Wednesday, September 23, 2009

മുല

ശൈശവത്തില്‍ ലിംഗഭേദങ്ങളെ വേര്‍തിരിക്കാതെ
ഒരു കാക്കപുള്ളിപോലെ എനിക്കും ,നിനക്കും
ബാല്യം നിന്റെ താമരമൊട്ടുകളെ ഒരു 
പട്ടുബ്ലൌസ്സില്‍  പോതിഞ്ഞെന്നില്‍ നിന്നകറ്റി 

കാലം കൌമാരത്തില്‍ നിന്റെ  അഭിമാന 
സ്തംഭങ്ങളില്‍ മല്‍ഗോവമാമ്പഷത്തിന്റെ 
ശില്പചാതുര്യം ചാര്‍ത്തിയപ്പോള്‍ നീയെന്നില്‍ 
കൌതുകത്തിന്റെ വിത്തുമുളപ്പിച്ചു 

കൊത്തിപറിക്കുന്ന ,കാമമെരിയുന്ന 
ആയിരം കണ്ണുകളുമായി ,പൊട്ടിത്തെറിക്കാന്‍
വെമ്പുന്ന നിന്റെ യൌവനത്തെ തിന്നു 
വിശപ്പടക്കിയിരുന്നു ഞാനും

പിന്നിടെപ്പോഴോക്കെയോ നിന്റെ 
മാറിടത്തില്‍ ചോരപ്പാടിന്റെ 
നഖഷതങ്ങള്‍കൊണ്ട് കവിത 
രചിച്ചതും ഞാനോര്‍ക്കുന്നു 

ഇപ്പോളിതാ മണ്ടരിപിടിച്ച തേങ്ങ
കുലയിലാടുന്നതുപോലെ ചുക്കിച്ചുളിഞ്ഞ്‌ , 
തൂങ്ങികിടക്കുന്ന നിന്റെ മൌണ്ട് ഓഫ്‌ 
വീനസ് എന്നെനോക്കി പല്ലിളിക്കുന്നു

പക്ഷെ... ഈ രണ്ടര്‍ദ്ധ ഗോളങ്ങള്‍ക്കിടയിലാണ് 
ഭൂമിയിപ്പോളും കറങ്ങിതിരിയുന്നതെന്ന് തോന്നുന്നു

15 അഭിപ്രായങ്ങള്‍:

സ്വതന്ത്രന്‍ September 23, 2009 at 10:25 AM  

അയ്യപ്പനും ,സച്ചിടാനന്തനും പിന്നെ ഇപ്പോള്‍ ബാലചന്ദ്രന്‍ ചുള്ളികാടിനും
ഇതൊക്കെ എഴുതാമെങ്കില്‍ ,ഇതാ കിടകട്ടെ എന്റെ വക ഒരെണ്ണം

പള്ളിക്കുളം.. September 23, 2009 at 7:25 PM  

“ബാല്യം നിന്റെ താമരമൊട്ടുകളെ ഒരു
പട്ടുബ്ലൌസ്സില്‍ പോതിഞ്ഞെന്നില്‍ നിന്നകറ്റി“

ഇല്ലെങ്കിൽ പണി പാളിയേനെ!!
:)

താരകൻ September 23, 2009 at 8:36 PM  

തീർച്ചയായും!! അവർക്കാകാമെങ്കിൽ നമുക്കുമാകാം,പക്ഷെ അനു
കരിക്കുമ്പോൾ അബദ്ധങൾ പിണയാതെ നോക്കണമെന്ന് മാത്രം.
ഇവിടെ ശരീര ഭൂപടത്തിലെ ചില സ്ഥാനനിർണ്ണയങളിൽ താങ്കൾക്ക്
പിഴച്ചുവോ എന്നൊരു സംശയം. വീനസിന്റെ കുന്ന് എന്നറിയപെടുന്ന
സ്ഥലം ,ആക്ച്വലി താങ്കൾ ഉദ്ദേശിക്കിന്നിടത്തുനിന്നും വളരെ വളരെ
അകലെയാണ്,ചുരുങിയത് “ഇവിടെ’ നിന്നും രണ്ട് ചാണെങ്കിലും ദൂരം
കാണും,താഴോട്ട്.സത്യത്തിൽ അവിടം കുന്നോ പർവ്വതമോ അല്ല ഒരു പീഠഭൂമി
എന്ന് വേണമെങ്കിൽ പറയാം.(ശ്രദ്ധിക്കൂ, it is mount of venus ,not mounts)
പിന്നെ കവിത് നോട്ട് ബാഡ് ഈവൺ തോ നോട്ടി..

Anil cheleri kumaran September 23, 2009 at 8:45 PM  

ഈ രണ്ടര്‍ദ്ധ ഗോളങ്ങള്‍ക്കിടയിലാണ്
ഭൂമിയിപ്പോളും കറങ്ങിതിരിയുന്നതെന്ന് തോന്നുന്നു..

നന്നായിട്ടുണ്ട്.

അഭിജിത്ത് മടിക്കുന്ന് September 23, 2009 at 9:34 PM  

അതെ അല്ലേ?
:)
പച്ചയായ ആവിഷ്കാരം.

നരസിംഹം September 24, 2009 at 5:20 AM  

വിചാരിച്ച ഇഫക്‌റ്റ് വന്നില്ല കേട്ടോ കുറച്ചൂടെ "സംഗതി" വരാനുണ്ട്. ഹ്യൂമന്‍ അനാറ്റമി പഠിക്കുന്നത് നല്ലതായിരിക്കും കുറച്ചു കൂടെ വ്യക്തതയോടേ ശരീരഘടന മനസ്സിലാക്കാന്‍

സ്വതന്ത്രന്‍ September 24, 2009 at 9:51 AM  

പള്ളിക്കുളം..,താരകൻ,കുമാരന്‍ | കുമാരന്‍,അഭിജിത്ത് മടിക്കുന്ന് ,നരസിംഹം:
വായിച്ചതിനും അഭിപ്രായം രേഖപെടുതിയത്തിനും എല്ലാവര്ക്കും നന്ദി .പിന്നെ ഞാന്‍ ഒരു കവിയൊന്നുമല്ല ,ചുമ്മാ തോന്നിയത് എഴുതിയതാണ് ,തെറ്റുകള്‍ ഒരുപടുണ്ടാകാം,ഇനിയും നന്നാക്കാന്‍ ശ്രമിക്കാം .

രഘുനാഥന്‍ September 24, 2009 at 10:08 AM  

സംഭവം കൊള്ളാം പക്ഷെ അവസാനം മണ്ടരി പിടിച്ചതില്‍ ദുഃഖം തോന്നി...

സ്വതന്ത്രന്‍ September 24, 2009 at 1:06 PM  

രഘുനാഥന്‍:
വായിച്ചതിനു നന്ദി

Quraishi September 24, 2009 at 9:56 PM  

കഥയില്‍ നിന്നു തുടങ്ങി കവിതയിലെത്തുന്നതിനു മുന്‍പ് അവസാനിച്ചു.
കാര്യം അലിയാരൊരു ..................ആണെങ്കിലും ഇപ്പറഞ്ഞതില്‍ കാര്യമുണ്ട്.. എന്ന ബല്ലാത്തപഹയനിലെ ബഹ്ദൂറിനെ ഓര്‍മ്മ വന്നു.
നന്നായി.

ഷൈജു കോട്ടാത്തല September 24, 2009 at 9:59 PM  

മണ്ടരി പിടിച്ചതില്‍ എത്തിയപ്പോള്‍
അയല്‍പക്കത്തെ ലക്ഷ്മി അമ്മയെ ഓര്‍മ വരുന്നു
ഞാന്നു പോയ രണ്ടു ചുരയ്ക്കകള്‍.....

Vinodkumar Thallasseri September 26, 2009 at 10:07 AM  

നീ മുലയാണോ, അതോ മുലയുടെ ഉടമയോ? എഴുതിവന്നപ്പോള്‍ അങ്ങനെ ഒരു കണ്‍ഫ്യൂഷന്‍ വന്നൊ?

അതോ എണ്റ്റെ വായനയുടെ പ്രശ്നമോ?

സ്വതന്ത്രന്‍ September 29, 2009 at 9:51 AM  

Quraishi,ഷൈജു കോട്ടാത്തല,Thallasseri
വായിച്ചതിനും അഭിപ്രായം രേഖപെടുതിയത്തിനും നന്ദി.

lajeesh,  November 27, 2010 at 8:08 PM  

kurachu koodi sangatikal cherthu valutakkamayirunnu...i mean kavita..

Post a Comment

ഇതിനെപറ്റി നിങ്ങളെന്തു പറയുന്നു ..............?

  © All Rights Reserved by സ്വതന്ത്രന്‍at swathathran.blogspot.com 2009

Back to TOP