ഭാരത് ടീ:
ആസ്വാദനനിലവാരം ഉയര്‍ന്ന് ഉയര്‍ന്ന് മാനം മുട്ടിനില്‍ക്കുന്ന മലയാളി
സിനിമ പ്രേക്ഷകരെ .....നിങ്ങള്‍ക്കുവേണ്ടി മലയാള സിനിമയെ
രക്ഷിച്ചു പണ്ടാരമടക്കാന്‍ വേണ്ടി ഞാനും എന്റെ കോള്ളിഗ്സും ചേര്‍ന്ന്
അണിയിച്ചൊരുക്കുന്ന അത്യപൂര്‍വവും ,ഉല്‍ഘടവും,മഹത്തരവുമായ
ഒരു സംരംഭമാണ് ഭാരത് ടീ ."നിശ്ചലം" എന്ന അവസ്ഥയെ
അധികരിച്ച് പത്തോളം വരുന്ന സംവിധാന പ്രതിഭകള്‍
ജീവിതത്തിന്റെ നാനാ തുറകളിലേക്ക് ക്യാമറ തിരിച്ചും ,മറിച്ചും
വെച്ച് അവരവരുടെ സിനിമാ പരിജ്ഞാനം ഒരു കവിതപോലെ
ഒപ്പിയെടുത്ത് ഒരു കാപ്സൂള്‍ രൂപത്തില്‍ നിങ്ങള്‍ക്കിട്ടു തരാനാണ്
ഞങ്ങളുടെ ഈ പദ്ധതി .
അതേ അത്യന്തം പുതുമകള്‍ നിറഞ്ഞതും ,വിപ്ലവകരവും പിന്നെ
നിങ്ങളുടെ ഉയര്‍ന്നുനില്‍ക്കുന്ന മറ്റേ നിലവാരം കുറച്ചു കൂടി
ഉയര്‍ത്താനും വേണ്ടിയുള്ളതാണീ സംരംഭം .മലയാള സിനിമയെ
വലിച്ചിഴച്ച് ലോകസിനിമയുടെ മുന്നിലോട്ടിട്ട് കൊടുത്തിട്ട് നമുക്ക്
പറയണം കാണെടാ പരട്ടകളെ മലയാള സിനിമയെന്താണെന്ന് ....???.
ഇത് കണ്ടിട്ട് നാണിച്ചു തലയില്‍ മുണ്ടിട്ട് നടക്കണം ബോളിവൂഡും,
ഹോളിവൂഡും പിന്നെ മറ്റെല്ലാ വൂഡും..!!!! .
ഈ സിനിമ സംവിധാനം ചെയ്യുന്നത് കണ്ട അണ്ടന്‍മാരും,
അടകോടന്‍മാരും ഒന്നുമല്ല .ജീവിതത്തിന്റെ വിവിധമേഖലകളില്‍
കഴിവുതെളിയിച്ച പ്രതിഭകളും ,പിന്നെ നമ്മുടെ സ്വന്തം ചില
സംവിധാന പരിഷകളുമാണ് ...(സോറി പ്രതിഭകളുമാണ്...!!!!) .
തെങ്ങുകയറ്റക്കാരന്‍ ഭാസ്കരന്‍ ,മീന്‍കാരന്‍ കോയ ,കള്ളന്‍ ഔസേപ്പ് ,
തെക്കേലെ ശാന്ത ...!!!(അതേ നമ്മുടെ സ്വന്തം പടക്കം ശാന്ത ചേച്ചി )
എന്നിവര്‍ അവരുടെ പ്രവര്‍ത്തനമേഖലയില്‍ "നിശ്ചലം "
എന്ന അവസ്ഥ എങ്ങനെ ബാധിച്ചു എന്ന് ഇതിലൂടെ സംവിധാനിച്ചു തെളിയിക്കുന്നു .
ഇപ്പൊ മനസ്സിലായില്ലേ പുതുമ ,പുതുമ എന്ന് അലറിയത്
ചുമ്മാതല്ലായെന്ന് .ഇതു മാത്രമല്ല ക്യാമറകൊണ്ട് കവിത രചിക്കുന്ന
ആക്ഷന്‍ സിനിമയുടെ കുലപതി റോജി ശൈലാഷ് തന്റെ
പതിവുരീതികള്‍ ഉപേഴിച്ചു ഒരുക്കുന്ന "മീനാക്ഷി മങ്ക".ഭാര്യയായ
മീനാക്ഷിക്കും ,കാമുകിയായ മങ്കയ്ക്കുമിടയില്‍ നിശ്ചലമാകുന്ന ഒരു
ഭര്‍ത്താവിന്റെ കഥനകഥ .മലയാള സിനിമയില്‍ മാറ്റത്തിന്റെ
കൊടുംകാറ്റുയര്‍ത്തിയ കോമുപ്രസാദ് സംവിധാനിക്കുന്ന
ഹാസ്യചരിതം "ഓണ്‍ സീസണ്‍ ".വിദേശ സഞ്ചാരികളുടെ ദുഖം
കണ്ട് നെഞ്ചുപൊട്ടി തമാശ പറയുന്ന ഒരു ടൂറിസ്റ്റ് ഗൈഡ്‌ന്റെ
കരളലിയിപ്പിക്കുന്ന കഥ നിശ്ചലമായി കോമു അവതരിപ്പിക്കുന്നു .
മലയാളത്തിലെ ബ്ലോക്ക് ബസ്റ്റെര്‍ ചലച്ചിത്രമായ ഈഗിളിന്റെ
സംവിധായകന്‍ ഉദയകുമാറിന്റെ "ലോസ്റ്റാള്‍ജിയ".പാലക്കാടുനിന്നു
നാടുവിട്ട് തമിഴ് നാട്ടില്‍ താമസമാക്കി പപ്പട കച്ചവടം നടത്തുന്ന
പ്രവാസി മലയാളിയുടെ നാടിനെക്കുറിച്ചുള്ള നിശ്ചലമായ ചില
ദ്രിശ്യങ്ങള്‍ ഈ സിനിമ അനാവരണം ചെയ്യുന്നു .ഈഗിളിന്റെ
ചിറകരിഞ്ഞ മഞ്ചാടി എന്നാ സിനിമയുടെ സംവിധായകന്റെ
"വിരാമം " .ആഗോളവല്‍കരണവും ,ആസിയാന്‍ കരാറും ഒരു
മുടിവെട്ടുകാരന്റെ കുടുംബത്തെ എങ്ങനെ ബാധിക്കുന്നു
എന്നതിലേക്ക് ആഴ്ന്നിറങ്ങുന്നു .
തീര്‍ന്നില്ല വിപ്ലവാത്മകമായ പുതുമകള്‍ ഇനിയുമോരുപാടുണ്ട് .കള്ളന്‍
ഔസേപ്പ് തന്റെ ചോര ജീവിതത്തിലെ ഒരേട് ഹോററിന്റെ മേമ്പൊടി
ചേര്‍ത്ത് അവതരിപ്പിക്കുന്ന "ചോരജയം ".മീന്‍കാരന്‍ കോയ 20
വര്‍ഷങ്ങള്‍ക്കു മുന്‍പ് മീന്‍പിടിക്കാന്‍ കടലില്‍ പോയി ബോട്ട് മറിഞ്ഞു
മരിച്ച തന്റെ സഹപ്രവര്‍ത്തകരുടെ ഓര്‍മപുതുക്കുന്ന
"ഊളെന്‍ എക്സ്പ്രസ്സ് ".ഈ സിനിമയിലെ മുക്കുവരുടെ സംഭാഷണം
ആ കാലഘട്ടത്തില്‍ കഞ്ചാവും ,ചരസ്സുമടിച്ച്,കവിതയുമെഴുതി
വിപ്ലവം നടത്തിയ ഒരു നക്ശലിറ്റിനെ കൊണ്ടെഴുതിപ്പിക്കാനാണ്
കോയയുടെ തീരുമാനം .പടക്കം ശാന്ത തന്റെ തൊഴില്‍ മേഖലയില്‍
ക്ലയന്സിന്റെ നിശ്ചലമായ അര്‍മാദത്തില്‍ തനിക്കു
പറ്റിയ പിഴ "മകന്‍ " എന്നാ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു .
ഇതാണ് മക്കളെ സിനിമ ,പുതുമകള്‍ കൊണ്ടൊരു അയ്യരുകളി .
ഇതുകൊണ്ടൊന്നും തീരുന്നില്ല പുതുമകള്‍ ,ഭാക്കി പറയാന്‍ എന്റെ
നാവു തരിച്ചിട്ടു വയ്യ എന്നാലും പറയാം ..........മലയാളത്തിന്റെ
യുവതാരം ബീരാന്‍കുട്ടി തന്റെ നൃത്തപഠനവും ,ഭൂതത്താന്‍ കളിയും
വിട്ട് അഭിനയത്തിന്റെ മസിലുകള്‍ (ഛെ ....ഭാവങ്ങള്‍ ...!!!)
പകര്‍നാടുകയാണ് "അകം കാഴ്ചകള്‍ " എന്നാ സിനിമയില്‍ .
അദ്ദേഹംത്തിന്റെ ഭാവങ്ങള്‍ മുഴുവനും ഒപ്പിയെടുക്കുന്നതിനുവേണ്ടി
മുഖത്തെ രോമങ്ങള്‍ മുഴുവനും അണിയറപ്രവര്‍ത്തകര്‍
വടിച്ചുകളഞ്ഞിരിക്കുന്നു.തീര്‍ച്ചയായും അടുത്ത നാഷണല്‍
അവാര്‍ഡ് അദേഹം ഇതിലൂടെ നേടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം ...!!!!!
ഈ പത്തു സിനിമയും തമ്മില്‍ എന്ത് ബന്ധം,കുന്തം എന്നൊന്നും
ചോദിക്കരുത് .ഈ സിനിമകളിലെ പല കഥാപാത്രങ്ങളും
എപ്പോളോക്കയോ ഭാരത് ടീ എന്ന K.S.R.T.C കാന്റീനില്‍ നിന്നും
കട്ടന്‍ ചായയും പരിപ്പുവടയും കഴിക്കുന്നുണ്ട് ,അതാണ് ബന്ധം..!!!
കൂലിപണിയെടുത്ത് 60 ഓ 80 ഓ രൂപ മുടക്കി സിനിമ കാണുന്ന
സാദാരണക്കാരന്‍ ഇതുകണ്ട് തീയെറ്റരില്‍ കൂകുകയോ ,ബഹളം
വെക്കുകയോ അഥവാ ഉറങ്ങുകയോ ചെയ്താല്‍ അവന്റെ പൂര്‍വികരുടെ
വരെ ആസ്വാദനനിലവാരം ചോദ്യം ചെയ്തുകൊണ്ട് ലേഖനമെഴുതാന്‍
മലയാളത്തിലെ മാധ്യമങ്ങളിലെ കൂലിയെഴുത്തുക്കാര്‍ക്കും ,പിന്നെ
നമ്മുടെ ബ്ലോഗിലെ ഉയര്‍ന്ന മറ്റേ നിലവാരം ...(ആസ്വാദന ....!!!) ഉള്ള
സിനിമാ പണ്ഡിതന്മാര്‍ക്കും ഞങ്ങള്‍ കാശ് കൊടുത്ത് എര്‍പ്പാടാക്കിയിട്ടുണ്ട്...
ഈ സിനിമാ പനോരമയിലേക്കോ ,ഒസ്ക്കാരിനോ ,മറ്റു മേളകളിലെക്കോ
തെരഞ്ഞെടുത്തില്ലെങ്കില്‍ ജൂറി മെമ്പര്‍മാരുടെ തന്തക്കു വിളിക്കാന്‍
സംസാരിക ഗുണ്ടകളെയും ,അടുത്തൂണ്‍ പറ്റിയ ചില സിനിമാക്കാരെയും
കൂട്ടി ഒരു പാനലും ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട് ....
ഈ സിനിമാ വിജയിക്കും എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് യാതൊരു
സംശയവുമില്ല .കാരണം കേരളത്തിലെ മൂന്നര കോടിയില്‍ മൂന്ന്
കോടിയോളം വരുന്ന ഉയര്‍ന്ന ആസ്വാദന നിലവാരമുള്ള ബുജികളാണ്
ഇവിടെയുള്ളതെന്ന് ഞങ്ങള്‍ക്കറിയാം .ആസ്വാദന നിലവാരം കുറഞ്ഞ
ഒന്നോ രണ്ടോ ലക്ഷം സാദരണക്കാര്‍ പരിഷകള്‍ പോയി പണി നോക്കട്ടെ .........!!!!
10 അഭിപ്രായങ്ങള്‍:
ഈ സിനിമ കണ്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടമാകുന്നത്
ലോക സിനിമയുടെ ഒരേടാണ് ....!!!!!!!!!!!
so book the ticket now.............
കണ്ടിട്ട് പറയാം ......................
അങ്ങനെ ഒരേട് പോയികിട്ടീലോ മാഷേ ....ഏതായാലും പടം പുറതിരക്ക് ..ഓണ്‍ റീല് എങ്കിലും കാണാം .....ഉറപ്പ്
സ്വതന്ത്രാ... കാര്യങള്‍ മനസ്സിലായി.!!
ഒരു ഷോക്കില്‍ നിന്നും രക്ഷിച്ചതിന് വളരെ നന്ദി...!!!
പേരുകേട്ട നടന്മാരൊന്നും ഈ ചലച്ചിത്രങ്ങളില്‍ ഇല്ലല്ലോ. ഇപ്പോള്‍ ചീട്ടിനൊക്കെ എണ്‍പതു രൂപ ആണോ?
എന്റെ കുട്ടിക്കാലത്ത് നാലണ മതിയായിരുന്നു ഒരു സിനിമകാണാന്‍.
ഹ ഹ...എന്താ ചെയ്യാ...മലയാളത്തില്‍ തമിഴിലും ഹിന്ദിയിലും ഇറക്കണ പോലെ വിശ്വസിച്ചു കാശു മുടക്കാന്‍ പറ്റുമോ? കഥ നന്നായിട്ട് പോലും വിജയിക്കാത്ത എത്ര സിനിമകള്‍ ഉണ്ട്. അത് മാത്രമല്ല producer മാരില്‍ പലരുടെയും കുടുംബം വെളുക്കുന്നു , പലരുടെയും പണം വെളുക്കുന്നു (ബ്ലാക്ക് മണി) ..അത്രമാത്രം വ്യത്യാസം...
സ്വ 'തന്ത്രാ', താങ്കൾ ഇവിടെ വാരിവിതറിയ കുറേ വാക്കുകൾക്കൊടുവിൽ 'വിഭാഗം' എന്നിടത്ത് എഴുതിയിരിക്കുന്നു: ആക്ഷേപഹാസ്യം, നർമ്മം, ഹാസ്യം.
നർമ്മവും ഹാസ്യവും ഒന്നുമില്ലാത്ത കുറേ വാക്കുകൾക്കൊണ്ട് സ്വയം ആക്ഷേപിക്കുന്ന താങ്കളെ കണ്ട് ഞങ്ങൾക്ക് ആവോളം ചിരിക്കാം.
താങ്കൾക്ക് വേണ്ടി പ്രത്യേകം എഴുതിയതുപോലൊരു ലേഖനം കാണുവാൻ ഇടയായി:
http://slowbusiness.blogspot.com/2009/11/blog-post.html
hahaha !!! Soonyan aarodaanu ningal ethu parayunnathu? Latheesh mohante article kaanichu kodukkan pattiya blogger thanne ee 'swothanthran'.
പ്രിയ സ്വതന്ത്രന്‍
താങ്കള്‍ ‘അവിപത്തി ചൂര്‍ണ്ണം’ എന്ന് കേട്ടിട്ടുണ്ടോ>? നാട്ടിലെ എല്ലാ ആയുര്‍വേദ മരുന്നു കടയിലും കിട്ടും. പായ്ക്കറ്റിലായിട്ടും ബോട്ടിലിലും. താങ്കളുടനെ അത് വാങ്ങി കഴികുന്നത് നല്ലതാണ്. :)
കഷ്ടം!!!
താങ്കളേപ്പോലുള്ള ഫാന്‍സ് രോഗികള്‍ ഇവിടെ ഉള്ളിടത്തോളം കാലം ഈ മലയാള സിനിമ ഒരിക്കലും രക്ഷപ്പെടില്ല. ഒരു മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ വേണ്ട അത് മനസ്സിലാക്കാനുള്ള സാമാന്യ ബോധമെങ്കിലും വേണ്ടേ? ‘എയ്ഞ്ചല്‍ ജോണ്‍’ എന്നൊരു സിനിമ(?) കണ്ടോ താങ്കള്‍? കേരള കഫേ എന്ന സിനിമാ വിസ്മയത്തിനു മുന്നില്‍ തട്ടി തകര്‍ന്നു പോയൊരു സൂപ്പര്‍താര ചിത്രമായിരുന്നു അത്. അതും അതുപോലുള്ള ചിത്രങ്ങളും ഗംഭീരം ഉദാത്തം മഹത്തരം എന്നൊക്കെ വിളിച്ചു കൂവുന്ന താങ്കള്‍ മലയാള സിനിമയെ വാഴ്ത്തിയില്ലെങ്കിലും, സഹായിച്ചില്ലെങ്കിലും ഇങ്ങിനെ ഇങ്ങിനെ അപഹസിക്കരുത്. മലര്‍ന്നു കിടന്നു തുപ്പുന്ന അവസ്ഥയായിപ്പോയി ഈ ലേഖനം(?) എന്നേ പറയുവാനുള്ളൂ.
Post a Comment
ഇതിനെപറ്റി നിങ്ങളെന്തു പറയുന്നു ..............?