Thursday, October 29, 2009

കേരള കഫെ




കേരള കഫെ മലയാളത്തിലെ ,അല്ലെങ്കില്‍ ഇന്ത്യന്‍ സിനിമയിലെ
തന്നെ  വ്യത്യസ്തമായ ഒരു സംരംഭം ആണെന്നാണ്  അതിന്റെ അണിയറ
പ്രവര്‍ത്തകര്‍  പറയുന്നത് .വ്യത്യസ്തത എന്നത്   അത് സംവിധാനം
ചെയ്യുന്നത്  10  സംവിധായകര്‍  ചേര്‍ന്നാണ്‌ എന്നതാണ് .
പക്ഷെ ഇതല്ല സത്യം എന്നെനിക്കു  സിനിമ കണ്ടപ്പോള്‍ മനസ്സിലായി .
ഇത് 10  സംവിധായകര്‍ സംവിധാനം ചെയ്യുന്ന  ഒരു സിനിമയല്ല ,
10 സംവിധായകരുടെ 10  ഡോക്യൂമെന്ററികളാണ് .
ഈ സിനിമയുടെ തീം എന്നത്  "യാത്ര " എന്നതാണ് ,
ഓരോ സംവിധായകരും  ഈ തീം  ബേയിസ്  ചെയ്താണ്
10 മുതല്‍ 12 മിനിറ്റ്  ദൈര്‍ഘ്യമുള്ള  ഓരോ ഡോക്യൂമെന്ററികള്‍ ചെയ്തിട്ടുള്ളത് .


1. നൊസ്റ്റാള്‍ജിയ : പദ്മകുമാര്‍
    അഭിനേതാക്കള്‍ :ദിലീപ് ,നവ്യ നായര്‍ ,.........
    കഥ :
    പ്രവാസി മലയാളികളുടെ  സൊകാള്‍ഡ്‌   ഗ്രിഹാതുരത്വം ,പിന്നെ
    നാട്ടിലെത്തിയാല്‍ നാടിനെക്കുറിച്ചുള്ള  കുറ്റങ്ങളും തന്നെ വിഷയം .
2. ഐലാന്റ്  എക്സ്പ്രസ്സ്‌ : ശങ്കര്‍ രാമകൃഷ്ണന്‍
    അഭിനേതാക്കള്‍: പ്രിഥിരാജ്  ,ജയസൂര്യ ,സുകുമാരി ,...........
    കഥ :
    പെരുമണ്‍ ദുരന്തത്തിന്റെ  ഓര്‍മപെടുത്തലുകള്‍ .
3.ലളിതം ഹിരന്മയം : ഷാജി കൈലാസ്
  അഭിനേതാക്കള്‍ :സുരേഷ് ഗോപി ,ജോതിര്‍മയി ,ധന്യ  മേരി ജോര്‍ജ്
  കഥ :
  ലളിത ,ഹിരന്മായി  എന്നീ  സ്ത്രീകളുമായി  ഒരു പുരുഷന്റെ ബന്ധം .
  ലളിത അയാളുടെ  ഭാര്യയും ,ഹിരന്മായി അയാളുടെ കാമുകിയുമാണ് .
4.മൃത്യഞ്ജയം:ഉദയ്‌ ആനന്ദ്‌ 
  അഭിനേതാക്കള്‍:അനൂപ്‌ മേനോന്‍ ,തിലകന്‍ ,റീമ കല്ലിങ്ങല്‍ .........
  കഥ :
  ഒരു  മാന്ത്രിക കഥ
5.ഹാപ്പി ജേര്‍ണി : അഞ്ജലി മേനോന്‍
  അഭിനേതാക്കള്‍ :ജഗതി ,നിത്യ മേനോന്‍ .....
 കഥ:
  കോഴിക്കൊടേക്കുള്ള ഒരു ബസ്സ്‌ യാത്ര .
6.അവിരാമം: ബി . ഉണ്ണികൃഷ്ണന്‍   
  അഭിനേതാക്കള്‍ :സിദ്ദിക് ,ശ്വേത മേനോന്‍ ,...........
  കഥ :
  ഐ .ടി  ബിസിനസ്‌ നടത്തി പൊളിഞ്ഞു പോയ ഒരാള്‍
  ആത്മഹത്യക്ക്    ശ്രമിക്കുന്നത്.
7.ഓഫ്‌  സീസണ്‍ : ശ്യാമപ്രസാദ്
  അഭിനേതാക്കള്‍ : സുരാജ് വെഞാറമൂട് ,ഒരു സായിപ്പ് ,ഒരു മദാമ,.........
  കഥ :
  കോവളത്തെ ഒരു ടൂറിസ്റ്റ്  ഗൈഡ്  ഒരു പോര്‍ച്ചുഗീസ്  സായിപ്പും ,
  മദാമയുമായി  സൌഹൃതം  സ്ഥാപിക്കുന്നത് .
8.ബ്രിഡ്ജ് : അന്‍വര്‍ റഷീദ്
   അഭിനേതാക്കള്‍ :സലിം കുമാര്‍ ,കല്പന ,.....
   കഥ:
   മകന്‍ പ്രായമായ അമ്മയെ സിനിമ തീയേറ്റരില്‍ ഉപെഷികുന്നതും ,
   ഒരച്ചന്‍ മകന്‍ ജീവനു തുല്യം സ്നേഹിക്കുന്ന പൂച്ച കുട്ടിയെ തെരുവില്‍
   കൊണ്ട് കളയുന്നതും .
9.മകള്‍ : രേവതി
   അഭിനേതാക്കള്‍ :സോനാ നായര്‍ ,ഓഗുസ്ടിന്‍ ,.....
   കഥ :
   കുട്ടിയെ ദത്തെടുത്തു  കൂടിയ തുകക്ക്  മറിച്ചുവിക്കുന്നതാണ്  പ്രമേയം .
10.പുറം കാഴ്ചകള്‍ : ലാല്‍ ജോസ്
     അഭിനേതാക്കള്‍ :മമ്മൂട്ടി ,ശ്രീനിവാസന്‍ ,......
     കഥ :
     പരുക്കനായ ഒരു മനുഷന്റെ ബസ്സ്‌  യാത്രയിലെ  ചില  സംഭവങ്ങള്‍ .
 


ഈ 10 സിനിമയിലെ കഥാപാത്രങ്ങളും  അവസാനം കേരള കഫെ
എന്ന റെയില്‍വേ കാന്റീനില്‍  അവസാനം എത്തിചെരുന്നുണ്ട് .
അതുമാത്രമാണ്  ഇവയെ ബന്ധിപ്പിക്കുന്ന  എക കണ്ണി .


ആകെമൊത്തം :

ഇതില്‍ ഒന്നുപോലും ഒരു സിനിമയുടെ നിലവാരം പുലര്‍ത്തുന്നില്ല .
അതാണ്  ഞാന്‍ ആദ്യം തന്നെ ഇതിനെ  ഡോക്യൂമെന്ററികള്‍
എന്ന്  പറഞ്ഞത് .സുരേഷ് ഗോപിയും ,റീമ കല്ലിങ്ങളും ,
ജോതിര്‍മയിയും  വളരെ നന്നായി ബോറായിട്ട്  അഭിനയിച്ചിട്ടുണ്ട് .
പലരുടെയും  ഡബ്ബിംഗ്  വളരെ  മോശമാണ് .ലളിതം ഹിരന്മയം ,
മ്രിതുന്ജയം,അവിരാമം ഇവ തീരെ നന്നായിട്ടില്ല .പെട്ടെന്ന് തട്ടികൂട്ടി
എടുതതുപോലെ തോന്നുന്നുട്  പലപ്പോളും  പലരുടെയും അഭിനയവും ,
എഡിറ്റിങ്ങും സീരിയല്‍ പോലെ  തോന്നിക്കുന്നു പലയിടങ്ങളിലും .
ചിലത് (അവിരാമം ,ലളിതം ഹിരന്മയം) എന്നിവ വല്ലാതെ ഇഴയുന്നു .

എങ്കിലും ചിലത്  (ബ്രിഡ്ജ് ,നൊസ്റ്റാള്‍ജിയ ,ഹാപ്പി ജേര്‍ണി )
നന്നായിട്ടുണ്ട് .ജഗതി ,നിത്യ മേനോന്‍ ,കല്പന ,ശ്രീനിവാസന്‍
എന്നിവര്‍  അവരുടെ റോളുകള്‍ ഭംഗിയായി  കൈകാര്യം  ചെയ്തിട്ടുണ്ട്  ,
അതുപോലെ ബാക്ക്  ഗ്രൌണ്ട് മുസിക്കും കുഴപ്പമില്ല .

വിധി :
ഇടവിട്ടിടവിട്ട്  തീയേറ്റരില്‍  നിന്നുയര്‍ന്ന കൂക്ക് വിളികളും ,
തോട്ടടിതിരുന്നു ഉറങ്ങുന്നവരുടെ  ഭീമമായ എണ്ണവും
കണക്കിലെടുത്താല്‍ ,എന്ത്  ഭുദ്ധിജീവി നിരൂപണങ്ങള്‍
ഈ സിനിമായെക്കുറിച്ചുവന്നാലും  ഒരാഴ്ചയില്‍  കൂടുതല്‍
ഈ സിനിമ  തീയേറ്റരില്‍  ഉണ്ടാകുന്ന കാര്യം സംശയമാണ് .

കുറിപ്പ് :
പൊതുസ്ഥലങ്ങളില്‍  എല്ലാവരും  മാന്യമായ വസ്ത്രം
ധരിച്ചു പോകുമ്പോള്‍  ഒരാള്‍  നഗ്നനായി  പോകുന്നതിനെ
വ്യത്യസ്തത എന്ന് വിളിക്കുമെങ്കില്‍ , 10  സംവിധായകര്‍
സംവിധാനിച്ച  ഈ സിനിമയും  ഒരു വ്യതസ്തതയാണ് .

31 അഭിപ്രായങ്ങള്‍:

സ്വതന്ത്രന്‍ October 29, 2009 at 8:03 PM  

ഈ സാദനവും പനോരമയില്‍ ഉള്‍പെടുത്തണം എന്ന് പറഞ്ഞാണ്
രഞ്ജിത്തും കൂട്ടരും മുക്രയിട്ടുനട്ക്കുന്നത് .........മലയാള സിനിമയുടെ ബാവി ശോഭനം തന്നെ ...........

Pulchaadi October 29, 2009 at 9:12 PM  

പത്തുപേര്‍ പത്തുമിനുട്ടുള്ള പത്ത് സിനിമയെടുത്ത് അതെല്ലാം കൂടി ചുറ്റിക്കെട്ടി ഒരു സിനിമയാക്കിയാല്‍ ഇങ്ങനെയേ വരൂ എന്ന് നല്ല ബോധ്യമുള്ളതുകൊണ്ട് ഞാന്‍ കാണാന്‍ ഉദ്ദേശിച്ചിട്ടില്ല. തമിഴിനെ അനുകരിച്ച് അനുകരിച്ച് മലയാള സിനിമയെ ഇല്ലാണ്ടാക്കാഞ്ഞാ മതിയായിരുന്നു! ഇവന്മാരൊക്കെ ഒറ്റക്കൊറ്റക്ക് ഓരോ സുബ്രഹ്മണ്യ പുരവും നാടോടികളും ഓടോഗ്രാഫും ഒക്കെ എടുത്തു കാണിക്കട്ടെ!!

chithrakaran:ചിത്രകാരന്‍ October 29, 2009 at 9:51 PM  

പലതരത്തിലുള്ള പത്തു ബീഡികള്‍ ചേര്‍ത്ത് ഒരു കെട്ട് കേരള കഫേ ?
മുന്നറിയിപ്പ് നല്‍കിയതിനു നന്ദി !

സിനിമാക്കാരന്‍,  October 30, 2009 at 12:37 PM  

താങ്കള്‍ ഈ സിനിമ ഒന്നുകൂടി മനസ്സിരുത്തി കാണുന്നത് നന്നായിരിക്കും എന്നു തോന്നുന്നു.

ശ്രീ October 30, 2009 at 12:46 PM  

ഇത്തരത്തില്‍ ഒരു പുതുമ മലയാള സിനിമയില്‍ ഇതാദ്യമല്ലേ? അത്ര മോശമാകാനിടയില്ല എന്നാണ് പ്രതീക്ഷ. ചുരുങ്ങിയ പക്ഷം കണ്ടിരിയ്ക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ ആശ്വാസം.

സ്വതന്ത്രന്‍ October 30, 2009 at 12:47 PM  

സിനിമാകാരന്‍ :
സുഹൃത്തെ നന്നായി മനസ്സിരുത്തി തന്നെയാണ്
ഞാന്‍ ഓരോ സിനിമയും കാണുന്നത് .പിന്നെ
ബുദ്ധിജീവി ജാഡ വെച്ച് മഹത്തരം ,ഉദാത്തം
എന്നൊന്നും കൂതറ സിനിമകളെ വാഴ്ത്താന്‍
ഞാനൊരുക്കമല്ല .

ഇതില്‍ അന്‍വര്‍ റഷീദിന്റെ ബ്രിഡ്ജ് ,അഞലി മേനോന്റെ
ഹാപ്പി ജേര്‍ണി,ലാല്‍ ജോസിന്റെ പുറം കാഴ്ചകള്‍ എന്നിവ
നന്നായിട്ടുണ്ട് .മറ്റുള്ളവയില്‍ എതാണ് ഒരു സിനിമയുടെ
നിലവാരം പുലര്‍ത്തുന്നത് ................

സ്വതന്ത്രന്‍ October 30, 2009 at 12:50 PM  

ശ്രീ....

പൊതുസ്ഥലങ്ങളില്‍ എല്ലാവരും മാന്യമായ വസ്ത്രം
ധരിച്ചു പോകുമ്പോള്‍ ഒരാള്‍ നഗ്നനായി പോകുന്നതിനെ
വ്യത്യസ്തത എന്ന് വിളിക്കുമെങ്കില്‍ , 10 സംവിധായകര്‍
സംവിധാനിച്ച ഈ സിനിമയും ഒരു വ്യതസ്തതയാണ് .

പിന്നെ ഇതാണ് പുതുമ എന്ന് പറഞ്ഞാല്‍ ....
എനിക്കൊന്നും പറയാനില്ല .....

baby October 30, 2009 at 12:59 PM  

thankal nilavaramillatha thani thara niroopakanum kadutha mohalal fanumanennum manassilayi allenkil ee padathil mammootty yude super duper perfomensum laljosinte super dirctionum paramarsikkathe pokillayirunnu

Jinu : Reviews October 30, 2009 at 1:13 PM  

വളരെ മോശം റിവ്യൂ. നന്ദി. എനിക്ക് ഇതില്‍ ഈറ്റവും മോശം ആയി തോന്നിയത് island express എന്ന ഫിലിം ആണ്. അതിലും മോശം ആയിരുന്നു താങ്ങളുടെ റിവ്യൂ. എല്ലാവര്ക്കും വ്യത്യസ്തത വേണം. പക്ഷെ വ്യത്യസ്ത്യമായി ഒന്നും വരാനും പാടില്ല.. good. Keep it up.

സ്വതന്ത്രന്‍ October 30, 2009 at 1:45 PM  

baby:
അതേ ഞാന്‍ തറ നിരൂപകന്‍ തന്നെയാണ് .ഒരു സിനിമ
കണ്ടുകഴിഞ്ഞാല്‍ ആ സിനിമയെക്കുറിച്ചുള്ള എന്റെ അഭിപ്രായം
മാത്രമാണ് ഞാന്‍ എഴുതുന്നത്‌ ,ഒരു സാദാരണ പ്രേക്ഷകന്റെ
നിലവാരത്തില്‍ നിന്ന് .അല്ലാതെ ഞാനിവിടെ മലയാള
സിനിമയെ പുനരുദ്ധിക്കാന്‍ വേണ്ടി ഉദാത്തമായ നിരൂപണ
കല നടത്തുകയാണെന്ന് എവിടെയെങ്കിലും
ഞാന്‍ പറഞ്ഞിട്ടുണ്ടോ ....???

പിന്നെ ഞാന്‍ മോഹന്‍ലാല്‍ ഫാന്‍ ആയതുകൊണ്ടാണ്
മമൂട്ടിയുടെ super duper...??? പെര്‍ഫോര്‍മന്‍സ്
പറയാതെ പോയത് എന്നുള്ളത്തിനുള്ള മറുപടി .
എന്ത് അഭിനയ വൈദഗ്ത്യംമാണ് മമ്മൂട്ടി ഈ സിനിമയില്‍
പ്രകടിപ്പിച്ചത് ,ആ റോളില്‍ കോട്ടയം നസീര്‍ ആണെങ്കിലും
പ്രതേകിച്ചു കുഴപ്പമൊന്നും വരാനില്ല .

Jinu : Reviews:
സിനിമ കണ്ടുകഴിഞ്ഞു അപ്പോള്‍ തന്നെ വളരെ
പെട്ടെന്ന് എഴുതിയ ഒരു അഭിപ്രായം മാത്രമാണിത് .
അല്ലാതെ ഇതിനെ മറ്റൊന്നായി കാണേണ്ടതില്ല .

Unknown October 30, 2009 at 4:38 PM  

very bad review...other than that nothing special

|santhosh|സന്തോഷ്| October 30, 2009 at 4:44 PM  

സുഹൃത്തേ
പറയുന്നതില്‍ വിഷമമൊന്നുംതോന്നരുത്. ചിലര്‍ക്ക് ഒരു ധാരണയുണ്ട് എല്ലാവരും പറയുന്നതിന്/ചെയ്യുന്നതിന് എതിരെ ചെയ്യുന്നതാണ് ശ്രദ്ധിക്കപ്പെടാന്‍ ഒരു കുറുക്കുവഴി എന്നത്. അതല്ല എങ്കില്‍ തനിക്ക് മനസ്സിലാകാത്തതൊക്കെ അസംബന്ധം എന്ന ധാരണ. ഇതിലേതോ താങ്കള്‍ക്ക് ബാധിച്ചിട്ടുണ്ട് എന്നാണ് ഈ നിരൂപണം/റിവ്യൂ (?) വായിച്ചപ്പോള്‍ തോന്നിയത്.
കേരള കഫേ മുന്നോട്ടു വയ്കുന്ന ഒരു വിപ്ലവ പാതയുണ്ട്. ഒരുപക്ഷെ നാളെ കുറെ സിനിമാ പ്രവര്‍ത്തകര്‍‍ ഈ പാതയിലൂടെ മുന്നേറും അതല്ലെങ്കില്‍ ഈയൊരു സംരംഭം കൊണ്ട് അത് ചരിത്രത്തിലിടം പിടിക്കുന്ന ഒരു നൂതന സംരംഭമാകും. രണ്ടായാലും അത് പ്രോത്സാഹിപ്പിക്കപ്പേടേണ്ടതു തന്നെ.
ഇത് ബുദ്ധിജീവി നാട്യം എന്ന് താങ്കള്‍ പലയാവര്‍ത്തി ആവര്‍ത്തിക്കുന്നതിലൂടെ ഈ സിനിമ കണ്ട താങ്കള്‍ക്ക് ഒരു ചുക്കും മനസ്സിലായിട്ടില്ല എന്ന് വ്യക്തം. അല്ലെങ്കില്‍ ഈ പത്തു സിനിമകളില്‍ പ്രോജ്ജലമായ സാങ്കേതിക തികവ് താങ്കള്‍ എടുത്തു പറഞ്ഞേനെ. ചുരുങ്ങിയ പക്ഷം അന്‍ വര്‍ റഷീദിന്റെ ബ്രിഡ്ജ് എന്ന സിനിമയിലെ കാമറാ വര്‍ക്കിനെക്കുറിച്ചെങ്കിലും. അതുപോലെ, മമ്മൂട്ടിയുടെ അണ്ടര്‍ പെര്‍ഫോമന്‍സ്, സലീംകുമാറിന്റേയും കല്‍പ്പനയുടേയും അഭിനയ മികവ്, ലാല്‍ജോസ് സിനിമയിലെ സാമൂഹ്യ വിഷയം. അവിരാമം എന്ന ബി. ഉണ്ണികൃഷണന്‍ സിനിമയിലെ വര്‍ത്തമാന സാമ്പത്തിക പ്രശ്നം ഒരു അണുകുടുംബത്തിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഇങ്ങനെ..ഏത്ര വിമര്‍ശനബുദ്ധ്യാ ഈ സിനിമയെ സമീപിച്ചാലും കാണാതെ പോകുന്ന ചില നല്ല ഘടകങ്ങള്‍ ഇതിലുണ്ട്. അതൊന്നും കാണാതെ ഇതിലൊരു പുതുമയില്ല. നല്ല സിനിമയല്ല എന്നു കാടടച്ചു വെടിവെക്കുന്നതെന്തിന്? ചുരുങ്ങിയ പക്ഷം ഈ സിനിമ എന്തുകൊണ്ട് നന്നായില്ല എന്നു പറയാനുള്ള ബാദ്ധ്യതയെങ്കിലും താങ്കള്‍ക്കില്ലേ? നമുക്ക് മനസ്സിലാവാത്തത് എല്ലാം ബുദ്ധിജീവി നാട്യം ആണ് എന്ന് ജനറലൈസ് ചെയ്ത് പറയല്ലേ കൂട്ടുകാരാ.. ഒരു നല്ല സിനിമ ആസ്വദിക്കാന്‍ മിനിമം ആസ്വാദന നിലവാരമെങ്കിലും നമുക്ക് വേണം അതില്ലാതെ ആ സിനിമയെ സമീപിച്ചാലം വിപരീതമായിരിക്കും ഫലം. താങ്കള്‍ക്കു സംഭവിച്ചതും അതു തന്നെ.
സമയം കിട്ടുമ്പോള്‍ മസിലുകള്‍ അയച്ചു വെച്ച് ഈ സിനിമയെ ഒന്നുകൂടി കാണാന്‍ ശ്രമിക്കൂ..
ആശംസകളോടെ..

സ്വതന്ത്രന്‍ October 30, 2009 at 6:01 PM  

|santhosh|സന്തോഷ്|:
സുഹൃത്തേ:
പറഞ്ഞതില്‍ ഒരു വിഷമവുമില്ല .ഇനി ഞാന്‍ കുറച്ചു അങ്ങോട്ട്‌
പറയാം കേള്‍ക്കാന്‍ വിഷമമൊന്നും ഇല്ലല്ലോ ..???.
1). താങ്കള്‍ പറയുന്നു .................
(a).ചിലര്‍ക്ക് ഒരു ധാരണയുണ്ട് എല്ലാവരും പറയുന്നതിന്/ചെയ്യുന്നതിന്
എതിരെ ചെയ്യുന്നതാണ് ശ്രദ്ധിക്കപ്പെടാന്‍ ഒരു കുറുക്കുവഴി എന്നത്.
(b).കേരള കഫേ മുന്നോട്ടു വയ്കുന്ന ഒരു വിപ്ലവ പാതയുണ്ട്.

അങ്ങനെ ആണെങ്കില്‍ കേരള കഫെ തന്നെ എല്ലാവരും
ചെയ്യുന്ന ഇപ്പോളത്തെ സിനിമകളില്‍ നിന്നും വിരുദ്ധമായി
ചെയ്തതല്ലെ .... അത് ശ്രദ്ധിക്കാനുള്ള കുറുക്കുവഴിയല്ലെ.......???

എന്ത് വിപ്ലവ പാതയാണ് കേരള കഫെ മുന്നോട്ടു വെക്കുന്നത്
10 സംവിധായകര്‍ ചെയ്ത 10 ഡോക്യൂമെന്ററികള്‍ ഒന്നിച്ചു
കാണിച്ചതാണോ വിപ്ലവം .എങ്കില്‍ ഇതിനെ സിനിമ എന്നല്ല
പറയേണ്ടിയിരുന്നത് ,അങ്ങനെ ആയിരുന്നെങ്കില്‍ ഞാന്‍ ഓരോ
ഡോക്യൂമെന്ററിയും വേര്‍തിരിച്ചു വിലയിരുത്തിയെനെ.....
ഇതൊരു മാതിരി ആടിനെ പട്ടിയാകുന്ന രീതി ആയതുകൊണ്ടാണ്
എനിക്ക് ഇങ്ങനെ എഴുതേണ്ടിവന്നത് .....

2)താങ്കള്‍ പറയുന്നു .................
ഇത് ബുദ്ധിജീവി നാട്യം എന്ന് താങ്കള്‍ പലയാവര്‍ത്തി
ആവര്‍ത്തിക്കുന്നതിലൂടെ ഈ സിനിമ കണ്ട താങ്കള്‍ക്ക് ഒരു
ചുക്കും മനസ്സിലായിട്ടില്ല എന്ന് വ്യക്തം.

ഇതിനുള്ള മറുപടി ഒരാഴ്ച്ചകുള്ളില്‍ കേരള ബോക്സ്‌ ഓഫീസ്
താങ്കള്‍ക്ക് തരും എന്ന് പ്രതീക്ഷിക്കുന്നു .ഈ സിനിമ എന്ന്
താങ്കള്‍ വിശേഷിപിച്ച സാധനം ഭൂരിപക്ഷം സിനിമ
പ്രേമികള്‍ എങ്ങനെ സ്വീകരിക്കും എന്ന് കാണാം .

3)താങ്കള്‍ പറയുന്നു .................

അല്ലെങ്കില്‍ ഈ പത്തു സിനിമകളില്‍ പ്രോജ്ജലമായ സാങ്കേതിക
തികവ് താങ്കള്‍ എടുത്തു പറഞ്ഞേനെ. ചുരുങ്ങിയ പക്ഷം അന്‍ വര്‍
റഷീദിന്റെ ബ്രിഡ്ജ് എന്ന സിനിമയിലെ കാമറാ വര്‍ക്കിനെക്കുറിച്ചെങ്കിലും.
അതുപോലെ, മമ്മൂട്ടിയുടെ അണ്ടര്‍ പെര്‍ഫോമന്‍സ്, സലീംകുമാറിന്റേയും
കല്‍പ്പനയുടേയും അഭിനയ മികവ്, ലാല്‍ജോസ് സിനിമയിലെ
സാമൂഹ്യ വിഷയം. അവിരാമം എന്ന ബി. ഉണ്ണികൃഷണന്‍ സിനിമയിലെ
വര്‍ത്തമാന സാമ്പത്തിക പ്രശ്നം ഒരു അണുകുടുംബത്തിലുണ്ടാക്കുന്ന
പ്രശ്നങ്ങള്‍ ഇങ്ങനെ..ഏത്ര വിമര്‍ശനബുദ്ധ്യാ ഈ സിനിമയെ സമീപിച്ചാലും
കാണാതെ പോകുന്ന ചില നല്ല ഘടകങ്ങള്‍ ഇതിലുണ്ട്. അതൊന്നും
കാണാതെ ഇതിലൊരു പുതുമയില്ല. നല്ല സിനിമയല്ല എന്നു
കാടടച്ചു വെടിവെക്കുന്നതെന്തിന്?

ഇതില്‍ നിന്ന് താങ്കള്‍ എന്റെ റിവ്യൂ മുഴുവന്‍ വായിക്കാതെയാണ്
ഇത്രയും രോഷംകൊണ്ടത് എന്ന് മനസിലാക്കാം ....
കാരണം അന്‍ വര്‍ റഷീദിന്റെ ബ്രിഡ്ജ് നന്നായി എന്ന്
തന്നെയാണ് ഞാന്‍ പറഞ്ഞത് .അതുപോലെ കല്പനയുടെയും
ജഗതിയുടെയും അഭിനയത്തെക്കുറിച്ചും ഞാന്‍ പറഞ്ഞിട്ടുണ്ട് .
അവിരാമം എന്ന ബി. ഉണ്ണികൃഷണന്‍ ഡോക്യൂമെന്ററിയില്‍ കാണിക്കുന്നത്
എത്ര മലയാള സിനിമയില്‍ കണ്ടുമടുത്ത പ്രമേയമാണ് .അതിലെന്താണ്
പുതുമ സുഹൃത്തെ ......?

പിന്നെ മമ്മൂട്ടിയുടെ അണ്ടര്‍ പെര്‍ഫോമന്‍സ്,,,,,(നല്ല തമാശ തന്നെ ...)
ഈ അടുത്തായി മമ്മൂട്ടി കൊമാളികളി മാത്രം ചെയ്യുന്ന സിനിമകള്‍
മാത്രം ചെയ്തിട്ട് ,ഇതില്‍ 5 മിനിറ്റ് മുഖത്ത് മസ്സില് വരുത്തിയിരിക്കുന്നത്
കണ്ടിട്ടാണോ ഞാന്‍ അത് ഭയാനകം ,ഭീഭല്‍സം എന്നൊക്കെ
വാഴ്ത്തേണ്ടത് .....അതിനു മറ്റു കൂലിയെഴുത്തുക്കാരെ നോക്കണം
എനിക്ക് പറ്റില്ല .......

4). താങ്കള്‍ പറയുന്നു .................
ചുരുങ്ങിയ പക്ഷം ഈ സിനിമ എന്തുകൊണ്ട് നന്നായില്ല എന്നു
പറയാനുള്ള ബാദ്ധ്യതയെങ്കിലും താങ്കള്‍ക്കില്ലേ?

ഇതൊരു സിനിമയായി കണക്കുകൂട്ടാന്‍ പറ്റാത്തതുകൊണ്ട് ....
അങ്ങനെ പറയാന്‍ സൌകര്യമില്ല ......

5). താങ്കള്‍ പറയുന്നു .................
ഒരു നല്ല സിനിമ ആസ്വദിക്കാന്‍ മിനിമം ആസ്വാദന നിലവാരമെങ്കിലും
നമുക്ക് വേണം അതില്ലാതെ ആ സിനിമയെ സമീപിച്ചാലം
വിപരീതമായിരിക്കും ഫലം. താങ്കള്‍ക്കു സംഭവിച്ചതും അതു തന്നെ.

എന്റെ ആസ്വാദന നിലവാരം അളക്കുന്നതിന് മുന്‍പ്
താങ്കള്‍ പോയി ലോക സിനിമയിലെ കുറച്ചു ക്ലാസ്സിക്കുകള്‍
കണ്ടിട്ട് വാ ..............

കുണാപ്പന്‍ October 30, 2009 at 8:02 PM  

ഈ അടുത്ത കാലത്തൊന്നും ഇത്ര മനോഹരമായ സിനിമ കണ്ടിട്ടില്ല. വ്യത്യസ്തമായ തീമും ആവിഷ്കാര രീതിയും. മമ്മൂട്ടി ഉൾപ്പെടെ ഒരാളുടെയും താര പരിവേഷം അനുഭവപ്പെടുന്നില്ല. ഐലന്റ് എക്സ്പ്രസ് എനിക്കും അത്ര ഇഷ്ടപ്പെട്ടില്ല.

suraj p October 30, 2009 at 10:49 PM  

ഒരു ദിവസം നശിപ്പികാതെ രക്ഷിച്ച താങ്കള്‍ക്ക് നന്തി!!!!!!!!!!!!!
ടിക്കെട്ടിന്റെ പയ്സ താങ്കള്‍ക്ക് സമര്പികുന്നു

nikhimenon October 31, 2009 at 12:09 AM  

swathanthran...

Thankale polulla var review idunnathaanu malayala cinema yude shaapam...

if yu cud nt understand the mvie properly, yu cud hav atleast avoided writin a review for this..

kc is definitely a brilliant effort...

watched two mvies this week...

Kerala cafe and swa.le

since i m too lazy to rite a detailed review..

here s my ratings of short films in kerala cafe....


the outstandin ones: bridge,happy journey,island express

good ones: makal,aviramam,

the okay types: puram kazcha,off season,nostalgia

the bad ones: lalitham hiranmayam and mrityunjayam

on the whole: kerala cafe should not be missed..7.5/10

കരീം മാഷ്‌ October 31, 2009 at 7:01 AM  

താങ്കള്‍ ഈ പോസ്റ്റിംഗ് ഒന്നുകൂടി മനസ്സിരുത്തി അക്ഷരത്തെറ്റു തിരുത്തുന്നതു നന്നായിരിക്കും എന്നു തോന്നുന്നു.

സംവിതായകര്‍
ഗ്രിഹാതുരത്തം
പ്രിതിരാജ്‌ ,
മ്രിതുന്ജയം
കൊഴികൊടെക്കുള്ള
സുരാജ് വെഞാരമൂട്
സോഹൃതം
തീയേട്ടരില്‍
............................

സ്വതന്ത്രന്‍ October 31, 2009 at 10:04 AM  

nikhimenon:
സുഹൃത്തെ ..
കേരള കഫെയിലെ ചില ഡോക്യൂമെന്ററികള്‍ മികച്ചത്
തന്നെയാന്നെന്നാണ് എന്റെ പക്ഷവും (ഉദാ:ബ്രിഡ്ജ് ,ഹാപ്പി ജേര്‍ണി,
പുറം കാഴ്ചകള്‍ ).ചിലത് വളരെ മോശവുമാണ് (ഉദാ:ലളിതം ഹിരന്മയം ,
മൃത്യഞ്ജയം,ഐലാന്റ് എക്സ്പ്രസ്സ്‌,ഓഫ്‌ സീസണ്‍).
ഇതൊരു സിനിമ എന്നുപറയുന്നതിലാണ് എന്റെ വിയോജിപ്പ് .
10 പേര്‍ എടുത്ത 10 ഡോക്യൂമെന്ററികള്‍ ഒന്നിച്ചു കാണിക്കുന്നതില്‍
എന്ത് പുതുമ ,ഇവ തമ്മില്‍ എന്ത് ബന്ധമാനുള്ളത് .

കരീം മാഷ്‌:
മാഷെ ചൂണ്ടികാട്ടിയ തെറ്റുകള്‍ തിരുത്തിയിട്ടുണ്ട് .ഞാന്‍ ഗൂഗിള്‍
ട്രാന്‍സ് ലേറ്റര്‍ ഉപയോഗിച്ചാണ്‌ എഴുതുന്നത്‌ .അതുമായി
പൊരുത്തപെട്ടു വരുന്നതേ ഉള്ളു .

|santhosh|സന്തോഷ്| October 31, 2009 at 12:34 PM  

ഈ നിരൂപണത്തോട് വിരുദ്ധാഭിപ്രായം പ്രകടിപ്പിക്കുന്ന വായനക്കാരോട് താങ്കളിത്ര വിരോധം കാണിക്കുന്നതെന്തിനെന്നറിയില്ല :) അതവിടെ നിക്കട്ടെ അതല്ലല്ലോ വിഷയം.
താങ്കളുടെ റിവ്യൂ പല പ്രാവശ്യം വായിച്ചിട്ടും പുതുതായി ഒന്നും മനസ്സിലാക്കന്‍ എനിക്ക് സാധിച്ചില്ല. ഈ റിവ്യൂവിന്റെ സംക്ഷിപ്തം ഇങ്ങിനെ പറയാം.

“ *ഇത് സിനിമയല്ല. ഡോക്യുമെന്ററികള്‍ കൂട്ടിച്ചേര്‍ത്തതാണ്.
*ഇതില്‍ പുതുമയില്ല. ഉണ്ടെന്ന് ബോധപൂര്‍വ്വം പറയുന്നതാണ്.
*എങ്കിലും ചിലത് (ബ്രിഡ്ജ് ,നൊസ്റ്റാള്‍ജിയ ,ഹാപ്പി ജേര്‍ണി )
നന്നായിട്ടുണ്ട്
*ജഗതി ,നിത്യ മേനോന്‍ ,കല്പന ,ശ്രീനിവാസന്‍
എന്നിവര്‍ അവരുടെ റോളുകള്‍ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്
* ബാക്ക് ഗ്രൌണ്ട് മുസിക്കും കുഴപ്പമില്ല
*പലപ്പോളും പലരുടെയും അഭിനയവും ,
എഡിറ്റിങ്ങും സീരിയല്‍ പോലെ തോന്നിക്കുന്നു പലയിടങ്ങളിലും .

ഇത്രയല്ലേഉള്ളൂ ഇതില്‍??

|santhosh|സന്തോഷ്| October 31, 2009 at 12:42 PM  

സിനിമ-സീരിയല്‍-ഡോക്യുമെന്ററി ഇവയുടെ പ്രകടഭാവങ്ങളും വിത്യാസങ്ങളും താങ്കള്‍ക്കറിയാമെന്നു തോന്നുന്നില്ല. ആണെങ്കില്‍ ഈ സിനിമയിലെ 10 കൊച്ചു സിനിമകള്‍ക്ക് ഇങ്ങനെ ഒരു വ്യാഖ്യാനം നല്‍കുമായിരുന്നില്ല.

കേരള കഫേ നല്‍കുന്ന വിപ്ലവം പാത എന്നുദ്ദേശിച്ചത്, മലയാള സിനിമയിലെ ടിപ്പിക്കല്‍ ഫിലിം മേക്കിങ്ങിനെ അത് ബ്രേക്ക് ചെയ്യുന്നു എന്നുള്ളത് തന്നെയാണ്. ഈ സിനിമയില്‍ ഒരിടത്തും താരങ്ങളോ സൂപ്പര്‍ താരങ്ങളോ വരുന്നില്ല പകരം കഥാ പാത്രങ്ങള്‍ മാത്രം. ഈ സിനിമളിലെ സൂപ്പര്‍ താരം അതിലെ കഥ തന്നെയാണ്. ഓരോ കൊച്ചു സിനിമയും രണ്ടര മണിക്കൂര്‍ വലിച്ചു നീട്ടി ഓരോ മുഴുവന്‍ സിനിമയാക്കാമെന്നിരിക്കേ, അതിന്റെ ക്ലീഷേ വട്ടങ്ങളില്‍ നിന്നു തിരിയാതെ വളരെ ക്രിസ്പായി, പറയേണ്ടുന്ന കാര്യങ്ങള്‍ മാത്രം പറഞ്ഞ്, വളിപ്പുകള്‍ നിറഞ്ഞ തമാശകള്‍ കുത്തിനിറക്കാതെ, പറഞ്ഞു പഴകിയ റൊമാന്‍സ് കാണിക്കാതെ, അതിഭാവുകത്വം നിറഞ്ഞ ആക്ഷന്‍ സീനുകള്‍ ഇല്ലാതെ സര്‍വ്വോപരി കച്ചവട തന്ത്രങ്ങള്‍ ഉപയോഗിക്കാ‍തെ ഒരു നല്ല സിനിമ ചെയ്തു എന്നിടത്താണ് ഈ സിനിമ നല്‍കുന്ന പുതുമയും വിപ്ലവവും. ഫാന്‍സിന്റെ മുഖമൂടികള്‍ അഴിച്ചു വെച്ചു നല്ല സിനിമയെ നോക്കിക്കാണാന്‍ മനസ്സുള്ളവര്‍ക്ക് ഇതിലെ പുതുമയും എഫര്‍ട്ടും മനസ്സിലാകും. ഒരുപക്ഷേ ഇനിയുള്ള കാലങ്ങളില്‍ മലയാള സിനിമയില്‍ വരാന്‍ പോകുന്ന പല പരീക്ഷണങ്ങളില്‍ ഇതൊരു തുടക്കമാകും. (അങ്ങിനെതന്നെ വേണമെന്ന് നല്ല സിനിമാ പ്രേമി എന്ന നിലയില്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.)

|santhosh|സന്തോഷ്| October 31, 2009 at 12:48 PM  

‘അവിരാമം’ എന്ന സിനിമയെക്കുറീച്ച്
താങ്കള്‍ പറഞ്ഞപോലെ “ഐ .ടി ബിസിനസ്‌ നടത്തി പൊളിഞ്ഞു പോയ ഒരാള്‍ ആത്മഹത്യക്ക് ശ്രമിക്കുന്നത്.“ അല്ല അവിടെ വിഷയം.
ആഗോള സാമ്പത്തിക മാന്ദ്യം അണുകുടുംബങ്ങളില്‍-മധ്യവര്‍ഗ്ഗ ജീവിതത്തില്‍-ഒക്കെ എങ്ങിനെ പ്രത്യാഘാതം ഉണ്ടാക്കുന്നു എന്നതാണ്. പ്രണയിച്ചു വിവാഹിതരായ രണ്ടുപേരുടെ ഉള്ളിലെ സ്നേഹത്തില്‍ നിന്നാണ് അവിശ്വസനീയമായി അയാള്‍ ആത്മഹത്യാമുനമ്പില്‍ നിന്നു ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്. അവരുടെ ജീവിതത്തിനു വിരാമം സംഭവിക്കുന്നില്ല. അവിരാമം അത് മുന്നോട്ടു പോകുന്നു. ഒരു വീട്ടിനുള്ളിലെ പരിമിതമായ ഇടങ്ങളില്‍ നിന്ന് എങ്ങിനെ നന്നായി ഒട്ടുംബോറടിപ്പിക്കാതെ സിനിമ മുഴുവനായും എക്സിക്യൂട്ടു ചെയ്യാം എന്നുള്ളതിനും അത് ഉദാഹരണമാണ് (മറ്റൊന്ന് ‘ഹാപ്പി ജേര്‍ണി’‌)

പത്തുസിനിമകളുടെ സംക്ഷിപ്തം താങ്കള്‍ പോസ്റ്റിന്റെ തുടക്കത്തില്‍ പ്രതിപാദിച്ചിരിക്കുന്നത് (പ്രമേയങ്ങളെപ്പറ്റി) വായിക്കുമ്പോള്‍ തന്നെ മനസ്സിലാകുന്നുണ്ട് താങ്കള്‍ എങ്ങിനെ ഈ സിനിമയെ സമീപിച്ചു, എങ്ങിനെ മനസ്സിലാക്കി എന്ന്. :)

|santhosh|സന്തോഷ്| October 31, 2009 at 12:51 PM  

“എന്റെ ആസ്വാദന നിലവാരം അളക്കുന്നതിന് മുന്‍പ്
താങ്കള്‍ പോയി ലോക സിനിമയിലെ കുറച്ചു ക്ലാസ്സിക്കുകള്‍
കണ്ടിട്ട് വാ ..............“
എന്നു എന്റെ ആദ്യകമന്റിനു താങ്കള്‍ മറുപടി ആയി എഴുതി കണ്ടു.
ജീവിതത്തിലെ പല തിരക്കുകള്‍ കാരണം ലോക ക്ലാസ്സിക്കുകള്‍ കാണാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. എന്റെ പരിമിതി തന്നെ. എനിക്കു വേണ്ടി ലോക ക്ലാസ്സിക്ക് സിനിമകളില്‍ നിന്ന് ഏതെങ്കിലും പത്ത് സിനിമകള്‍ നിര്‍ദ്ദേശിക്കാമോ? താങ്കള്‍ നിര്‍ദ്ദേശിക്കുന്ന ആ സിനിമകളുടെ സിഡികള്‍ തപ്പിയെടുത്ത് ഞാന്‍ കാണുന്നതാണ്.
തമാശയായി കണക്കാക്കരുത്.

സ്വതന്ത്രന്‍ October 31, 2009 at 1:53 PM  

|santhosh|സന്തോഷ്|,
സുഹൃത്തെ :
ഈ നിരൂപണത്തോട് വിരുദ്ധാഭിപ്രായം പ്രകടിപ്പിക്കുന്ന വായനക്കാരോട്
എനിക്ക് യാതൊരു അസഹിഷ്ണുതയുമില്ല ,ഓരോരുത്തര്‍ക്കും അവരവുരുടെ
അഭിപ്രായം കാണും ,എല്ലാവരും എന്നോട് യോജിക്കണം എന്നുപറയാന്‍
ഞാന്‍ ഫാസിസ്റ്റ്‌ ഒന്നുമല്ല ...

പിന്നെ ഞാന്‍ പറയാന്‍ ശ്രമിച്ചതും ,പറഞ്ഞതും ഇത്രമാത്രമാണ് ,
10 പേര്‍ എടുത്ത 10 ഡോക്യൂമെന്ററികള്‍ (ഇനിയതിനെ സിനിമ എന്ന്
വിളിക്കാമെങ്കില്‍ അങ്ങനെ...???) ഒരു ടൈറ്റിലും കൊടുത്ത് കാണിച്ചത്
വിപ്ലവകരമായ ഒരു സിനിമ ആണെന്ന് പറയുകയാണെങ്കില്‍ ,പലരും
ചെയ്ത പല 10 ഓ 15 ഓ മിനിറ്റ് ദൈഘ്യമുള്ള ഡോക്യൂമെന്ററികള്‍
കൂട്ടിവെച്ച് 2.30 മണിക്കൂര്‍ ദൈഘ്യമുള്ള ചലച്ചിത്രോത്സവങ്ങള്‍ ഇനിയും
ഉണ്ടാകട്ടെ ......അത്രമാത്രം .......

പിന്നെ താങ്കളെ ക്ലാസ്സിക്കുകള്‍ കാണിക്കേണ്ട ഉത്തരവാദിത്യം
ഒന്നും എനിക്കില്ല ,താങ്കള്‍ക്ക് സമയവും ,സാഹചര്യവും
ഉണ്ടെങ്കില്‍ മാത്രം കാണുക ...

Anonymous,  October 31, 2009 at 2:06 PM  

"പൊതുസ്ഥലങ്ങളിൽ മാന്യമായി വസ്ത്രം ധരിച്ചവർ" എന്നതുകൊണ്ട്‌ താങ്കൾ ഉദ്ദേശിച്ചത്‌ വർഷത്തിൽ 50-60 എന്നകണക്കിന്‌ പുറത്തുവരുന്ന ആഭാസ സിനിമകളെ ആണെങ്കിൽ, ചെളി പുരണ്ട വസ്ത്രങ്ങളുമായി വരുന്നതോ അല്ലെങ്കിൽ നഗ്മായി തന്നെ വരുന്നതോ ആയ ഇത്തരം അപൂർവ്വം സിനിമകളെ മലയാളികൾ സ്വീകരിക്കുക തന്നെ വേണം.

സേൻസിബിളിറ്റി നഷ്ടപ്പെട്ട താങ്കളെ പോലുള്ളവരുടെ ഒരു വലിയ ജനസംഖ്യതന്നെയുള്ള കേരളത്തിൽ, അൽപ്പം സേൻസിബിളായ കാര്യം കേൾക്കുകയോ കാണുകയോ ചെയ്താൽ കൂക്കുവിളികളും കൂർക്കംവിളികളും ഉറക്കെ കേൾക്കുന്നതിൽ എന്ത്‌ അത്ഭുതമാണുള്ളത്‌?

Anonymous,  October 31, 2009 at 2:21 PM  

സുഹൃത്തെ,

താങ്കൾക്ക്‌ സിനിമ എന്നാൽ എന്താണ്‌? ഒരു പൈങ്കിളി കഥയും, കുറേ വളിച്ച തമാശകളും, അടിയും ഇടിയും പാട്ടും, നടിമാരുടെ ശരീരത്തിന്റെ അവിടവും ഇവിടവുമെല്ലാമുള്ള രണ്ടര മണിക്കൂർ ദൈർഘ്യമുള്ള നേരം കൊല്ലികൾ മാത്രമാണോ?

Anonymous,  November 1, 2009 at 6:58 AM  

vivaramillathavanmar vallathum parayunna keet ee cinema kanathe vidarauth.. it is really a wonderful experience...

Anonymous,  November 1, 2009 at 5:48 PM  

This reviewer does not know any head and tail of the movie making. I really do not know how dare these people are to write a review?

You please go and see at least ten times this movies to understand a bit of the movie.

Please do avoid these kind of meaningless review up on a good movie.

Vinu

cloth merchant November 2, 2009 at 12:10 AM  

സ്വതന്ദ്രന്‍,
ഞാന്‍ സിനിമ കണ്ടില്ല.പക്ഷെ എന്നെ പോലെ സിനിമ ആസ്വദിക്കുന്ന,സിനിമയെ സ്നേഹിക്കുന്ന കുറെ സുഹൃത്തുക്കളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് ഇത്(കേരള കഫെ)മനോഹരമായിട്ടുന്ടെന്നാണ്.
സിനിമയുടെ
സാമ്പത്തിക വിജയങ്ങളില്‍ അത്രയൊന്നും വിശ്വസിക്കാത്ത ആളാണ്‌ ഞാന്‍.എന്നാല്‍ നല്ല സിനിമകള്‍ സാമ്പത്തികമായും വിജയിക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ആള്‍.

പിപഠിഷു November 18, 2009 at 3:56 AM  

തെറ്റിധരിപ്പിക്കുന്ന വിവരണങ്ങൾ! വളരെ വളരെ മോശം റിവ്യൂ!!

പിപഠിഷു November 18, 2009 at 3:59 AM  

"ഇടവിട്ടിടവിട്ട് തീയേറ്റരില്‍ നിന്നുയര്‍ന്ന കൂക്ക് വിളികളും... "

ഞാൻ രണ്ടു തവണ കണ്ടു... പക്ഷെ ഈ പറഞ്ഞതു കേട്ടില്ല!! കയ്യടി മാത്രം ആണു കേട്ടതു... താങ്കൾ എവിടെയാണു പടം കണ്ടതു?

Post a Comment

ഇതിനെപറ്റി നിങ്ങളെന്തു പറയുന്നു ..............?

  © All Rights Reserved by സ്വതന്ത്രന്‍at swathathran.blogspot.com 2009

Back to TOP