Thursday, September 9, 2010

ശിക്കാര്‍



സംവിധാനം : പദ്മകുമാര്‍
നിര്‍മാണം :കെ.കെ രാജഗോപാല്‍
കഥ ,തിരക്കഥ,സംഭാഷണം : ടി .സ് സുരേഷ് ബാബു
ഛായാഗ്രഹണം : മനോജ്‌ പിള്ള
കലാസംവിധാനം : മനു ജഗത്
ഗാനങ്ങള്‍ : ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം :എം .ജയചന്ദ്രന്‍
സംഘട്ടനം : ത്യാഗരാജന്‍
വിതരണം :മാക്സ് ലാബ്

അഭിനേതാക്കള്‍ :
മോഹന്‍ലാല്‍ ,കലാഭവന്‍ മണി ,ജഗതി, കൈലാഷ് ,
സമുദ്രകനി
,ലാലു അലക്സ്‌ ,തലൈവാസല്‍ വിജയ്‌ ,
സ്നേഹ ,അനന്യ ,മൈഥിലി ,ലക്ഷ്മി ഗോപാലസ്വാമി ......

വാണിംഗ്
സുരാജ് വെഞ്ഞാറമൂട് സിനിമയില്‍ ഉണ്ട് .
സലിം കുമാര്‍ ഇല്ല .

കഥ

ചിറ്റാഴം എന്ന ഈറ്റവെട്ടു ഗ്രാമത്തില്‍ വര്‍ഷത്തില്‍ 6 മാസം
നീണ്ടുനില്‍ക്കുന്ന ഈറ്റവെട്ടു സീസണില്‍ ലോറി ഡ്രൈവറായി
വന്ന ആളാണ് ബലരാമന്‍ (മോഹന്‍ലാല്‍ ).ബലരാമന്
എന്‍ട്രന്‍സിനു
പ്രിപ്പയര്‍ ചെയ്യുന്ന ഒരു മകളുണ്ട് (അനന്യ).
ബലരാമന്റെ സഹായിയാണ് മണിയപ്പന്‍ (കലാഭവന്‍ മണി ).
6 മാസത്തെ സീസണില്‍ ചിറ്റാഴം ഒരു ടൌണ്‍ഷിപ്പായി മാറും .
കച്ചവടക്കാരും
,ഈറ്റ വെട്ട് തൊഴിലാളികളും എല്ലാം ചിറ്റാഴത്തു
വന്നുചേരും .ലരാമന് ചുറ്റും ഒരു ദുരൂഹതയുണ്ട്.ഭീതിയുടെ
ഒരു നിഴല്‍ അയാളെ പിന്തുടരുന്നു.
ആന്ദ്ര പ്രദേശ് പോലീസില്‍
കോണ്‍സ്റ്റബിള്‍ ആയിരുന്ന അയാള്‍ 15 വര്‍ഷം മുന്നേ അത്
രാജി
വെച്ച് മകളെയും കൊണ്ട് പല പല നാടുകള്‍ അലയുകയാണ് .
ഒടുവിലാണ്
ചിറ്റാഴത്ത് എത്തിചേരുന്നത്‌ .

ഒരുനാള്‍ അയാളെ തേടി സുലൈമാന്‍ റാവുത്തര്‍ (തലൈ വാസല്‍
വിജയ്‌) എന്ന പഴയ ഒരു സുഹൃത്ത്‌ വന്നെത്തുന്നു.ബലരാമന്റെ
കൂടെ കോണ്‍സ്റ്റബിള്‍ ആയി ജോലി ചെയ്ത ആളാണ് റാവുത്തര്‍ .
അയാള്‍ ബലരാമനോട് ഞെട്ടിപ്പിക്കുന്ന ഒരു കാര്യം പറയുന്നു .
അവരുടെ കൂടെ ഒരു ഓപ്പറേഷനില്‍ പങ്കെടുത്ത മറ്റു മൂന്നുപേര്‍,
അവരുടെ കുടുംബാംഗങ്ങള്‍ എല്ലാം ദുരൂഹ സാഹചര്യത്തില്‍
കൊല്ലപെട്ടു എന്ന്‌.ബലരാമനോടു സൂക്ഷിക്കണമെന്ന് പറഞ്ഞ്
റാവുത്തര്‍ തിരിച്ചു പോകുന്നു .

അനന്യ (സിനിമയിലെ പേര് മറന്നു പോയി ) മനു (കൈലാഷ് )
എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലാണെന്ന്
മനസ്സിലാക്കുന്ന ബലരാമന്‍ മനു ഒരു അനാഥന്‍ ആണെന്ന്
മനസ്സിലാക്കുമ്പോള്‍ അതിനെ എതിര്‍ക്കുന്നു .ഇനി അല്‍പ്പം
ഫ്ലാഷ്ബാക്ക് .ബലരാമന്‍ ഉള്‍പെടുന്ന പോലീസ് സംഘം
തെലുങ്കാനയിലെ ഒരു നക്സല്‍ നേതാവിനെ അബ്ദുള്ള
(സമുദ്രകനി ) ഓപ്പറേഷനില്‍ കോല്ലുന്നു.അയാളുടെ
ഭാര്യ രുഗ്മിണി (ലക്ഷ്മി ഗോപാലസ്വാമി ) തങ്ങളുടെ മകന്‍
നിങ്ങളോട് പകരം ചോദിക്കും എന്ന് പറഞ്ഞു ബലരാമന്റെ
വീട്ടില്‍ വെച്ച് സ്വയം വെടിവെച്ചു മരിക്കുന്നു .ബലരാമന്റെ
ഭാര്യയെ (സ്നേഹ ) ഹൈദരാബാദില്‍ വെച്ച് നക്സലുകള്‍
കോല്ലുന്നു .മനു അവരുടെ മകനാണെന്നും അയാള്‍ പകരം
വീട്ടാന്‍ വന്നതാണെന്നും ബലരാമന്‍ വിശ്യസിക്കുന്നു .
പിന്നീടു
കൊടൈക്കനാലിലെ കുപ്രസിദ്ധമായഡെവിള്‍സ്
കിച്ചണി
ല്‍
വെച്ചുള്ള ക്ലൈമാക്സ്‌ ......ശുഭം ....

ആകെമൊത്തം

2.30 മണിക്കൂര്‍ ദൈര്‍ഘ്യം . നാല് പാട്ടുകള്‍ ,ഇന്റെര്‍വല്‍
മുന്‍പ് രണ്ട് .ശേഷം രണ്ട് (ഒരു തെലുങ്ക് പാട്ട് ഉള്‍പ്പടെ ).
സിനിമ
പലയിടങ്ങളിലും വല്ലാതെ ഇഴയുന്നു .ഒരു വലിയ
താരനിര തന്നെ ഉണ്ടെങ്കിലും ഓര്‍ത്തിരിക്കാന്‍ പറ്റിയ
അഭിനയ
മുഹൂര്‍ത്തങ്ങള്‍ കുറവ് .തമ്മില്‍ ഭേദം ജഗതിയുടെ
(മത്തായി പിള്ള ) എന്നാ കഥാപാത്രം .രാത്രി ചിത്രീകരിക്കുന്നതില്‍
മനോജ്‌
പിള്ളക്ക് എന്തോ പോരായ്മയുണ്ടെന്നു തോന്നുന്നു .
"താണ്ടവത്തിന്റെ " ഹാങ്ങ്‌ ഓവര്‍ മാറാത്ത സുരേഷ് ബാബുവിന്റെ
ചില
വള്‍ഗര്‍ തമാശകള്‍ സുരാജിന്റെ അഭിനയത്തിന് മാറ്റുകൂട്ടുന്നു .
ഫാന്‍സ്‌
അസോസിയേഷന്‍ കുട്ടികുരങ്ങന്മാര്‍ക്ക് വേണ്ടി
സാധാരണക്കാരനായ
നായകന്റെ ചില ലാര്‍ജര്‍ താന്‍ ലൈഫ്
ഡയലോഗുകള്‍
(ഇന്‍ട്രോഷന്‍ ഫൈറ്റ് ഉള്‍പ്പടെ).

ചില സംശയങ്ങള്‍

1. ഒരു കൌമാരകാരിയുടെ/കാരന്റെ അച്ഛന്‍ ആകാന്‍ മാത്രം
വളര്‍ച്ച
എത്തിയില്ലേ നമ്മുടെ താരരാജാക്കന്മ്മാര്‍ .
(അനന്യ ബലരാമന്റെ ചേട്ടന്റെ മകളാണ് ).
2. ബലരാമനെ കാണുമ്പോളെല്ലാം പേടിച്ചു വിറച്ചു
നില്‍ക്കുന്ന
മത്തായി പിള്ളയുടെ കഥാപാത്രത്തിന്റെ
പേടിയുടെ കാരണം സംവിധായകന്‍ എവിടെയും
പറയുന്നില്ല (മറ്റു കഥാപാത്രങ്ങള്‍ക്കൊന്നും
ബലരാമനെ കാണുമ്പോള്‍ പ്രശ്നമില്ല ).
3.കള്ള വാറ്റും ,ചില്ലറ മോഷണവുമായി ജീവിക്കുന്ന മത്തായി പിള്ള
ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ പണകാരനായി മാറിയ ലോജിക്
എന്താണോ ആവോ ???


മോഹന്‍ലാലിനോട് ഒരു വാക്ക്

തെറ്റുകളില്‍ നിന്നും ,പരാജയങ്ങളില്‍ നിന്നും പാഠം
ഉള്‍ക്കൊണ്ടു
അത് തിരുത്തി മുന്നോട്ടു പോകുന്നവനാണ്
ഭുദ്ധിയുള്ള മനുഷ്യന്‍ .30 വര്‍ഷമായില്ലേ സാര്‍ താങ്കള്‍
സിനിമയില്‍
വന്നിട്ട്, ഒരു തിരക്കഥ കേട്ടാല്‍ ,അല്ലെങ്കില്‍
ഒരു സംവിധായകന്റെ കാലിബര്‍ മനസ്സിലാക്കാന്‍
താങ്കള്‍ക്ക് ഇനിയും കഴിയുന്നില്ലെങ്കില്‍ പിന്നെ എത്ര
മനുഷ്യദൈവങ്ങളുടെ
കാലില്‍ വീണത്കൊണ്ടോ,
തുലാഭാരം
നടത്തിയതുകൊണ്ടോ കാര്യമില്ല സാര്‍ .


ബോക്സ്‌ ഓഫീസ് വിധി

ശിക്കാര്‍ ഒരു മോശം സിനിമ ഒന്നും അല്ല ,ഒരു തവണ

ഒക്കെ
കാണാം .ഒരു ഹിറ്റ്‌ ആകാന്‍ സാധ്യഥയും ഉണ്ട് .
പക്ഷേ
ഒരു സൂപ്പര്‍ ഹിറ്റ്‌ ആകണമെങ്കില്‍ പ്രാഞ്ചിയുടെയും ,
എല്‍സമ്മയുടെയും
കാരുണ്യം തീര്‍ച്ചയായും വേണ്ടിവരും.


Read more...

  © All Rights Reserved by സ്വതന്ത്രന്‍at swathathran.blogspot.com 2009

Back to TOP