ഭ്രമരം (റിവ്യൂ)
വളരെയൊന്നും പ്രതീക്ഷിക്കാതെയാണ് ഭ്രമരം കാണാനിറങ്ങിയത് .കാരണം കാഴ്ചയും തന്മാത്രയും
ചെയ്ത ബ്ലെസി അവസാനം ചെയ്ത പളുങ്കും,കല്കുട്ട ന്യൂസും തന്ന അനുഭവം തന്നെ.പക്ഷെ ബ്ലെസ്സിയെന്ന സംവിധായകന്‍ മലയാളത്തില്‍ ഇന്നെടുതുപറയാന്‍ കഴിയുന്ന വേറിട്ട ഒരു പേര് തന്നെയെന്ന്
തെളിയിക്കുന്നതായിരുന്നു ഭ്രമരം .എന്നുവെച്ചു ഭ്രമരം കുറ്റവും,കുറവും ഒന്നുമില്ലാത്ത ഒരു ടോട്ടല്‍ സിനിമയാണെന്നല്ല. തട്ടുപൊളിപ്പന്‍ സിനിമാക്കാഴ്ച്ക്കള്‍ക്കിടയില്പെട്ടു നട്ടം തിരിയുന്ന മലയാളി പ്രേക്ഷകനെ സംബതിച്ചു ഭ്രമരം ഒരു കുളിര്‍കാറ്റുതന്നെ ആണ് ,തീര്‍ച്ചയായും.
രണ്ടുവരിയില്‍ പറഞ്ഞുതീര്‍ക്കാവുന്ന ഒരു കഥയാണ് ഭ്രമരം.പക്ഷെ ആ രണ്ടു വരിയില്‍ നിന്ന് മനോഹരമായ ഒരു ചലച്ചിത്രകാവ്യം ചമചിരികുന്നു സംവിധായകന്‍ .ബ്ലെസി അവകാശപെടുന്നതുപോലെ ഭ്രമരം മലയാളത്തിലെ ആദ്യത്തെ 'റോഡ് ' മൂവി ആണ് .വളരെ കുറച്ചു കഥാപാത്രങ്ങള്‍ മാത്രമെ ഈ സിനിമയില്‍ ഉള്ളു ,മോഹന്‍ലാലിടെ കഥാപാത്രം നടത്തുന്ന ഒരു യാത്രയില്‍ തുടങ്ങി യാത്രയില്‍ തന്നെ കഥ അവസാനിക്കുന്നു.
ഈ സിനിമയുടെ എറ്റവും വലിയ പ്ലസ് എന്നുപറയാവുന്നത് മോഹന്‍ലാലിന്റെ അഭിനയം തന്നെയാണ് . ഒരുപാടു നാളുകള്‍ക്കുശഷം മോഹന്‍ലാലിനു കിട്ടുന്ന നല്ലൊരു വേഷമാണ് ഇതിലെ ശിവന്‍കുട്ടി എന്ന കഥാപാത്രം. ഈ മനുഷ്യന്‍ എങ്ങനെ അഭിനയത്തിന്റെ ഒരു പാഠപുസ്തകമാവുന്നു എന്ന് വീണ്ടും തെളിയിക്കുന്ന ഒരു സിനിമ.കാഴ്ചയില്‍ നിന്ന് ഭ്രമരതിലെത്തുമ്പോള്‍ ബ്ലെസി എന്ന സംവിധായകന്‍ കുടുതല്‍ കൈയടക്കം കാണിക്കുന്നു.പക്ഷെ ഒരു തിരകതക്രിതെന്ന നിലയില്‍ വളര്‍ച്ച പുറകൊട്ടല്ലെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.മറ്റൊരു എടുത്തുപറയേണ്ട പ്രതകത ഈ സിനിമയുടെ ക്യാമറ ചാലിപ്പിചിരികുന്ന അജയന്‍ വിന്സിന്റിനെയാണ് ,മലയാള സിനിമയ്ക് തീര്‍ച്ചയായും അജയനില്‍ നിന്നും ഇനിയും ഒരുപാടു നല്ല വര്‍ക്കുകള്‍ പ്രതീക്ഷിക്കാം .അതുപോലെ അലക്സ് എന്ന കഥാപാത്രത്തെ അവതരിപിച്ച മുരളി കൃഷ്ണന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ് .
ഭ്രാമാരതിന്റെ പ്രധാനപെട്ട കുറവുകളിലോന്നു തിരക്കഥതന്നെയാണ് .ബ്ലെസി ഒരു രക്കഥാകൃത്തെന്ന നിലയില്‍ വേണ്ടത്ര ശോഭിച്ചോ എന്നൊരു സംശയം,ചിലയിടങ്ങളില്‍ സിനിമ വല്ലാതെ ഇഴയുന്നുണ്ട് .പിന്നെ ചിത്രത്തിലെ കാസ്റ്റിംഗ് ആണ് എടുത്തു പറയേണ്ട മറ്റൊരു പോരായ്മ.എന്തിനുവണ്ടിയാണ് കൊട്ടിഘോഴിച്ചു ഭുമികയെ ഈ സിനിമയിലേക്ക് കൊണ്ടുവന്നത് .
ഉണ്ണി എന്ന കഥാപാത്രത്തെ അവതരിപിച്ച സുരേഷ് മേനോന്‍,മോഹന്‍ലാലിന്റെ
മകളായി വന്ന കുട്ടി,കെ.പി.എ.സി ലളിത എന്നിവര്‍ നിരാശപ്പെടുത്തി .
എന്തുതന്നെയായാലും ഭ്രമരം കണ്ടിരിക്കാവുന്ന ഒരു ഫിലിം തന്നെ ആണ് .കാരണം ഈ സിനിമ കണ്ടിറങ്ങിയാലും എവിടെയൊക്കയോ നമ്മളെ നൊമ്പരപെടുത്തുന്നു.ഇന്ന് എത്ര ചിത്രങ്ങള്‍ക്ക് അതിനു കഴിയുന്നു എന്ന് കൂടി ഓര്‍ക്കുമ്പോള്‍ ഭ്രമരം നഷ്ടപ്പെടുത്തേണ്ട സിനിമയല്ലെന്ന് നമുക്ക് മനസ്സിലാവുന്നു. പ്രതികാരത്തിന്റെ അഗ്നിയില്‍ ചാലിച്ചെടുത്ത വികാരനിര്‍ഭരമായ ഈ സിനിമ മിസ് ചെയ്യാതിരിക്കുക...

2 അഭിപ്രായങ്ങള്‍:
കച്ചവടസിനിമയും 'അവാര്‍ഡ്‌സിനിമ(!!!)യും' വരയുടെ അപ്പുറത്തും ഇപ്പുറത്തുമായി കാണണമെന്നുള്ള ശാഠ്യം ഒന്ന് കൂടിബലപ്പെടുത്താന്‍ ഭ്രമരത്തിന്റെ ചേരുവകളില്‍ ബ്ലെസ്സി ചെയ്ത ഒത്തുതീര്‍പ്പുകള്‍ കാരണമാക്കി.
ഭൂമികയെ കെട്ടിയെഴുന്നള്ളിച്ചത്, അനവസരത്തിലുള്ള വൈകാരികത ("വെറുതേ കരയിക്കാനുള്ള" പരാജയപ്പെട്ട ശ്രമം)...
വിട്ടുവീഴ്ചകള്‍ക്കു തയ്യാറാവതിരുന്നെങ്കില്‍ ഭ്രമരം അതിഗംഭീരമാകുമായിരുന്നു...
ഭ്രമരം ഒന്നു കാണണം...കണ്ടിട്ടുപറയാം
പിന്നെ അക്ഷരത്തെറ്റുകള്‍ വളരെയധികമുണ്ട് അത് വായനയുടെ സുഖം കളയുന്നു ശ്രദ്ധിയ്ക്കുമല്ലോ.?
Post a Comment
ഇതിനെപറ്റി നിങ്ങളെന്തു പറയുന്നു ..............?