Tuesday, October 6, 2009

കാമം

എനിക്ക് കാമമായിരുന്നു നിന്നോടും,
അവളോടും പിന്നെ മറ്റവളു‌മാരോടും 
കാമമൊരു പ്രണയമാണ് 
കാമമില്ലാതൊരു പ്രണയവുമില്ല


വണ്ടിനു പൂവിനോടുള്ള പ്രണയം 
മധു നുകരാനുള്ള കാമമാണ്‌ 
അതുതന്നെയാണ് എനിക്ക് 
നിന്നോടുള്ള പ്രണയവും 


കാമം വിശപ്പും ,ദാഹവുമാണ്
ഒരാനയെ തിന്നാലും തീരാത്ത വിശപ്പും 
ഒരു ആറുകുടിച്ചു വറ്റിച്ചാലും  
കടലിനുവേണ്ടിയുള്ള അടങ്ങാത്ത ദാഹവും 


പക്ഷെ നീയെന്നെ നിന്റെ ഹൃദയച്ചരടില്‍ 
കൊരുത്തിടാന്‍ ശ്രമിച്ചു 
നിനക്കറിയില്ലെ ഒരു പൂവിന്റെ മാത്രം 
സ്വന്തമല്ല ഒരു വണ്ടും ,അതുപോലെയാണ് ഞാനും


നിന്റെ മാംസളതയില്‍ മാത്രം 
എന്റെ വിശപ്പടങ്ങിയിരുന്നില്ല 
അതിനാല്‍ ഒരു രാത്രിഞ്ചരനെപ്പോലെ
എനിക്ക് ഇരതേടി നടക്കേണ്ടിവന്നു 


തെറ്റുപറ്റിയത്‌ നിനക്കാണ്, എന്റെ 
കാമത്തെ നീ പ്രണയമായി തെറ്റിദ്ധരിച്ചു
പക്ഷെ എനിക്കിപ്പോളും നിന്നോട് പ്രണയമാണ് 
നിന്റെ യൌവനം പൂത്തുലഞ്ഞു നിക്കുന്നിടത്തോളം 





15 അഭിപ്രായങ്ങള്‍:

സ്വതന്ത്രന്‍ October 6, 2009 at 10:37 AM  

എന്താണ് പ്രണയവും ,കാമവും .രണ്ടും രണ്ടല്ല ,ഒന്നുതന്നെയാണ്
എന്നാണ് എന്റെ പക്ഷം .കുമാരനാശാന്‍ പറഞ്ഞതുപോലെ
"മാംസനിബദ്ധമല്ല രാഗം " എന്ന് ഞാന്‍ വിശ്യസിക്കുന്നില്ല .
മാംസനിബദ്ധം തന്നെയാണ് രാഗം

Rakesh R (വേദവ്യാസൻ) October 6, 2009 at 11:16 AM  

മദിച്ചുല്ലസിയ്ക്കുമീ യാഗാശ്വത്തെ തളയ്ക്കുവാന്‍
ജന്മം കൊണ്ടൊരാ കന്യകേ ....
കാത്തിരിപ്പൂ നിന്നെയിവന്‍ സ്വയമറിയാതെ
വന്നെത്തൂ വേഗം പ്രണയപാഠങ്ങള്‍ ചൊല്ലിക്കൊടുക്കൂ ....

സുനില്‍ ‍‍‍പെരുമ്പാവൂര്‍ October 6, 2009 at 12:37 PM  

മീട്ടാത്ത ശ്രുതി പോലെ ..നുകരാത്ത മധു പോലെ ..ഒക്കെ നിന്നിട്ട് എന്ത് കാര്യം അല്ലെ ...

താരകൻ October 6, 2009 at 2:32 PM  

നിനക്കറിയില്ലെ ഒരു പൂവിന്റെ മാത്രം
സ്വന്തമല്ല ഒരു വണ്ടും...ഒരു വണ്ട് മാത്രമല്ല ഇവിടെ വരാറൂള്ളതെന്ന് പൂവു പറഞ്ഞാൽ...??അതറിഞ്ഞിട്ട് വേണം കവിതയെകുറിച്ചുള്ള അഭിപ്രായം പറയാൻ..

സ്വതന്ത്രന്‍ October 6, 2009 at 3:47 PM  

താരകൻ:
ഒരു വണ്ടും ഒരു പൂവിന്റെയും സ്വന്തമല്ലാത്തത് പോലെ
ഒരു പൂവും ഒരു വണ്ടിന്റെയും സ്വന്തമല്ല .
ഇനി അഭിപ്രായം എഴുതാമല്ലോ ....?

താരകൻ October 6, 2009 at 5:37 PM  

ഇനി തരാനുള്ളത് ഒരു ഉപദേശമാണ്...
കാമത്തിന്റെ കാളകൂറ്റനെ ഫാന്റ്സിയുടെ കറുകവയലിൽ എത്രവേണമെങ്കിലും മേയാൻ വിട്ടുകൊള്ളൂ.അവൻ കരുത്തനായി വളരട്ടെ...പക്ഷെ നിത്യജീവിതത്തിൽ ധാർമ്മികതയുടെ ഒരു വട്ടകയർ അതിന്റെ കഴുത്തിൽ വേണം..കൂടണക്കാൻ സദാചാ‍രത്തിന്റെ ഒരു തൊഴുത്തും..
ഇടക്കവനെ ഒന്നു വിരട്ടാൻ ഒരു “റെഡ് റിബൺ” കയ്യിൽ കരുതുന്നതും നന്ന്..അവൻ ആയുസ്സോടെ ഇരിക്കണമല്ലോ..

Sabu Kottotty October 6, 2009 at 9:32 PM  

മദിച്ചുല്ലസിയ്ക്കുമീ യാഗാശ്വത്തെ തളയ്ക്കുവാന്‍
ജന്മം കൊണ്ടൊരാ കന്യകേ ....
കാത്തിരിപ്പൂ നിന്നെയിവന്‍ സ്വയമറിയാതെ
വന്നെത്തൂ വേഗം പ്രണയപാഠങ്ങള്‍ ചൊല്ലിക്കൊടുക്കൂ ....

തകര്‍ത്തുപെയ്യുന്ന പേമാരിയില്‍
ഉദിച്ചു പായും മലവെള്ളം പോലെ
തകര്‍ത്തു തിമിര്‍ക്കും മനസ്സിന്മേലെ
പ്രണയം വാഴും ഉലകില്‍ നീളെ...

കണ്ണനുണ്ണി October 6, 2009 at 9:48 PM  

ചിലപ്പോ സത്യാവും ഈ പറയണേ ഒക്കെ

ശ്രീ October 7, 2009 at 8:42 AM  

താരകന്‍ മാഷ് പറഞ്ഞതിനോട് യോജിയ്ക്കുന്നു :)

hshshshs October 7, 2009 at 10:35 AM  

സത്യം പറയട്ടെ...ഈ കമന്റുകളിൽ താരകനാണു താരം !!
ഈ കമന്റിനു ഒരു പ്രത്യേക ആശംസകൾ..
പിന്നെ സ്വതന്ത്രാ...കാര്യങ്ങളോട് യോജിപ്പില്ലെങ്കിലും കവിത ഇഷ്ടമായി ട്ടാ...എഴുക ഇനിയും..ആശംസകൾ...

chris October 7, 2009 at 6:00 PM  

shudhama ya 'pranayam' velayariya manikam pole anu athu kandettunna van bhagyavan.
manikam julieril mathramalla ennu marakaruthe...
chelappol athu kuppail akum..
ennalum athene oru vilayunde.
manikam viralamayathu pole ... snehavum viralamnu.

nalini October 7, 2009 at 11:07 PM  

വരികൾ കൊള്ളാം വിഷയം അഭികാമ്യമല്ലെങ്കിലും !!

പള്ളിക്കുളം.. October 8, 2009 at 12:50 AM  

കവിത വെറും തത്വശാസ്ത്രമായിപ്പോയി.

Bijoy October 8, 2009 at 9:11 AM  

Dear Blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://swathathran.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

Post a Comment

ഇതിനെപറ്റി നിങ്ങളെന്തു പറയുന്നു ..............?

  © All Rights Reserved by സ്വതന്ത്രന്‍at swathathran.blogspot.com 2009

Back to TOP