Wednesday, August 26, 2009

ഇന്ത്യ ഒരു വികസ്വരരാജ്യമായി തുടരുന്നതെന്തുകൊണ്ട് ...???

കഥ :

പണ്ട് പണ്ട് വളരെ പണ്ട് എന്നുവച്ചാല്‍ അമേരിക്കന്‍ സാമ്രജത്യം തുടങ്ങുന്നതിന്നും,കുത്തക മുതലാളിത്തം ആരംഭിക്കുന്നതിനും വളരെ മുന്‍പ്. ലോകത്തെവിടെയോ ഒരു ഉറുമ്പും ,പുല്‍ച്ചാടിയും ഉണ്ടായിരുന്നു .ഉറുമ്പ് ഒരു നല്ല ബുദ്ധിശാലിയും ,കടിനദ്വാനിയും ആയിരുന്നു .എന്നാല്‍ പുല്ചാടിയാകട്ടെ അലസനും ,കുഴിമടിയനും .പുല്‍ച്ചാടി അലസമായി കളിച്ചുചിരിച്ചു നടന്നപോള്‍ ഉറുമ്പ് കടുത്ത വേനല്കാലത്തും കഷ്ടപ്പെട്ട് പണിയെടുത്ത് മഞ്ഞുകാലതേക്കുള്ള
ഭക്ഷണവും ,താമസിക്കാനുള്ള വീടും ശരിയാക്കി. അങ്ങനെ മഞ്ഞുകാലം വന്നു ,ഉറുമ്പ് സുഖമായി തന്റെ താമസസ്ഥലത്ത് താന്‍ ശേഖരിച്ചുവെച്ച ഭക്ഷണവും കഴിച്ചു കഴിഞ്ഞു .കടുത്ത തണുപ്പും ,പട്ടിണിയും സഹിക്കാനാവാതെ പുല്‍ച്ചാടി മരിച്ചുപോവുകയും ചെയ്തു .

ഈ കഥയുടെ ഇന്ത്യന്‍ രൂപം:

രാമനും,കോരനും ഒരേ നാട്ടുകാരും,സമപ്രായക്കാരുമായിരുന്നു .രാമന്‍ പകല്‍ കഷ്ടപ്പെട്ട് പണിയെടുക്കുകയും രാത്രി ഉറക്കമിളച്ചു പഠിക്കുകയും ചെയ്തപ്പോള്‍ ,കൊരനാകട്ടെ അമേരിക്കന്‍ ചൂഴണത്തിനെതിരെ മുദ്രാവാക്യം വിളിച്ചും ,ബസ്സ് തടഞും ,പലസ്തീന്‍ ജനതക്കുവേണ്ടി കടകള്‍ കത്തിച്ചും ,ഇറാഖ്‌ ആക്രമണത്തിനെതിരെ പ്രമേയം പാസ്സാക്കിയും,കുത്തക മുതലാളികളുടെ ചൂഴണത്തിനെതിരെ സന്ധിയില്ലാസമരത്തിലായിരുന്നു.

കാലം കടന്നുപോയി രാമനിപ്പോള്‍ സാമ്പത്തികമായും,വിദ്യാഭ്യസപരമായും സമൂഹത്തില്‍ ഉന്നതനാണ് ,കൊരനിപ്പോളും പഴയ സ്ഥിയില്‍ തന്നെ .രാമന്‍ ഹോണ്ടയിലും,ബെന്സിലും സഞ്ചരിക്കുമ്പോള്‍ കോരന് ശരണം പഴയ സൈക്കിള്‍ തന്നെ ,രാമന്‍ ഫൈവ്സ്റ്റാര്‍ ബാറില്‍ കയറി മദ്യപിക്കുമ്പോള്‍ കോരന്‍ ഒരു കുപ്പി കള്ളിനായി കഷ്ടപെടുന്നു .കോരന്‍ ചിന്തിക്കാന്‍ തുടങ്ങി ,എന്തുകൊണ്ടിങ്ങനെ സംഭവിച്ചു ,തന്നെപോലെ ഒരുപാടു കോരന്മാര്‍ ഇങ്ങനെ കഷ്ടപെടുമ്പോള്‍ രാമനെങ്ങിനെ ഇത്ര സുഖമായി ജീവിക്കുന്നു.ഒടുവില്‍ കൊരനത് കണ്ടെത്തി ചൂഴണം.....
ചൂഴണമാണ് കാരണം.

പിറ്റേന്നു കൊരനൊരു പത്രസമ്മേളനം വിളിച്ചുചെര്‍ക്കുകയും,താനിങ്ങനെ പട്ടിണി കിടക്കുമ്പോള്‍ രാമന്‍ സുഖമായി ജീവിക്കുന്നതിന്റെ കാരണത്തെക്കുറിച്ച് ഉല്‍കണ്ടപെടുകയും ചെയ്തു .NDTV,CNN-IBN,BBC എന്നി ചാനലുകള്‍ ഈ വിഷയം ഏറ്റെടുക്കുകയും ,പട്ടിണി കിടക്കുന്ന കോരന്റെ ചിത്രവും ,തന്റെ ഡൈനിങ്ങ്‌ റൂമിലിരുന്നു സമ്രദ്ധമായി ഭക്ഷണം കഴിക്കുന്ന രാമന്റെ വീഡിയോയും നിരന്തരമായി സംപ്രേക്ഷണം ചെയ്യുകയും ചെയ്തു .

ഈ കരളലിയിപ്പിക്കുന്ന,ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടു ലോകം തരിച്ചുപോയി.ഇന്ത്യ മുഴുവന്‍ പ്രതിഷേധം അലയടിച്ചു ,രാഷ്ട്രപതി ഞെട്ടി ,സോണിയ ഗാന്ധി വെറുങ്ങലിച്ചു ,മതസഘടനകള്‍ അലമുറയിട്ടു .അരുന്ധതി റോയി മറ്റു കൊരന്മാരെയും കൂടി രാമന്റെ വീട്ടുമുറ്റത്തു ധര്‍ണയും പ്രകടനവും നടത്തി ,മേധാ പട്കരും ,ആയിരകണക്കിന് കൊരന്മാരും രാമനെതിരെ നടപടിയെടുക്കണമെന്നാവ്യശപെട്ട് നിരാഹാര സത്യാഗ്രഹവും തുടങ്ങി .

മായാവതി ഇത് ന്യുനപക്ഷത്തോടുള്ള അനീതിയാണെന്ന് പ്രഖ്യപിച്ചു .ആംനെസ്ടി ഇന്റര്‍നാഷണലും ‍,കോഫി അന്നനും ഇന്ത്യന്‍ സര്‍ക്കാര്‍ കൊരന്മാര്‍ക്ക് സാമുഹ്യനീതി നിഷേതിക്കുകയാണെന്ന് വിമര്‍ശിച്ചു .പ്രതിപക്ഷ എം.പി മാര്‍ ലോക്‌സഭയില്‍ നിന്നും ഇറങ്ങിപോയി .ഇടതു കക്ഷികള്‍ ബംഗാള്‍ ബന്ദിന് ആഹ്യാനം ചെയ്തു.കേരളം ജുഡീഷ്യല്‍ അനോഷണത്തിനും ഉത്തരവിട്ടു .

ദാരിദ്രത്തിലുള്ള തുല്യതയില്‍ മാറ്റം വരാതിരിക്കാനായി കേരളത്തിലെ CPM ആരും കടിനദ്വാനും ചെയ്യാതിരിക്കാനുള്ള ഒരു നിയമം പാസ്സാക്കുകയും ചെയ്തു കളഞ്ഞു . റെയില്‍വേ മന്ത്രി ലാലുജി കൊരന്മാര്‍ക്കുവേണ്ടി "കൊരരഥം " എന്ന പുതിയ ട്രെയിന്‍ പ്രഖ്യപികുന്നതിനു പുറമെ എല്ലാ തീവണ്ടികളിലും ഒരു കോച്ച് കൊരന്മാര്‍ക്ക് മാത്രമായി മാറ്റിവെക്കുന്നതാണെന്നും അറിയിച്ചു . മാനവവിഭവശേഷി വകുപ്പ് മന്ത്രി അര്‍ജുന്‍ സിംഗ് എല്ലാ ഗവണ്മെന്റ് സ്ഥാപനങ്ങളിലും കൊരന്മാര്‍ക്ക് 50% സംവരണം എര്‍പ്പെടുത്തുകയും ചെയ്തു .

സുപ്രീംകോടതി ഗവണ്മെന്റ്നോട് രാമന്റെ സ്വത്തുക്കള്‍ പിടിച്ചെടുത്തു കോരന് നല്കാന്‍ ഉത്തരവിടുകയുണ്ടായി .ഇത് നീതിയുടെ വിജയമാണെന്ന് അരുന്ധതി റോയിയും,അടിച്ചമര്‍ത്തപെട്ടവന്റെ ശക്തമായ ഉയിര്‍തെഴുന്നല്‍പ്പെന്നു CPM ഉം വിധിയെ വിശേഷിപ്പിക്കുകയുണ്ടായി.അടുത്ത യു.ന്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുന്നതിനായി കോഫി അന്നന്‍ കോരനെ ഷണിക്കുകയും ചെയ്തിരിക്കുകയാണ് .

കുറേ വര്‍ഷങ്ങള്‍ക്കുശേഷം .................

രാമന്‍ അമേരിക്കയിലേക്ക് കുടിയേറുകയും ഈ അടുത്തക്കാലത്ത് സിലിക്കന്‍ വാലിയില്‍ ഒരു മള്‍ടി ബില്യണ്‍ ഡോളര്‍ കമ്പനി തുടങ്ങുകയും ചെയ്തു.ആയിരകണക്കിന് കോരന്മാര്‍ ഇന്ത്യയില്‍ ഇപ്പോളും പട്ടിണി കൊണ്ട് മരിക്കുന്നു (ഈ സംവരണങ്ങല്‍ക്കിടയിലും..!!! ).

11 അഭിപ്രായങ്ങള്‍:

Joker August 26, 2009 at 6:21 PM  

ഈ കഥക്ക് വേറെ ഒരു വേറ്ഷനും കൂടെയുണ്ട്.

രാമനും കോരനും കൂട്ടുകാരായിരുന്നില്ല.രാമന്‍ ഒരു സംഭോഗിയും . സുഖിയനും ആയിരുന്നു.എന്നാല്‍ കോരന്‍ പാടത്ത് പണിയെടുക്കുന്ന പാവം മനുഷ്യനും.രാമനാ‍കട്ടേ, എന്നും സംഭോഗം അതും കൊള്ളാവുന്ന പെണ്‍ പിള്ളാരും മറ്റുള്ളവരുടെ അച്ചിമാരും, ഉണ്ണാന്‍ കോരന്മാര്‍ അധ്വാനിച്ച് ഉണ്ടാക്കിയ ചോറും, പാലും , വെണ്ണയും, പാല്‍ പായസവും, ഉറങ്ങാന്‍ കോരന്മാര്‍ അധ്വാനിച്ച് ഉണ്ടാക്കി കൊടുത്ത നാലു കെട്ടുകളും മറ്റും. രാമന്‍ ദൈവത്തിന്റെ ഏറ്റവും അടുത്ത ആളായിരുന്നു. ദൈവമായി ചാറ്റ് ചെയ്യാനുള്ള സോഫ്റ്റ് വെയറിന്റെ സോഴ്സ് കോഡ് രാമന് മാത്രമേ അറിയുമായിരുന്നുള്ളൂ. അഥവാ കോഡ് കോരന്‍ കണ്ടാല്‍ അവന്റെ ചെവിയില്‍ ലെഡ്ഡ് ഉരുക്കി ഒഴിക്കുമായിരുന്നു. ആയത് കൊണ്ട് കോരന് ആകെ വിഷമിച്ചിരുന്നു. ആയിടക്കാണ് തുക്കിടി സായിപ്പ് ഇന്ത്യയില്‍ വന്നത്. രാമന് ഒരു പ്രശ്നവുമില്ലായിരുന്നു. തീറ്റ , സംഭോഗം , വെടിപറച്ചില്‍, കഥ കളി കാണല്‍ , കോരന്റെയും കൂട്ടുകാരുടെയും ചെറ്റ പൊക്കല്‍ എന്നിവയായിരുന്നല്ലോ പ്രധാന ഹോബി. തുക്കിടി സായിപ്പ് വന്നപ്പോള്‍ അവര്‍ക്ക് വേണ്ടതെല്ലാം കൊടുത്തു. അത് കൊണ്ട് രാമന്‍ പ്രശനമൊന്നും ഉണ്ടായിരുന്നില്ല. കോരന്മാര്‍ വെറും ക്യമികള്‍ ആയത് കൊണ്ട് അവരെ മനുഷ്യരുടെ കൂട്ടത്തില്‍ കൂട്ടിയിരുന്നില്ല. അമ്പലങ്ങളില്‍ കോരന്മാരെ കയറ്റിയിരുന്നില്ല. കോരന്മാരിലെ പെണ്ണുങ്ങള്‍ മുല കാണിച്ചേ നടക്കാന്‍ പാടുള്ളൂ എന്നും ഈ രാമന്‍ മാര്‍ പറാഞ്ഞു. ഭൂമിയും , മറ്റ് സൌകര്യങ്ങളും കോരന്മാര്‍ക്ക് അന്യമായിരുന്നു. നൂറ്റാണ്ടുകളോളം രാമന്‍ മാര്‍ വലിയ സുക്ഗ ഭോഗികളും കോരന്മാര്‍ അടിമകളെ പോലെയും കഴിഞ്ഞൂ. ഇന്ത്യ എന്ന രാജ്യത്തെ സ്വതന്ത്ര മാക്കാന്‍ നടന്ന സമരങ്ങളില്‍ രാമന്‍ സായിപ്പെന്ന മുതലാളിക്ക് എല്ലാ തരത്തിലുമുള്ള കൂട്ടി കൊടുപ്പും നടത്തി. അവസാനം സായിപ്പ് ഇന്ത്യ വിട്ട് പോയി.

എന്നാല്‍ കോരനില്‍ പെട്ട ഒരാള്‍ തങ്ങള്‍ ഇത്ര നാള്‍ കഷ്ടപ്പെട്ടത് രാമന്മാരുടെ പുലയാട്ട് കൊണ്ടാ‍ണേന്ന് പറയുകയും അവര്‍ക്ക് സംവരണം വേണമെന്ന് പറയുകയും ചെയ്തു. രാമന് പേടിയായി. കാരണം ചെറ്റ പൊക്കല്‍, ഇഷ്ടമുള്ളവരെ പണ്ണാനുള്ള ചാന്‍സ്, മുല കാണല്‍, പാല്‍ പായസം കുടി എന്നിവയെല്ലാം നിന്നു പോകുമല്ലോ. എന്തായാലും രാമന് പ്രശ്നമുണ്ടായില്ല. അവന്റെ കയില്‍ കണ്ടവനെ കൊണ്ട് പണീയെടുപ്പിച്ച പണവും ഭൂമിയും ഊണ്ടായിരുന്നു. അവന്‍ പഠിച്ചു , ആദ്യമേ പാവപ്പെട്ടവനായ കോരന് കഞ്ഞി കുമ്പിളില്‍ തന്നെ. അവസാനം വര്‍ഷം പത്തമ്പത് കഴിഞ്ഞു. കോരന്മാരുടെ അവസ്ഥ നോക്കിയപ്പോള്‍ “ചങ്കരന്‍ “ തെങ്ങിന്‍ മേല്‍ തന്നെ. എല്ലായിടാത്തും രാമന്‍ മാര്‍ തന്നെ. അപ്പോഴേക്ക്കും രാമന്‍ മാരുടെ സാധനം ഉദ്ദരിച്ചതിനാല്‍ അവര്‍ക്ക് സംവരണം അവസാനിപ്പികണം. പണ്ടത്തെ പോലെ ചെറ്റപൊക്കല്‍, പണീയെടുക്കാതെ തീറ്റ എന്നീ ഐറ്റംസിന് പോകണം. അത് പണ്ടാത്തെ പോലെ നടാക്കില്ല. കോരന്മാര്‍ പണ്ടത്തെ പോലെയല്ല. ചെറ്റ പൊക്കാന്‍ ചെന്നാല്‍ കോരന്‍ മാര്‍ ചുക്കാ മണി ചെത്തി. മേളം അച്ചാര്‍ ഉണ്ടാക്കും അത് കൊണ്ട് അത് പറ്റില്ല. അത് കൊണ്ട് ഇനിയുള്ള മാര്‍ഗ്ഗം സംവരണ വിരുദ്ധ മുദ്രാ വാക്യമാണ്.അതിന് ആരെയും തെറി വിളീക്കാം. ദൈവങ്ങളും രാമന് കൂട്ടുണ്ടല്ലോ കോരന്‍ ദൈവത്തെ പരിചയപ്പെട്ടത് ഈ യടുത്താണല്ലോ. ഏറെ കാലം അടിമകാക്കി വെച്ചവരെ ഉയര്‍ത്തി കൊണ്ടുവരുന്ന ഏര്‍പ്പാടിന് എതിരാണ് ഇപ്പോള്‍ നമ്മുടെ രാമന്‍ മാര്‍. സായിപ്പിന് അച്ചിയെ വരെ കൊണ്ടു പോയി കാഴ്ച വെക്കും ഏത് കരാറും ഒപ്പിടും. പക്ഷെ പണംകിട്ടിയാല്‍ മതി. രാമന്‍ മാരുടെ തന്ത്രം കാരണം കോരന്‍ ഇപ്പോഴും കഞ്ഞി കുമ്പിളീല്‍ തന്നെ.

കഥയുടെ അവസാനം രാമന്‍ ഒരു കൂട്ടി കൊടുപ്പ് കമ്പനി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയാണ്.” പ്രിയമുള്ളവരേ നമ്മള്‍ അല്പം കൂട്ടി കൊടുത്താലെന്ത്, നമ്മള്‍ സുഭിക്ഷമായി ഉണ്ണുന്നില്ലേ, നമ്മള്‍ സംഭോഗം ചെയ്യുന്നില്ലേ, എന്റര്‍ ടേയിന്‍ ചെയ്യുന്നില്ലേ ? നമ്മള്‍ എല്ലാ രാമന്‍ മാരും അമ്മയെയും പെങ്ങന്മാരെയും , മക്കളേയും കൂടി ഈ വ്യവസായത്തില്‍ അണി നിരത്തണാം എന്നാണ് എനിക്ക് പറയുവാനുള്ളത്. “

(ഈ കഥയുടെ കഥപാത്രങ്ങള്‍ക്കോ മറ്റോ ആരുമായും യാതൊരു ബന്ധവുമില്ല., ഈ കഥ ഇവിടെ നിന്ന് ഒഴിവാക്കുന്ന പക്ഷം ഇത് എന്റെ ബ്ലോഗില്‍ പൊതി ദര്‍ശനത്തിന് വെക്കുന്നതായിരിക്കും )

സ്വതന്ത്രന്‍ August 27, 2009 at 10:18 AM  

Joker said...
അപ്പോള്‍ സംഗതി കൊള്ളന്റെടത്ത് തന്നെ കൊണ്ടു. അതാണല്ലോ തങ്ങള്‍ താങ്ങളുടെ സമൂഹത്തിലയും കുടുംബതിലയും പെണ്ണുങ്ങളുടെ മുലയും ,മാറും ,സംഭോഗവും പിന്നെ മറ്റുപലതും പൊക്കിപിടിച്ച് കൊണ്ടു വന്നത് .ഇപ്പോള്‍ അവരെല്ലാം മാറ് മറക്കുന്നില്ലെ ...?,കണ്ണ് മാത്രമല്ലെ പര്‍ദക്ക് പുറതുള്ളൂ .

പിന്നെ സായിപ്പു വന്നപ്പോളും ഇപ്പോളും എല്ലാം ശത്രുരാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന "അഞ്ചാം പത്തിക്കള്‍ " ആരാണെന്നു എന്നേക്കാള്‍ കൂടുതല്‍ താങ്കള്‍ക്കവും കൂടുതല്‍ അറിയുക .

Areekkodan | അരീക്കോടന്‍ August 27, 2009 at 12:01 PM  

ഒരുപാട്‌ അക്ഷരത്തെറ്റുകള്‍ കാണുന്നു.....മന്ത്രിമാരൊക്കെ മാറിയില്ലേ... പുതിയവര്‍ക്കിട്ട്‌ താങ്ങാമായിരുന്നില്ലേ?

സ്വതന്ത്രന്‍ August 27, 2009 at 12:14 PM  

നന്ദി അരീക്കോടാ ,ഞാന്‍ ഗൂഗിള്‍ translator ആണ് ഉപയോഗിക്കുന്നത്,അക്ഷരത്തെറ്റുകള്‍ കുറക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട് .

പഴയ മത്രിമാരെ മനപൂര്‍വ്വം വച്ചതാണ് കാരണം .അവര്‍ ഇതിനു നല്ലപോലെ suitable ആയതുകൊണ്ടാണ് .

Anonymous,  August 27, 2009 at 12:38 PM  

ജോക്കരിന്റെ പെര്‍വെര്‍ഷന്‍ മാത്രമേ ഇത്രനാള്‍ കേട്ടിരുന്നുള്ളു.സ്വതന്ത്രനൊക്കെ നാട്ടിലല്ലാത്തത് ഭാഗ്യം!

Joker August 27, 2009 at 1:29 PM  

സ്വതന്ത്രാ ..

രാമന്‍ അമേരിക്കയിലേക്ക് കുടിയേറുകയും ഈ അടുത്തക്കാലത്ത് സിലിക്കന്‍ വാലിയില്‍ ഒരു മള്‍ടി ബില്യണ്‍ ഡോളര്‍ കമ്പനി തുടങ്ങുകയും ചെയ്തു.ആയിരകണക്കിന് കോരന്മാര്‍ ഇന്ത്യയില്‍ ഇപ്പോളും പട്ടിണി കൊണ്ട് മരിക്കുന്നു (ഈ സംവരണങ്ങല്‍ക്കിടയിലും..!!! ).

ഈ ഒരൊറ്റ പാരഗ്രാഫ് ആണ് ഞാന്‍ അങ്ങനെ ഒരു കമന്റിടാന്‍ കാരണം. താങ്കളുടെ കഥകള്‍ അത്രയും ഈ അവസാന പാരഗ്രാഫില്‍ നിഷ്ഫലമായി.

പിന്നെ മുലയും , പൊക്കിളും കാണിച്ച് നടക്കണമെന്നുള്ള നിഷ്കര്‍ഷയേക്കാള്‍ ഭേദം പര്‍ദ്ദ തന്നെ. അല്ലെങ്കില്‍ മുലക്കരം കൊണ്ട് നമ്മുട്റ്റെ നാടും വികസിത രാജ്യമായേനെ. അത് കൊണ്ട് മുലക്കരം തിരിച്ച് കൊണ്ട്റ്റ് വരാന്‍ പ്രക്ഷോഭം തുടങ്ങൂ. സ്വതന്ത്രാ.

(മോശം ഭാഷ ഉപയോഗ്ക്കേണ്ടി വന്നതിന്ക്ഷമാ പണം)

ഗന്ധർവൻ August 30, 2009 at 11:32 PM  

സ്വതന്ത്രാ,
ഇന്ത്യ ഇന്നും വികസ്വരമായി തുടരുന്നത് കേരളത്തിൽ കോരനു വേണ്ടി സമരം നടന്നതുകൊണ്ടാണോ?രാമൻ കാണിച്ച കൊള്ളരുതായ്മകൾക്കെതിരേ പ്രത്കരിക്കാൻ കോരന് ശക്തി നൽകിയ ഒരു പ്രസ്ഥാനത്തെ ഇങ്ങനെ പുഛിക്കരുത്.

ഗന്ധർവൻ August 30, 2009 at 11:32 PM  

സ്വതന്ത്രാ,
ഇന്ത്യ ഇന്നും വികസ്വരമായി തുടരുന്നത് കേരളത്തിൽ കോരനു വേണ്ടി സമരം നടന്നതുകൊണ്ടാണോ?രാമൻ കാണിച്ച കൊള്ളരുതായ്മകൾക്കെതിരേ പ്രത്കരിക്കാൻ കോരന് ശക്തി നൽകിയ ഒരു പ്രസ്ഥാനത്തെ ഇങ്ങനെ പുഛിക്കരുത്.

swathathran August 31, 2009 at 3:20 PM  

ഗന്ധർവാ...
ഞാന്‍ ഒരു പ്രസ്ഥാനത്തെയും പുഛിക്കുവാന്‍ വേണ്ടിയല്ല ഇതെഴുതിയത് .ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയില്‍ വേദന തോന്നിയതുകൊണ്ടാണ് .വായിച്ചതിനും അഭിപ്രായം രേഖപെടുതിയതിനും നന്ദി .

Post a Comment

ഇതിനെപറ്റി നിങ്ങളെന്തു പറയുന്നു ..............?

  © All Rights Reserved by സ്വതന്ത്രന്‍at swathathran.blogspot.com 2009

Back to TOP