Wednesday, July 1, 2009

ഭ്രൂണഹത്യ

ചന്നം പിന്നം പെയ്യുന്ന മഴ,
വരാന്തയില്‍ അങ്ങിങ്ങു ചില രോഗികളും അവരുടെ ബന്ധുക്കളും മാത്രം.
വിളറിയ മുഖത്തോടെ ആ യുവതി ഡോക്ടറുടെ മുറിയിലേക്ക് പ്രവേശിച്ചു.
നിരാശ നിഴലിക്കുന്ന കണ്ണുകള്‍, അവരാകെ അസ്വസ്ഥയായിരുന്നു.
ഇരിക്കൂ, മനസ്സിലെ ആലസ്യം മുഖത്ത് കാണിക്കാതെ ഡോക്ടര്‍ പറഞ്ഞു.
ഡോക്ടര്‍, ഞാനാകെ വിഷമത്തിലാണ്. അത് എങ്ങിനെ പറയണമെന്ന് എനിക്കറിയില്ല.
എന്തു പറ്റി? ആകാംക്ഷയോടെ ഡോക്ടര്‍ ചോദിച്ചു.
ഡോക്ടര്‍, ഞാന്‍ വീണ്ടും.. ഗര്‍ഭിണിയായിരിക്കുന്നു.
ഓ.. അതില്‍ സന്തോഷിക്കുകയല്ലെ വേണ്ടത് . ഒരു പുന്ചിരിയോടെ ഡോക്ടര്‍ പറഞ്ഞു
അതല്ല ഡോക്ടര്‍..
എന്റെ ആദ്യത്തെ കുഞ്ഞിനു ഒരു വയസ്സുപോലും തികഞ്ഞിട്ടില്ല.
അതിനെന്താ? ഡോക്ടര്‍ ആശ്ചര്യം പൂണ്ടു.
അതിന് മുന്പേ മറ്റൊരു കുഞ്ഞു കൂടി..
ആ യുവതിയുടെ വാക്കുകള്‍ക്കു പതിവിലേറെ തിടുക്കമുണ്ടായിരുന്നു.
ഉടനെ ഒരു പ്രസവം ഞാന്‍ ആഗ്രഹിക്കുന്നില്ല, ഡോക്ടര്‍.
അല്‍പ സമയം ഡോക്ടര്‍ ചിന്തയിലാണ്ടു.
ആ യുവതി ഡോക്ടറുടെ മറുപടിക്കായി കാത് കൂര്‍പ്പിച്ചു.
നിശബ്തത മുറിച്ചു കൊണ്ടു ഡോക്ടര്‍ പറഞ്ഞു, നിങ്ങളുടെ പരിപൂര്‍ണ സഹകരണമുണ്ടെങ്കില്‍ നമുക്കൊരു കാര്യം ചെയ്യാം. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിനെ നശിപ്പിക്കുന്നത് ഒരു പക്ഷെ അത് മാതാവിനും ഇനിയുണ്ടാവാനിടയു്ള കുഞ്ഞുങ്ങളെയും ദോഷമായി ബാധിക്കും. അതിനാല്‍ നമുക്കു ആദ്യത്തെ കുഞ്ഞിനെയങ്ങ് കൊന്നു കളയാം. ഡോക്ടര്‍ മുഖമുയര്‍ത്തി ആ സ്ത്രിയെ നോക്കി.
അവളുടെ മുഖം വിളറി വെളുത്തു, കോപം കൊണ്ടു അവള്‍ വിറക്കുന്നുണ്ടായരുന്നു താങ്കള്‍ക്കെന്താ ഭ്രാന്ത് പിടിച്ചോ ? അവള്‍ ഇരിപ്പിടത്തില്‍ നിന്നും ചാടിയെഴുന്നേറ്റു
എന്റെ കുഞ്ഞിനെ കൊല്ലണം എന്ന് പറയാന്‍ താങ്കള്‍ക്കെങ്ങന മനസ്സു വന്നു?
ശാന്തതയോടെ ഡോക്ടര്‍ പറഞ്ഞു, സഹോദരി, ഏത് കുഞ്ഞിനെ നശിപ്പിച്ചാലും അത് പാപം തന്നെയാണ് എന്ന് ആദ്യം മനസ്സിലാക്കുക.
പിന്നെ ഒരു നിമിഷം പോലും ആ യുവതി അവിടെ നിന്നില്ല.....

1 അഭിപ്രായങ്ങള്‍:

Irshad August 18, 2009 at 6:30 PM  

നല്ല കഥ. ഗുണപാടവും.

ഇതു ഒരു പി.ഡി.എഫ് ആയി വായിച്ചതു ഓര്‍ക്കുന്നു.

ആശംസകള്‍

Post a Comment

ഇതിനെപറ്റി നിങ്ങളെന്തു പറയുന്നു ..............?

  © All Rights Reserved by സ്വതന്ത്രന്‍at swathathran.blogspot.com 2009

Back to TOP