മാവോയിസ്റ്റുകള്‍ തീവ്രവാദികളല്ലേ ?????
ഇതെഴുതാനിരിക്കുമ്പോള്‍ എന്‍റെ ചെവിതുളച്ചു കടന്നുവരുന്ന
ശബ്ദവീചികള്‍ അപകടങ്ങളും ,ദുരിതങ്ങളും ,മരണവുമെല്ലാം
ഒരാഘോഷമാക്കി വിളമ്പുന്ന ഇന്ത്യന്‍ വിഷ്വല്‍ മീഡിയയുടെ
തണുത്തുറഞ്ഞ സ്റ്റുഡിയോകളിലിരുന്നു അന്യോന്യം കടിപിടികൂടുന്ന
രാഷ്ട്രിയ പേപ്പട്ടികളുടെ വൃത്തികെട്ട ദുരയുടെ കുരയാണ്.ഈ
ഉച്ചത്തിലുള്ള കുരകള്‍ ഇന്ന് പശ്ചിമ ബംഗാളില്‍ നഷ്ട്ടപെട്ട
80 ഓളം ജീവനുകളുടെ ഓര്‍മ നമ്മില്‍ നിന്ന് മായ്ച്ചു കളയാന്‍
അവര്‍ ഒന്ന് രണ്ടു ദിവസം തുടര്‍ന്നുകൊണ്ടേയിരിക്കും .
തീര്‍ന്നു ,അതോടെ ഈ സംഭവം നമ്മുടെ മനസ്സിന്‍റെ എതോ
ഒരു കോണിലേക്ക് ഒതുക്കപെടും .മരിച്ചവര്‍ നമ്മുടെ ആരുമല്ലല്ലോ .
ജീവിതം മുഴുവന്‍ നഷ്ട്ടപെട്ട മകനെ/മകളെ ,അച്ഛനെ /അമ്മയെ ,ഒരു കോണിലേക്ക് ഒതുക്കപെടും .മരിച്ചവര്‍ നമ്മുടെ ആരുമല്ലല്ലോ .
ഭാര്യയെ/ഭര്‍ത്താവിനെ ,അനുജനെ /അനുജത്തിയെ ഓര്‍ത്തു
കരഞ്ഞുതീര്‍ക്കാന്‍ കൂടപ്പിറപ്പുകള്‍ മാത്രം .നമ്മുക്ക് വീണ്ടും മറ്റൊരു
ദുരന്തത്തിന്റെ ദ്രിക്സാക്ഷി വിവരണതിനായി കാത്തിരിക്കാം .
ഈ വര്‍ഷം മൂന്നാമത്തെ വലിയ മാവോവാദി ആക്രമണമാണിത് .
200 ഓളം പൌരന്‍മാരുടെ ജീവന്‍ പോട്ടിതെറിപ്പിച്ചുകൊണ്ട് ,ഒരു രാഷ്ട്രത്തിന്റെ ആത്മാഭിമാനത്തില്‍ (അങ്ങനെയോന്നുണ്ടെങ്കില്‍ !!!!)
കാര്‍ക്കിച്ചുതുപ്പികൊണ്ടു നമ്മുടെ രാജ്യത്തിനകതിരുന്നുകൊണ്ട്
ഈ നായിന്റെ മക്കള്‍ (നായകള്‍ ഷമിക്കുക !!!) ആഹ്ലാദത്തിന്റെ
മരണനൃത്തം ചവിട്ടുകയാണ്.
എന്ത് വളിച്ചുനാറിയ പ്രത്യയശാസ്ത്രത്തിന്റെയോ,തീവ്രവാദത്തിന്റെ
വൃത്തികെട്ട രാഷ്ട്രിയതിന്റെയോ പേരുപറഞ്ഞു ന്യായികരിക്കാന്‍
ശ്രമിച്ചാലും നിരപരാധികളുടെ ജീവനെടുക്കുന്ന ഈ ജന്തുക്കളെ
അടിച്ചമര്‍ത്തുക തന്നെ വേണം .വിഷ ബീജം പരത്താന്‍ ഒരെണ്ണം
പോലും അവശേഷിക്കാതെ കൊന്നുതള്ളണം ഈ പേപ്പട്ടികളെ.
ഹാ .....ഹാ .........ഹാ .ആആആ.മലര്‍ പോടിക്കാരന്ടെ
ദിവാസ്വപ്നങ്ങള്‍ ......ഹാ ....ഹാ ....ഹാ .
ഇത് ഇന്ത്യയാണ് മകനെ ഇന്ത്യ ,നമ്മള്‍ ഇന്ത്യക്കാരും .
ഇനി ഇതിനുള്ള നമ്മുടെ മുന്‍കൂട്ടി എഴുതി തയ്യാറാക്കിയ
തിരനാടകത്തിലെ റോളുകള്‍ അവതരിപ്പിച്ചുകൊണ്ട് രാഷ്ട്രിയ
നടന്മാര്‍/നടിമാരും വരും .പ്രധാനമന്ത്രി ഞെട്ടും,സോണിയ ഗാന്ധി
ദുഖം രേഖപെടുത്തും,അഭ്യന്തര മന്ത്രി മാവോവാദികളെ കണ്ണുരുട്ടി
പേടിപ്പിക്കും,പ്രതിപക്ഷ നേതാവ് സര്‍ക്കാരിന്റെ രാജി ആവശ്യപെടും,
ലോക രാഷ്ട്രങ്ങള്‍ സംഭവത്തില്‍ അഗാധമായ വ്യസനം പങ്കുവെക്കും.
അതോടുകൂടി മാവോ നാറികള്‍ ഒരാഴ്ച്ചത്തേക്ക് പനിപിടിച്ച് കിടക്കും.
ഒരു നാണംകെട്ട രാഷ്ട്രത്തില്‍ ,നാണംകെട്ട ഭരണകൂടത്തിനു കീഴില്‍
കഴിയേണ്ടി വരുന്ന ഓരോ നാണംകെട്ട പൌരനും
(ഇതെഴുതുന്നയാളുള്‍പ്പടെ) അനുഭവിക്കേണ്ട കാര്യങ്ങളാണിതെല്ലാം.
കാരണം ഒരു സമൂഹം അര്‍ഹിക്കുന്ന ഭരണകൂടമെ അവര്‍ക്ക്
ലഭിക്കൂ എന്നുള്ളതുകൊണ്ട് .
എന്തുകൊണ്ടാണ് ഇങ്ങനെ തുടര്‍ച്ചയായ ആക്രമണങ്ങള്‍
ഭാരതത്തില്‍ മാത്രം ഒരു നിരന്തരപ്രക്രിയയായി തുടരുന്നത് .
കാരണം ഒന്നുമാത്രമാണ് ,ശക്തമായി തിരിച്ചടി കൊടുക്കാതെ
അഹിംസയെന്ന ഷണ്ടത്ത്വവും ഉല്ഘോഷിച്ചു, ആസനത്തില്‍
മുളച്ച അഹിംസയെന്ന മഹത്വം നമ്മുടെ മാത്രം സ്വന്തമായതുകൊണ്ട് .
എത്രയെത്ര ആക്രമണങ്ങളും ,പ്രകോപനങ്ങളും ഉണ്ടായാലും
വെറും വാഗ്ധൊരണികള്‍ മാത്രം മുഴക്കി മാളത്തിലോളിക്കുന്ന
ആണും ,പെണ്ണും കെട്ട ഒരു ജനതയായി നമ്മള്‍ മാറിയതെങ്ങനെയാണ് .
അതിനും കാരണം ഒന്നുമാത്രം .സ്വതന്ത്രം പോരാടി നേടുന്നതിനു പകരം
ഇരന്നു വാങ്ങിയ ഒരു തലമുറയുടെ (നേതാജി ,ആസാദ്,ഭഗത് സിംഗ്,
മറ്റുധീര ദേശാഭിമാനികള്‍ ഷമിക്കുക ) ജീനുകള്‍ ഇന്നും നമ്മളില്‍
അവശേഷിക്കുന്നതുകൊണ്ട് .
മരണപ്പെട്ടവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നേര്‍ന്നുകൊണ്ടും,
അവരുടെ കുടുംബാങ്ങങ്ങളുടെ ദുഖത്തില്‍ അതിയായ ഹൃദയ
വേദന രേഖപെടുത്തികൊണ്ടും നിര്‍ത്തുന്നു.
മഹാത്മാ ഗാന്ധി കീ ജയ് ....................