ഖാന്‍ ഈസ് നോട്ട് ആന്‍ ഇഡിയറ്റ്
വിഭജിക്കുക തന്നെയാണ് ചെയ്തത് .ആ വിഭജനത്തിന്റെ ഒരു
വശത്ത് "തീവ്രവാദി " എന്ന ലേബലും പേറി ഒറ്റപെടുത്തപെട്ട,
പാര്‍ശ്യവല്‍ക്കരിക്കപെട്ട ഒരു സമൂഹമുണ്ട്.
കഥയുടെ സഞ്ചാരവും ഈ സാമൂഹികാന്തരീഷത്തിലൂടെ തന്നെയാണ് .
ബോളിവുഡ് മസാലകളില്‍ കരണ്‍ ജോഹര്‍ നിറകൂട്ടുകള്‍ വാരിവിതറി
താന്‍ ചെയ്ത മുന്‍ ചിത്രങ്ങളില്‍ നിന്നും മൈ നെയിം ഈസ് ഖാന്‍
വ്യത്യസ്തമാകുന്നതും ഈയൊരു കാരണം കൊണ്ടുതന്നെയാണ് .
രാഷ്ട്രങ്ങളില്‍പ്രത്യേകിച്ചും അമേരിക്കയില്‍ നേരിടേണ്ടി വരുന്ന
ദുരനുഭവങ്ങള്‍ ഈസിനിമയിലെ നായകനായ റിസ്‌വാന്‍ ഖാന്‍
എന്ന വ്യക്തിയുടെ ജീവിതത്തിന്റെ നേര്‍പകര്‍പ്പുകള്‍ തന്നെയാണ് .
ഈ സിനിമയുടെ കഥയും,അത് സമൂഹത്തിനോട് ചോദിക്കുന്ന
ചോദ്യവും എല്ലാം നമുക്ക് ഒരു വരിയില്‍ കുറിച്ചിടാം.
My name is khan ,but i am not a terrorist .
കാലികവും ,എറേ സാമൂഹികപ്രസക്തിയുള്ളതും ,മികച്ചതുമായ
തിരക്കഥ പക്ഷേ ഒരു ശരാശരി സിനിമയാക്കനെ സംവിധായകന്
സാധിച്ചുള്ളൂ .സിനിമ ,സിനിമ തന്നെയാണ് .ഡോക്യൂമെന്ററികളില്‍
നിന്നും ,ഡ്രാമയില്‍ നിന്നും അതിനെ വേര്‍തിരിക്കുന്ന ഒരുപാട് നേര്‍ത്ത
നൂലിഴകളുണ്ട്.അവ വ്യക്തമായി ഭേദിച്ചാലെ ഒരു സിനിമ നല്ല
സിനിമയാകുകയുള്ളു. ഇവിടെയാണ് സംവിധായകന് പാളിച്ച
പറ്റിയത് .എന്നുവെച്ച് മൈ നെയിം ഈസ് ഖാന്‍ ഒരു മോശപ്പെട്ട
ചിത്രമാണെന്നല്ല,താരരാജാക്കന്മാരുടെ ആഭാസങ്ങളും ,വെറുപ്പിക്കുന്ന
സ്ലാപ്സ്റ്റിക് കോമഡികളും കൊണ്ട് വീര്‍പ്പുമുട്ടുന്ന ഇന്ത്യന്‍ സിനിമയില്‍
മൈ നെയിം ഈസ് ഖാന്‍ തീര്‍ച്ചയായും കണ്ടിരിക്കാവുന്ന ,
കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് .
പക്ഷേ എന്നെ അത്ഭുതപ്പെടുത്തുന്നത് ഈ സിനിമയുടെ കളക്ഷന്‍
റെക്കോര്‍ഡ് ആണ് .ഒരു ആവറെജ് സിനിമ ഇതുവരെയുള്ള എല്ലാ
ബോളിവുഡ് സിനിമകളെയും കവച്ചുവെച്ചു മികച്ച വാണിജ്യ
വിജയം നേടുന്നതില്‍ നിന്നും തെളിയുന്നത് ഒരു കാര്യമാണ് .ഷാരൂഖ്
ഖാന്‍ ഒരു ഇഡിയറ്റ് അല്ലാ എന്ന് (ഷാരൂഖ് ആരാധകര്‍ ഷമിക്കുക!!!!).
ഇത് ഷാരൂഖ് ഖാന്റെ വിജയമാണ് .ഈയടുത്ത കുറച്ചു കാലമായി
പരാജയം മാത്രം രുചിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്
ഇനി സന്തോഷിക്കാം .
കൃത്യമായ സമയങ്ങളില്‍ പ്രസക്തമായ വിവാദങ്ങള്‍ ഉണ്ടാക്കി
തന്റെ സിനിമയെ അദ്ദേഹം നന്നായി മാര്‍ക്കറ്റ് ചെയ്തു .താക്കറേമാര്‍
ഇപ്പോള്‍ ദുഖിക്കുന്നുണ്ടാവും ,തങ്ങള്‍ ഖാന്റെ പ്രോമോ ആഡുകളായി
പോയതോര്‍ത്ത് .
നഷ്ട്ടങ്ങളില്‍ നിന്ന് നഷ്ട്ടങ്ങളിലേക്ക് കൂപ്പുകുത്തി നശിച്ചു
പണ്ടാരമടങ്ങി നില്‍ക്കുന്ന മലയാള സിനിമയ്ക്കും ,
സിനിമാപ്രവര്‍ത്തകര്‍ക്കും ഇതൊരു പാഠമാണ് .നിങ്ങള്‍
ക്ലാസ്സിക്കുകള്‍??? ഉണ്ടാകിയത് കൊണ്ട് മാത്രം കാര്യമില്ല ,
മാര്‍ക്കറ്റിംഗ് പഠിക്കണം !!!! ഖാന്‍ മാര്‍ക്കറ്റിംഗ് !!!!.
അതുകൊണ്ട് ക്രിസ്ത്യന്‍ ബ്രദേഴ്സ്സിന്ടെ അണിയറ
പ്രവര്‍ത്തകര്‍ക്കുവേണ്ടി എന്റെ വക ഒരു ഖാന്‍
മാര്‍ക്കറ്റിംഗ് ടെക്നിക്ക് ഇതാ കിടക്കുന്നു .മുല്ലപ്പെരിയാറില്‍
നിന്നും വെള്ളം വിട്ടുതരാത്ത ശരത് കുമാറിനെ ഈ സിനിമയില്‍
അഭിനയിപ്പിച്ചത് കേരളത്തോടും ,മലയാളികളോടും കാണിക്കുന്ന
അക്രമമാണ് ,അനീതിയാണ് ,ആക്രാന്തമാണ്...................
ഇതിനെ എതിര്‍ത്തുകൊണ്ട് കേരളം എല്ലാ തമിഴ് മക്കള്‍ക്കും
അവകാശപെട്ടതാണ് എന്ന പ്രസ്താവനയുമായി യൂണിവേഴ്സല്‍
സ്റ്റാര്‍ മോഹന്‍ ലാല്‍ വരുമെന്നും ,അങ്ങനെ ക്രിസ്ത്യന്‍ ബ്രദേഴ്സ്സ്
മൈ നെയിം ഈസ് ഖാന്റെ കളക്ഷന്‍ റെക്കോര്‍ഡ് തിരുത്തും
എന്ന പ്രതീഷയോടെ ........................................