കന്തസാമി--എന്റമ്മോ.......
ഇത് കന്തസാമി എന്ന സിനിമയെകുറിച്ചുള്ള ആഴത്തിലുള്ള പഠനമോ ,അതുമല്ലെങ്കില്‍ അത്യന്താധുനിക ഭുദ്ധിജീവി വിശകലനമോ ഒന്നുമല്ല.ഒരു സാദാ പ്രേക്ഷകന്റെ സിനിമ കണ്ടുകഴിഞ്ഞതിനു ശേഷമുള്ള വെറുമൊരു അഭിപ്രായം മാത്രമാണ്.തമിഴ് സിനിമാലോകത്ത് എന്തോ ഭയങ്കരമായ മാറ്റങ്ങള്‍ നടക്കുന്നെന്നും,മലയാളികള്‍ അത് കണ്ടു പടികണമെന്നും നാഴികക്ക് നാല്പതുവട്ടം മുറവിളി കൂട്ടുന്ന ഭീകരന്മാര്‍ അറിയാന്‍...... .കാശു മുടകാനുണ്ടടെന്നു വെച്ച് ഹോളിവുഡ് രീതിയില്‍ എന്തെങ്കിലും കാട്ടികൂടിയാലോ,വേണ്ടടതും,വേണ്ടാത്തിടത്തും ഗ്രാഫിക്സ് മഹാല്ഭുതങ്ങള്‍ കാണിച്ചാലോ അത് സിനിമയാകില്ല ,അതിനൊരു കഥവേണം ,പുറകിലൊരു നല്ല ഡയറക്ടര്‍ വേണം .
കഥയുടെ ചുരുക്കം ഇതാണ്. കന്തസാമി (സ്കന്ദ ഭഗവാന്‍) എന്നത് മുരുകഭഗവാന്റെ പര്യായങ്ങളില്‍ ഒന്നാണ്. പറക്കാന്‍ കഴിയുന്ന, മുഖംമൂടിയിട്ട രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന ഫാന്റസി കഥാപാത്രം (വിക്രം) തങ്ങളുടെ കണ്ണീരൊപ്പാന്‍ എത്തിയിരിക്കുന്ന ഭഗവാനാണെന്ന് ജനങ്ങള്‍ കരുതുന്നു. ക്ഷേത്രത്തിലുള്ള മരത്തിന്‍റെ ചില്ലയില്‍ എഴുതിയിടുന്ന പരാതികള്‍ പരിഹരിക്കാനായി മുഖംമൂടിയിട്ട വിക്രത്തിന്റെ കഥാപാത്രം എത്തുന്നു(ശങ്കറിന്റെ അന്നിയനില്‍ കണ്ടതുതന്നെ, ഓര്‍മ്മവേണം ... ഓര്‍മ ) .അഴിമതിക്കെതിരെ ശക്തമായി പൊരുതുന്ന സത്യസന്ധനായ സിബിഐ ഓഫീസറാണ് കന്തസാമി (അതേ വിക്രത്തിന്റെ മറ്റൊരു വേഷംകെട്ട് ..!).
പണക്കാര്‍ മറച്ച് വച്ചിരിക്കുന്ന ‘ബ്ലാക്ക് മണി’ വേട്ടയാടിപ്പിടിച്ച് പുറത്തുകൊണ്ടുവന്നാല്‍ ഇന്ത്യ വന്‍ സാമ്പത്തികശക്തിയായി മാറുമെന്നും ഇന്ത്യയിലെ പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്നും കന്തസാമി ഉറച്ച് വിശ്വസിക്കുന്നു(തന്നെ,തന്നെ... ശങ്കറിന്റെ ശിവാജിയില്‍ കണ്ടതുതന്നെ... ).
സമൂഹത്തില്‍ മാന്യനായി അഭിനയിക്കുകയും എന്നാല്‍ കള്ളപ്പണം ഉണ്ടാക്കുകയും ചെയ്യുന്ന പള്ളൂര്‍ പരമജ്യോതി പൊന്നുസ്വാമി (ആശിഷ് വിദ്യാര്‍ത്ഥി) എന്ന ക്രിമിനലിന്റെ കള്ളത്തരങ്ങള്‍ കന്തസാമി പുറത്തുകൊണ്ടുവരുന്നു .ഇതിനു കന്തസാമിയോട് പ്രതികാരം ചെയ്യാനായി പൊന്നുസ്വാമിയുടെ ഏക മകള്‍ സുബ്ബലക്ഷ്മി (ശ്രേയ ശരണ്‍) ഒരുങ്ങുന്നു, അതിനായി അവള്‍ കന്തസാമിയെ പ്രണയിക്കുന്നതായി അഭിനയിക്കുന്നു(ഒരായിരം ഇന്ത്യന്‍ സിനിമയില്‍ കണ്ടു മടുത്തു അറപ്പുതോന്നുന്ന ആവര്‍ത്തനം..! ) .അതേ ഇതാണ് കന്തസാമി എന്ന സിനിമയുടെ ഇതിവൃത്തം ,ഇതിനിടയില്‍ കുറെ മസാല പാട്ടുകള്‍ ,രജനികാന്ത് മോഡല്‍ ആക്ഷന്‍ രംഗങ്ങള്‍.അവസാനം പ്രതികാരം ചെയ്യാന്‍ വന്ന നായിക നായകനൊപ്പം പാട്ടുംപാടി പോകുന്നതോടെ 3 മണിക്കൂര്‍ നീളമുള്ള മഹാസംഭവത്തിനു തിരശീല വീഴുന്നു.
ഇതാണ് രണ്ടു വര്‍ഷമായി ഇപ്പൊ വരും, ഇപ്പൊ വരും എന്ന് പറഞ്ഞു നമ്മളെ പേടിപിച്ചുകൊണ്ടിരുന്ന 'കന്തസാമി '.പണം ഒരുപാടു മുടക്കിയതുകൊണ്ട് ഓരോ ഷോട്ടും അത്യാടംഭരമായി ചിത്രീകരിചിട്ടുണ്ട് , 50 രൂപ മുടക്കിയാല്‍ ശ്രേയയുടെ തുടവടയഴകും,പിന്നെ കുറച്ചു സീനറികളും കണ്ടു തൃപ്തിയടയാം.
അവസാനമായി ഒന്നുകൂടി..... കാണണമെന്നു അത്ര നിര്‍ബന്തമുള്ളവര്‍ ശങ്കറിന്റെ അന്നിയന്‍ ,ശിവാജി എന്നി സിനിമയുടെ c.d എടുത്തു ഒന്ന് കണ്ടു നോക്കുക ......
4 അഭിപ്രായങ്ങള്‍:
സ്വന്തമായി ഉണ്ടാക്കിയെടുത്ത് റോക്കറ്റ്/റോബോട്ട് പോലൊരു കുന്ത്രാണ്ടത്തില്‍ കയറി ഒരു ചങ്ങാതി പറക്കുന്നതും പടവെട്ടുന്നതുമൊക്കെ ഇംഗ്ലീഷ് സിനിമേല്‍ ഇയിടെ നമ്മള്‍ കണ്ടിട്ടുണ്ട്. വിക്രത്തിന്‍റെ അഭിനയ ശേഷി വെട്ടിത്തിളങ്ങുന്നത് ഇത്തരം പടങ്ങളിലല്ല. വെറുതെ കണ്ട് രസിക്കാന്‍ ഇത് മതി.
തമിഴ് സിനിമാലോകത്ത് എന്തോ ഭയങ്കരമായ മാറ്റങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ അതറിയാൻ ഇമ്മാതിരി പേട്ടു സിനിമകൾ കണ്ടാൽ പോര.
അണ്ണാ കന്ദസാമി വിവരണം തകര്‍ത്തു ..ആശംസകള്‍..
ചെറിയ ഒരു പ്രതീക്ഷ ഒണ്ടായിരുന്നു..അതും പൊയി കിട്ടി..ഭായ് പറഞ്ഞതു വിശ്വസിക്കുന്നു.തീരുമാനിച്ചു..ഇനി കാണാന്നുന്നില്ലാന്ന്...ആ കാശു ലാഭം !!!നന്ദി!!
Post a Comment
ഇതിനെപറ്റി നിങ്ങളെന്തു പറയുന്നു ..............?