മോഹന്‍ലാല്‍ എനിക്ക് തെറ്റുപറ്റി ..
മിസ്റ്റര്‍ പദ്മശ്രീ ഭരത് ലെഫ്റ്റെനെന്റ്റ് കേണല്‍ മോഹന്‍ലാല്‍
(ഷമിക്കണം..ലാലേട്ടാ എന്നുവിളിച്ച നാവുകൊണ്ട് ഇങ്ങനെ
വിളിക്കെണ്ടിവന്നതില്‍ ദുഖമുണ്ട്,പക്ഷെ താങ്കള്‍ എന്നെകൊണ്ടത്
ചെയ്യിപ്പിച്ചതാണ്..! ) താങ്കള്‍ക്കിതുചെയ്യാന്‍ എങ്ങനെ മനസ്സുവന്നു .
സിനിമയിലും ,ജീവിതത്തിലും ആദര്‍ശധീരതയും,ശുദ്ധിയും,
ഫിലോസോഫിയും പ്രസംഗിക്കുന്ന നിങ്ങള്‍
മനുഷ്യദൈവമെന്നവകാശപെടുന്ന മനോരോഗിയായ
ഒരു സ്ത്രീയുടെ കാലില്‍ കെട്ടിപുണര്‍ന്നു കിടക്കുന്നത്
കണ്ടപ്പോള്‍ തകര്‍ന്നുപോയത് താങ്കളെ അകമഴിഞ്ഞ്
സ്നേഹിച്ച ഈ ആരാധകന്റെ മനസ്സാണ് .
നാളെയോ,മറ്റനാളോ അല്ലെങ്കില്‍ പിന്നിടെപ്പോഴെങ്കിലുമോ
ഒരു ചന്ദ്ര സ്വാമിയേപ്പോലെ,സന്തോഷ് മാധവനെപ്പോലെ
അല്ലെങ്കില്‍ ഒരു ദിവ്യാ ജോഷിയെപ്പോലെ ഈ സ്ത്രീയെയും
തട്ടിപ്പ്കേസിനോ ,വഞ്ചനാകുറ്റത്തിനോ ,കള്ളകടത്തിനോ
അറസ്റ്റ് ചെയ്താല്‍ എന്ത് ഫിലോസൊഫിക്കല്‍ ന്യായങ്ങളാവും
താങ്കള്‍ക്ക് നിരത്താനുണ്ടാവുക .
താങ്കള്‍ ആ കപടസന്യാസിനിയുടെ കാലില്‍ കെട്ടിപിടിച്ചു
കിടക്കുന്നത് കണ്ടപ്പോള്‍ ,അവര്‍ എതോക്കെയോ ജന്മങ്ങളില്‍
താങ്കളുടെ അമ്മയായിരുന്നെന്നു പ്രസംഗിച്ചത് കേട്ടപ്പോള്‍
പത്തു, പന്ത്രണ്ടു വര്‍ഷത്തോളം ഞാന്‍ നെഞ്ചിലേറ്റി നടന്ന
താങ്കളുടെ വിഗ്രഹമാണ് വീനുടഞ്ഞത് . എനിക്കിപ്പോള്‍
എന്നോട് പുച്ചമാണ് തോന്നുന്നത് . ഇതിനായിരുന്നോ
വേണ്ടതിനും ,വേണ്ടാത്തതിനും താങ്കള്‍ക്കുവേണ്ടി വാദിച്ച്
എന്റെ ഉറ്റ സുഹൃത്തുക്കളെപോലും ഞാന്‍ ശത്രുക്കളാക്കിയത്..? .
ഇത് കാണാന്നായിരുന്നോ എത്രയെത്ര ക്ലാസുകള്‍ കട്ടുചെയ്തു
തീയെറ്ററില്‍ ഉന്തും ,തള്ളുമുണ്ടാക്കി താങ്കളുടെ പടം റിലീസിന്
തന്നെ കണ്ടു കൈയ്യടിച്ചത് ...?.
ദൈവത്തില്‍ വിശ്യാസമില്ലാതിരിന്നിട്ടുകൂടി താങ്കളുടെ
ഓരോസിനിമയും ഹിറ്റാകാന്‍ വേണ്ടി നെഞ്ചുരികി
പ്രാര്‍ത്തിച്ചതോര്‍ക്കുമ്പോള്‍...! ,എത്രയോ ദിവസങ്ങള്‍
ഉച്ചക്ക് പട്ടിണികിടന്നു ആ കാശുലാഭിച്ച് താങ്കളുടെ സിനിമ
മൂന്നും, നാലും വട്ടം കണ്ടതോര്‍ക്കുമ്പോള്‍...! , താങ്കള്‍ക്കെതിരെ
എഴുതുന്നവരെ വിമര്‍ശിച്ചും,താങ്കളെ പുകഴ്ത്തിയും സകലമാന
സിനിമാസൈറുകളിലും, ബ്ലോഗുകളിലും കമെന്റുകള്‍
ഇട്ടതോര്‍ക്കുമ്പോള്‍ ...!, ലാലേട്ടാ ....ഇന്നെനിക്കു എന്നോടുതന്നെ
വെറുപ്പ് തോന്നുന്നു .
അതേ ...അതെല്ലാം എന്റെ വലിയതെറ്റുകള്‍ ആയിരുന്നു .
എന്റെ പിഴ.... എന്റെ വലിയ പിഴ ........ അപ്പോള്‍
താങ്കള്‍ക്ക്തോന്നാം,ഇവനെന്തിനാണ് എന്റെ പെഴ്സണല്‍
കാര്യങ്ങളില്‍ ശ്രദ്ധചെലുത്തുന്നത് , ഞാനെന്ന അഭിനേതാവിനെ
ആരാധിച്ചാല്‍ പോരെ എന്ന്...?.താങ്കള്‍ ഓഷോവിന്റെ
ആരാധകനാണെന്ന് പറഞ്ഞപ്പോളും...! ,മദ്യത്തിന്റെ
പ്രചാരകനായപ്പോളും...!, വിമര്‍ശകര്‍ പറയുന്നതുപ്പോലെ
സ്വര്‍ണകടകളുടെയും, തുണികടകളുടെയും
പരസ്യപലകയായപ്പോളും...!. ഞാനതെല്ലാം താങ്കളുടെ
പെഴ്സണല്‍ കാര്യങ്ങളായി കണ്ടു . പക്ഷെ ..ലാലേട്ടാ ....
ഇതെന്നെ തകര്‍ത്തുകളഞ്ഞു.... .
അതേ മിസ്റ്റര്‍ പദ്മശ്രീ ഭരത് ലെഫ്റ്റെനെന്റ്റ് കേണല്‍
മോഹന്‍ലാല്‍ ഞാനെന്ന വിഡ്ഢി എന്റെ ആരാധകപട്ടം
ഇവിടെ, ഇപ്പോള്‍,ഈ നിമിഷം അഴിച്ചുവക്കുകയാണ്.
ഞാനെന്ന ഒരു വിഡ്ഢിപോയാലും താങ്കള്‍ക്കുവേണ്ടി
ജയ് വിളിക്കാനും,പോസ്റൊരിട്ടിക്കാനും ഫാന്‍സെന്ന
കാലാള്‍പ്പടയിലെ ലക്ഷക്കണക്കിന് ചാവേറുകള്‍
ഇനിയും ഒരുപാടുണ്ടാകും .അതേ എന്റെ വളരെ
നാളുകളായുള്ള തെറ്റുകള്‍ ഞാനിവിടെ തിരുത്തുകയാണ് .
എന്നുവെച്ച് മറ്റൊരു ചാവേര്‍പ്പടയിലേക്കും ഞാനില്ല.....
എല്ലാ സിനിമാദൈവങ്ങളെയും സാക്ഷി നിര്‍ത്തികൊണ്ട്
ഇത് സത്യം ,സത്യം ,..സത്യം . ലാല്‍ സലാം ..............