Sunday, February 21, 2010

ഖാന്‍ ഈസ്‌ നോട്ട് ആന്‍ ഇഡിയറ്റ്

2001 സെപ്റ്റംബര്‍ 11 എന്നത് ആധുനിക ചരിത്രത്തിലെ ഒരു
ലാന്‍ഡ്‌ മാര്‍ക്കാണ് .ക്രിസ്തുവിനു മുന്‍പും (B.C) ,ക്രിസ്തുവിനു
ശേഷവും (A.D) എന്നതുപോലെ  അത്  ചരിത്രത്തെ രണ്ടായി
കീറിമുറിച്ചു .ലോകം ഇനി ചരിത്ര വിദ്യാര്‍ഥികള്‍ പഠിക്കുക
2001 സെപ്റ്റംബര്‍ 11 നു മുന്‍പും ,ശേഷവും എന്ന കാലഘടന
ഉപയോഗിച്ചാവും .ലോകത്തെ  2001 സെപ്റ്റംബര്‍ 11 രണ്ടായി
വിഭജിക്കുക തന്നെയാണ് ചെയ്തത് .ആ വിഭജനത്തിന്റെ ഒരു
വശത്ത്  "തീവ്രവാദി " എന്ന ലേബലും പേറി ഒറ്റപെടുത്തപെട്ട,
പാര്‍ശ്യവല്‍ക്കരിക്കപെട്ട ഒരു സമൂഹമുണ്ട്.

"മൈ നെയിം ഈസ്‌ ഖാന്‍"  എന്ന കരണ്‍ ജോഹര്‍  സിനിമയുടെ
കഥയുടെ സഞ്ചാരവും ഈ സാമൂഹികാന്തരീഷത്തിലൂടെ തന്നെയാണ് .
ബോളിവുഡ് മസാലകളില്‍ കരണ്‍ ജോഹര്‍ നിറകൂട്ടുകള്‍ വാരിവിതറി
താന്‍  ചെയ്ത  മുന്‍ ചിത്രങ്ങളില്‍ നിന്നും മൈ നെയിം ഈസ്‌  ഖാന്‍
വ്യത്യസ്തമാകുന്നതും ഈയൊരു  കാരണം കൊണ്ടുതന്നെയാണ്‌ .
സെപ്റ്റംബര്‍ 11 നു ശേഷം മുസ്ലിം സമുദായത്തിന് പാശ്ചാത്യ
രാഷ്ട്രങ്ങളില്‍പ്രത്യേകിച്ചും അമേരിക്കയില്‍ നേരിടേണ്ടി വരുന്ന
ദുരനുഭവങ്ങള്‍ ഈസിനിമയിലെ നായകനായ റിസ്‌വാന്‍ ഖാന്‍
എന്ന വ്യക്തിയുടെ ജീവിതത്തിന്റെ  നേര്‍പകര്‍പ്പുകള്‍  തന്നെയാണ് .
ഈ സിനിമയുടെ കഥയും,അത് സമൂഹത്തിനോട് ചോദിക്കുന്ന
ചോദ്യവും എല്ലാം നമുക്ക് ഒരു വരിയില്‍  കുറിച്ചിടാം.
My name is khan ,but i am not a terrorist .

കാലികവും ,എറേ  സാമൂഹികപ്രസക്തിയുള്ളതും ,മികച്ചതുമായ
തിരക്കഥ പക്ഷേ ഒരു ശരാശരി സിനിമയാക്കനെ സംവിധായകന്
സാധിച്ചുള്ളൂ .സിനിമ ,സിനിമ തന്നെയാണ് .ഡോക്യൂമെന്ററികളില്‍
നിന്നും ,ഡ്രാമയില്‍ നിന്നും അതിനെ വേര്‍തിരിക്കുന്ന ഒരുപാട്  നേര്‍ത്ത
നൂലിഴകളുണ്ട്.അവ വ്യക്തമായി ഭേദിച്ചാലെ ഒരു സിനിമ നല്ല
സിനിമയാകുകയുള്ളു. ഇവിടെയാണ് സംവിധായകന് പാളിച്ച
പറ്റിയത് .എന്നുവെച്ച് മൈ നെയിം ഈസ്‌ ഖാന്‍ ഒരു മോശപ്പെട്ട
ചിത്രമാണെന്നല്ല,താരരാജാക്കന്മാരുടെ ആഭാസങ്ങളും ,വെറുപ്പിക്കുന്ന
സ്ലാപ്സ്റ്റിക് കോമഡികളും കൊണ്ട്  വീര്‍പ്പുമുട്ടുന്ന ഇന്ത്യന്‍ സിനിമയില്‍
മൈ നെയിം ഈസ്‌ ഖാന്‍ തീര്‍ച്ചയായും കണ്ടിരിക്കാവുന്ന ,
കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് .

പക്ഷേ എന്നെ അത്ഭുതപ്പെടുത്തുന്നത്  ഈ സിനിമയുടെ കളക്ഷന്‍
റെക്കോര്‍ഡ്‌ ആണ് .ഒരു ആവറെജ്  സിനിമ  ഇതുവരെയുള്ള എല്ലാ
ബോളിവുഡ് സിനിമകളെയും കവച്ചുവെച്ചു മികച്ച വാണിജ്യ
വിജയം  നേടുന്നതില്‍ നിന്നും തെളിയുന്നത് ഒരു കാര്യമാണ് .ഷാരൂഖ്
ഖാന്‍ ഒരു ഇഡിയറ്റ് അല്ലാ എന്ന് (ഷാരൂഖ് ആരാധകര്‍ ഷമിക്കുക!!!!).
ഇത് ഷാരൂഖ് ഖാന്റെ വിജയമാണ് .ഈയടുത്ത കുറച്ചു കാലമായി
പരാജയം മാത്രം രുചിച്ചുകൊണ്ടിരുന്ന  അദ്ദേഹത്തിന്
ഇനി സന്തോഷിക്കാം .

കൃത്യമായ സമയങ്ങളില്‍ പ്രസക്തമായ വിവാദങ്ങള്‍ ഉണ്ടാക്കി
തന്റെ സിനിമയെ അദ്ദേഹം നന്നായി മാര്‍ക്കറ്റ് ചെയ്തു .താക്കറേമാര്‍
ഇപ്പോള്‍ ദുഖിക്കുന്നുണ്ടാവും ,തങ്ങള്‍ ഖാന്റെ പ്രോമോ ആഡുകളായി
പോയതോര്‍ത്ത് .

നഷ്ട്ടങ്ങളില്‍  നിന്ന് നഷ്ട്ടങ്ങളിലേക്ക് കൂപ്പുകുത്തി  നശിച്ചു
പണ്ടാരമടങ്ങി നില്‍ക്കുന്ന മലയാള സിനിമയ്ക്കും ,
സിനിമാപ്രവര്‍ത്തകര്‍ക്കും  ഇതൊരു പാഠമാണ് .നിങ്ങള്‍
ക്ലാസ്സിക്കുകള്‍??? ഉണ്ടാകിയത് കൊണ്ട് മാത്രം കാര്യമില്ല ,
മാര്‍ക്കറ്റിംഗ്  പഠിക്കണം !!!! ഖാന്‍  മാര്‍ക്കറ്റിംഗ് !!!!.

അതുകൊണ്ട് ക്രിസ്ത്യന്‍ ബ്രദേഴ്സ്സിന്ടെ അണിയറ
പ്രവര്‍ത്തകര്‍ക്കുവേണ്ടി  എന്റെ വക ഒരു ഖാന്‍
മാര്‍ക്കറ്റിംഗ്  ടെക്നിക്ക്  ഇതാ കിടക്കുന്നു .മുല്ലപ്പെരിയാറില്‍
നിന്നും വെള്ളം വിട്ടുതരാത്ത ശരത് കുമാറിനെ ഈ സിനിമയില്‍
അഭിനയിപ്പിച്ചത്‌ കേരളത്തോടും ,മലയാളികളോടും കാണിക്കുന്ന
അക്രമമാണ് ,അനീതിയാണ് ,ആക്രാന്തമാണ്‌...................

ഇതിനെ എതിര്‍ത്തുകൊണ്ട് കേരളം എല്ലാ തമിഴ് മക്കള്‍ക്കും
അവകാശപെട്ടതാണ് എന്ന പ്രസ്താവനയുമായി  യൂണിവേഴ്സല്‍
സ്റ്റാര്‍ മോഹന്‍ ലാല്‍ വരുമെന്നും ,അങ്ങനെ ക്രിസ്ത്യന്‍ ബ്രദേഴ്സ്സ്
മൈ നെയിം ഈസ്‌ ഖാന്റെ കളക്ഷന്‍ റെക്കോര്‍ഡ് തിരുത്തും
എന്ന പ്രതീഷയോടെ ........................................

Read more...

Friday, February 12, 2010

ആഗതന്‍


സംവിധാനം -- കമല്‍
കഥ -- കലവൂര്‍ രവികുമാര്‍
നിര്‍മാതാവ് -- മാത്യു ജോസഫ്‌
അഭിനേതാക്കള്‍ -- ദിലീപ് ,സത്യരാജ് ,ലാല്‍,ബിജുമേനോന്‍ ,ചാര്‍മി,സറീന വഹാബ്
ക്യാമറ -- അജയന്‍ വിന്‍സെന്‍റ്
ഗാനരചന -- കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം -- ഔസേപ്പച്ചന്‍

ഈ വര്‍ഷം ഇത് രണ്ടാമത്തെ തവണയാണ് ദിലീപ് സിനിമക്ക്
തല വയ്ക്കുന്നത് .ബോഡി ഗാര്‍ഡ് കണ്ട് ബോഡി ക്കുന്ണ്ടായ
ഷീണം ഇതുവരെ മാറിയിട്ടില്ല .അതിനുമുന്‍പ്‌ മറ്റൊരു വധം കൂടി .
ഇതിനു മാത്രം പാപങ്ങള്‍ ഒന്നും ഞാന്‍ കഴിഞ്ഞ വര്‍ഷം ചെയ്തതായി
ഓര്‍ക്കുന്നില്ല .

കഥ :
നായകന്‍ ഗൌതം മേനോന്‍ (ദിലീപ് ) (മലയാള സിനിമയില്‍ നായകന്‍
മേനോന്‍ ,വര്‍മ ,നായര്‍,ശര്‍മ എന്നീ വാലുകളില്‍ തൂങ്ങി ആണല്ലോ
കാലാകാലങ്ങളായി നില്‍ക്കുന്നത് അത് ഇവിടെയും ഭദ്രം!!! )
നായികയായ ശ്രേയയെ (ചാര്‍മി ) പ്രണയിച്ച് പരവശയാക്കുന്നു.
ഗൌതത്തിനു അദ്ദേഹത്തിന്‍റെ അച്ഛന്‍ ,അമ്മ ,സഹോദരി എന്നിവര്‍
ഏഴ് വയസ്സുള്ളപ്പോള്‍ കാശ്മീരില്‍ വച്ച് ഒരു തീവ്രവാദി ആക്രമണത്തില്‍
നഷട്ടപെട്ടതാണ് ,പിന്നെ സ്വന്തം പ്രയത്നത്താല്‍ പഠിച്ചു വലുതായി
അയാള്‍ ഇപ്പോള്‍ ഒരു കമ്പനി സി .ഇ .ഓ ആയി ബാംഗ്ലൂര്‍ വന്നതാണ് .
ശ്രേയയെ പ്രണയിച്ച് തന്‍റെ വലയില്‍ വീഴ്ത്തുന്ന ഗൌതമിന് ചില
ലകഷ്യങ്ങള്‍ ഉണ്ട്‌.

ശ്രേയയുടെ അച്ഛന്‍ ഹരീന്ദ്ര വര്‍മ (സത്യരാജ് ) റിട്ടയേര്‍ട്‌
ആര്‍മി ജെനറല്‍ ആണ് .കാശ്മീരില്‍ വെച്ച് ഗൌതമിന്ടെ
അച്ഛനെയും ,അമ്മയെയും തീവ്രവാദികള്‍ കൊലപെടുത്തിയപ്പോള്‍
ഗൌതമിനെയും ,ചേച്ചിയെയും രക്ഷിച്ചത്‌ ഹരീന്ദ്ര വര്‍മയുടെ
കമ്മാണ്ടോ സംഘമാണ്. പക്ഷെ രക്ഷയുടെ ഹസ്തങ്ങള്‍ തന്നെ
തന്‍റെ ചേച്ചിയെ ബലാല്‍സംഗം ചെയ്ത് കൊലപെടുത്തിയതിനു
പ്രതികാരം ചെയ്യാനാണ് ഗൌതം ശ്രേയയെ പ്രണയിക്കുന്നത്‌ .
(അതേ ഷാജി കൈലാസ് പറയുന്നതുപോലെ പക തീര്‍ക്കാനുള്ളതാണ് !!!
ആരോട് ???? ഇതൊക്കെ കാണുന്ന പാവം പ്രേക്ഷകരോട് !!!)

ഇനി കാണാന്‍ പോകുന്നത് നമ്മുടെ നായകന്‍റെ ഭുദ്ധിപരമായ !!!
ചില നീക്കങ്ങള്‍ ആണ് ,അദ്ദേഹം ഒരുപാട് കാലത്തെ പ്ലാനിങ്ങോട്
കൂടിയാണ് വന്നിരിക്കുന്നത് .ഹരീദ്ര വര്‍മ്മയെകൊണ്ട് ചെയ്തുപോയ
പാപങ്ങള്‍ ലോകത്തിനു മുന്‍പില്‍ എറ്റുപറയിപ്പിക്കുകയാണ്
ഗൗതമിന്റെ ലകഷ്യം , അതിലയാള്‍ വിജയിക്കുമോ ?????
അതില്‍ ഗൌതം വിജയിച്ചാലും ഇല്ലെങ്കിലും ഇതെല്ലം കാണാന്‍
വിധിക്കപെട്ടവര്‍ക്ക് തോല്‍വി ഉറപ്പാണ്‌ !!!

നായിക കുഴപ്പമില്ലാതെ നല്ല ബോറായിട്ട് അഭിനയിച്ചിട്ടുണ്ട് .
ദിലീപ് ഓരോ സിനിമ കഴിയുമ്പോളും കൂടുതല്‍ കൂടുതല്‍
മോശമായികൊണ്ടിരിക്കുന്നു,അദ്ദേഹത്തിന്‍റെ സൌണ്ട് മോഡുലേഷന്‍
ഒക്കെ അസഹനീയം തന്നെ .ഈ കഥയ്ക്കുവേണ്ടി രവികുമാറും ,
കമലും തല്ലു കൂടിയത് മനസ്സിലാക്കാം ,കഥ കുഴപ്പമില്ല,സിനിമ
നന്നായി എടുത്തിരുന്നെങ്കില്‍ ???..

ഈ സിനിമയുടെ ഒരു പ്ലസ്‌ പോയിന്റ്‌ എന്ന് പറഞ്ഞാല്‍
ദ്രിശ്യ ഭംഗിയുള്ള ഷോട്ടുകള്‍ ആണ് . കാഷ്മീരിന്റെ സൌന്ദര്യം
അജന്‍ വിന്‍ സെന്റിന്റെ ക്യാമറ ഒട്ടും ചോരാതെ ഒപ്പിയെടുത്തിട്ടുണ്ട് .
സറീന വഹാബ് ,ഇന്നസെന്‍റ് എന്നിവര്‍ക്കൊന്നും കാര്യമായിട്ട്
റോളൊന്നും ചെയ്യാന്‍ ഇല്ല,അവര്‍ വരുന്നു ,നടക്കുന്നു ,
ചിരിക്കുന്നു ,പോകുന്നു അത്രമാത്രം .ഔസേപ്പച്ചന്റെ
സംഗീതം ശരാശരി നിലവാരത്തില്‍ ഒതുങ്ങുന്നു

ഈ സിനിമയ്ക്ക് തലവെക്കാന്‍ ഉണ്ടായ കാരണം ഇതിന്റെ
ഷൂട്ടിംഗ് ഒരു ദിവസം കാണാന്‍ ഇടയായി എന്നുള്ളതാണ് .
ആ ഒരു കൌതുകം ആണ് എന്നെ ഇതിലേക്ക് നയിച്ചത് .
എന്തായാലും ആ പൂതി തീര്‍ന്നു കിട്ടി .ഇതിലും മോശം
സിനിമകള്‍ മലയാളത്തില്‍ ധാരാളമായി ഇറങ്ങുന്നതുകൊണ്ട്
മുഖ്യധാര സിനിമ നിരൂപകര്‍ ഇതിനെ ആവറേജ് സിനിമ എന്ന്
വിശേഷിപ്പിക്കും ,തീര്‍ച്ച .പക്ഷേ എന്‍റെ റേറ്റിംഗ് ബിലോ ആവറേജ്.
കാരണം ഇത്തരം സിനിമകള്‍ മലയാള സിനിമയ്ക്കോ ,
മലയാള പ്രെഷകനോ യാതൊരു ഗുണവും ചെയില്ല

അപ്പോള്‍ കാണുന്നതിന് മുന്‍പ് ഒന്ന് ചിന്തിക്കുക .കുറച്ചു വെയിറ്റ്
ചെയ്‌താല്‍ ഒരു രണ്ടു മാസം കഴിഞ്ഞു സി .ഡി എടുത്തു കാണാം ,
അല്ലെങ്കില്‍ ഓണത്തിന് ചാനലില്‍ .

Read more...

Monday, February 8, 2010

ആരാണ് തീവ്രവാദി

ആരാണ് തീവ്രവാദി ,എന്താണ് തീവ്രവാദം ഈ
ചോദ്യങ്ങള്‍ നമ്മളുള്‍പ്പെടുന്ന സമൂഹം ദിവസവും
ചര്‍ച്ച ചെയ്ത് പുറംപ്പോക്കിലേക്ക് വലിച്ചെറിയുന്ന
ഇനിയും വ്യക്തമായി നിര്‍വചിക്കപെടാത്ത ഒരു
സമസ്യയാണ് .എന്തിനാണ് ഈ മുഴിഞ്ഞു നാറിയ
സാമൂഹ്യ പ്രശ്നം വീണ്ടും എടുത്തിടുന്നത്‌ എന്ന്
നിങ്ങള്‍ക്ക് പലര്‍ക്കും തോന്നാം ???, കാരണമുണ്ട്,
അങ്ങനെ അലസമായി ചിരിച്ചുതള്ളേണ്ട ഒരു വിഷയമാണോ
നമ്മളെ സംബന്ധിച്ച് തീവ്രവാദം ???,തീര്‍ച്ചയായും
അല്ലാ എന്ന് തന്നെയാണ് എന്‍റെ വിശ്യാസം.

ഒസാമ ബിന്‍ ലാദന്‍ അമേരിക്കന്‍ ആത്മാഭിമാനത്തിന്‍റെ
വേള്‍ഡ് ട്രേഡ് സെന്‍റെര്‍ ഇടിച്ചുതകര്‍ത്ത ഭീകരവാദിയാകുമ്പോള്‍,
മുസ്ലിം, കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രങ്ങള്‍ക്ക് അവരുടെ സാംസ്കാരിക ,
മത മൂല്യങ്ങളുടെ നേര്‍ക്ക്‌ സ്കഡ് മിസൈല്‍ അയക്കുന്ന
ഭീകരനാകുന്നു അമേരിക്ക .

അപ്പോള്‍ തീവ്രവാദവും ,തീവ്രവാദിയും കമ്മ്യൂണിസ്റ്റ്‌
സിദ്ധാന്ദ്ധമായ വൈരുധാത്മിക ഭൌതികവാദം പോലെ
കാല,ദേശ,വര്‍ഗ്ഗ ഭേദങ്ങള്‍ക്ക് അനുസ്സരിച്ച് മാറി മറിഞ്ഞു
കൊണ്ടിരിക്കുന്നു.

നമ്മള്‍ ഇന്ത്യക്കാരെ സംബന്ധിച്ച് റിപ്പബ്ലിക് ദിനത്തിനും,
സ്വാതന്ത്ര ദിനത്തിനും റെയില്‍വേ സ്റ്റേഷനിലും ,ജന
നിബിഡമായ മാര്‍ക്കറ്റുകളിലും ബോംബ്‌ പൊട്ടിച്ചു
കളിക്കുന്ന ഹിസ്ബുള്‍ മുജാഹിദീനിലും ,കാശ്മീര്‍
വിഘടനവാദികളിലും തീവ്രവാദം ലഘൂകരിക്കപെടുന്നു .

പക്ഷേ ഇവര്‍ മാത്രമാണോ തീവ്രവാദികള്‍ ???
പ്രാദേശികവാദമെന്ന കാളകൂട വിഷം ചീറ്റുന്ന
താക്കറെമാരും,വൈക്കോമാരും തീവ്രവാദികള്‍
എന്ന ലേബലില്‍ പെടില്ലേ ???

വര്‍ഗീയ ഫാസിസം എന്ന ഇരുതലവാള്‍ ഉയര്‍ത്തി
രക്തം ചിന്തുന്ന തൊഗാഡിയമാരും,എന്‍.ഡി.ഫുക്കാരും
എതു കാറ്റഗറിയില്‍ പെടും ???

മതമെന്ന കറുപ്പ് ജനമനസ്സുകളില്‍ കുത്തിവെച്ച്
രാമന്‍റെയും,അല്ലാഹുവിന്‍റെയും ,ക്രിസ്തുവിന്‍റെയും
പേരില്‍ അന്യമതസ്ഥരുടെ വയര്‍ കുത്തിപിളര്‍ന്ന്
കുടല്‍മാലയണിയുന്ന പുരോഹിതവര്‍ഗ്ഗത്തെ
എങ്ങനെ വിശേഷിപ്പിക്കണം ????

ജനാധിപത്യതിന്‍റെ ചിലവില്‍ ജനങ്ങളുടെ
സ്വോര്യജീവിതത്തിലേക്ക് റോഡ്‌ റോളര്‍ ഉരുട്ടികളിക്കാന്‍
ഹര്‍ത്താലുകളും ,ബന്ദുകളും ആഹ്യാനം ചെയ്യുന്ന പിണറായി .
ഉമ്മന്‍ചാണ്ടിമാരെയും ,അവരുടെ രാഷ്ട്രിയ ഗുണ്ടാ പടയെയും
നമ്മള്‍ എങ്ങനെ വിലയിരുത്തണം ????

കാലഹരണപെട്ട തത്വശാസ്ത്രത്തിന്റെ പേരില്‍
ആദിവാസികളെയും ,നിരക്ഷരരെയും ആയുധമണിയിച്ച്
നിരപരാധികളുടെ ചോരചിന്തുന്ന വടക്കേയിന്ത്യയിലെയും,
ആസ്സാമിലെയും ,നക്സലൈറ്റുകളെ എതു പേരിട്ടു വിളിക്കും ???

മതപ്രീണനവും,ജാതിപ്രീണനവും നടത്തി ഭാരതമെന്ന
രാഷ്ട്രത്തിന്റെ വികസനത്തെയും ,സംസ്കാരത്തെയും ,
16 ആം നുറ്റാണ്ടിലെ ഇരുണ്ട കാലഘട്ടത്തിലേക്ക്
നയിക്കുന്ന രാഷ്ട്രിയ പാര്‍ട്ടികളെ നമ്മള്‍ എന്ത്
പേരിട്ട് വിളിക്കണം ????

ജനാധിപത്യത്തിന്റെ തണലില്‍ തിന്നു കൊഴുത്ത്
ജനങ്ങളുടെ ജീവനും ,സ്വത്തിനും ,അഭിപ്രായ സ്വാതന്ത്രത്തിനും ,
വിശ്യാസങ്ങള്‍ക്കും ,സ്വോര്യജീവിതത്തിനും ,മൌലിക
അവകാശങ്ങള്‍ക്കും പുല്ലുവിലപോലും കല്‍പ്പിക്കാതെ
അവയ്ക്ക് നേരേ കാടത്തതിന്ടെ രാക്ഷസീയ ഗര്‍ജ്ജനം
നടത്തുന്ന ഇവരെയും തീവ്രവാദികള്‍ ആയി കണ്ട്
പ്രതികരിക്കേണ്ടതല്ലേ ?????

ഇതൊരു നീണ്ട ചോദ്യാവലിയാണ്,അതിനിയും
ഒരുപാട് നീളും ...........ഇത് ചോദിച്ചത് കൊണ്ട്
എന്നെയും ഒരു തീവ്രവാദിയായി മുദ്രകുത്തരുത്
എന്ന അപേഷയോടെ...................

ഒരു വികസിത സുന്ദര ഭാരതം സ്വപ്നം കാണുന്ന
സ്വതന്ത്രന്‍

Read more...

Friday, February 5, 2010

രാഷ്ട്രിയ വേസ്റ്റുകളെ നിങ്ങള്‍ക്ക് സുസ്വാഗതം.

നോര്‍ത്ത് ഇന്ത്യന്‍ സ്ടെറ്റുകളില്‍ വര്‍ഷങ്ങളായി
കാണപെടുന്ന ഒരു രാഷ്ട്രിയ ആഭാസം ഈ അടുത്ത
കാലത്തായി കേരളത്തിലും കണ്ടു തുടങ്ങിയിരിക്കുന്നു.
അവിടെ പോലെ ഇവിടെയും അതിനു ചുക്കാന്‍
പിടിക്കുന്നത്‌ മദാമ പാര്‍ട്ടി തന്നെ ആണ് .അവര്‍
അവരുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതില്‍
നമ്മുക്ക് അഭിമാനിക്കാം ..(മറ്റു പാരമ്പര്യശേഷിപ്പുകളായ
അഴിമതി ,സ്വജനപഷപാതം ,മതപ്രീണനം ,കാലു പിടിത്തം
എന്നിവ ഇപ്പോഴും പൂര്‍വാധികം ഭംഗിയോടെ അവര്‍
തുടരുന്നതില്‍ നമ്മുക്ക് കോള്‍ മയിര്‍....!! കൊള്ളാം.)

അതേ പറഞ്ഞുവരുന്നത് അങ്ങോട്ട്‌ തന്നെ ആണ് .
നമ്മുടെ അത്ഭുത കുട്ടിമാരുടെ കാലുമാറ്റങ്ങള്‍..(അബ്ദുള്ളകുട്ടി ,
കെ .സ് .മനോജ്‌ ഇപ്പോള്‍ ഇതാ എസ്.ശിവരാമന്‍ ) ,
അതിനു പ്രോത്സാഹനം നല്‍കുന്ന ഉമ്മന്‍ കാങ്ക്രസ്സിന്റെ
രാഷ്ട്രിയ ഉളുപ്പില്ലായ്മയും .

കണ്ണൂരും ,ആലപുഴയിലും ,പാലകാട്ടും മുക്രിയായി
ബാങ്കു വിളിച്ചും ,പാതിരിപണി ചെയ്തും ,ഉത്സവ കമ്മിറ്റി
പ്രവര്‍ത്തനം നടത്തിയും തെണ്ടിതിരിഞ്ഞു നടന്നവന്‍മാരെ
ഒക്കെ വിളിച്ചു പാര്‍ട്ടിയില്‍ ചേര്‍ത്ത് മത്സരിപ്പിച്ചു M.P യും
M.L.A യും ആക്കി വളര്‍ത്തി വലുതാക്കിയപ്പോള്‍ ,നമ്മുടെ
നാട്ടിന്‍ പുറത്തെ ചൊല്ലുപോലെ ഇവന്മാര്‍കോക്കെ ചോറ്
എല്ലിന്റെ ഇടയില്‍ കുത്താന്‍ തുടങ്ങി .

പിന്നെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ മറ്റു പാര്‍ട്ടികളില്‍
ഉള്ളതുപോലെ കക്കാനും ,പെണ്ണ്‌ പിടിക്കാനും ഉള്ള
സ്വതന്ത്രം ഇല്ലാ..!! . പാര്‍ടിയോട് ചോദിക്കാതെ ഒന്ന്
പെടുക്കാന്‍ പോലും പറ്റില്ല..!! എന്നൊക്കെ നഴ് സെറി
പിള്ളേര്‍ പറയുന്നതുപോലെ ന്യായം നിരത്തി രാജി വച്ച്
എന്തിനും ,എതിനും പൂര്‍ണ സ്വതന്ത്രമുള്ള..... !!!
മദാമ കാങ്ക്രസ്സിലേക്ക് .ഇവിടെയാണ് ഈ രാഷ്ട്രിയ
വേസ്റ്റുകളുടെ സ്വര്‍ഗസ്ഥാനം .

ഈ വേസ്റ്റുകളെ താലപോലിയിട്ടു സ്വീകരിക്കാന്‍
ഉമ്മനും,ചെന്നിതലയുനും എല്ലാം ഒറ്റകെട്ട്....
മുന്‍ കെ പി സി സി അധ്യക്ഷന്‍ മൂന്നു രൂപയുടെ
മെമ്പര്‍ഷിപ്പിനായി എല്ലാവരുടെയും വാതിലില്‍
മാറിമാറി മുട്ടിയിട്ടും ദയ കാണിക്കാത്തവരാണ്
ശത്രുപാളയത്തില്‍ നിന്ന് കുറ്റിയും പറിച്ചു വരുന്നവരോട്‌
ഈ ഔദാര്യം കാട്ടുന്നതെന്നതാണ് ഏറെ കൌതുകകരം.

Read more...

  © All Rights Reserved by സ്വതന്ത്രന്‍at swathathran.blogspot.com 2009

Back to TOP