സ്വാതന്ത്ര്യ ദിനം
"സ്വാതന്ത്ര്യം തന്നെ അമൃതം ,സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്രം മാനികള്‍ക്കു മ്യതിയെക്കാള്‍ ഭയാനകം......"
സ്വാതന്ത്ര്യത്തിന്റെ 63 വര്‍ഷങ്ങള്‍ നമുക്ക് മുന്നിലൂടെ കടന്നുപോയി.പാരതന്ത്രം മാനികള്‍ക്കു മ്യതിയെക്കാള്‍ ഭയാനകം......"
മുഴങ്ങുമ്പോള്‍ ലോകം ഉറങ്ങിക്കിടക്കവേ നമ്മള്‍ ജീവിതത്തിലേക്ക്
പിച്ചവെച്ച് നടന്നു തുടങ്ങുകയായിരുന്നു .മഹത്തായ ഒരു സംസ്കൃതി
നൂറ്റാണ്ട് നീണ്ട വിദേശാധിപത്യത്തില്‍ നിന്ന് മോചനം നേടിയത്
ആയിരക്കണക്കിന് ധീര ദേശാഭിമാനികളുടെ ത്യാഗത്തിന്റെയും,
സഹനത്തിന്റെയും,ഐതിഹാസികമായ പോരാട്ടങ്ങളുടെയും
ഫലമായാണ് .
സ്വാതന്ത്ര്യം എന്നത് നമ്മുടെ പൂര്‍വ്വികര്‍ അവരുടെ ജീവന്‍
കൊടുത്ത് പൊരുതി നേടി നമ്മളെ എല്‍പിച്ച സ്വത്താണ്.
അവര്‍ നേടിത്തന്ന ആ സ്വത്തിന്റെ കാവലാളുകളാണ് നമ്മള്‍.
ഒരു പോറല്‍ പോലും എല്ക്കാതെ കൂടുതല്‍ വീര്യത്തോടെ
വളര്‍ന്നു വരുന്ന തലമുറയ്ക്ക് കൈമാറേണ്ട പൈതൃകം.
വാലന്റൈന്‍സ് ഡേയും ,ന്യൂ ഇയറും എല്ലാം ഒരാഘോഷമാക്കി
സ്വാതന്ത്ര്യമെന്ന ഉദാത്ത ലക്‍ഷ്യത്തിനായി ജീവിതം നല്‍കിയ
മഹാരഥന്‍മാര്‍ക്ക് മുന്നില്‍ ശിരസ്സ് നമിച്ചുകൊണ്ട്
നമുക്കൊരുമിച്ച് പാടാം.........
ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍
കേവലമൊരു പിടി മണ്ണല്ല
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ
ജന്മഗൃഹമല്ലോ (ഭാരതമെന്നാല്‍ ......)
വിരുന്നു വന്നവര്‍ ഭരണം പറ്റി മുടിഞ്ഞു പണ്ടീ വീടാകെ
വീടു പുതുക്കിപ്പണിയും വരെയും വിശ്രമമില്ലിനിമേല്‍
വീടു പുതുക്കിപ്പണിയും വരെയും വിശ്രമമില്ലിനിമേല്‍
തുടങ്ങി വച്ചു നാമൊരു കര്‍മ്മം തുഷ്ടി തുളുമ്പും ജീവിത ധര്‍മ്മം
സ്വതന്ത്ര ഭാരത വിശാല ഹര്‍മ്മ്യം സുന്ദരമാക്കും നവകര്‍മ്മം
സ്വതന്ത്ര ഭാരത വിശാല ഹര്‍മ്മ്യം സുന്ദരമാക്കും നവകര്‍മ്മം (ഭാരതമെന്നാല്‍ ..)
ഗ്രാമം തോറും നമ്മുടെ പാദം ക്ഷേമം വിതറി നടക്കട്ടെ
കൂരകള്‍ തോറും നമ്മുടെ കൈത്തിരി കൂരിരുള്‍ കീറി മുറിക്കട്ടെ
അടി പതറാതെ ജനകോടികള്‍ പുതു പുലരിയിലേക്കു കുതിക്കട്ടേ
അലസതയരുതേ നമ്മുടെ ലക്ഷ്യം അരികെ അരികെ അരികെ..
അലസതയരുതേ നമ്മുടെ ലക്ഷ്യം അരികെ അരികെ അരികെ (ഭാരതമെന്നാല്‍..)