കേരള കഫെ
കേരള കഫെ മലയാളത്തിലെ ,അല്ലെങ്കില്‍ ഇന്ത്യന്‍ സിനിമയിലെ
തന്നെ വ്യത്യസ്തമായ ഒരു സംരംഭം ആണെന്നാണ് അതിന്റെ അണിയറ
പ്രവര്‍ത്തകര്‍ പറയുന്നത് .വ്യത്യസ്തത എന്നത് അത് സംവിധാനം
ചെയ്യുന്നത് 10 സംവിധായകര്‍ ചേര്‍ന്നാണ് എന്നതാണ് .
പക്ഷെ ഇതല്ല സത്യം എന്നെനിക്കു സിനിമ കണ്ടപ്പോള്‍ മനസ്സിലായി .
ഇത് 10 സംവിധായകര്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയല്ല ,
10 സംവിധായകരുടെ 10 ഡോക്യൂമെന്ററികളാണ് .
ഈ സിനിമയുടെ തീം എന്നത് "യാത്ര " എന്നതാണ് ,
ഓരോ സംവിധായകരും ഈ തീം ബേയിസ് ചെയ്താണ്
10 മുതല്‍ 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓരോ ഡോക്യൂമെന്ററികള്‍ ചെയ്തിട്ടുള്ളത് .
1. നൊസ്റ്റാള്‍ജിയ : പദ്മകുമാര്‍
അഭിനേതാക്കള്‍ :ദിലീപ് ,നവ്യ നായര്‍ ,.........
കഥ :
പ്രവാസി മലയാളികളുടെ സൊകാള്‍ഡ് ഗ്രിഹാതുരത്വം ,പിന്നെ
നാട്ടിലെത്തിയാല്‍ നാടിനെക്കുറിച്ചുള്ള കുറ്റങ്ങളും തന്നെ വിഷയം .
2. ഐലാന്റ് എക്സ്പ്രസ്സ് : ശങ്കര്‍ രാമകൃഷ്ണന്‍
അഭിനേതാക്കള്‍: പ്രിഥിരാജ് ,ജയസൂര്യ ,സുകുമാരി ,...........
കഥ :
പെരുമണ്‍ ദുരന്തത്തിന്റെ ഓര്‍മപെടുത്തലുകള്‍ .
3.ലളിതം ഹിരന്മയം : ഷാജി കൈലാസ്
അഭിനേതാക്കള്‍ :സുരേഷ് ഗോപി ,ജോതിര്‍മയി ,ധന്യ മേരി ജോര്‍ജ്
കഥ :
ലളിത ,ഹിരന്മായി എന്നീ സ്ത്രീകളുമായി ഒരു പുരുഷന്റെ ബന്ധം .
ലളിത അയാളുടെ ഭാര്യയും ,ഹിരന്മായി അയാളുടെ കാമുകിയുമാണ് .
4.മൃത്യഞ്ജയം:ഉദയ് ആനന്ദ്
അഭിനേതാക്കള്‍:അനൂപ് മേനോന്‍ ,തിലകന്‍ ,റീമ കല്ലിങ്ങല്‍ .........
കഥ :
ഒരു മാന്ത്രിക കഥ
5.ഹാപ്പി ജേര്‍ണി : അഞ്ജലി മേനോന്‍
അഭിനേതാക്കള്‍ :ജഗതി ,നിത്യ മേനോന്‍ .....
കഥ:
കോഴിക്കൊടേക്കുള്ള ഒരു ബസ്സ് യാത്ര .
6.അവിരാമം: ബി . ഉണ്ണികൃഷ്ണന്‍
അഭിനേതാക്കള്‍ :സിദ്ദിക് ,ശ്വേത മേനോന്‍ ,...........
കഥ :
ഐ .ടി ബിസിനസ് നടത്തി പൊളിഞ്ഞു പോയ ഒരാള്‍
ആത്മഹത്യക്ക് ശ്രമിക്കുന്നത്.
7.ഓഫ് സീസണ്‍ : ശ്യാമപ്രസാദ്
അഭിനേതാക്കള്‍ : സുരാജ് വെഞാറമൂട് ,ഒരു സായിപ്പ് ,ഒരു മദാമ,.........
കഥ :
കോവളത്തെ ഒരു ടൂറിസ്റ്റ് ഗൈഡ് ഒരു പോര്‍ച്ചുഗീസ് സായിപ്പും ,
മദാമയുമായി സൌഹൃതം സ്ഥാപിക്കുന്നത് .
8.ബ്രിഡ്ജ് : അന്‍വര്‍ റഷീദ്
അഭിനേതാക്കള്‍ :സലിം കുമാര്‍ ,കല്പന ,.....
കഥ:
മകന്‍ പ്രായമായ അമ്മയെ സിനിമ തീയേറ്റരില്‍ ഉപെഷികുന്നതും ,
ഒരച്ചന്‍ മകന്‍ ജീവനു തുല്യം സ്നേഹിക്കുന്ന പൂച്ച കുട്ടിയെ തെരുവില്‍
കൊണ്ട് കളയുന്നതും .
9.മകള്‍ : രേവതി
അഭിനേതാക്കള്‍ :സോനാ നായര്‍ ,ഓഗുസ്ടിന്‍ ,.....
കഥ :
കുട്ടിയെ ദത്തെടുത്തു കൂടിയ തുകക്ക് മറിച്ചുവിക്കുന്നതാണ് പ്രമേയം .
10.പുറം കാഴ്ചകള്‍ : ലാല്‍ ജോസ്
അഭിനേതാക്കള്‍ :മമ്മൂട്ടി ,ശ്രീനിവാസന്‍ ,......
കഥ :
പരുക്കനായ ഒരു മനുഷന്റെ ബസ്സ് യാത്രയിലെ ചില സംഭവങ്ങള്‍ .
ഈ 10 സിനിമയിലെ കഥാപാത്രങ്ങളും അവസാനം കേരള കഫെ
എന്ന റെയില്‍വേ കാന്റീനില്‍ അവസാനം എത്തിചെരുന്നുണ്ട് .
അതുമാത്രമാണ് ഇവയെ ബന്ധിപ്പിക്കുന്ന എക കണ്ണി .
ആകെമൊത്തം :
ഇതില്‍ ഒന്നുപോലും ഒരു സിനിമയുടെ നിലവാരം പുലര്‍ത്തുന്നില്ല .
അതാണ് ഞാന്‍ ആദ്യം തന്നെ ഇതിനെ ഡോക്യൂമെന്ററികള്‍
എന്ന് പറഞ്ഞത് .സുരേഷ് ഗോപിയും ,റീമ കല്ലിങ്ങളും ,
ജോതിര്‍മയിയും വളരെ നന്നായി ബോറായിട്ട് അഭിനയിച്ചിട്ടുണ്ട് .
പലരുടെയും ഡബ്ബിംഗ് വളരെ മോശമാണ് .ലളിതം ഹിരന്മയം ,
മ്രിതുന്ജയം,അവിരാമം ഇവ തീരെ നന്നായിട്ടില്ല .പെട്ടെന്ന് തട്ടികൂട്ടി
എടുതതുപോലെ തോന്നുന്നുട് പലപ്പോളും പലരുടെയും അഭിനയവും ,
എഡിറ്റിങ്ങും സീരിയല്‍ പോലെ തോന്നിക്കുന്നു പലയിടങ്ങളിലും .
ചിലത് (അവിരാമം ,ലളിതം ഹിരന്മയം) എന്നിവ വല്ലാതെ ഇഴയുന്നു .
എങ്കിലും ചിലത് (ബ്രിഡ്ജ് ,നൊസ്റ്റാള്‍ജിയ ,ഹാപ്പി ജേര്‍ണി )
നന്നായിട്ടുണ്ട് .ജഗതി ,നിത്യ മേനോന്‍ ,കല്പന ,ശ്രീനിവാസന്‍
എന്നിവര്‍ അവരുടെ റോളുകള്‍ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട് ,
അതുപോലെ ബാക്ക് ഗ്രൌണ്ട് മുസിക്കും കുഴപ്പമില്ല .
വിധി :
ഇടവിട്ടിടവിട്ട് തീയേറ്റരില്‍ നിന്നുയര്‍ന്ന കൂക്ക് വിളികളും ,
തോട്ടടിതിരുന്നു ഉറങ്ങുന്നവരുടെ ഭീമമായ എണ്ണവും
കണക്കിലെടുത്താല്‍ ,എന്ത് ഭുദ്ധിജീവി നിരൂപണങ്ങള്‍
ഈ സിനിമായെക്കുറിച്ചുവന്നാലും ഒരാഴ്ചയില്‍ കൂടുതല്‍
ഈ സിനിമ തീയേറ്റരില്‍ ഉണ്ടാകുന്ന കാര്യം സംശയമാണ് .
കുറിപ്പ് :
പൊതുസ്ഥലങ്ങളില്‍ എല്ലാവരും മാന്യമായ വസ്ത്രം
ധരിച്ചു പോകുമ്പോള്‍ ഒരാള്‍ നഗ്നനായി പോകുന്നതിനെ
വ്യത്യസ്തത എന്ന് വിളിക്കുമെങ്കില്‍ , 10 സംവിധായകര്‍
സംവിധാനിച്ച ഈ സിനിമയും ഒരു വ്യതസ്തതയാണ് .