Thursday, October 22, 2009

ഏയ്‌ഞ്ചല്‍ ജോണ്‍:






സംവിധാനം   :  s.l പുരം ജയസൂര്യ
കഥ                : മനാഫ്‌
ക്യാമറ            : അജയന്‍ വിന്‍സെന്റ്
സംഗീതം        : ഓ‌സേപച്ചന്‍
വിതരണം       :മാക്സ് ലാബ്‌


കഥ :
ജോസേഫിന്റെയും  (ലാലു അലക്സ്‌ ) മേരിയുടെയും  (അംബിക ) ഏക മകനാണ് മറഡോണ(ശന്തനു ).ബി.കോംമിന്  രണ്ടു 
പേപ്പര്‍ തോറ്റത് എഴുതിയെടുക്കാന്‍ കഴ്ട്ടപെടുകയാണ് മറഡോണ  .പഠിത്തത്തില്‍ തീരെ താല്പര്യമില്ലാത്ത ഇയാള്‍
മഹാ അലമ്പനും ,ഉഴപ്പാളിയുമാണ്.ജോസഫ്‌ ഒരു ബാങ്ക് ജോലിക്കാരനാണ് ,ഇവരുടെ ഫ്ലാറ്റില്‍ തന്നെയുള്ള മറ്റൊരു കുടുംബമാണ് സിനിമ സംവിധായകന്‍ ജോസഫ്‌ കുരുവിളയും  (വിജയ രാഘവന്‍ ) , മുടന്തുള്ള മകള്‍ സോഫിയും(നിത്യ ) .
സോഫിയക്ക്  മടഡോനയെ ഇഷ്ടമാണ് ,പക്ഷെ മറഡോണക്ക് മറ്റു കാര്യങ്ങളില്ലാണ് താല്പര്യം .ഇതേ ഫ്ലാറ്റില്‍ തന്നെയുള്ള 
മറ്റൊരു കഥാപാത്രമാണ്  ഖാദര്‍ ഹസ്സന്‍ (ജഗതി ),ദുഷ്കരമായ കാര്യങ്ങള്‍ ചെയ്ത് പേര് നേടുക എന്നുള്ളതാണു ഇയാളുടെ ജീവിതാഭിലാഷം ,അതിനുവേണ്ടി കണ്ണ് കെട്ടി വണ്ടിയോടിക്കുക ,
വെള്ളത്തില്‍ വളരെ സമയം മുങ്ങികിടക്കുക എന്നതൊക്കെയാണ് ഇയാള്‍ ചെയ്യുന്നത്.


പഠിത്തത്തില്‍ തല്പര്യമില്ലാതതുകൊണ്ട് മറഡോണ അമ്മയെ സോപ്പിട്ടു രണ്ടു ലഷം രൂപ മേടിച്ചു ഒരു ഇന്റര്‍നെറ്റ്‌ കഫെ തുടങ്ങുന്നു .ചില കാരണങ്ങളാല്‍ അത് തകരുന്നു .അതുകാരണം എങ്ങനെയെങ്കിലും പണമുണ്ടാക്കാന്‍ വേണ്ടി

വട്ടിപലിശക്കാരനായ രാജനില്‍ (സലിം കുമാര്‍ ) നിന്നും  
പത്തു ലക്ഷം രൂപ വായ്പവാങ്ങി ബ്രൌണ്‍ഷുഗര്‍ കള്ളകടത്തിന്  ഗോവയ്ക്ക് പോകുന്നു .അവിടെ

വച്ച്  എല്ലാം നഷ്ട്ടപെട്ട മറഡോണ നാട്ടിലേക്ക്  വരുന്നു.ഇതിനിടെ രാജന്‍ മറഡോണയുടെ വീട്ടില്‍ വന്നു പ്രശ്നമുണ്ടാക്കുന്നു ,മറഡോണ വീട് പണയം വെച്ചിട്ടാണ്
രാജനില്‍ നിന്നും വായ്പയെടുത്തത് .ഇതറിഞ്ഞ ജോസേഫിനു അറ്റാക്ക്‌ വരുന്നു ,അമ്മയും അയല്‍ക്കാരും മറഡോണയെ വെറുക്കുന്നു .ദുഃഖം സഹിക്കാനാവാതെ മറഡോണ
കടലില്‍ ചാടി മറിക്കാന്‍ തീരുമാനിക്കുന്നു .


അപ്പോള്‍ ഇന്റെര്‍വല്ലിനു നാല് മിനുടു മുന്‍പ് ഏയ്‌ഞ്ചല്‍ ജോണ്‍(മോഹന്‍ലാല്‍ ) മറഡോണക്ക് മുന്‍പില്‍ ഒരു മാലാഖയായി വരുന്നു .ഏയ്‌ഞ്ചല്‍ മറഡോണക്ക് മുന്‍പില്‍
രണ്ടു  വഴികള്‍ പറയുന്നു .
1. നിനക്ക് 66 വയസ്സ് വരെ ആയുസ്സുണ്ട് ,ജീവിതത്തിലെ
എല്ലാ സുഖങ്ങളും ,ദുഖങ്ങളും   അനുഭവിച്ചു നിനക്ക് 
അതുവരെ ജീവിക്കാം .
2. അല്ലെങ്കില്‍ എല്ലാ സുഖങ്ങളും അനുഭവിക്കാം ,അപ്പോള്‍ ആയുസ്സിന്റെ മൂന്നിലൊന്നു മാത്രമെ ഉണ്ടാകുകയുള്ളൂ, 
അതായതു 22 വയസു മാത്രം .അതിനു ശേഷം നീ മരിക്കും .


മറഡോണ രണ്ടാമത്തെ ചോയ്സ് തിരഞ്ഞെടുക്കുന്നു ,ഓരോ ദിവസവും ഒരു വരം വീതംതന്നോടു ചോദിക്കാമെന്നും ,ഒരിക്കല്‍ ചോദിച്ചത് പിന്നീട് ചോദിക്കരുതെന്നും ഏയ്‌ഞ്ചല്‍ മറഡോണയോട്  പറയുന്നു .പിന്നീട് മറഡോണയെ
ഏയ്‌ഞ്ചല്‍ ജീവിതം പഠിപ്പിക്കുന്നു . അതേ അങ്ങനെ മറഡോണയുടെ ജീവിതം ഇവിടെ വഴിമാറുകയാണ് .
അങ്ങനെ മറഡോണ വീട്ടുക്കാര്‍ക്കും,നാട്ടുക്കാര്‍ക്കും പ്രിയങ്കരനാവുന്നു. മറഡോണയുടെ 22 ജന്മദിനദിവസം ഏയ്‌ഞ്ചല്‍ അവനോടു പറയുന്നു ഇന്ന് 12 മണിക്ക്
ഒരു 12  വയസ്സുക്കാരനാല്‍ നീ കൊല്ലപെടും .അതേ ഇനി ക്ലൈമാക്സ്‌ ആണ് മറഡോണ മരിക്കുമോ ഇല്ലയോ എന്ന് ഞാന്‍ പറയുന്നില്ല അത് നിങ്ങള്‍ സിനിമ കണ്ടു മനസ്സിലാക്ക് ......


ആകെമൊത്തം :
ഇന്റര്‍വെല്‍ അടക്കം രണ്ടു മണിക്കൂര്‍ പത്തു മിനിട്ട് ആണ് സിനിമയുടെ ദൈര്‍ഘ്യം.
ഔസേപച്ചന്‍ സംഗീതം നല്‍കിയ രണ്ടു പാട്ടുകള്‍ ,ഒരു യോയോ പാട്ട് ഇന്റെര്‍വല്ലിനു മുന്‍പും ,ഒന്ന് ശേഷവും .മൂന്ന് സങ്കട്ടനങ്ങള്‍ മാഫിയ ശശിയുടെ വക .പാട്ടുകളില്‍ രണ്ടാമത്തേത് അല്‍പ്പം മെച്ചം .സങ്കട്ടനങ്ങള്‍ തീരെ നന്നായിട്ടില്ല .
ആര്‍ക്കും ( മറഡോണക്ക് ഒഴിച്ച് ) കാര്യമായ റോളൊന്നും ഇല്ല .ശന്തനു കുഴപ്പമില്ലാതെ അത് കൈകാര്യം ചെയ്തിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു .ചെറിയ വേഷമാണെങ്കിലും
നിത്യ നന്നായി ചെയ്തിട്ടുണ്ട് .ഭാക്കിയെല്ലാം സാദാരണ ഒരു മലയാള സിനിമയില്‍ ഉള്ളത് തന്നെ .ആകെ ഉള്ള  ഒരു പുതുമ മോഹന്‍ലാല്‍ ഏയ്‌ഞ്ചല്‍ ആകുന്നു എന്ന് മാത്രം .അവിടവിടെ കുറച്ചു തമാശകള്‍.


എന്റെ അഭിപ്രായം :


ഒരു സാദാരണ മലയാള പടം ,ബോറടിപ്പികുന്നില്ല ,വളിപ്പ്  തമാശകളും ഇല്ല ,വയലന്‍സുംഇല്ല .ബോക്സ്‌ ഓഫീസില്‍ ഒരു ആവറേജ് ഹിറ്റ്‌ പ്രതീക്ഷിക്കാം ,മറ്റ് അല്ഭുതങ്ങല്‍ക്കൊന്നും വകയില്ല .


ഒരു വാക്ക് കൂടി :
എനിക്ക് തോന്നുന്നു മോഹന്‍ലാലിനു മുന്‍പില്‍ ഇനി രണ്ടു 
വഴിയെ ഉള്ളു എന്ന്  ,
1. നല്ല സിനിമകള്‍ തെരഞ്ഞെടുത്തു അത് മാത്രം ചെയ്യുക .
2. അല്ലെങ്കില്‍ ഫിലോസോഫിയും പറഞ്ഞു അച്ചാറും പൊറോട്ടയും വിറ്റ് ജീവിക്കുക .


ഇതില്‍ ആദ്യം പറഞ്ഞത് ഉടനെയൊന്നും  നടന്നില്ലെങ്കില്‍  രണ്ടാമത്തേത്  തനിയെ നടക്കും .

11 അഭിപ്രായങ്ങള്‍:

സ്വതന്ത്രന്‍ October 22, 2009 at 2:54 PM  

ഏയ്‌ഞ്ചല്‍ ജോണ്‍ ആണോ ബെന്ഹാര്‍ ആണോ ,അതോ ഇനി ബ്രാവേ ഹാര്‍ട്ട്‌ ആണോ
മികച്ചത് എന്നതിനെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല ,അതെല്ലാം ഇവിടുത്തെ ചിനിമ നിരൂപകര്‍ക്ക്‌ വിടുന്നു .

അപ്പൂട്ടൻ October 22, 2009 at 3:57 PM  

Is it an inspiration from Veronica decides to die?

karimeen/കരിമീന്‍ October 22, 2009 at 4:21 PM  

അല്ല! ഇത്ര പെട്ടെന്ന് കണ്ടിട്ടെഴുതിയോ

Umesh Pilicode October 22, 2009 at 4:35 PM  

ശരി ശരിക്കും മുതലാളീ

സ്വതന്ത്രന്‍ October 22, 2009 at 4:38 PM  

അപ്പൂട്ടന്‍:
Paulo Coelho യുടെ veronica decides to die എന്ന നോവല്‍ ഞാനും വായിച്ചതാണ് .
അതുമായിട്ടു സിനിമക്ക് യാതൊരു ബന്ധവുമില്ല എന്നാന്നെന്നിക്ക് തോന്നുന്നത് .നോവലില്‍
ജീവതത്തിലെ പ്രശ്നങ്ങള്‍ കാരണമല്ല വെറോനിക്ക ആത്മഹത്യ ചെയ്യുന്നത്.ജീവിതത്തിലെ
സ്ഥിരം കാഴ്ചകളെ മടുത്തിട്ടാണ് ,പിന്നെ നോവലില്‍ വെരോനിക്കയെ നേര്‍ വഴിക്ക്
ചിന്തിപ്പിക്കാന്‍ മാലഖമാരോന്നും വരുന്നില്ല ,ഒരു ഡോക്ടറും ,ചില രോഗികളും അവളിലെ ജീവിതത്തിലൂടെ കടന്നുപോകുന്നു എന്ന് മാത്രം .ഇത് സാദാരണ ഒരു സിനിമ മാത്രം .ഇനി
സംവിധായകനോ ,കഥാകൃതോ നോവല്‍ വായിച്ചിട്ടുണ്ടോ എന്ന് അവരോടു തന്നെ ചോദിക്കണം .

veronica decides to die വായിച്ചിട്ട് ഞാന്‍ ചിലത്
ഇവിടെ കുറിച്ചിട്ടുണ്ട്

karimeen/കരിമീന്‍:
ഇന്നലെ http://movieonline.in/ വഴി എറണാകുളം കവിതയില്‍ രാവിലെ
10.30 ഉള്ള ഷോ ബുക്ക്‌ ചെയ്തു .കണ്ടുകഴിഞ്ഞു ഓഫീസില്‍ വന്നു എഴുതിയതാണ് .

ഉമേഷ്‌ പിലിക്കൊട് :
നന്ദി.......... ശരിക്കും മുതലാളി. വായിച്ചതിനു .

ഏറനാടന്‍ October 23, 2009 at 12:53 AM  

കൊള്ളാല്ലോ വീഡിയോണ്‍!!

Anonymous,  October 23, 2009 at 1:20 PM  

swathanthra....lalettane vazhi thankalayittu nirdheshikkanam ennilya...randamathe pani kooduthal thanikka cheruka...athum udane nadakkum...ingane nirdheshangal vachennal...!

അപ്പൂട്ടൻ October 23, 2009 at 2:33 PM  

സ്വതന്ത്രൻ,
ഇത്‌ 'വെറോനിക്ക'യുടെ കോപ്പി ആണെന്ന് ഞാൻ പറഞ്ഞില്ല. ഇത്തരത്തിൽ ഒരു കഥ വായിക്കുമ്പോൾ അത്യാവശ്യം ഭാവന ഉള്ള ഒരാൾക്ക്‌ നമ്മുടെ സാമൂഹിക സാഹചര്യങ്ങളിൽ പറിച്ചുനട്ടാൽ ഉണ്ടാവാകുന്ന ഒരു കഥ എന്നേ ഉദ്ദേശിച്ചുള്ളു. കഥാസാരം വായിച്ചപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത്‌ വെറോനിക്കയുടെ കഥയാണ്‌.

ഇൻസ്പിരേഷൻ എന്നത്‌ ക്വോട്ടിലിടാതിരുന്നതും ആ ഭാവനയോടുള്ള ആദരവിനാൽ തന്നെയാണ്‌. (കോപ്പിയടി എന്നതിനുപകരം ഇൻസ്പിരേഷൻ എന്ന പദം ബോളിവുഡുകാർ ഉപയോഗിക്കാറുണ്ട്‌, ആ ഉദ്ദേശ്യമൊന്നും എനിക്കില്ല). സ്വന്തം കാഴ്ചക്കാർക്ക്‌ ദഹിക്കുന്ന സാഹചര്യങ്ങൾ, കഥാഗതി എന്നിവ ഒരുക്കുന്നത്‌ അത്ര എളുപ്പമല്ല, അത്‌ സാധിച്ചുവെങ്കിൽ അതിനെങ്കിലും അണിയറപ്രവർത്തകരെ അഭിനന്ദിച്ചേ മതിയാകൂ.

മാമാട്ടിക്കുട്ടിയമ്മയുടെ ബേസ്‌ കഥ ഒരു കനേഡിയൻ സിനിമ ആണെന്ന് കേട്ടിട്ടുണ്ട്‌, പക്ഷെ അത്‌ നമ്മുടെ സമൂഹത്തിൽ വലിയ കല്ലുകടിയില്ലാത്തവിധം ഇഴുകിച്ചേർക്കാൻ ഫാസിലിനു സാധിച്ചു എന്നതാണ്‌ ആ സിനിമയുടെ വിജയം. അതിന്‌ ഫാസിലിനു മാർക്ക്‌ കൊടുത്തേ തീരൂ.

ഇടയ്ക്കിത്തിരി വലിച്ചിൽ തോന്നിയെങ്കിലും ഒരു Thought provoking കഥ തന്നെയാണ്‌ 'വെറോനിക്ക'.

enthu parayaan,  October 23, 2009 at 4:33 PM  

അപ്പോള്‍ ഈ സിനിമ കണ്ട്‌ പണവും സമയവും കളയണ്ട എന്നു തന്നെയാണു ചുരുക്കം...

മോഹന്‍ലാലിനു എന്തു പറ്റി... പുകഴ്ത്തി പുകഴ്ത്തി ഒരു നടനെ നശിപ്പിക്കുന്നതിണ്റ്റെ നല്ല ഉദാഹരണമായി മാറുകയാണു അദ്ധേഹം...

അഭിജിത്ത് മടിക്കുന്ന് October 24, 2009 at 8:17 PM  

ഏയ്ഞ്ചല്‍ ജോണ്‍ കണ്ട കാശിന് ടിക്കറ്റെടുത്ത് പഴശ്ശിരാജ കാണൂ സ്വതന്ത്രാ.
സ്വതന്ത്രനെന്നു വെച്ചത് നന്നായി.അല്ലെങ്കില്‍ മോഹന്‍ലാല്‍ ഫാന്‍സിന്റെ കയ്യില്‍ നിന്നു നല്ല തട്ട് കിട്ടിയേനെ.
:)

Anonymous,  November 10, 2009 at 12:34 PM  

mohanlal enna nadan ithra mathram adhapadhicho..........njan kandathil vech mohanlalinte bore padam..........

Post a Comment

ഇതിനെപറ്റി നിങ്ങളെന്തു പറയുന്നു ..............?

  © All Rights Reserved by സ്വതന്ത്രന്‍at swathathran.blogspot.com 2009

Back to TOP