തുക്കള്‍ )  അനുഭവിക്കുന്നത് ....????.പിന്നെ
എങ്ങനെയാണാവോ  വേദനിപ്പിക്കപെട്ട  സമൂഹമായി മാറിയത് .....?? .

അതിന്റെ സ്വാഭാവിക പ്രതികരണങ്ങള്‍ ആണ്
കോയമ്പത്തൂര്‍ ബോംബ്‌  സ്ഫോടനവും ,ബസ്സ്‌ കത്തിക്കലും
നല്ല ന്യായികരണങ്ങള്‍ ......ഇതെല്ലാം ഇന്ത്യയില്‍ നടക്കും .....
കാരണം ഇന്ത്യയൊരു  മതേതര...!!! (കപട ) രാഷ്ട്രാമാണല്ലോ.....

മദനിയുടെ കുടുംബം വേട്ടയാടപ്പെടുമ്പോള്‍......?
(http://ammedenaayar.blogspot.com/2009/12/blog-post_14.html)


വേട്ടയാടപെടുന്ന ഇരകള്‍ക്ക് വേണ്ടി വാദിക്കാന്‍ എത്രപേര്‍
നല്ലത് ...പക്ഷെ  ബോംബ്‌ സ്പോടനത്തില്‍ മരിച്ചവരുടേയും ,
അംഗഭംഗം വന്നവരുടെയും കുടുംബത്തെ പറ്റി പറയാന്‍
ആരെയും കണ്ടില്ലല്ലോ ...!!!!..ഓ അവര്‍  വോട്ടു ബാങ്കുകള്‍
അല്ലല്ലോ..????  പിന്നെ അവര്‍ വേട്ടക്കാരും  ആണല്ലോ .....???


കുറിപ്പ് :
അപ്പോള്‍ ഇത് വായിച്ചു തീരുന്നതിനു മുന്‍പേ എന്നെ
ഹിന്ദു വര്‍ഗീയവാദിയും ,സംഘപരിവാര്‍   ഫാസിസ്റ്റും
ആയി മുദ്ര കുത്തി കമന്റ്‌  ഇടാന്‍ തുടങ്ങുന്നവരോട്
ഒരു വാക്ക്.ഒരു മതത്തിലും വിശ്യാസമില്ലാത്ത  ഒരു
ഹുമനിസ്റ്റ്  മാത്രമാണ് ഞാന്‍ .അപ്പോള്‍  ശരി
തെറിവിളികള്‍ക്കായി  കമന്റ്‌ ബോക്സ്‌  തുറന്നു
വെച്ചിരിക്കുന്നു ....വരുവിന്‍ അര്‍മാദിപ്പിന്‍..........   

15 അഭിപ്രായങ്ങള്‍:

സ്വതന്ത്രന്‍ December 16, 2009 at 1:48 PM  

അപ്പോള്‍ ഇത് വായിച്ചു തീരുന്നതിനു മുന്‍പേ എന്നെ
ഹിന്ദു വര്‍ഗീയവാദിയും ,സംഘപരിവാര്‍ ഫാസിസ്റ്റും
ആയി മുദ്ര കുത്തി കമന്റ്‌ ഇടാന്‍ തുടങ്ങുന്നവരോട്
ഒരു വാക്ക്.ഒരു മതത്തിലും വിശ്യാസമില്ലാത്ത ഒരു
ഹുമനിസ്റ്റ് മാത്രമാണ് ഞാന്‍ .അപ്പോള്‍ ശരി
തെറിവിളികള്‍ക്കായി കമന്റ്‌ ബോക്സ്‌ തുറന്നു
വെച്ചിരിക്കുന്നു ....വരുവിന്‍ അര്‍മാദിപ്പിന്‍..........

കരംചന്ദ്‌ December 16, 2009 at 2:24 PM  

നന്നായി, പ്രത്യേകിച്ച് കുറിപ്പ്...

Joker December 16, 2009 at 2:24 PM  

വേട്ടയാടപെടുന്ന ഇരകള്‍ക്ക് വേണ്ടി വാദിക്കാന്‍ എത്രപേര്‍
നല്ലത് ...പക്ഷെ ബോംബ്‌ സ്പോടനത്തില്‍ മരിച്ചവരുടേയും ,
അംഗഭംഗം വന്നവരുടെയും കുടുംബത്തെ പറ്റി പറയാന്‍
ആരെയും കണ്ടില്ലല്ലോ ...!!!!..ഓ അവര്‍ വോട്ടു ബാങ്കുകള്‍
അല്ലല്ലോ..???? പിന്നെ അവര്‍ വേട്ടക്കാരും ആണല്ലോ .....???
==============================================
പ്രസക്തമായ വരികള്‍. കണക്കെടുക്കുമ്പോള്‍ എല്ലാം എടുക്കണം. എന്നേ എനിക്കഭിപ്രായമുള്ളൂ. ബ്ലോഗില്‍ ഹിന്ദു വര്‍ഗ്ഗീയ വദികളും എന്നെ പോലുള്ള മുസ്ലിം ഭീകരരും കൊട്റ്റികുത്തി വാഴുമ്പോള്‍. ഈ അട്റ്റിക്കുറ്രിപ്പില്‍ പുതുമയുണ്ടെന്ന് തോന്നുന്നില്ല.

നന്ദി.

നന്ദന December 16, 2009 at 6:28 PM  

വോട്ടു ബാങ്കുകള്‍?

ദൃക്സാക്ഷി December 16, 2009 at 7:44 PM  

കൊള്ളാം. നന്നായിരിയ്ക്കുന്നു. "വേദനിപ്പിയ്ക്കപ്പെട്ട സമൂഹത്തിണ്റ്റെ പ്രതികരണമാണോ തീവ്രവാദം"? അങ്ങനെയെങ്കില്‍, പാകിസ്ഥാനില്‍ സൌദി അറേബ്യയില്‍, ഫിലിപ്പൈന്‍സില്‍, ബാലിയില്‍, ഇറാനില്‍, ഇറാക്കില്‍, അഫ്ഗാനില്‍, റഷ്യയില്‍...അങ്ങനെയെങ്ങനെ എവിടെയെല്ലാം. ഇവിടെയൊക്കെ ആരെയാണ്‌ പീഡിപ്പിയ്ക്കുന്നത്‌? നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും ബോംബുവച്ചു കൊല്ലുന്നതാണോ "പ്രതികരണം? കാലഹരണപ്പെട്ട കുറെ കാര്യങ്ങള്‍ പൊക്കിപ്പിടിച്ച്‌ ചില കുടില ബുദ്ധികള്‍ കാട്ടിക്കൂട്ടുന്നതാണോ പ്രതികരണം?പിന്നെ മദനിയുടെ കാര്യത്തില്‍, ഇന്നീ കാണുന്ന ബഹളങ്ങളെല്ലാം വെറും രാഷ്ട്രീയ കാപട്യം മാത്രമാണ്‌. അയാള്‍ പണ്ടെന്തായിരുന്നെങ്കിലും ഇന്ന്‌ അതിനെ തള്ളിപ്പറഞ്ഞ്‌ ജനാധിപത്യത്തിലേയ്ക്കു വന്നയാളാണ്‌. ഇവിടെ ഫൂലന്‍ ദേവിയ്ക്ക്‌ മാപ്പു ലഭിച്ചു. എത്രയോ നാഗ, മിസോ, ഗൂര്‍ഖ തീവ്ര വാദികള്‍ക്ക്‌ മാപ്പ്‌ ലഭിച്ചിരിയ്ക്കുന്നു. കാശ്മീര്‍ വിഘടനവാദികളുമായിപ്പോലും ചര്‍ച്ച നടത്തുന്നു. കേരളത്തിലെ കോണ്‍ഗ്രസ്‌-ലീഗ്‌ കുബുദ്ധികളുടെ കളിയാണ്‌ ഇപ്പോഴത്തെ ഈ ബഹളം. യഥാര്‍ത്ഥത്തില്‍ ഇന്ന് സമൂഹത്തിന്‌ ഭീഷണി {ണ്‍.ഡ്‌.F} തീവ്രവാദികളാണ്‌. എന്തിനും മടിക്കാത്ത ക്രിമിനല്‍ സംഘം. അവരെ കക്ഷത്തില്‍ വച്ചു കൊണ്ടാണ്‌ ലീഗും കോണ്‍ഗ്രസും പുകമറ സൃഷ്ടിയ്ക്കുന്നത്‌. മദനിയുടെ ഭാര്യയെ വ്യക്തമായ തെളിവില്ലാതെ ആക്ഷേപിയ്ക്കുന്നത്‌ മാന്യതയല്ല.

തിരൂര്‍കാരന്‍ December 16, 2009 at 9:13 PM  

ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപെടനം. അതില്‍ ഹിന്ദുവോ മുസലമാനോ എന്നാ വ്യത്യാസം പാടില്ല. പക്ഷെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക്‌ വേണ്ടി തീവ്രവാദം പോലുള ആരോപണങ്ങള്‍ നടത്തരുത്. ഏറ്റവും ചുരുഞ്ഞിയത് കുറ്റം തെളിയിക്കപെടുന്നത് വരെ എങ്കിലും.

തീകൊള്ളി കൊണ്ട് പുറം ചൊറിയുന്നവര്‍

പള്ളിക്കുളം.. December 16, 2009 at 9:39 PM  

എത്ര തരം ആൾക്കാരാണ് ബൂലോകത്ത്..
മദനി തീവ്രവാദിയാണെന്ന് തീർച്ചപ്പെടുത്തിയ ഒരു കൂട്ടം.
മദനി തീവ്രവാദി ആയേക്കാം എന്ന് സംശയിക്കുന്ന മറ്റൊരു കൂട്ടം.
മദനി തീവ്രവാദി ആകാതെ തരമില്ല എന്ന് ഇനിയൊരു കൂട്ടം
മദനി തീവ്രവാദിയോ എന്തോ ആയിക്കോട്ടെ എന്ന് പിന്നെയൊരു കൂട്ടം
മദനി തീവ്രവാദി ആയിരുന്നു ഇപ്പോഴല്ല എന്ന് ഒരു പറ്റം
മദനി തീവ്രവാദി ആയിരുന്നില്ല എന്ന് മറ്റൊരു പറ്റം
മദനി തീവ്രവാദി ആയിരുന്നോ എന്ന് സംശയിക്കുന്ന ഇനിയൊരു പറ്റം
മദനി തീവ്രവാദി ആയിരുന്നിരിക്കാതെ പറ്റില്ല എന്ന് ഇനിയുമൊരു പറ്റം.
മദനി ഇനിയും തീവ്രവാദി ആകാനിരിക്കുന്നതേയുള്ളൂ എന്ന് പിന്നെയൊരു പറ്റം.
എവിടെ നോക്കിയാലും മദനിക്കു ശേഷം തീവ്രവാദമെന്ന വാക്കുണ്ട്.
അങ്ങനെയാവാം മദനി തീവ്രവാദി ആയതും ആകാതിരുന്നതും ആകുമോന്ന് അറിയാതിരുന്നതും..

Areekkodan | അരീക്കോടന്‍ December 16, 2009 at 10:27 PM  

ആയിരം നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടാലും ഒരു കുറ്റവാളി പോലും രക്ഷപ്പെടാതിരിക്കരുത് എന്ന് തിരുത്തി എഴുതിയ രാജ്യത്ത് ഇത് ഒരു പുതുമയാണോ?

സ്വതന്ത്രന്‍ December 17, 2009 at 10:11 AM  

കരംചന്ദ് ‌, നന്ദന,ദൃക്സാക്ഷി :
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി .

Joker:
താങ്ങളുടെ വിനയത്തെ നമിക്കുന്നു....!!!! (എന്നെ പോലുള്ള മുസ്ലിം ഭീകരരും.......)

തിരൂര്‍കാരന്‍:
ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപെടനം. അതില്‍ ഹിന്ദുവോ മുസലമാനോ എന്നാ വ്യത്യാസം പാടില്ല.
ഞാനും സമ്മതിക്കുന്നു ,പക്ഷെ ഈ നൂറ്റാണ്ടില്‍ എങ്കിലും കുറ്റം തെളിയുമോ .....?????

പള്ളിക്കുളം:
നമുക്കിനി എന്താണ് തീവ്രവാദം,ആരാണ് തീവ്രവാദി എന്ന് പറഞ്ഞു കളിക്കാം.....
അപ്പൊ ശരി തുടങ്ങാം ......തീവ്രവാദം ഒരു വധമാണ്....!!!!(ഞാന്‍ ).....
ഇനി താങ്കളുടെ ഊഴം .

Areekkodan | അരീക്കോടന്‍:
സമ്മതിക്കുന്നു ആ വാദതോട്

നാടകക്കാരന്‍,:
മനസ്സിലായില്ല

ഭൂതത്താന്‍ December 17, 2009 at 3:53 PM  

ഹിന്ദു വിന്റെയും മുസ്ലിം ന്റെയും സ്വാഭാവികമായ പ്രതികരണം ...സ്വന്തം കുടുംബം പോറ്റാന്‍ ..രാവിലെ വീട്ടില്‍ നിന്നിറങ്ങുന്ന പാവപെട്ടവന്റെ മേല്‍ മാര്‍കെറ്റ് ലോ ..തീയട്ടറിലോ...ബസ്സ്‌ സ്ടാണ്ട് ലോ ..ട്രെയിനിലോ ബോംബ്‌ ഒളിപ്പിച്ചു വച്ചാണ് തീര്‍ക്കേണ്ടത് ...(ആണ്‍ പിള്ളേര്‍ തന്നെ ...മിടുക്കന്‍ മാര്‍ "ധൈര്യ ശാലികള്‍ ")....

ഇപ്പോള്‍ മദനിയുടെ മഹാ മനസ്സ് മാറിയോ എന്ന് അറിയാന്‍ പറ്റുന്നില്ല ...മുന്പ് അദ്ദേഹത്തിന്റെ വാദങ്ങള്‍ തീവ്രം തന്നെ ആയിരുന്നു ...നേരിട്ട് ആ വാദങ്ങള്‍ കേള്‍ക്കാന്‍ ഇടയായിട്ടുണ്ട്

prakash d namboodiri December 19, 2009 at 8:53 PM  

സൂഫിയ മദനിയെ തീവ്രവാദിയാക്കിയത് ജുഡീഷ്യറിയും ഭരണകൂടവും
മാവേലിക്കര ജില്ലാക്കോടതി വരാന്തയില്‍ ഒരു ഭിക്ഷക്കാരിയെപ്പോലെ ദൈന്യമായ സ്ഥിതിയില്‍ പല കേസുകളിലും ഹാജരാകാനായി എത്തിയിരുന്ന ഒരു പര്‍ദ്ദക്കാരി പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടുണ്ട്. ഒരു വിചാരണത്തടവുകാരനായി ഒന്‍പതര വര്‍ഷം ജാമ്യമനുവദിക്കാതെ ഭര്‍ത്താവായ മദനിയെ ജയിലിലടച്ച് സൂഫിയ എന്ന ആ പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ വസന്തകാലത്തെ മരുഭൂമിയാക്കിത്തീര്‍ത്ത ജുഡീഷ്യല്‍ ഭീകരതയ്ക്കും ഭരണകൂടഭീകരതയ്ക്കും മാപ്പു നല്‍കാനാകുമോ? ഒരുപാടു ബലഹീനതകളുളള ആ മുസ്‌ളീം സ്ത്രീയ്ക്ക് ആര് ചിലവിനു നല്‍കുമായിരുന്നു? ആയിരക്കണക്കിനു പേജുളള കുറ്റപത്രം തമിഴില്‍ നല്‍കിയപ്പോള്‍ അതു മലയാളത്തിലാക്കി നല്‍കൂ ഞാനൊന്നു വായിച്ചു മനസ്സിലാക്കട്ടെ എന്ന മദനിയുടെ ന്യായമായ ആവശ്യം പോലും കോടതി അനുവദിച്ചില്ല. സമ്പന്നന്റെ കോടതി എന്ന് പണ്ടു വിളിച്ച മുദ്രാവാക്യം അന്വര്‍ത്ഥമായി. സൂഫിയ രാജ്യദ്രോഹിയാകട്ടെ അല്ലാതിരിക്കട്ടെ. അത് ഇപ്പോള്‍ നിശ്ചയിക്കാവതല്ല.
മദനിയെ പുറത്തു വിടാതെ ഒരു ശത്രുരാജ്യത്തെ പോലെ തമിഴ്‌നാട് പെരുമാറിയപ്പോള്‍ അതില്‍ പ്രതിഷേധിക്കാന്‍ തീവ്രവാദികളല്ലാതെ എത്ര മനുഷ്യാവകാശപ്രവര്‍ത്തകര്‍ തയ്യാറായി? പ്രതിഷേധക്കാര്‍ ആളുകളെയിറക്കി ബസു കത്തിക്കുന്നതിനു മുന്‍പ് സൂഫിയമദനിയെ വിളിച്ചുവെങ്കില്‍ അവര്‍ ആ ഫോണ്‍ എടുക്കാന്‍ പാടില്ലെന്നായിരുന്നുവെന്നാണോ ധര്‍മ്മനീതി പറയുന്നത്? കേരളപ്പിറവിക്കുശേഷം ഇവിടുത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ എത്രായിരം വാഹനങ്ങള്‍ കത്തിച്ചിട്ടുണ്ട്? കത്തിച്ചവരായ പ്രവര്‍ത്തകരോടു ഫോണില്‍ ബന്ധപ്പെട്ടതിന്റെ പേരില്‍ എത്ര നേതാക്കന്‍മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്? ഒരു അറസ്റ്റ് നടത്തിയതിന്റെ പേരില്‍ മാത്രം സൂഫിയ കുറ്റക്കാരിയാകുന്നില്ല. മദനി ജയിലിലായതോടെ ഇടയന്‍ നഷ്ടപ്പെട്ട അണികളില്‍ പലരും പിന്നീട് രാജ്യത്തിന്റെ ഒറ്റുകാരായിപ്പോയിരിക്കാം. നിയമവും കാലവും അത് തെളിയിക്കട്ടെ.
നക്‌സലൈറ്റ് എന്നു മുദ്ര കുത്തി ബംഗാളിലെ ജയിലിലടച്ച വിദേശിയായ മേരി ടെയിലര്‍ ഇന്ത്യന്‍ തടവറയില്‍ 10 വര്‍ഷങ്ങള്‍ എന്ന ഒരു പുസ്തകം രചിച്ചിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്കു മുമ്പേ നമ്മള്‍ ചെയ്തതെന്തെന്ന് അതു വായിച്ച്്് മനസ്സിലാക്കിയാല്‍ നമുക്ക് അമേരിക്കയെയും മറ്റും കീറിയ വായ കൊണ്ട് വിമര്‍ശിക്കാനുളള യോഗ്യതയെന്തെന്ന് മനസ്സിലാകും. നിസ്സഹായയായ ഒരു പെണ്‍കുട്ടി മനുഷ്യാവകാശധ്വംസനത്തിന്റെ ഇരയായി ജയിലില്‍ കിടക്കുന്ന ഭര്‍ത്താവിന്റെ അന്യായത്തടങ്കലിനെതിരെ പ്രതിഷേധിക്കാന്‍ ഒരു ബസ്സു കത്തിക്കുന്നതിന് മൗനാനുവാദം കൊടുത്തെങ്കില്‍ അവളെ രജപുത്രരക്തം സിരകളിലോടുന്ന ധീരവനിതയായി ഞാന്‍ കാണും. അതിനപ്പുറം ഇന്ത്യയെ ഒറ്റു കൊടുക്കുന്ന,കോഴിയെക്കൊല്ലുന്നതു പോലെ മനുഷ്യനെക്കൊല്ലുന്ന ഇസ്‌ളാം ഭീകരവാദികളുമായി കൂടി മനുഷ്യസമൂഹത്തിനെതിരായി അവര്‍ കുറ്റം ചെയ്തുവെങ്കില്‍ നിഷ്‌കരുണം ആ ചെറ്റയെ ഇതിനാല്‍ കാറിത്തുപ്പിയിരിക്കുന്നു.

കണ്ണനുണ്ണി December 20, 2009 at 9:25 PM  

നെറ്റിയിലെ നിസ്കാര തഴമ്പോ, മാറിലെ പൂണൂലോ.. നോക്കാതെ വകതിരിവോടെ വാര്‍ത്തകള്‍ അവലോകനം ചെയ്യാന്‍, വാര്‍ത്തകള്‍ പടച്ചു വിടാന്‍.. നമ്മുടെ പൊതു സമൂഹത്തിനും , മീടിയകള്‍ക്കും ഇനി എന്നാവും പക്വത ഉണ്ടാവുക.

സ്വതന്ത്രന്‍ December 21, 2009 at 9:49 AM  

ഭൂതത്താന്‍,prakash d namboodiri,കണ്ണനുണ്ണി
വായിച്ചതിനും അഭിപ്രായത്തിനും നന്ദി,
തീവ്രവാദമെന്ന കാന്‍സര്‍ നമ്മുടെ രാജ്യത്തെ
കാര്‍ന്നു തിന്നുകൊണ്ടിരിക്കുമ്പോള്‍ ,നമ്മുക്ക് അതിനെ
ജാതിയുടെയും ,മതത്തിന്റെയും ,രാഷ്തൃയത്തിന്റെയും ലേബല്‍
ഒട്ടിക്കാതെ "തീവ്രവാദം" എന്നാ ലേബലില്‍ കാണാം ,അതിനെതിരെ
പൊരുതാം ...........ജയ് ഹിന്ദ്‌

Post a Comment

ഇതിനെപറ്റി നിങ്ങളെന്തു പറയുന്നു ..............?

  © All Rights Reserved by സ്വതന്ത്രന്‍at swathathran.blogspot.com 2009

Back to TOP