മോഹന്‍ലാല്‍ എനിക്ക് തെറ്റുപറ്റി ..
മിസ്റ്റര്‍ പദ്മശ്രീ ഭരത് ലെഫ്റ്റെനെന്റ്റ് കേണല്‍ മോഹന്‍ലാല്‍
(ഷമിക്കണം..ലാലേട്ടാ എന്നുവിളിച്ച നാവുകൊണ്ട് ഇങ്ങനെ
വിളിക്കെണ്ടിവന്നതില്‍ ദുഖമുണ്ട്,പക്ഷെ താങ്കള്‍ എന്നെകൊണ്ടത്
ചെയ്യിപ്പിച്ചതാണ്..! ) താങ്കള്‍ക്കിതുചെയ്യാന്‍ എങ്ങനെ മനസ്സുവന്നു .
സിനിമയിലും ,ജീവിതത്തിലും ആദര്‍ശധീരതയും,ശുദ്ധിയും,
ഫിലോസോഫിയും പ്രസംഗിക്കുന്ന നിങ്ങള്‍
മനുഷ്യദൈവമെന്നവകാശപെടുന്ന മനോരോഗിയായ
ഒരു സ്ത്രീയുടെ കാലില്‍ കെട്ടിപുണര്‍ന്നു കിടക്കുന്നത്
കണ്ടപ്പോള്‍ തകര്‍ന്നുപോയത് താങ്കളെ അകമഴിഞ്ഞ്
സ്നേഹിച്ച ഈ ആരാധകന്റെ മനസ്സാണ് .
നാളെയോ,മറ്റനാളോ അല്ലെങ്കില്‍ പിന്നിടെപ്പോഴെങ്കിലുമോ
ഒരു ചന്ദ്ര സ്വാമിയേപ്പോലെ,സന്തോഷ് മാധവനെപ്പോലെ
അല്ലെങ്കില്‍ ഒരു ദിവ്യാ ജോഷിയെപ്പോലെ ഈ സ്ത്രീയെയും
തട്ടിപ്പ്കേസിനോ ,വഞ്ചനാകുറ്റത്തിനോ ,കള്ളകടത്തിനോ
അറസ്റ്റ് ചെയ്താല്‍ എന്ത് ഫിലോസൊഫിക്കല്‍ ന്യായങ്ങളാവും
താങ്കള്‍ക്ക് നിരത്താനുണ്ടാവുക .
താങ്കള്‍ ആ കപടസന്യാസിനിയുടെ കാലില്‍ കെട്ടിപിടിച്ചു
കിടക്കുന്നത് കണ്ടപ്പോള്‍ ,അവര്‍ എതോക്കെയോ ജന്മങ്ങളില്‍
താങ്കളുടെ അമ്മയായിരുന്നെന്നു പ്രസംഗിച്ചത് കേട്ടപ്പോള്‍
പത്തു, പന്ത്രണ്ടു വര്‍ഷത്തോളം ഞാന്‍ നെഞ്ചിലേറ്റി നടന്ന
താങ്കളുടെ വിഗ്രഹമാണ് വീനുടഞ്ഞത് . എനിക്കിപ്പോള്‍
എന്നോട് പുച്ചമാണ് തോന്നുന്നത് . ഇതിനായിരുന്നോ
വേണ്ടതിനും ,വേണ്ടാത്തതിനും താങ്കള്‍ക്കുവേണ്ടി വാദിച്ച്
എന്റെ ഉറ്റ സുഹൃത്തുക്കളെപോലും ഞാന്‍ ശത്രുക്കളാക്കിയത്..? .
ഇത് കാണാന്നായിരുന്നോ എത്രയെത്ര ക്ലാസുകള്‍ കട്ടുചെയ്തു
തീയെറ്ററില്‍ ഉന്തും ,തള്ളുമുണ്ടാക്കി താങ്കളുടെ പടം റിലീസിന്
തന്നെ കണ്ടു കൈയ്യടിച്ചത് ...?.
ദൈവത്തില്‍ വിശ്യാസമില്ലാതിരിന്നിട്ടുകൂടി താങ്കളുടെ
ഓരോസിനിമയും ഹിറ്റാകാന്‍ വേണ്ടി നെഞ്ചുരികി
പ്രാര്‍ത്തിച്ചതോര്‍ക്കുമ്പോള്‍...! ,എത്രയോ ദിവസങ്ങള്‍
ഉച്ചക്ക് പട്ടിണികിടന്നു ആ കാശുലാഭിച്ച് താങ്കളുടെ സിനിമ
മൂന്നും, നാലും വട്ടം കണ്ടതോര്‍ക്കുമ്പോള്‍...! , താങ്കള്‍ക്കെതിരെ
എഴുതുന്നവരെ വിമര്‍ശിച്ചും,താങ്കളെ പുകഴ്ത്തിയും സകലമാന
സിനിമാസൈറുകളിലും, ബ്ലോഗുകളിലും കമെന്റുകള്‍
ഇട്ടതോര്‍ക്കുമ്പോള്‍ ...!, ലാലേട്ടാ ....ഇന്നെനിക്കു എന്നോടുതന്നെ
വെറുപ്പ് തോന്നുന്നു .
അതേ ...അതെല്ലാം എന്റെ വലിയതെറ്റുകള്‍ ആയിരുന്നു .
എന്റെ പിഴ.... എന്റെ വലിയ പിഴ ........ അപ്പോള്‍
താങ്കള്‍ക്ക്തോന്നാം,ഇവനെന്തിനാണ് എന്റെ പെഴ്സണല്‍
കാര്യങ്ങളില്‍ ശ്രദ്ധചെലുത്തുന്നത് , ഞാനെന്ന അഭിനേതാവിനെ
ആരാധിച്ചാല്‍ പോരെ എന്ന്...?.താങ്കള്‍ ഓഷോവിന്റെ
ആരാധകനാണെന്ന് പറഞ്ഞപ്പോളും...! ,മദ്യത്തിന്റെ
പ്രചാരകനായപ്പോളും...!, വിമര്‍ശകര്‍ പറയുന്നതുപ്പോലെ
സ്വര്‍ണകടകളുടെയും, തുണികടകളുടെയും
പരസ്യപലകയായപ്പോളും...!. ഞാനതെല്ലാം താങ്കളുടെ
പെഴ്സണല്‍ കാര്യങ്ങളായി കണ്ടു . പക്ഷെ ..ലാലേട്ടാ ....
ഇതെന്നെ തകര്‍ത്തുകളഞ്ഞു.... .
അതേ മിസ്റ്റര്‍ പദ്മശ്രീ ഭരത് ലെഫ്റ്റെനെന്റ്റ് കേണല്‍
മോഹന്‍ലാല്‍ ഞാനെന്ന വിഡ്ഢി എന്റെ ആരാധകപട്ടം
ഇവിടെ, ഇപ്പോള്‍,ഈ നിമിഷം അഴിച്ചുവക്കുകയാണ്.
ഞാനെന്ന ഒരു വിഡ്ഢിപോയാലും താങ്കള്‍ക്കുവേണ്ടി
ജയ് വിളിക്കാനും,പോസ്റൊരിട്ടിക്കാനും ഫാന്‍സെന്ന
കാലാള്‍പ്പടയിലെ ലക്ഷക്കണക്കിന് ചാവേറുകള്‍
ഇനിയും ഒരുപാടുണ്ടാകും .അതേ എന്റെ വളരെ
നാളുകളായുള്ള തെറ്റുകള്‍ ഞാനിവിടെ തിരുത്തുകയാണ് .
എന്നുവെച്ച് മറ്റൊരു ചാവേര്‍പ്പടയിലേക്കും ഞാനില്ല.....
എല്ലാ സിനിമാദൈവങ്ങളെയും സാക്ഷി നിര്‍ത്തികൊണ്ട്
ഇത് സത്യം ,സത്യം ,..സത്യം . ലാല്‍ സലാം ..............
20 അഭിപ്രായങ്ങള്‍:
ഒരു മോഹന്‍ലാല്‍ ആരാധകന്റെ കുമ്പസാരം ......
I think no need to focus on his personal life .He is doing his duty well as a Professional actor.We people should learn the wisdom to discriminate between a person's Professional life and personal life.I can understand ur feeling as a die hard fan of Mohan lal.Anyway nice article ,Hats Off to You!
thankalkkum alpam manorogam undo ennu samshayikkunnoo. oru nadante abhynayam aswadikkunnathil upari ayalle manasil vigrahamakkiyathu enthinu? (njan oru mathayudeyum aaradhakanalla)
i can understand u my freind. i think this is a kind of feeling that all persons having the devotion to a God who lives in the present world. so dont worry my brother, u should keep ur ultimate love to an Almighty. that is the real God. who gives u happy and lovable miond in here and hereafter;
നെഞ്ചില്‍ തറിക്കേണ്ട വാക്ശരങ്ങള്‍ക്ക് നന്ദി... പിന്തുണ...
/മനുഷ്യദൈവമെന്നവകാശപെടുന്ന മനോരോഗിയായ ഒരു സ്ത്രീയുടെ കാലില്‍ കെട്ടിപുണര്‍ന്നു കിടക്കുന്നത്
കണ്ടപ്പോള്‍ തകര്‍ന്നുപോയത് താങ്കളെ അകമഴിഞ്ഞ്
സ്നേഹിച്ച ഈ ആരാധകന്റെ മനസ്സാണ് /
തീര്‍ച്ച ആയും...എനിക്കും ഇതൊരു സാഡ് മൊമന്റ് ആയിരുന്നു. അതു പോലെ തന്നെ ലീഡറുടെ വീട്ടിലും ഈ പേട്ടു തള്ളയുടെ ഫോട്ടോ ഇരുപ്പുണ്ട്. പാവം ആരാധകരുടെ ഒരു ഗതികേടെന്നല്ലാതെ എന്തു പറയാന്‍.
എനിക്ക് പറയാനുള്ളാത്..................ഇനിയെങ്കിലും ഞങ്ങളുടെ മമ്മൂണ്ണിയുടെ കൂട്ടത്തില്‍ ചേരരുതോ????? :)
hi
ഇവിടെ കാര്യങ്ങള്‍ മുന്‍ വിധിയോടെ കാണുന്നതാണ് പ്രശ്നം.ഒരു നേതാവ് അഴിമതിക്കരനയല് എല്ലാ നേതാക്കളും അഴിമതിക്കരകുമൊ ?നിങ്ങള്‍ വോട്ടിംഗ് ബഹിഷ്ക്കരിക്കുമോ .
എനിക്കോ നിങ്ങള്‍ക്കോ യാതൊരു പരിചയവും ഇല്ലാത്ത അവരെ നിങ്ങള്‍ ഒരു നിരീശ്വര വാദി ആയതിനാലാണോ ഇത്രയും വിമര്‍ശിക്കുന്നത് .തങ്ങള്‍ക്ക് തങ്ങളുടെ വദം വാദിച്ചു സമര്‍ത്തിക്കാം പക്ഷെ അത് ഒരാളുടെ വ്യക്തിഹത്യഇലുടെ ആകരുത്.
മോഹന്‍ലാല്‍ ഇങ്ങനെ ആയിരിക്കണം എന്ന് നിങ്ങള്‍ മുന്‍വിധി യോടെ തീരുമാനിക്കാന്‍ എന്താണ് കാരണം .
അവര്‍ തെറ്റു ചെയ്ടിട്ടുന്ടെഗില്‍ അവര്‍ ശിഷിക്കപെടട്ടെ..അല്ലാത്ത പക്ഷം പ്രായത്തിന്റെ ബഹുമാനം എന്ഗിലും കൊടുതുക്കൂടെ ............??
സ്നേഹിതാ, ലാലിന്റെ വിശ്വാസത്തെയല്ലല്ലോ അദ്ദേഹത്തിന്റെ അഭിനയത്തികവിനെയല്ലേ നമ്മള്‍ ഇഷ്ടപ്പെടേണ്ടത്? പോട്ടെന്നെ..വിട്ടൂ കളയൂ..
സാരമില്ലന്നേ.. പോട്ടേ..ഭരണങ്ങാനത്ത് പോയി വിശുദ്ധ അല്ഫോന്‍സാമ്മയുടെ പള്ളിയില്‍ അദ്ദേഹം രണ്ട് മെഴുകുതിരി കത്തിക്കട്ടെ. അദു കഴിഞ്ഞ് മലപ്പുറം വഴി ഒന്നു കറങ്ങി തങ്ങളെ ഒന്നു കണ്ട് അനുഗ്രഹം മേടിക്കട്ടെ.
അതാണ്. ഫിലോസഫി കൂടി കൂടി അവസാനം മന്ദബുദ്ധി ആയി.
വേറോരെണ്ണം കൂടി ഉണ്ട് നമ്മുടെ 'ഗാനഗന്ധര്വ്ന്'.
സാമൂഹികപ്രതിബദ്ധതയുണ്ടാവേണ്ട ഒരാളാണ് ലഫ്റ്റനന്‍റ് കേണല്‍ കൂടിയായ ശ്രീ മോഹന്‍ലാല്‍. (അത് അദ്ദേഹത്തിനുണ്ടെന്നു തന്നെയാണ് വിശ്വാസം). എന്നാല്‍ സ്വന്തം കഴിവുകളിലൂടെ മറ്റുള്ളവരുടെ മനസ്സില്‍ ആവേശവും, ആരാധനാവിഗ്രഹവുമായി കുടിയേറുന്ന ഒരു കലാകാരന്‍ ഇത്തരം മണ്ടത്തരങ്ങള്‍ കാണിക്കുമ്പോള്‍ അദ്ദേഹത്തെ സ്നേഹിക്കുന്ന കുറച്ചുപേരെങ്കിലും ഇതേ മണ്ടത്തരം ആവര്‍ത്തിക്കുമെന്നു കരുതേണ്ടതായിരുന്നു. കുറഞ്ഞ പക്ഷം ലോകസത്യമായി, പരമാനന്ദസ്വരൂപനായി നിലകൊള്ളുന്ന യഥാര്‍ത്ഥ ദൈവത്ഥില്‍ നിന്നും ശ്രദ്ധ മാറി ഇത്തരം മനുഷ്യദൈവങ്ങളുടെ പുറകേ പോകാന്‍ അദ്ദേഹത്തെ ആരാധിക്കുന്ന കുട്ടികളെങ്കിലും തയ്യാറായാല്‍ അത് അദ്ദേഹം ചെയ്യുന്ന ഒരു തെറ്റായിരിക്കുമെന്നേ ഞാന്‍ പറയൂ. ഞാനാശ്രമത്തില്‍ പോയിട്ടുള്ള ആളാണ്. (സോറി...കാലില്‍ കെട്ടിപ്പിടിച്ചിട്ടില്ല.
പിന്‍കുറിപ്പ്:
ചോദ്യം: ആശ്രമം വക ചാനല്‍ എന്തിന്നൂ വേണ്ടി?
ഉത്തരം: വീട്ടിലിരിക്കുന്ന മനുഷ്യരെയും, നാട്ടുകാരെയുമെല്ലാം വേദാന്ത്തത്തില്‍ മുക്കിപ്പൊക്കിയെടുത്ത് നന്നാക്കാനും, വഴിതെറ്റിയ കുഞ്ഞാടുകളെ (സോറി... പശുക്ടാവുകളെ) ആത്മീയതയുടെ പച്ചപ്പുല്ല് കാണിച്ചു തിരിച്ചു കൊണ്ടുവരാനും. പിന്നെ ഇതു വഴി വളരെ കുറച്ചു വല്ല കോടികളും കിട്ടിയാല്‍ അമേരിക്കയിലെയും, യൂറോപ്പിലെയും പാവങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുകയും ആകാം. (സംഭാവന സ്വീകരിക്കുന്ന പാവങ്ങളെ ആദ്യമെ ടി വിയില്‍ കാണിക്കാന്‍ കൊള്ളുമോ എന്ന് സ്ക്രീന്‍ ടെസ്റ്റ് നടത്തിയതിനു ശേഷം മാത്രമേ സംഭാവന കൊടുക്കൂ)
ഒരു ചോദ്യം കൂടി: വഴി തെറ്റിപ്പോകുന്ന പിള്ളേരെ നന്നാക്കാനായിരുന്നെങ്കില്‍ ഒരു ഡാന്‍സ് ബാര്‍ കൂടി തുടങ്ങിക്കൂടേ? ഇപ്പോള്‍ പിള്ളേരുടെ വഴിതെറ്റല്‍ ആരംഭിക്കുന്നതേ അവിടെ നിന്നാ...
ആത്മഗതം: വാട്ട് ആന്‍ ഐഡിയ സ്വാമിജീ !
:) ഒള്ള കാര്യം പറയാമല്ലോ...നമ്മള്‍ മലയാളികളുടെ അത്രയും ഹ്യൂമര്‍ സെന്‍സ് ഈ ലോകത്ത് മറ്റാര്‍ക്കും ഇല്ല. എന്തു കാര്യത്തിലായാലും തമാശ കാണാന്‍ കഴിയുക എന്നു പറഞ്ഞാല്‍ ഭയങ്കരം തന്നെ :) :) :)
അനില്‍.... :)
Baiju Elikkattoor.
കുറച്ചെങ്കിലും മനോരോഗം ഇല്ലാത്തവര്‍ ഈ ലോകത്ത് ഉണ്ടാവില്ല
എന്ന് തോന്നുന്നു .ആക്കൂട്ടത്തില്‍ ഞാനും പെടും .
ശ്രദ്ധേയന്‍:
നന്ദി
വിന്‍സ്:
ഒരു തമാശക്ക് വേണ്ടി എഴുതിയതല്ല ,ഹൃദയത്തില്‍ തട്ടി പറഞ്ഞതാണ് .ലാലിനെ സ്നേഹിക്കുന്ന എല്ലാവര്ക്കും അത് മനസിലാകും എന്ന് കരുതുന്നു .ലാലേട്ടനില്‍ നിന്നും നമുക്ക് ഇനിയും മികച്ച
അഭിനയത്തിനായി കാത്തിരിക്കാം .
ചെറിയപാലം:
സമുദ്രം ഒരിക്കലും തോടിലേക്ക് ഒഴുകാറില്ല .അതുകൊണ്ട് മമ്മുണ്ണി ഫാന്‍സ് സന്തോഴിക്കാന്‍ വരട്ടെ .
nikesh:
കുറച്ചു മുന്‍വിധി ലാലേട്ടന്റെ കാര്യത്തില്‍ ഉണ്ടായി പോയി .പിന്നെ എല്ലാ മനുഷ്യ ദൈവങ്ങളോടും
എനിക്ക് ഒരേ കാഴ്ചപാട് തന്നെ ആണ് .ഇന്നലെങ്കില്‍ നാളെ അവരുടെ പൂച്ച് പുറത്തുവരും എന്ന് തന്നെ ആണ് എന്റെ വിശ്യാസം.
പോങ്ങുമ്മൂടന്‍:തല്ലിപ്പൊളി തൊമ്മന്‍:Anil
നന്ദി
സലാമണ്ണാ സലാം. ഒരു അഭിനേതാവ് എന്ന രീതിയില്‍ ജനം നല്‍കിയ അംഗീകാരം കണ്ണില്‍കണ്ട ഉഡായിപ്പ് തട്ടിപ്പു തള്ളമാരെ പ്രൊമോട്ട് ചെയ്യാന്‍ ഉപയോഗിക്കുന്നവനോട് ഇങ്ങനെയൊക്കെ തന്നെ വേണം പ്രതികരിക്കാന്‍. ആശംസകള്‍ :)
സ്വതന്ത്ര കലക്കി ... പുതിയ ആര്‍ട്ടിക്കിള്‍ വായിക്കാനായി കാത്തിരിക്കുന്നു....ആസംസകള്‍.....
araa aa sanyasini ennu parayu chetta
ചങാതീ
നിങള്‍ ലാല്‍ എന്ന നടന്റെ ആരാധകനാണെങ്കില്‍ അയ്യാളുടെ അഭിനയത്തെക്കുറിച്ച് അഭിപ്രായങളും വിമര്‍ശനങളും എഴുതൂ. ലാല്‍ എന്ന വ്യക്തി എന്തു ചെയ്യണനെന്ന് നിങള്‍ തീരുമാനിക്കാനാര്..?
അതല്ല നിങള്‍ ലാലിന്റെ വ്യക്ത്തിത്വത്തിന്റെ ആരാധകനാണെങ്കില്‍ ഓക്കെ,
പക്ഷേ അയ്യാളും ഇഷ്ട്ടങളും അനിഷ്ട്ടങളും ഒക്കെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ് കൂട്ടുകാരാ... നമ്മളെപ്പോലെ.
Actually,Mohanlal is an Actor. He never tell u to be a fan of him. You may be or might be a fan of him.But I'm sure u loved only the characters presented by him ,not mohanlal. He has his personal life and lifestyle. You may be against 'Dummy Gods' or 'Man Gods'. so you please consider him as an human being not a star. I'm not a fan of him.But
Post a Comment
ഇതിനെപറ്റി നിങ്ങളെന്തു പറയുന്നു ..............?