Tuesday, December 22, 2009

ഉണ്ണിത്താന്റെ കൊച്ചു കൊച്ചു തെറ്റുകള്‍




നമ്മുടെ കാങ്ക്രസ്  നേതാവ്  രാജ് മോഹന്‍ ഉണ്ണിത്താന്റെ
"ജയലെക്ഷ്മി  കേളി"  ആട്ടകഥ  ഇന്നലെ ടി.വി ചാനലുകള്‍
തുടര്‍ച്ചയായി  സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുമ്പോളാണ്
പുതിയ  ഒരു ക്വട്ടേഷന്റെ  പണിപ്പുരയിലായിരുന്ന  സ്വതന്ത്രന്റെ  
തലയില്‍ 100  വാട്ടിന്റെ  ഒരു  ആസിഡ് ബള്‍ബ്‌ പൊട്ടിയത്  .

ഇത് നമ്മുടെ ഉണ്ണിത്താന്  സി.പി .എമ്മും ,പിന്നെ  രാജ്യസ്നേഹി 
മദനിയുടെ  പിള്ളേരും  കൊടുത്ത  ഒരു പണിയല്ലേ എന്നൊരു
സംശയം .....?????.

സംശയം വെറുതെ ഉണ്ടായതല്ല  ഒരാഴ്ച മുന്‍പ്  ഒരു  കാങ്ക്രസ്
അനുഭാവ സംഘടനയുടെ  വേദിയില്‍ വെച്ച്  ഉണ്ണികുട്ടന്റെ
തിരുവചനങ്ങള്‍ തന്നെ കാരണം . അത് കേട്ടാല്‍ പിണറായിയും ,
മദനിയും മാത്രമല്ല  ചൈനയിലെ  സഖാക്കള്‍  വരെ  ഉണ്ണിത്താനെ
ഭിത്തിയില്‍  പതിപ്പിക്കാന്‍  ബിജിങ്ങില്‍  നിന്ന്  വിമാനം കേറി
ഇവിടെ വരാന്‍ സാധ്യതയുണ്ട് .

ഉണ്ണിത്താന്റെ  പ്രസംഗത്തിലെ ചില   നോട്ടബിള്‍ പൊയന്റ്സ്‌
താഴെ കുറിക്കുന്നു .

പോയിന്റ്‌  നമ്പര്‍ വണ്‍:
പിണറായിയും ,മദനിയും  ഇരുമെയ്യാണെങ്കിലും ഒരൊറ്റ
മനസ്സും,കരളും  ആണെന്നും  പിണ
റായിയില്ലാതെ  മദനിക്കും
മദനിയില്ലാതെ പിണറായിക്കും ജീവിക്കാന്‍  കഴിയില്ലെന്നും .
പിന്നെ പിണറായിയുടെ കണ്ണ്  സൂഫിയയിലാണോ എന്നൊരു
സംശയവും  അദ്ധേഹം  പ്രകടിപ്പിക്കുകയുണ്ടായി. 

പോയിന്റ്‌  നമ്പര്‍  ടു:
അവൈലബിള്‍  പോളിറ്റ്  ബ്യുറോ  എന്നതിന്
ഉണ്ണിത്താന്റെ വക ഒരു നിര്‍വചനവും  നല്‍കി .
രാത്രി രണ്ടു മണിക്ക്  പ്രകാശ്‌  കാരാട്ട്  ഞെട്ടിയെഴുന്നേറ്റ്
വൃന്ദയുടെ തുടക്കു  തട്ടിയാല്‍
അവൈലബിള്‍  പി .ബി യാകും
എന്നാണ്  മുണ്ടൂരാന്റെ   വിലയിരുത്തല്‍ .

പോയിന്റ്‌  നമ്പര്‍  ത്രീ :
ലോക്കല്‍ കമ്മറ്റി  അംഗമായ  ഒരു  വനിതാസഖാവ്
അവിഹിതമായി  മറ്റൊരു ലോക്കല്‍
കമ്മറ്റി 
സഖാവില്‍....!!!!!(പുരുഷ )  ഗര്‍ഭിണിയാവുകയും,ഏരിയ
കമ്മറ്റി  ഭൂരിപക്ഷ തീരുമാനമനുസരിച്ച്  വനിതാസഖാവ്
ഗര്‍ഭിണിയല്ലാ  എന്ന്  വിധിക്കുകയും ചെയ്തു .പക്ഷെ
ലെനിനിസ്റ്റ്  സംഘടനാതത്വത്തിനു   വിരുദ്ധമായി
10 മാസത്തിനു ശേഷം പ്രസവിച്ച   വനിതാസഖാവിനെ
ഏരിയ കമ്മറ്റി  പാര്‍ട്ടിയില്‍ നിന്നും  പുറത്താക്കുകയും
ചെയ്തു.

എങ്ങനെ ഉണ്ട്  ചരിത്രപ്രസിദ്ധമായ ‘മുണ്ടുപറിച്ചടി‘യിലൂടെ
കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉത്തമമാതൃകയായ ഉണ്ണിത്താന്റെ
നിരീഷ
ങ്ങള്‍....!!!!!.ഇപ്പൊ നിങ്ങള്‍ക്കെന്തു തോന്നുന്നു
ഈ അനാശ്യാസ  കേസ്   ഉണ്ണിത്താന് 
കോടിയേരിപ്പൊലീസും
പിഡിപിക്കാരും
മനപൂര്‍വം കൊടുത്ത  ഒരു പണിയല്ലേ......????


Read more...

Wednesday, December 16, 2009

സൂഫിയയുടെ കാമുകന്മാര്‍.....

ഒരാഴ്ചകാലമായി നമ്മുടെ പത്ര,ഇലക്ട്രോണിക്  മാധ്യമങ്ങളിലും
ബ്ലോഗുകളിലും  കോലാഹലം ഉയര്‍ത്തിവിട്ടുകൊണ്ടിരിക്കുന്ന
വാര്‍ത്തകളിലെ  മഹനീയ സാന്നിധ്യമായ വ്യക്തികളാണല്ലോ
മദനിയും  അയാളുടെ പതിവ്രതയായ ഭീവി സൂഫിയ മദനിയും .
എന്തൊക്കെ ആരോപണങ്ങളാണ്  പച്ചവെള്ളം ചവച്ചു കുടിക്കുന്ന
ഈ  രാജ്യസ്നേഹികളെ കുറിച്ച്  മാധ്യമങ്ങള്‍ പടച്ചുവിടുന്നത്‌ ...!!!
ഭീകരവാദബന്ധം ,കളമശേരി  ബസ്സ്‌ കത്തിക്കല്‍ ,നായനാര്‍
വധശ്രമം,ലക്ഷ്കര്‍ ബന്ധം....!!! എന്റമ്മോ  കേട്ടിട്ടു തന്നെ
ദേശസ്നേഹം  കൊണ്ട്  പൂട പൊന്തുന്നു ....!!.

യാ അല്ലാഹ് ..... പാവപെട്ട ഈ യത്തീമുകളെ 
സഹായിക്കാന്‍.... ,ഇവര്‍ക്കുവേണ്ടി  രണ്ടു പറയാന്‍.....
ആരുമില്ലെ എന്ന് വിചാരിച്ച്  ഹൃദയം പൊട്ടി  നിന്ന 
സ്വതന്ത്രന്  ബ്ലോഗ്ഗിലെ ചില ലേഖനങ്ങളും ,കമന്റുകളും
കണ്ടപോളാണ്  അല്പമൊന്നു മനസ്സ്  തണുത്തത് ...!!!

ഒരു മുസ്ലിം സ്ത്രീയെ അവര്‍ കുറ്റം ചെയ്തെന്നു നീതിപീഠം
തെളിയിക്കുന്നത് വരെ, അവരെ സകല ഭീകരരുടെയും
കാമുകിയാക്കുന്ന ആ നിലപാട് .. നാം മനസ്സിലാക്കുക
ആ മനസ്സും നിലപാടുമാണ് കൂടുതല്‍ ഗുരുതരം,
അല്ല അവരാണ് തീവ്രവാദികളെയും
ഭീകരരെയും സൃഷ്ടിക്കുന്നത്. 
(http://my-open-thoughts.blogspot.com/2009/12/blog-post.html)



കുറ്റം ചെയ്തെന്നു നീതിപീഠം തെളിയിക്കുന്നത് വരെ
എല്ലാവരും വെറും "കുറ്റാരോപിതര്‍ " മാത്രമാണ്....??? .
കാശും,അധികാരവും കൊണ്ട്  വാങ്ങാന്‍  കഴിയാത്ത  ഒരു
നിയമവും ,കോടതിയും   ഇന്ത്യയില്‍  ഇല്ലാത്തതു കൊണ്ടും...!!! ,
1947 ന്  ശേഷം  പട്ടിണികൊണ്ട്  ഒരു നേരത്തെ ഭക്ഷണം
മോഷ്ട്ടിച്ചവനെയും ,വേശ്യ വൃത്തിക്ക്  പിടിച്ച   ചില അയ്യോ
പാവങ്ങളെയും  ശിഷിച്ചതല്ലാതെ  ഇന്ത്യയില്‍  നിയമം
കാശുള്ളവനെ ഒരു ചുക്കും ചെയ്തിട്ടില്ല....!!! .അതുകൊണ്ട് 
ബോഫോര്‍സ് കേസില്‍ അകപെട്ട  ക്വാട്രോച്ചിയും ,ബാബറി
മസ്ജിദ് പൊളിച്ച കേസില്‍ അകപെട്ട അദ്വാനിയും  25 വര്‍ഷങ്ങള്‍ക്കു
ശേഷവും വെറും "കുറ്റാരോപിതര്‍" മാത്രമാണ്  ഇവിടെ ....
ആയതിനാല്‍ ഇനിയൊരു  100 വര്‍ഷം കഴിഞ്ഞാലും ഇവരെല്ലാം
വെറും കുറ്റാരോപിതര്‍ മാത്രമായിരിക്കും .....കാരണം ഇത്  ഇന്ത്യയാണ് .

Basheer said... കലക്കിയിട്ടുണ്ട്  നിന്റെ  ലേഘനം  ബട്ട്‌  ഒരു   
സമൂഹത്തിനെ  അപ്പാടെ തീവ്രവാദത്തിന്റെ  പേരില്‍  
ഒറ്റപ്പെടുതുമ്പോള്‍ നീയും  നിന്നെ  പോലുള്ള  എഴുത്ത്  കാറും 
എവിടെ  നൂക്കി  ഇരിക്കുകയാനെ , വേദനിപ്പിക്കപെട്ട  
സമൂഹത്തിന്റെ  പ്രടികരണത്തെ  തീവ്ര  വാദം  
എന്ന്  മുദ്ര  കുതാടിരിക്കുക ,
By,
Mohammed Basheer.
(http://vallikkunnu.blogspot.com/2009/12/blog-post_13.html  ബ്ലോഗിലെ  ഒരു കമന്റ്‌ )

" വേദനിപ്പിക്കപെട്ട സമൂഹത്തിന്റെ  സ്വാഭാവിക
പ്രതികരണം " ......????? കേള്‍ക്കാന്‍ ഇമ്പമുള്ള വാക്കുകള്‍ .
ഇന്ത്യയില്‍ ന്യുനപക്ഷം  അനുഭവിക്കുന്ന അവകാശങ്ങളെക്കാള്‍
കൂടുതലായി  എന്താണ് ഭൂരിപക്ഷമായ ജന്തുക്കള്‍....!!!
(സോറി ഹിന്തുക്കള്‍ )  അനുഭവിക്കുന്നത് ....????.പിന്നെ
എങ്ങനെയാണാവോ  വേദനിപ്പിക്കപെട്ട  സമൂഹമായി മാറിയത് .....?? .

അതിന്റെ സ്വാഭാവിക പ്രതികരണങ്ങള്‍ ആണ്
കോയമ്പത്തൂര്‍ ബോംബ്‌  സ്ഫോടനവും ,ബസ്സ്‌ കത്തിക്കലും
നല്ല ന്യായികരണങ്ങള്‍ ......ഇതെല്ലാം ഇന്ത്യയില്‍ നടക്കും .....
കാരണം ഇന്ത്യയൊരു  മതേതര...!!! (കപട ) രാഷ്ട്രാമാണല്ലോ.....

മദനിയുടെ കുടുംബം വേട്ടയാടപ്പെടുമ്പോള്‍......?
(http://ammedenaayar.blogspot.com/2009/12/blog-post_14.html)


വേട്ടയാടപെടുന്ന ഇരകള്‍ക്ക് വേണ്ടി വാദിക്കാന്‍ എത്രപേര്‍
നല്ലത് ...പക്ഷെ  ബോംബ്‌ സ്പോടനത്തില്‍ മരിച്ചവരുടേയും ,
അംഗഭംഗം വന്നവരുടെയും കുടുംബത്തെ പറ്റി പറയാന്‍
ആരെയും കണ്ടില്ലല്ലോ ...!!!!..ഓ അവര്‍  വോട്ടു ബാങ്കുകള്‍
അല്ലല്ലോ..????  പിന്നെ അവര്‍ വേട്ടക്കാരും  ആണല്ലോ .....???


കുറിപ്പ് :
അപ്പോള്‍ ഇത് വായിച്ചു തീരുന്നതിനു മുന്‍പേ എന്നെ
ഹിന്ദു വര്‍ഗീയവാദിയും ,സംഘപരിവാര്‍   ഫാസിസ്റ്റും
ആയി മുദ്ര കുത്തി കമന്റ്‌  ഇടാന്‍ തുടങ്ങുന്നവരോട്
ഒരു വാക്ക്.ഒരു മതത്തിലും വിശ്യാസമില്ലാത്ത  ഒരു
ഹുമനിസ്റ്റ്  മാത്രമാണ് ഞാന്‍ .അപ്പോള്‍  ശരി
തെറിവിളികള്‍ക്കായി  കമന്റ്‌ ബോക്സ്‌  തുറന്നു
വെച്ചിരിക്കുന്നു ....വരുവിന്‍ അര്‍മാദിപ്പിന്‍..........   





Read more...

Thursday, December 10, 2009

ഇന്ത്യ ദരിദ്രയാണോ....????

പലരെയും പോലെ ഞാനും  വായിച്ചു  തമാശ രൂപത്തില്‍
തള്ളികളഞ്ഞ ഒരു  വാര്‍ത്ത വീണ്ടും വായിക്കേണ്ടിവന്നപ്പോള്‍
ഇത്  വായിച്ചു രസിക്കാനുള്ള ഒരു  കൊമഡി  അല്ലല്ലോ
എന്ന് തോന്നിയതുകൊണ്ട്  എഴുതുന്നതാണ് .


സ്വിസ് ബാങ്ക്  അസോസിയേഷന്റെ  ഒരു  റിപ്പോര്‍ട്ട്‌
പ്രകാരം സ്വിസ് ബാങ്കുകളില്‍ എറ്റവും അധികം  കള്ളപണം
നിഷേപമുള്ളത്  ഇന്ത്യക്കാര്‍ക്കാണ് .എകദേശം  1500  ബില്ല്യന്‍
ഡോളര്‍. രണ്ടും ,മൂന്നും ,നാലും  സ്ഥാനത്തുള്ള  രാഷ്ട്രങ്ങളുടെ
നിഷേപം മൊത്തത്തില്‍ കൂട്ടിയാല്‍ 
പോലും നമ്മുടെ ഒപ്പം എത്തുകയില്ല .സൊ മേരാ ഭാരത് 
മഹാന്‍ ഹെ ....!!!!!.അപ്പോള്‍ ലോകത്ത്  180  രാജ്യങ്ങള്‍  ഉള്ളതില്‍
കള്ളപണത്തിന്റെ   ട്രോഫി നമ്മുക്ക് തന്നെ ആണ് .
ഈ അടുത്ത കാലത്തൊന്നും ആര്‍ക്കും തകര്‍ക്കാനാവാത്ത
അത്ര ഉയരത്തില്‍  ആണ് നമ്മള്‍..!!! .ആനന്ദ ലബ്ദിക്കിനി
എന്തുവേണം .....!!!!!

1500 എന്നുകേട്ടിട്ട്  പുച്ചിച്ച്  തള്ളികളയാന്‍  വരട്ടേ.......ഇത് 
എകദേശം " 70 ലക്ഷം കോടി" രൂപ വരും . നമ്മുടെ  വിദേശ
കടത്തിന്റെ  13  മടങ്ങാണ്  ഈ തുക . ഇന്ത്യയിലെ   70  കോടി
ദരിദ്രര്‍ക്ക്   ഒരു ലക്ഷം വെച്ച്  കൊടുക്കാനുള്ളത്രയും വലുതാണ്
ഈ കള്ളപണ നിഷേപം. ഈ തുക  ഇന്ത്യയില്‍
തിരിച്ചെത്തുകയാണെങ്കില്‍ നമ്മുടെ വിദേശ കടം വീട്ടിയിട്ടു
ഭാക്കിയുള്ള തുകയുടെ  പലിശ  മാത്രം നമ്മുടെ രാജ്യത്തിന്റെ
വാര്‍ഷിക ബജറ്റിനേക്കാള്‍  അധികമാണ് .ആ പലിശ
മാത്രം മതി ഒരു  ടാക്സും  പിരിക്കാതെ സുഖമായി രാജ്യം ഭരിക്കാന്‍ .

ആരൊക്കെ ആയിരിക്കും ഇത്രയധികം കോടികള്‍
 സമ്പാദിച്ചത് ....???.
എങ്ങനെ ആയിരിക്കും അവര്‍ ഇത്രയും ഭീമമായ
തുക ചുരുങ്ങിയ കാലയളവില്‍ നേടിയത് ..???
ആരാണ്  ഈ  ചൂഴണത്തിനു  വിധേയരായത് ...???
ആരാണ്   ഈ സമ്പത്തിന്റെ  യദാര്‍ത്ഥ അവകാശികള്‍ ...????

ഈ കോടികള്‍ അനധികൃദമായി  സമ്പാദിച്ചവര്‍ പലരാണ് .
അഴിമതിക്കാരായ രാഷ്ട്രിയക്കാര്‍ ,IAS ,IPS  ഓഫീസര്‍മാര്‍ ,
വഞ്ചകരായ വ്യവസായികള്‍ ,കൈക്കൂലിക്കാരായ ഗവേര്‍മെന്റ്
ഉദ്യോഗസ്ഥര്‍,ക്രിക്കറ്റ്‌ കളിക്കാര്‍ ,സിനിമ അഭിനേതാക്കള്‍ ,
കള്ളകടത്തുക്കാര്‍  അങ്ങനെ  ഈ ലിസ്റ്റ് അനന്തമായി നീളും .

അവര്‍ എങ്ങനെ ആണ്  ഇത്  സമ്പാദിച്ചത് എന്നുള്ളതിന്
ഒരുത്തരമേ ഉള്ളൂ ..നികുതിവെട്ടിച്ചും ,മറ്റു അനധികൃത
വഴികളിലൂടെയും ആണ് എന്ന് .

അവസാനത്തെ ചോദ്യത്തിന്റെ  ഉത്തരം  എല്ലാവര്‍ക്കും
അറിയാവുന്നതാണ് .ആരാണ്  ഈ സമ്പത്തിന്റെ  യദാര്‍ത്ഥ
അവകാശികള്‍ ...???.അതേ നമ്മള്‍ ഓരോ ഇന്ത്യക്കാരന്‍/ക്കാരി
ആണ്  തീര്‍ച്ചയായും ഇതിന്റെ അവകാശികള്‍ .

ഈ അടുത്തക്കാലത്ത്  അന്താരാഷ്ട്ര സമ്മര്‍ദം കാരണം
സ്വിസ് ഗവണ്‍‌മെന്‍റ്  ഒരു കാര്യം ചെയ്യാമെന്ന് സമ്മതിച്ചിരുന്നു .
എതെങ്കിലും രാജ്യം  നിയമപരമായി  ആവശ്യപെട്ടാല്‍
ആ രാജ്യത്തുള്ള  സ്വിസ് ബാങ്കില്‍  അക്കൗണ്ട്‌  ഉള്ള 
എല്ലാവരുടെയും  അക്കൗണ്ട്‌  വിവരങ്ങള്‍  കൈ മാറാമെന്ന്.

പക്ഷേ  ഇന്ത്യന്‍  ഗവണ്‍‌മെന്‍റ്  ഇതുവരെ അങ്ങനെ ഒരു
ആവശ്യം ഉന്നയിച്ചിട്ടില്ല .ഈ കാര്യത്തില്‍ ഭരണ പ്രതിപക്ഷ
പാര്‍ട്ടികള്‍  ഒറ്റകെട്ടാണ്.കാരണം ഈ രാഷ്ട്രിയക്കാര്‍ ആയിരിക്കും
സ്വിസ് ബാങ്കുകളിലെ  ഏറ്റവും വലിയ നിഷേപകര്‍ .


പക്ഷേ ഈ കാര്യത്തില്‍ നമ്മള്‍ പൊതുജനം എന്നാ
കഴുതകള്‍ എന്ത് ചെയ്തു .ഈ വാര്‍ത്തകള്‍ നമ്മളില്‍ ഒരു
ചലനവും സൃഷ്ട്ടിച്ചില്ല..... .ആലസ്യത്തിലാണ്ട ഒരു കൂട്ടം
കഴുതകള്‍ തന്നെ അല്ലെ നമ്മള്‍..??? ,യാതൊന്നിനും പ്രതികരിക്കാത്ത
എന്ത് സംഭവിച്ചാലും നമ്മിലേക്ക്‌  തന്നെ ഉള്‍വലിയുന്ന ഹിജഡകളായ
ഒരു ജനത ."ഒരു ജനത അര്‍ഹിക്കുന്ന ഭരണ കൂടമെ
അവര്‍ക്ക് ലഭിക്കു എന്ന് പറയുന്നത്  എത്ര ശരിയാണ് ".

Read more...

Friday, December 4, 2009

മോഹന്‍ ലാലിന്റെ ഭക്തി നടനം വീണ്ടും ........




തുടര്‍ച്ചയായി സിനിമ കരിയറില്‍ സംഭവിക്കുന്ന
പരാജയങ്ങളാണോ,അതോ ചെയ്തു കൂട്ടിയ
പാപങ്ങളാണോ ...???  അദ്ദേഹത്തെ കൊണ്ട്
ഇതൊക്കെ ചെയ്യിപ്പിക്കുന്നത് എന്നറിയില്ല ...
എന്ത് തന്നെയായാലുംഅദ്ദേഹം ഇപ്പോള്‍
ഭയങ്കരമായ ഭക്തി.... (കപട) മാര്‍ഗത്തിലാണ് .

ഒരിക്കല്‍ എനിക്കീ "ഡെമി ഗോട്സില്‍"
ഒന്നും വിശ്യാസമില്ല  എന്ന് പറഞ്ഞിരുന്ന
ആള്‍ ഇപ്പോള്‍ കപട സന്യാസികളുടെയും,
കണ്‍കെട്ടു വിദ്യകാരുടെയും കാലുപിടിക്കാനും ,
മുത്തം  വെക്കാനുമുള്ള മത്സരത്തില്ലാണ്.


അദ്ദേഹത്തിന്റെ  അമ്മ..!!! സ്നേഹത്തെക്കുറിച്ച് ഞാന്‍
എഴുതിയ ഒരു പോസ്റ്റു ഇവിടെ  ഉണ്ട് .അടുത്തതായി
താങ്കള്‍ ജയിലില്‍ പോയി പൂജ്യ ശ്രീ  സന്തോഷ്‌ മാധവനെയും ,
ഹിമവല്‍ ഭദ്രാനന്ദയെയും കണ്ടു അനുഗ്രഹം തേടുമെന്ന്
പ്രതീക്ഷിക്കുന്നു .

അതുകൂടാതെ പൂജ്യ ശ്രീ  മാതാ ദിവ്യ  ജോഷിക്കുവണ്ടി 
കേരളത്തില്‍ ഒരു സ്മാരകം തീര്‍ക്കാന്‍ താങ്കള്‍  മുന്‍കൈ
എടുക്കണമെന്നും വിനീതമായി  അഭ്യര്‍ത്ഥിക്കുന്നു .......

                                                   എന്ന്  താങ്കളുടെ ആരാധകന്‍
                                                   കാട്ടാകട  ശശി ..........

Read more...

Monday, November 23, 2009

26/11 ഒരു ഓര്‍മക്കുറിപ്പ്‌

നവംബര്‍ 26 ,ഈ ദിവസം ഒരു ഭാരതീയനും മറക്കാനാവാത്ത ഒരു
ദിനമാണ് .പക്ഷെ  പലരും അത്  മറന്നുകാണും ,കാരണം മലയാളികള്‍
രാവിലെ കട്ടന്‍ ചായയോടൊപ്പം ദിനവും വായിച്ചാസ്വദിക്കുന്ന
ബലാത്സംഗ  വാര്‍ത്തകള്‍ പോലെയാണ്  ഓരോ ഇന്ത്യക്കാരനും
ഭീകരാക്രമണങ്ങളെയും ,ബോംബ്‌  സ്പോടനങ്ങളെയും കാണുന്നത് .
അതവന്റെ  ദിനചര്യയുടെ അഭിഭാജ്യഘടകമായി  മാറികഴിഞ്ഞിട്ടു
വര്‍ഷങ്ങള്‍  പലതു കഴിഞ്ഞു .അതേ ഞാനിതെഴുതുമ്പോള്‍ ആസ്സാമിലെ
ബോംബ്‌  സ്പോടനങ്ങളുടെ ഞെട്ടിപ്പിക്കുന്ന..!!! (?) വാര്‍ത്തകള്‍
ദേശിയ ചാനലുകളും ,മലയാള ചാനലുകളും ഫ്ലാഷ് ന്യൂസ്സായി
വിട്ടുകൊണ്ടിരിക്കുന്നുണ്ട് .

2008 നവംബര്‍  26  ഇന്ത്യന്‍ സമയം  8.40 pm നാണ്  10  പാകിസ്താനി
ജിഹാദികുഞ്ഞുങ്ങള്‍  മുംബൈയുടെ വിരിമാറില്‍  ചോരകളം തീര്‍ത്തത് .
60 മണിക്കൂര്‍ നീണ്ടുനിന്ന ആ പോരാട്ടത്തില്‍ നമുക്ക് നഷ്ടപെട്ടത്  160
ഓളം വിലപെട്ട ..!!!(?)  ജീവനുകള്‍ .അതേ ലോകത്തെ  നടുക്കിയ ..!!!(?)
ആ സംഭവത്തിന്  ഒരു വര്ഷം തികയാന്‍ പോവുകയാണ് .
ആ ആക്രമണത്തില്‍ ജീവനോടെ പിടിക്കപെട്ട  എക  ജിഹാദി
പുണ്യാത്മാവ്   ഇന്ന് ഇന്ത്യയില്‍  ഫൈവ്സ്റ്റാര്‍  സുഖസൌകര്യങ്ങളോടെ
ഇന്ത്യന്‍ ജൂഡിഷറിയുടെ വിചാരണ  എന്ന ഹണിമൂണ്‍ ആഘോഷിക്കുകയാണ് .

ഈ ഭീകരാക്രമണത്തെ  നേരിട്ട്  രാജ്യത്തിന്റെ  അഭിമാനം...!!!
(അങ്ങനെയൊന്നുണ്ടെങ്കില്‍ ..???)  സംരക്ഷിച്ച്  വീരമൃത്യു  വരിച്ച
 N.S.G യിലെയും  മുംബൈ  A.T.S  ലെയും  ധീരജവാന്മാരുടെ
ആത്മാവ്  ഇതൊക്കെകണ്ട് ,ഇതിനുവേണ്ടിയായിരുന്നല്ലോ  ഞങ്ങള്‍
ഞങ്ങളുടെ ജീവന്‍ ബലികഴിച്ചത് എന്നോര്‍ത്ത്  ആത്മനിര്‍വൃതി
കൊള്ളുന്നുണ്ടാവും ഇപ്പോള്‍ .

ഓരോ ഭാരതീയ സൈനികന്റെയും ,കമാന്‍ഡോയുടെയും  ജീവിതം
ഒരു നേര്‍ച്ചകൊഴിക്ക്  തുല്യമാണ് .യാതൊരു ദാക്ഷിണ്യവും ഇല്ലാതെ
നമ്മുടെ ഭരണ നേതൃത്വത്തിന്റെ  ആണും ,പെണ്ണും കെട്ട
തീരുമാനങ്ങള്‍ക്കുവേണ്ടി ബലിയര്‍പ്പിക്കാനുള്ള  നേര്‍ച്ചകൊഴികള്‍ .......
അതാണ്  അവര്‍....,അത്രമാത്രം.... മരണത്തിനുശേഷം കീര്‍ത്തിചക്രയും ,
പരംവീര്‍ച്ചക്രയും,വോട്ടുപിടിക്കാനുള്ള അനുശോചന മാമാങ്കങ്ങളും,
ബലികുടീരങ്ങളും .തീര്‍ന്നു നമ്മുടെ ബാധ്യത.

ഇനിയും ദിനംപ്രതിയുണ്ടാകുന്ന  ആക്രമണങ്ങളില്‍
ബലികൊടുക്കാനായി നമുക്ക് പുതിയ  നെര്‍ച്ചകൊഴികളെ
റിക്രൂട്ട്  ചെയ്യാം .എന്നിട്ട് അഹിംസയെന്ന നാണംകെട്ട
സിദ്ധാന്തവും തലയിലേറ്റി ശത്രുരാജ്യത്തിനു നേരേ
പല്ലിളിച്ചുകാട്ടാം,മുഖം വീര്‍പ്പിച്ച്  കൂട്ടുവെട്ടിക്കളിക്കാം......കാരണം
ഈ പുണ്യ പുരാതന ഭൂവിലാണല്ലോ  അഹിംസയെന്ന
ഉല്‍ഘട ,ഉല്‍ക്രിഷ്ഠ വിസര്‍ജ്ജ്യം  തെറിച്ചുവീണത്‌ ,
നമ്മളാണല്ലോ ഈ സുഗന്ധപൂരിതമായ 'മല' ത്തിന്റെ  കാവല്‍ക്കാര്‍ .


പ്രിയപ്പെട്ട സന്ദീപ്‌ ഉണ്ണികൃഷ്ണന്‍ ,ഹേമന്ത് കര്‍ക്കരെ ,വിജയ്‌  സലസ്കര്‍
മറ്റു  ധീരദേശാഭിമാനികളെ .....ഇതൊരു  നാണംകെട്ട ,പരാജിതനായ
ഇന്ത്യാക്കാരന്റെ  കണ്ണീരില്‍ കുതിര്‍ന്ന സ്മരണാഞ്ജലിയാണ് .
പൊറുക്കണം  നിങ്ങളീ  അബലനായ  ഭാരതാംബയുടെ പുത്രനോട് ,
കഴിയുമെങ്കില്‍ ഒരു A.K 47 നും സംഘടിപ്പിച്ച്  ഈ രാഷ്ട്രിയ
ഹിജഡകളെയും ,ശവംതീനി  മത പുരോഹിതവര്‍ഗത്തെയും
വെടിവെച്ചുകൊന്നു ഞാനും നിങ്ങളോടൊപ്പം  വന്നുചേരാം.......... വന്ദേമാതരം..............

Read more...

Tuesday, November 17, 2009

പിണങ്ങാറായിയുടെ കുടില്‍

ബൂലോകതിപ്പോള്‍ കൊടുമ്പിരി കൊണ്ട് നടക്കുന്നത്  
പിണങ്ങറായി അജയന്റെ വീടാണല്ലോ .ഇത് കണ്ടപ്പോള്‍
നാമും ചില കണ്ടുപിടിത്തങ്ങള്‍ നടത്തുകയുണ്ടായി .
ആ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍  ചൂടാറും മുന്‍പെ  ഞാന്‍ 
നിങ്ങള്ക്ക് മുന്‍പില്‍ വെളിപ്പെടുത്തുകയാണ് .

1) പിണങ്ങറായി  അജയന്  ബ്രിട്ടനില്‍  ഉള്ള മറ്റൊരു വീട് .




അപ്പ്‌ ഡൌണ്‍  കോര്‍ട്ട്  എന്നാ ഈ  കുടിലില്‍  103 മുറികളും ,
5 നീന്തല്‍ കുളം ,ഒരു ടെന്നിസ് കോര്‍ട്ട് ,50  പേര്‍ക്കിരിക്കാവുന്ന
ഒരു സിനിമ ഹാള്‍ എന്നീ ചെറിയ ചില സെറ്റപ്പുകളും ഉണ്ട് .

2) അഭ്യന്തര മന്ത്രി  അടിയേരി  ഭാര്‍ഗവന്  അമേരിക്കയില്‍ ഉള്ള വീട് .



ഹാല രാന്‍ജ്  എന്നറിയപെടുന്ന ഈ ചെറിയ വീട്  വെറും 
95 എക്കറില്‍ പരന്നു കിടക്കുന്നു.അമേരിക്കയിലെ ബൂര്‍ഷ 
മുതലാളികള്‍ ഇത്  വൈറ്റ് ഹൌസിനെക്കാളും വലുതാണ് 
എന്ന് തീര്‍പ്പ് കല്പ്പിചിരിക്കുകയാണ്.  

3)പ്രതിപക്ഷ നേതാവ്  തൊമ്മന്‍ ചാണ്ടിയുടെ പുതുപള്ളിയിലെ വീട്.


 

4)മുന്‍ മുഖ്യമന്ത്രി കരുമാന്റെ മാളയിലെ കൊട്ടാരം .

 
5).അദ്ദേഹത്തിന്റെ മകന്‍ ചുരുളീടരന്  വയനാട്ടിലെ കല്പെട്ടയില്‍
പണി നടന്നു കൊണ്ടിരിക്കുന്ന പണി തീരാത്ത വീട് .


 






Read more...

Thursday, November 5, 2009

ഭാരത് ടീ:

ആസ്വാദനനിലവാരം ഉയര്‍ന്ന്  ഉയര്‍ന്ന്  മാനം മുട്ടിനില്‍ക്കുന്ന  മലയാളി
സിനിമ പ്രേക്ഷകരെ .....നിങ്ങള്‍ക്കുവേണ്ടി  മലയാള സിനിമയെ
രക്ഷിച്ചു  പണ്ടാരമടക്കാന്‍ വേണ്ടി  ഞാനും എന്റെ  കോള്ളിഗ്സും ചേര്‍ന്ന്
അണിയിച്ചൊരുക്കുന്ന അത്യപൂര്‍വവും ,ഉല്‍ഘടവും,മഹത്തരവുമായ
ഒരു സംരംഭമാണ്  ഭാരത്  ടീ ."നിശ്ചലം" എന്ന അവസ്ഥയെ
അധികരിച്ച്  പത്തോളം വരുന്ന സംവിധാന പ്രതിഭകള്‍
ജീവിതത്തിന്റെ  നാനാ തുറകളിലേക്ക്  ക്യാമറ തിരിച്ചും ,മറിച്ചും
വെച്ച് അവരവരുടെ സിനിമാ പരിജ്ഞാനം ഒരു കവിതപോലെ
ഒപ്പിയെടുത്ത് ഒരു  കാപ്സൂള്‍ രൂപത്തില്‍  നിങ്ങള്‍ക്കിട്ടു  തരാനാണ്
ഞങ്ങളുടെ ഈ പദ്ധതി .   

അതേ അത്യന്തം പുതുമകള്‍ നിറഞ്ഞതും ,വിപ്ലവകരവും പിന്നെ
നിങ്ങളുടെ ഉയര്‍ന്നുനില്‍ക്കുന്ന മറ്റേ നിലവാരം  കുറച്ചു കൂടി
ഉയര്‍ത്താനും വേണ്ടിയുള്ളതാണീ സംരംഭം .മലയാള സിനിമയെ
വലിച്ചിഴച്ച്  ലോകസിനിമയുടെ  മുന്നിലോട്ടിട്ട്  കൊടുത്തിട്ട്  നമുക്ക്
പറയണം കാണെടാ പരട്ടകളെ  മലയാള സിനിമയെന്താണെന്ന് ....???.
ഇത് കണ്ടിട്ട്  നാണിച്ചു തലയില്‍  മുണ്ടിട്ട്  നടക്കണം  ബോളിവൂഡും,
ഹോളിവൂഡും പിന്നെ മറ്റെല്ലാ വൂഡും..!!!! . 

ഈ സിനിമ സംവിധാനം ചെയ്യുന്നത് കണ്ട അണ്ടന്‍മാരും,
അടകോടന്‍മാരും ഒന്നുമല്ല .ജീവിതത്തിന്റെ വിവിധമേഖലകളില്‍
കഴിവുതെളിയിച്ച പ്രതിഭകളും ,പിന്നെ നമ്മുടെ സ്വന്തം ചില
സംവിധാന പരിഷകളുമാണ് ...(സോറി പ്രതിഭകളുമാണ്...!!!!) .
തെങ്ങുകയറ്റക്കാരന്‍  ഭാസ്കരന്‍ ,മീന്‍കാരന്‍ കോയ ,കള്ളന്‍ ഔസേപ്പ് ,
തെക്കേലെ ശാന്ത ...!!!(അതേ നമ്മുടെ സ്വന്തം പടക്കം ശാന്ത ചേച്ചി )
എന്നിവര്‍ അവരുടെ പ്രവര്‍ത്തനമേഖലയില്‍ "നിശ്ചലം "
എന്ന അവസ്ഥ എങ്ങനെ ബാധിച്ചു എന്ന് ഇതിലൂടെ സംവിധാനിച്ചു തെളിയിക്കുന്നു .


ഇപ്പൊ മനസ്സിലായില്ലേ പുതുമ ,പുതുമ എന്ന് അലറിയത്
ചുമ്മാതല്ലായെന്ന് .ഇതു മാത്രമല്ല ക്യാമറകൊണ്ട്‌ കവിത രചിക്കുന്ന
ആക്ഷന്‍ സിനിമയുടെ കുലപതി റോജി ശൈലാഷ് തന്റെ
പതിവുരീതികള്‍ ഉപേഴിച്ചു ഒരുക്കുന്ന "മീനാക്ഷി മങ്ക".ഭാര്യയായ
മീനാക്ഷിക്കും ,കാമുകിയായ മങ്കയ്ക്കുമിടയില്‍ നിശ്ചലമാകുന്ന ഒരു
ഭര്‍ത്താവിന്റെ കഥനകഥ .മലയാള സിനിമയില്‍ മാറ്റത്തിന്റെ
കൊടുംകാറ്റുയര്‍ത്തിയ കോമുപ്രസാദ്‌ സംവിധാനിക്കുന്ന
ഹാസ്യചരിതം "ഓണ്‍ സീസണ്‍ ".വിദേശ സഞ്ചാരികളുടെ ദുഖം
കണ്ട്‌ നെഞ്ചുപൊട്ടി തമാശ പറയുന്ന ഒരു ടൂറിസ്റ്റ് ഗൈഡ്‌ന്റെ
കരളലിയിപ്പിക്കുന്ന കഥ നിശ്ചലമായി കോമു അവതരിപ്പിക്കുന്നു .

മലയാളത്തിലെ  ബ്ലോക്ക്‌  ബസ്റ്റെര്‍  ചലച്ചിത്രമായ  ഈഗിളിന്റെ
സംവിധായകന്‍  ഉദയകുമാറിന്റെ "ലോസ്റ്റാള്‍ജിയ".പാലക്കാടുനിന്നു
നാടുവിട്ട്  തമിഴ്‌ നാട്ടില്‍  താമസമാക്കി  പപ്പട കച്ചവടം  നടത്തുന്ന
പ്രവാസി മലയാളിയുടെ നാടിനെക്കുറിച്ചുള്ള  നിശ്ചലമായ ചില
ദ്രിശ്യങ്ങള്‍  ഈ സിനിമ അനാവരണം ചെയ്യുന്നു .ഈഗിളിന്റെ
ചിറകരിഞ്ഞ മഞ്ചാടി  എന്നാ സിനിമയുടെ സംവിധായകന്റെ
"വിരാമം " .ആഗോളവല്‍കരണവും ,ആസിയാന്‍ കരാറും ഒരു
മുടിവെട്ടുകാരന്റെ  കുടുംബത്തെ  എങ്ങനെ ബാധിക്കുന്നു
എന്നതിലേക്ക്  ആഴ്ന്നിറങ്ങുന്നു .  


തീര്‍ന്നില്ല വിപ്ലവാത്മകമായ പുതുമകള്‍ ഇനിയുമോരുപാടുണ്ട് .കള്ളന്‍
ഔസേപ്പ്  തന്റെ ചോര ജീവിതത്തിലെ ഒരേട്‌  ഹോററിന്റെ   മേമ്പൊടി
ചേര്‍ത്ത്  അവതരിപ്പിക്കുന്ന "ചോരജയം ".മീന്‍കാരന്‍ കോയ  20
വര്‍ഷങ്ങള്‍ക്കു മുന്‍പ്  മീന്‍പിടിക്കാന്‍ കടലില്‍ പോയി  ബോട്ട്  മറിഞ്ഞു
മരിച്ച  തന്റെ  സഹപ്രവര്‍ത്തകരുടെ ഓര്‍മപുതുക്കുന്ന
"ഊളെന്‍ എക്സ്പ്രസ്സ്‌ ".ഈ സിനിമയിലെ മുക്കുവരുടെ  സംഭാഷണം
ആ കാലഘട്ടത്തില്‍  കഞ്ചാവും ,ചരസ്സുമടിച്ച്,കവിതയുമെഴുതി
വിപ്ലവം നടത്തിയ ഒരു  നക്ശലിറ്റിനെ കൊണ്ടെഴുതിപ്പിക്കാനാണ്
കോയയുടെ തീരുമാനം .പടക്കം ശാന്ത തന്റെ തൊഴില്‍ മേഖലയില്‍
ക്ലയന്സിന്റെ  നിശ്ചലമായ അര്‍മാദത്തില്‍  തനിക്കു
പറ്റിയ പിഴ "മകന്‍ "  എന്നാ ചിത്രത്തിലൂടെ  അവതരിപ്പിക്കുന്നു .   

ഇതാണ് മക്കളെ സിനിമ ,പുതുമകള്‍ കൊണ്ടൊരു അയ്യരുകളി .
ഇതുകൊണ്ടൊന്നും തീരുന്നില്ല പുതുമകള്‍ ,ഭാക്കി പറയാന്‍ എന്റെ
നാവു തരിച്ചിട്ടു വയ്യ എന്നാലും പറയാം ..........മലയാളത്തിന്റെ
യുവതാരം ബീരാന്‍കുട്ടി തന്റെ നൃത്തപഠനവും ,ഭൂതത്താന്‍ കളിയും
വിട്ട് അഭിനയത്തിന്റെ മസിലുകള്‍ (ഛെ ....ഭാവങ്ങള്‍ ...!!!)
പകര്‍നാടുകയാണ് "അകം കാഴ്ചകള്‍ " എന്നാ സിനിമയില്‍ .
അദ്ദേഹംത്തിന്റെ ഭാവങ്ങള്‍ മുഴുവനും ഒപ്പിയെടുക്കുന്നതിനുവേണ്ടി
മുഖത്തെ രോമങ്ങള്‍ മുഴുവനും അണിയറപ്രവര്‍ത്തകര്‍
വടിച്ചുകളഞ്ഞിരിക്കുന്നു.തീര്‍ച്ചയായും അടുത്ത നാഷണല്‍
അവാര്‍ഡ്‌ അദേഹം ഇതിലൂടെ നേടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം ...!!!!!

ഈ പത്തു സിനിമയും തമ്മില്‍ എന്ത്  ബന്ധം,കുന്തം എന്നൊന്നും
ചോദിക്കരുത് .ഈ സിനിമകളിലെ  പല കഥാപാത്രങ്ങളും
എപ്പോളോക്കയോ  ഭാരത്  ടീ എന്ന  K.S.R.T.C  കാന്റീനില്‍ നിന്നും
കട്ടന്‍ ചായയും  പരിപ്പുവടയും  കഴിക്കുന്നുണ്ട് ,അതാണ്‌  ബന്ധം..!!!


കൂലിപണിയെടുത്ത്‌   60 ഓ 80 ഓ  രൂപ മുടക്കി  സിനിമ കാണുന്ന
സാദാരണക്കാരന്‍  ഇതുകണ്ട്  തീയെറ്റരില്‍ കൂകുകയോ ,ബഹളം
വെക്കുകയോ അഥവാ ഉറങ്ങുകയോ ചെയ്താല്‍ അവന്റെ  പൂര്‍വികരുടെ
വരെ ആസ്വാദനനിലവാരം  ചോദ്യം ചെയ്തുകൊണ്ട്  ലേഖനമെഴുതാന്‍ 
മലയാളത്തിലെ  മാധ്യമങ്ങളിലെ  കൂലിയെഴുത്തുക്കാര്‍ക്കും ,പിന്നെ
നമ്മുടെ ബ്ലോഗിലെ ഉയര്‍ന്ന  മറ്റേ നിലവാരം ...(ആസ്വാദന ....!!!)  ഉള്ള
സിനിമാ പണ്ഡിതന്മാര്‍ക്കും ഞങ്ങള്‍  കാശ്  കൊടുത്ത്  എര്‍പ്പാടാക്കിയിട്ടുണ്ട്...  


ഈ സിനിമാ പനോരമയിലേക്കോ ,ഒസ്ക്കാരിനോ ,മറ്റു മേളകളിലെക്കോ
തെരഞ്ഞെടുത്തില്ലെങ്കില്‍ ജൂറി മെമ്പര്‍മാരുടെ തന്തക്കു വിളിക്കാന്‍
സംസാരിക ഗുണ്ടകളെയും ,അടുത്തൂണ്‍ പറ്റിയ ചില  സിനിമാക്കാരെയും
കൂട്ടി ഒരു പാനലും ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട് ....


ഈ സിനിമാ വിജയിക്കും എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക്  യാതൊരു
സംശയവുമില്ല .കാരണം  കേരളത്തിലെ  മൂന്നര കോടിയില്‍  മൂന്ന്
കോടിയോളം വരുന്ന ഉയര്‍ന്ന ആസ്വാദന നിലവാരമുള്ള ബുജികളാണ്
ഇവിടെയുള്ളതെന്ന്  ഞങ്ങള്‍ക്കറിയാം .ആസ്വാദന നിലവാരം കുറഞ്ഞ
ഒന്നോ  രണ്ടോ ലക്ഷം സാദരണക്കാര്‍  പരിഷകള്‍  പോയി പണി  നോക്കട്ടെ .........!!!!

Read more...

Thursday, October 29, 2009

കേരള കഫെ




കേരള കഫെ മലയാളത്തിലെ ,അല്ലെങ്കില്‍ ഇന്ത്യന്‍ സിനിമയിലെ
തന്നെ  വ്യത്യസ്തമായ ഒരു സംരംഭം ആണെന്നാണ്  അതിന്റെ അണിയറ
പ്രവര്‍ത്തകര്‍  പറയുന്നത് .വ്യത്യസ്തത എന്നത്   അത് സംവിധാനം
ചെയ്യുന്നത്  10  സംവിധായകര്‍  ചേര്‍ന്നാണ്‌ എന്നതാണ് .
പക്ഷെ ഇതല്ല സത്യം എന്നെനിക്കു  സിനിമ കണ്ടപ്പോള്‍ മനസ്സിലായി .
ഇത് 10  സംവിധായകര്‍ സംവിധാനം ചെയ്യുന്ന  ഒരു സിനിമയല്ല ,
10 സംവിധായകരുടെ 10  ഡോക്യൂമെന്ററികളാണ് .
ഈ സിനിമയുടെ തീം എന്നത്  "യാത്ര " എന്നതാണ് ,
ഓരോ സംവിധായകരും  ഈ തീം  ബേയിസ്  ചെയ്താണ്
10 മുതല്‍ 12 മിനിറ്റ്  ദൈര്‍ഘ്യമുള്ള  ഓരോ ഡോക്യൂമെന്ററികള്‍ ചെയ്തിട്ടുള്ളത് .


1. നൊസ്റ്റാള്‍ജിയ : പദ്മകുമാര്‍
    അഭിനേതാക്കള്‍ :ദിലീപ് ,നവ്യ നായര്‍ ,.........
    കഥ :
    പ്രവാസി മലയാളികളുടെ  സൊകാള്‍ഡ്‌   ഗ്രിഹാതുരത്വം ,പിന്നെ
    നാട്ടിലെത്തിയാല്‍ നാടിനെക്കുറിച്ചുള്ള  കുറ്റങ്ങളും തന്നെ വിഷയം .
2. ഐലാന്റ്  എക്സ്പ്രസ്സ്‌ : ശങ്കര്‍ രാമകൃഷ്ണന്‍
    അഭിനേതാക്കള്‍: പ്രിഥിരാജ്  ,ജയസൂര്യ ,സുകുമാരി ,...........
    കഥ :
    പെരുമണ്‍ ദുരന്തത്തിന്റെ  ഓര്‍മപെടുത്തലുകള്‍ .
3.ലളിതം ഹിരന്മയം : ഷാജി കൈലാസ്
  അഭിനേതാക്കള്‍ :സുരേഷ് ഗോപി ,ജോതിര്‍മയി ,ധന്യ  മേരി ജോര്‍ജ്
  കഥ :
  ലളിത ,ഹിരന്മായി  എന്നീ  സ്ത്രീകളുമായി  ഒരു പുരുഷന്റെ ബന്ധം .
  ലളിത അയാളുടെ  ഭാര്യയും ,ഹിരന്മായി അയാളുടെ കാമുകിയുമാണ് .
4.മൃത്യഞ്ജയം:ഉദയ്‌ ആനന്ദ്‌ 
  അഭിനേതാക്കള്‍:അനൂപ്‌ മേനോന്‍ ,തിലകന്‍ ,റീമ കല്ലിങ്ങല്‍ .........
  കഥ :
  ഒരു  മാന്ത്രിക കഥ
5.ഹാപ്പി ജേര്‍ണി : അഞ്ജലി മേനോന്‍
  അഭിനേതാക്കള്‍ :ജഗതി ,നിത്യ മേനോന്‍ .....
 കഥ:
  കോഴിക്കൊടേക്കുള്ള ഒരു ബസ്സ്‌ യാത്ര .
6.അവിരാമം: ബി . ഉണ്ണികൃഷ്ണന്‍   
  അഭിനേതാക്കള്‍ :സിദ്ദിക് ,ശ്വേത മേനോന്‍ ,...........
  കഥ :
  ഐ .ടി  ബിസിനസ്‌ നടത്തി പൊളിഞ്ഞു പോയ ഒരാള്‍
  ആത്മഹത്യക്ക്    ശ്രമിക്കുന്നത്.
7.ഓഫ്‌  സീസണ്‍ : ശ്യാമപ്രസാദ്
  അഭിനേതാക്കള്‍ : സുരാജ് വെഞാറമൂട് ,ഒരു സായിപ്പ് ,ഒരു മദാമ,.........
  കഥ :
  കോവളത്തെ ഒരു ടൂറിസ്റ്റ്  ഗൈഡ്  ഒരു പോര്‍ച്ചുഗീസ്  സായിപ്പും ,
  മദാമയുമായി  സൌഹൃതം  സ്ഥാപിക്കുന്നത് .
8.ബ്രിഡ്ജ് : അന്‍വര്‍ റഷീദ്
   അഭിനേതാക്കള്‍ :സലിം കുമാര്‍ ,കല്പന ,.....
   കഥ:
   മകന്‍ പ്രായമായ അമ്മയെ സിനിമ തീയേറ്റരില്‍ ഉപെഷികുന്നതും ,
   ഒരച്ചന്‍ മകന്‍ ജീവനു തുല്യം സ്നേഹിക്കുന്ന പൂച്ച കുട്ടിയെ തെരുവില്‍
   കൊണ്ട് കളയുന്നതും .
9.മകള്‍ : രേവതി
   അഭിനേതാക്കള്‍ :സോനാ നായര്‍ ,ഓഗുസ്ടിന്‍ ,.....
   കഥ :
   കുട്ടിയെ ദത്തെടുത്തു  കൂടിയ തുകക്ക്  മറിച്ചുവിക്കുന്നതാണ്  പ്രമേയം .
10.പുറം കാഴ്ചകള്‍ : ലാല്‍ ജോസ്
     അഭിനേതാക്കള്‍ :മമ്മൂട്ടി ,ശ്രീനിവാസന്‍ ,......
     കഥ :
     പരുക്കനായ ഒരു മനുഷന്റെ ബസ്സ്‌  യാത്രയിലെ  ചില  സംഭവങ്ങള്‍ .
 


ഈ 10 സിനിമയിലെ കഥാപാത്രങ്ങളും  അവസാനം കേരള കഫെ
എന്ന റെയില്‍വേ കാന്റീനില്‍  അവസാനം എത്തിചെരുന്നുണ്ട് .
അതുമാത്രമാണ്  ഇവയെ ബന്ധിപ്പിക്കുന്ന  എക കണ്ണി .


ആകെമൊത്തം :

ഇതില്‍ ഒന്നുപോലും ഒരു സിനിമയുടെ നിലവാരം പുലര്‍ത്തുന്നില്ല .
അതാണ്  ഞാന്‍ ആദ്യം തന്നെ ഇതിനെ  ഡോക്യൂമെന്ററികള്‍
എന്ന്  പറഞ്ഞത് .സുരേഷ് ഗോപിയും ,റീമ കല്ലിങ്ങളും ,
ജോതിര്‍മയിയും  വളരെ നന്നായി ബോറായിട്ട്  അഭിനയിച്ചിട്ടുണ്ട് .
പലരുടെയും  ഡബ്ബിംഗ്  വളരെ  മോശമാണ് .ലളിതം ഹിരന്മയം ,
മ്രിതുന്ജയം,അവിരാമം ഇവ തീരെ നന്നായിട്ടില്ല .പെട്ടെന്ന് തട്ടികൂട്ടി
എടുതതുപോലെ തോന്നുന്നുട്  പലപ്പോളും  പലരുടെയും അഭിനയവും ,
എഡിറ്റിങ്ങും സീരിയല്‍ പോലെ  തോന്നിക്കുന്നു പലയിടങ്ങളിലും .
ചിലത് (അവിരാമം ,ലളിതം ഹിരന്മയം) എന്നിവ വല്ലാതെ ഇഴയുന്നു .

എങ്കിലും ചിലത്  (ബ്രിഡ്ജ് ,നൊസ്റ്റാള്‍ജിയ ,ഹാപ്പി ജേര്‍ണി )
നന്നായിട്ടുണ്ട് .ജഗതി ,നിത്യ മേനോന്‍ ,കല്പന ,ശ്രീനിവാസന്‍
എന്നിവര്‍  അവരുടെ റോളുകള്‍ ഭംഗിയായി  കൈകാര്യം  ചെയ്തിട്ടുണ്ട്  ,
അതുപോലെ ബാക്ക്  ഗ്രൌണ്ട് മുസിക്കും കുഴപ്പമില്ല .

വിധി :
ഇടവിട്ടിടവിട്ട്  തീയേറ്റരില്‍  നിന്നുയര്‍ന്ന കൂക്ക് വിളികളും ,
തോട്ടടിതിരുന്നു ഉറങ്ങുന്നവരുടെ  ഭീമമായ എണ്ണവും
കണക്കിലെടുത്താല്‍ ,എന്ത്  ഭുദ്ധിജീവി നിരൂപണങ്ങള്‍
ഈ സിനിമായെക്കുറിച്ചുവന്നാലും  ഒരാഴ്ചയില്‍  കൂടുതല്‍
ഈ സിനിമ  തീയേറ്റരില്‍  ഉണ്ടാകുന്ന കാര്യം സംശയമാണ് .

കുറിപ്പ് :
പൊതുസ്ഥലങ്ങളില്‍  എല്ലാവരും  മാന്യമായ വസ്ത്രം
ധരിച്ചു പോകുമ്പോള്‍  ഒരാള്‍  നഗ്നനായി  പോകുന്നതിനെ
വ്യത്യസ്തത എന്ന് വിളിക്കുമെങ്കില്‍ , 10  സംവിധായകര്‍
സംവിധാനിച്ച  ഈ സിനിമയും  ഒരു വ്യതസ്തതയാണ് .

Read more...

Thursday, October 22, 2009

ഏയ്‌ഞ്ചല്‍ ജോണ്‍:






സംവിധാനം   :  s.l പുരം ജയസൂര്യ
കഥ                : മനാഫ്‌
ക്യാമറ            : അജയന്‍ വിന്‍സെന്റ്
സംഗീതം        : ഓ‌സേപച്ചന്‍
വിതരണം       :മാക്സ് ലാബ്‌


കഥ :
ജോസേഫിന്റെയും  (ലാലു അലക്സ്‌ ) മേരിയുടെയും  (അംബിക ) ഏക മകനാണ് മറഡോണ(ശന്തനു ).ബി.കോംമിന്  രണ്ടു 
പേപ്പര്‍ തോറ്റത് എഴുതിയെടുക്കാന്‍ കഴ്ട്ടപെടുകയാണ് മറഡോണ  .പഠിത്തത്തില്‍ തീരെ താല്പര്യമില്ലാത്ത ഇയാള്‍
മഹാ അലമ്പനും ,ഉഴപ്പാളിയുമാണ്.ജോസഫ്‌ ഒരു ബാങ്ക് ജോലിക്കാരനാണ് ,ഇവരുടെ ഫ്ലാറ്റില്‍ തന്നെയുള്ള മറ്റൊരു കുടുംബമാണ് സിനിമ സംവിധായകന്‍ ജോസഫ്‌ കുരുവിളയും  (വിജയ രാഘവന്‍ ) , മുടന്തുള്ള മകള്‍ സോഫിയും(നിത്യ ) .
സോഫിയക്ക്  മടഡോനയെ ഇഷ്ടമാണ് ,പക്ഷെ മറഡോണക്ക് മറ്റു കാര്യങ്ങളില്ലാണ് താല്പര്യം .ഇതേ ഫ്ലാറ്റില്‍ തന്നെയുള്ള 
മറ്റൊരു കഥാപാത്രമാണ്  ഖാദര്‍ ഹസ്സന്‍ (ജഗതി ),ദുഷ്കരമായ കാര്യങ്ങള്‍ ചെയ്ത് പേര് നേടുക എന്നുള്ളതാണു ഇയാളുടെ ജീവിതാഭിലാഷം ,അതിനുവേണ്ടി കണ്ണ് കെട്ടി വണ്ടിയോടിക്കുക ,
വെള്ളത്തില്‍ വളരെ സമയം മുങ്ങികിടക്കുക എന്നതൊക്കെയാണ് ഇയാള്‍ ചെയ്യുന്നത്.


പഠിത്തത്തില്‍ തല്പര്യമില്ലാതതുകൊണ്ട് മറഡോണ അമ്മയെ സോപ്പിട്ടു രണ്ടു ലഷം രൂപ മേടിച്ചു ഒരു ഇന്റര്‍നെറ്റ്‌ കഫെ തുടങ്ങുന്നു .ചില കാരണങ്ങളാല്‍ അത് തകരുന്നു .അതുകാരണം എങ്ങനെയെങ്കിലും പണമുണ്ടാക്കാന്‍ വേണ്ടി

വട്ടിപലിശക്കാരനായ രാജനില്‍ (സലിം കുമാര്‍ ) നിന്നും  
പത്തു ലക്ഷം രൂപ വായ്പവാങ്ങി ബ്രൌണ്‍ഷുഗര്‍ കള്ളകടത്തിന്  ഗോവയ്ക്ക് പോകുന്നു .അവിടെ

വച്ച്  എല്ലാം നഷ്ട്ടപെട്ട മറഡോണ നാട്ടിലേക്ക്  വരുന്നു.ഇതിനിടെ രാജന്‍ മറഡോണയുടെ വീട്ടില്‍ വന്നു പ്രശ്നമുണ്ടാക്കുന്നു ,മറഡോണ വീട് പണയം വെച്ചിട്ടാണ്
രാജനില്‍ നിന്നും വായ്പയെടുത്തത് .ഇതറിഞ്ഞ ജോസേഫിനു അറ്റാക്ക്‌ വരുന്നു ,അമ്മയും അയല്‍ക്കാരും മറഡോണയെ വെറുക്കുന്നു .ദുഃഖം സഹിക്കാനാവാതെ മറഡോണ
കടലില്‍ ചാടി മറിക്കാന്‍ തീരുമാനിക്കുന്നു .


അപ്പോള്‍ ഇന്റെര്‍വല്ലിനു നാല് മിനുടു മുന്‍പ് ഏയ്‌ഞ്ചല്‍ ജോണ്‍(മോഹന്‍ലാല്‍ ) മറഡോണക്ക് മുന്‍പില്‍ ഒരു മാലാഖയായി വരുന്നു .ഏയ്‌ഞ്ചല്‍ മറഡോണക്ക് മുന്‍പില്‍
രണ്ടു  വഴികള്‍ പറയുന്നു .
1. നിനക്ക് 66 വയസ്സ് വരെ ആയുസ്സുണ്ട് ,ജീവിതത്തിലെ
എല്ലാ സുഖങ്ങളും ,ദുഖങ്ങളും   അനുഭവിച്ചു നിനക്ക് 
അതുവരെ ജീവിക്കാം .
2. അല്ലെങ്കില്‍ എല്ലാ സുഖങ്ങളും അനുഭവിക്കാം ,അപ്പോള്‍ ആയുസ്സിന്റെ മൂന്നിലൊന്നു മാത്രമെ ഉണ്ടാകുകയുള്ളൂ, 
അതായതു 22 വയസു മാത്രം .അതിനു ശേഷം നീ മരിക്കും .


മറഡോണ രണ്ടാമത്തെ ചോയ്സ് തിരഞ്ഞെടുക്കുന്നു ,ഓരോ ദിവസവും ഒരു വരം വീതംതന്നോടു ചോദിക്കാമെന്നും ,ഒരിക്കല്‍ ചോദിച്ചത് പിന്നീട് ചോദിക്കരുതെന്നും ഏയ്‌ഞ്ചല്‍ മറഡോണയോട്  പറയുന്നു .പിന്നീട് മറഡോണയെ
ഏയ്‌ഞ്ചല്‍ ജീവിതം പഠിപ്പിക്കുന്നു . അതേ അങ്ങനെ മറഡോണയുടെ ജീവിതം ഇവിടെ വഴിമാറുകയാണ് .
അങ്ങനെ മറഡോണ വീട്ടുക്കാര്‍ക്കും,നാട്ടുക്കാര്‍ക്കും പ്രിയങ്കരനാവുന്നു. മറഡോണയുടെ 22 ജന്മദിനദിവസം ഏയ്‌ഞ്ചല്‍ അവനോടു പറയുന്നു ഇന്ന് 12 മണിക്ക്
ഒരു 12  വയസ്സുക്കാരനാല്‍ നീ കൊല്ലപെടും .അതേ ഇനി ക്ലൈമാക്സ്‌ ആണ് മറഡോണ മരിക്കുമോ ഇല്ലയോ എന്ന് ഞാന്‍ പറയുന്നില്ല അത് നിങ്ങള്‍ സിനിമ കണ്ടു മനസ്സിലാക്ക് ......


ആകെമൊത്തം :
ഇന്റര്‍വെല്‍ അടക്കം രണ്ടു മണിക്കൂര്‍ പത്തു മിനിട്ട് ആണ് സിനിമയുടെ ദൈര്‍ഘ്യം.
ഔസേപച്ചന്‍ സംഗീതം നല്‍കിയ രണ്ടു പാട്ടുകള്‍ ,ഒരു യോയോ പാട്ട് ഇന്റെര്‍വല്ലിനു മുന്‍പും ,ഒന്ന് ശേഷവും .മൂന്ന് സങ്കട്ടനങ്ങള്‍ മാഫിയ ശശിയുടെ വക .പാട്ടുകളില്‍ രണ്ടാമത്തേത് അല്‍പ്പം മെച്ചം .സങ്കട്ടനങ്ങള്‍ തീരെ നന്നായിട്ടില്ല .
ആര്‍ക്കും ( മറഡോണക്ക് ഒഴിച്ച് ) കാര്യമായ റോളൊന്നും ഇല്ല .ശന്തനു കുഴപ്പമില്ലാതെ അത് കൈകാര്യം ചെയ്തിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു .ചെറിയ വേഷമാണെങ്കിലും
നിത്യ നന്നായി ചെയ്തിട്ടുണ്ട് .ഭാക്കിയെല്ലാം സാദാരണ ഒരു മലയാള സിനിമയില്‍ ഉള്ളത് തന്നെ .ആകെ ഉള്ള  ഒരു പുതുമ മോഹന്‍ലാല്‍ ഏയ്‌ഞ്ചല്‍ ആകുന്നു എന്ന് മാത്രം .അവിടവിടെ കുറച്ചു തമാശകള്‍.


എന്റെ അഭിപ്രായം :


ഒരു സാദാരണ മലയാള പടം ,ബോറടിപ്പികുന്നില്ല ,വളിപ്പ്  തമാശകളും ഇല്ല ,വയലന്‍സുംഇല്ല .ബോക്സ്‌ ഓഫീസില്‍ ഒരു ആവറേജ് ഹിറ്റ്‌ പ്രതീക്ഷിക്കാം ,മറ്റ് അല്ഭുതങ്ങല്‍ക്കൊന്നും വകയില്ല .


ഒരു വാക്ക് കൂടി :
എനിക്ക് തോന്നുന്നു മോഹന്‍ലാലിനു മുന്‍പില്‍ ഇനി രണ്ടു 
വഴിയെ ഉള്ളു എന്ന്  ,
1. നല്ല സിനിമകള്‍ തെരഞ്ഞെടുത്തു അത് മാത്രം ചെയ്യുക .
2. അല്ലെങ്കില്‍ ഫിലോസോഫിയും പറഞ്ഞു അച്ചാറും പൊറോട്ടയും വിറ്റ് ജീവിക്കുക .


ഇതില്‍ ആദ്യം പറഞ്ഞത് ഉടനെയൊന്നും  നടന്നില്ലെങ്കില്‍  രണ്ടാമത്തേത്  തനിയെ നടക്കും .

Read more...

Friday, October 9, 2009

സ്ത്രീജന്മം

സംഭവം രണ്ടു, മൂന്നാഴ്ച്ചക്ക് മുന്‍പാണ് .ടി.വി. ഓണാക്കി ഏഷ്യാനെറ്റ്‌ വെച്ചപ്പോള്‍ സദാചാര മലയാളി സമൂഹം റെഡ് റിബ്ബണ്‍ നോട്ടീസ് പുറപെടുവിച്ചു അടിച്ചു പടിപ്പുരക്കു വെളിയില്‍ തള്ളിയ ഒരു സ്ത്രീയിതാ ലോക മലയാളികളുടെ അഭിമാനമായ ....!!! ഏഷ്യാനെറ്റിന്റെ തിരുമുറ്റത്ത്‌ കസേരയിട്ടിരിക്കുന്നു.അഭിമുഖമായി ലയാളികളുടെ ഒരു പഴയ ഒരു രോമാഞ്ചവുമുണ്ട് കറുത്തമ്മ ....(നടി ഷീല ...) .സംഭവം ഇതാണ് ഏഷ്യനെറ്റില്‍ പുതിയതായി തുടങ്ങിയ moments with sheela  എന്ന പരിപാടിയാണ് .


നളിനി ജമീല എന്ന "സെക്സ് വര്‍ക്കര്‍"(അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്
അങ്ങനെയാണ്) തന്‍റെ ജീവിതത്തെക്കുറിച്ച് ,അവര്‍ കടന്നുവന്ന വഴിയില്‍
നേരിട്ട പൊള്ളുന്ന സത്യങ്ങളെക്കുറിച്ച് ,സമൂഹത്തിന്‍റെ കറുത്ത
മുഖത്തെക്കുറിച്ച്,പുരുഷന്റെ ക്രുരതയെക്കുറിച്ച്,വഞ്ചനയെക്കുറിച്ച് എല്ലാം
ഒരു ഒളിവും മറയുമില്ലാതെ തുറന്നടിക്കുകയാണ്...നളിനി ജമീല
ആരുമായിക്കോട്ടെ പക്ഷെ അവര്‍ പറയുന്ന ചില കാര്യങ്ങളെങ്കിലും
നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല .


നളിനി ജമീലക്ക് ശേഷം സിസ്റ്റര്‍ ജെസ്മി .കത്തോലിക്കാ സഭയുടെ 

പീഡനത്തില്‍ മനം മടുത്തു തിരുവസ്ത്രം അഴിച്ചുവച്ച മഹതി .
സഭയുടെ കടിഞ്ഞാന്‍ ഇന്ന് യേശുവിന്റെ കൈയ്യിലല്ലാ യുദാസിന്റെയും,
കായാഫസിന്റെയും കൈയ്യിലാണെന്ന് സഭയുടെ വിലക്കുകളെയും ,
ഭയപെടുത്തലുകളെയും അവഗണിച്ച് തുറന്നുപറയുന്നു .


കഴിഞ്ഞ ആഴ്ച വിജയകുമാരി എന്നാ സ്ത്രീ തന്റെ  ജീവിതാനുഭവങ്ങള്‍

പ്രേഷകരുമായി പങ്കുവയ്ക്കുന്നു.സ്വന്തം അച്ഛനില്‍ നിന്നും
തനിക്കേല്‍ക്കേണ്ടിവന്ന ലൈംഗിഗ പീടനത്തെക്കുറിച്ചും,അവസാനം തനിക്കു സ്വന്തം അച്ഛനെ കൊല്ലാന്‍വേണ്ടി വാക്കത്തി എടുക്കേണ്ടിവന്ന 
അവസ്ഥയെക്കുറിച്ചും പറഞ്ഞു കണ്ണ് നിറക്കുന്നു.


അതേ ഇതൊരു ഓര്‍മപെടുത്തലാണ്..., പട്ടിയെ കുളിപ്പിക്കാത്തതിനു ഭര്‍ത്താവിനെ ചീത്ത പറയുന്ന കൊച്ചമ്മമാരും ,മട്ടനും ,പോര്‍ക്കും ,പ്രോണ്‍സും,കെന്റക്കി ചിക്കനും തിന്നു മദം മുറ്റിനിക്കുന്ന അപ്പര്‍ ക്ലാസ്സ്‌ ബഫൂന്നുകളും മാത്രമല്ല നമ്മള്‍ ജീവിക്കുന്ന ഈ സമൂഹത്തില്‍ ഇങ്ങനെയും ചില സ്ത്രീകള്‍  ഇവിടെ ഉണ്ട് അവരോടു നമ്മള്‍ ചെയ്തത് ഇതെല്ലാമാണ് എന്നാ ചില ഓര്‍മപെടുത്തലുകള്‍ .....

Read more...

Tuesday, October 6, 2009

കാമം

എനിക്ക് കാമമായിരുന്നു നിന്നോടും,
അവളോടും പിന്നെ മറ്റവളു‌മാരോടും 
കാമമൊരു പ്രണയമാണ് 
കാമമില്ലാതൊരു പ്രണയവുമില്ല


വണ്ടിനു പൂവിനോടുള്ള പ്രണയം 
മധു നുകരാനുള്ള കാമമാണ്‌ 
അതുതന്നെയാണ് എനിക്ക് 
നിന്നോടുള്ള പ്രണയവും 


കാമം വിശപ്പും ,ദാഹവുമാണ്
ഒരാനയെ തിന്നാലും തീരാത്ത വിശപ്പും 
ഒരു ആറുകുടിച്ചു വറ്റിച്ചാലും  
കടലിനുവേണ്ടിയുള്ള അടങ്ങാത്ത ദാഹവും 


പക്ഷെ നീയെന്നെ നിന്റെ ഹൃദയച്ചരടില്‍ 
കൊരുത്തിടാന്‍ ശ്രമിച്ചു 
നിനക്കറിയില്ലെ ഒരു പൂവിന്റെ മാത്രം 
സ്വന്തമല്ല ഒരു വണ്ടും ,അതുപോലെയാണ് ഞാനും


നിന്റെ മാംസളതയില്‍ മാത്രം 
എന്റെ വിശപ്പടങ്ങിയിരുന്നില്ല 
അതിനാല്‍ ഒരു രാത്രിഞ്ചരനെപ്പോലെ
എനിക്ക് ഇരതേടി നടക്കേണ്ടിവന്നു 


തെറ്റുപറ്റിയത്‌ നിനക്കാണ്, എന്റെ 
കാമത്തെ നീ പ്രണയമായി തെറ്റിദ്ധരിച്ചു
പക്ഷെ എനിക്കിപ്പോളും നിന്നോട് പ്രണയമാണ് 
നിന്റെ യൌവനം പൂത്തുലഞ്ഞു നിക്കുന്നിടത്തോളം 





Read more...

Saturday, October 3, 2009

ആരാണ് മലയാളി...?

സദാചാരത്തിന്റെ (കപട ..?) കാവലാളാണ് ഓരോ മലയാളിയും.കുടുംബം,സമൂഹം എന്നീ തടവറകളുടെ മതില്‍കെട്ടിനകത്താണ് അവന്റെ/അവളുടെ ജീവിതം .പക്ഷെ തരംകിട്ടിയാല്‍ ഒളിഞ്ഞുനോക്കാന്‍ /മതിലുചാടാന്‍ യാതൊരു മടിയുമില്ല.അതുകൊണ്ടാവണം പീഡനങ്ങളും,അവിശുദ്ധബന്ധങ്ങളും മാധ്യമങ്ങള്‍ക്ക് ഓരാഘോഷമാകുന്നതും നമ്മളത് വായിച്ച് ആത്മരതിയടയുന്നതും.ഭാര്യയെയും ,സഹോദരിയേയും പര്‍ദയിട്ടു നടത്താന്‍ ആഗ്രഹിക്കുമ്പോഴും അവന്റെ കാമമെരിയുന്ന എക്സ്റേ കണ്ണുകള്‍ വിഷംചീറ്റുന്ന കാളസര്‍പ്പത്തെപ്പോലെ ബസ്സിലും ,റെയില്‍വേസ്റ്റേഷനിലും ,സിനിമ തീയേറ്ററിലും ഇഴഞ്ഞു നടക്കാറുണ്ട് .അതേ മലയാളിയുടെ സദാചാരത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണിവയെല്ലാം.

ഒളിഞ്ഞുനോട്ടമെന്ന കലാരൂപത്തിന്റെ അനന്തസാധ്യതകള്‍ ലോകത്തിനു തുറന്നുകൊടുത്തത് ഒരുപക്ഷേ മലയാളിയാവണം.ആറ്റുവക്കത്തും,തോട്ടിറമ്പിലും കുളിസീന്‍ പിടിക്കുന്നതുമുതല്‍ ,ഉന്നതരുടെ കിടപ്പറരഹസ്യങ്ങള്‍ ദ്രിശ്യമാധ്യമത്തിന്റെ ജാരസന്തതിയായ ഒളിക്യാമറ വെച്ച് ഷൂട്ട്‌ ചെയ്യുന്നതില്‍ വരെ മലയാളിയുടെ വിലപെട്ട സംഭാവനകള്‍ നിരവധിയാണ് .വേലക്കാരിയായാലും,സിനിമ നടിയോ,നടനോ ആയാലും,രാഷ്ട്രിയക്കാരനായാലും അവന്റെ അല്ലെങ്കില്‍ അവളുടെ കുടുംബജീവിതത്തിലേക്ക്,സ്വകാര്യജീവിതത്തിലേക്ക് ഇത്രമേല്‍ ചൂഴ്ന്നു നോക്കുന്ന മറ്റൊരു ജനവിഭാഗം ഉണ്ടോ എന്ന് സംശയമാണ്.ഈ ഒളിഞ്ഞുനോട്ടത്തില്‍നിന്നു ഒരു സ്വയംഭോഗത്തിന്റെ ആത്മനിര്‍വൃതിയാണ്‌ മലയാളി അനുഭവിക്കുന്നതെന്ന് തോന്നുന്നു .

ദുരഭിമാനം (വേണമെങ്കില്‍ ഇതിനെ അഭിമാനം എന്നും വിളിക്കാം ..!) മലയാളിയുടെ കൂടെപിറപ്പാണ്. സ്വന്തം എച്ചില്‍പാത്രം പോലും വൃത്തിയാക്കാന്‍ മടിക്കുന്ന,സ്വന്തം നാട്ടില്‍ വൈറ്റ് കോളര്‍ ജോലി മാത്രം ചെയ്യാന്‍ ആഗ്രഹിക്കുന്ന നമ്മള്‍ പുറത്തുപോയാല്‍ സായിപ്പിന്റെയും,അറബിയുടേയും കക്കൂസ് മുതല്‍ അവരുടെ അച്ചിമാരുടെ അടിവസ്ത്രങ്ങള്‍ വരെ കഴുകികൊടുക്കാന്‍ തയ്യാര്‍ .

ദുരഭിമാനം മലയാളിയുടെ കൂടെപിറപ്പാനെങ്കില്‍ പൊങ്ങച്ചം അത് നമ്മുടെ രക്തത്തിലുള്ളതാണ്. അതുകൊണ്ടാവണം കാണം വിറ്റും ഓണം ഉണ്ണണം എന്ന ചോല്ലുപോലും നമുക്കുണ്ടായത് .
അയല്‍ക്കാരന്‍ മുറ്റത്ത്‌ കിണറോന്നു കുത്തിയാല്‍ സ്വന്തം മുറ്റത്ത്‌ മൂന്ന് കിണറെങ്കിലും വട്ടിപലിശക്ക്
കാശെടുത്തു കുത്തും നമ്മള്‍ .അയല്‍ക്കാരിയുടെ വേഷം പാന്റും ടീഷര്‍ട്ടുമാണെങ്കില്‍ നമ്മുടെ ഭാര്യ
ബനിയനും ,ബര്‍മുടക്കും വേണ്ടി വാശിപിടിക്കും.

അറിവിന്റെ കാര്യത്തില്‍ നമ്മളെ കവച്ചുവെക്കാന്‍ മറ്റാരുമില്ല (എല്ലാമറിയാമെന്ന സ്ഥായിയായ മുഖഭാവമില്ലാത്ത ഒരു മലയാളിയെങ്കിലുമുണ്ടോ ഇവിടെ ....?).100% സാക്ഷരതയുടെ നാടാണ്‌ നമ്മുടേത്‌.എന്തിനേയും,എതിനേയും കുറിച്ച് നാം വിദഗ്ദാഭിപ്രായം തട്ടിവിടും .അത് ഉഗാണ്ടയിലെതൊഴിലാളി സമരമായാലും ,എത്യോപിയയിലെ വജ്രഖനികളെക്കുറിച്ചയായാലും.ഇതുകൊണ്ടാവണം രാഷ്ട്രിയയവും,വികസനവും വെറും വാചക കസര്‍ത്തുമാത്രമായി കേരളത്തില്‍ മാറിയത് .

വിമര്‍ശനം അത് മലയാളിയുടെ ഒരു ശീലമാണ് .രാവിലെ എഴുന്നേറ്റ് ആരെയെങ്കിലും നാലു തെറിപറഞ്ഞില്ലെങ്കില്‍ (പറ്റുമെങ്കില്‍ തന്നെക്കാള്‍ കഴിവുള്ള ,ഉയര്‍ന്ന അല്ലെങ്കില്‍ വിജയം വരിച്ച മറ്റു മലയാളികളെ ...!) അന്നത്തെ ദിവസം പോക്കാണ് .അതാണ് നമ്മുടെ ജീവന്‍ ടോണ്‍.ഈ വിമര്‍ശനത്തെ അസൂയയെന്നും ,കണ്ണുകടിയെന്നും ചില അസൂയാലുക്കള്‍ വിശേഷിപ്പിക്കാറുണ്ട്.

ഇതൊക്കെയുണ്ടെങ്കിലും രണ്ടുനേരം (പറ്റുമെങ്കില്‍ മൂന്ന് ..?) കുളിക്കുന്ന ,പുറത്തുപോയാല്‍ (കേരളത്തിന്‌ ) കടിനദ്വാനം ചെയ്യുന്ന, വെല്ലുവിളികള്‍ ധീരമായി നേരിട്ട് വിജയത്തിന്റെ കൊടുമുടികള്‍ കീഴടക്കുന്ന, ആകാശം ഇടിഞ്ഞുവീണാലും ഉള്ളം കൈയ്യില്‍ താങ്ങിനിര്‍ത്തുമെന്ന ചങ്കുറപ്പുള്ള,വേണമെങ്കില്‍ സൂര്യനില്‍ പോലും തട്ടുകടനടത്താന്‍ (ഗ്യാസും ,വിറകുമോന്നും വേണ്ടല്ലോ ...! ) ആത്മവിശ്യാസവും,ധൈര്യവുമുള്ള മലയാളി മറ്റുള്ളവര്‍ക്കെല്ലാം ഒരല്‍ഭുതം തന്നെയാണ് (തന്നേ..തന്നേ ... സത്യം തന്നേ ...!) . അതേ മലയാളിയൊരു പ്രസ്ഥാനമാണ് .ഒരു ഒന്നൊന്നര സംഭവമാണ് ...!.

കുറിപ്പ് :
ഇതുവായിച്ചു എനിക്കെതിരെ വാളെടുക്കുന്നവരോട് .ഗ്രിഹാതുരത്വത്തിന്റെ മാറാല ചുമക്കുന്ന ഒരു മറുനാടന്‍ മലയാളിയോന്നുമല്ല ഞാന്‍ .ജനിച്ചത്‌ മുതല്‍ ഇന്നുവരെ കേരളമെന്ന ദൈവത്തിന്റെ(ചെകുത്താന്റെ എന്നൊക്കെ പറയുന്ന ചിലരുണ്ട് ....പാവം പോഴന്മാര്‍ ...!)സ്വന്തം നാട്ടില്‍ പൂണ്ടുവിളയാടിനടക്കുന്ന ഒരുവനാണ് ഈ ഞാന്‍ .അപ്പോള്‍ അഖിലലോക മലയാളികളെ നിങ്ങളുടെ തെറിവിളി കേള്‍ക്കാനായി ഞാനിതാ എന്റെ കമന്റ്‌ ബോക്സ്‌ ഇന്ത്യയുടെഗോള്‍ പോസ്റ്റുപോലെ തുറന്നുവെച്ചിരിക്കുന്നു ....




Read more...

Tuesday, September 29, 2009

മോഹന്‍ലാല്‍ എനിക്ക് തെറ്റുപറ്റി ..


 


മിസ്റ്റര്‍ പദ്മശ്രീ ഭരത് ലെഫ്റ്റെനെന്റ്റ്‌ കേണല്‍ മോഹന്‍ലാല്‍
(ഷമിക്കണം..ലാലേട്ടാ എന്നുവിളിച്ച നാവുകൊണ്ട് ഇങ്ങനെ 
വിളിക്കെണ്ടിവന്നതില്‍ ദുഖമുണ്ട്,പക്ഷെ താങ്കള്‍ എന്നെകൊണ്ടത് 
ചെയ്യിപ്പിച്ചതാണ്..! ) താങ്കള്‍ക്കിതുചെയ്യാന്‍ എങ്ങനെ മനസ്സുവന്നു . 
സിനിമയിലും ,ജീവിതത്തിലും ആദര്‍ശധീരതയും,ശുദ്ധിയും, 
ഫിലോസോഫിയും പ്രസംഗിക്കുന്ന നിങ്ങള്‍ 
മനുഷ്യദൈവമെന്നവകാശപെടുന്ന മനോരോഗിയായ 
ഒരു സ്ത്രീയുടെ കാലില്‍ കെട്ടിപുണര്‍ന്നു കിടക്കുന്നത് 
കണ്ടപ്പോള്‍ തകര്‍ന്നുപോയത് താങ്കളെ അകമഴിഞ്ഞ് 
സ്നേഹിച്ച ഈ ആരാധകന്റെ മനസ്സാണ് . 


നാളെയോ,മറ്റനാളോ അല്ലെങ്കില്‍ പിന്നിടെപ്പോഴെങ്കിലുമോ
ഒരു ചന്ദ്ര സ്വാമിയേപ്പോലെ,സന്തോഷ്‌ മാധവനെപ്പോലെ 
അല്ലെങ്കില്‍ ഒരു ദിവ്യാ ജോഷിയെപ്പോലെ ഈ സ്ത്രീയെയും 
തട്ടിപ്പ്കേസിനോ ,വഞ്ചനാകുറ്റത്തിനോ ,കള്ളകടത്തിനോ 
അറസ്റ്റ് ചെയ്താല്‍ എന്ത് ഫിലോസൊഫിക്കല്‍ ന്യായങ്ങളാവും 
താങ്കള്‍ക്ക് നിരത്താനുണ്ടാവുക . 


താങ്കള്‍ ആ കപടസന്യാസിനിയുടെ കാലില്‍ കെട്ടിപിടിച്ചു
കിടക്കുന്നത് കണ്ടപ്പോള്‍ ,അവര്‍ എതോക്കെയോ ജന്മങ്ങളില്‍ 
താങ്കളുടെ അമ്മയായിരുന്നെന്നു പ്രസംഗിച്ചത് കേട്ടപ്പോള്‍
പത്തു, പന്ത്രണ്ടു വര്‍ഷത്തോളം ഞാന്‍ നെഞ്ചിലേറ്റി നടന്ന
താങ്കളുടെ വിഗ്രഹമാണ്‌ വീനുടഞ്ഞത് . എനിക്കിപ്പോള്‍ 
എന്നോട് പുച്ചമാണ് തോന്നുന്നത് . ഇതിനായിരുന്നോ 
വേണ്ടതിനും ,വേണ്ടാത്തതിനും താങ്കള്‍ക്കുവേണ്ടി വാദിച്ച് 
എന്റെ ഉറ്റ സുഹൃത്തുക്കളെപോലും ഞാന്‍ ശത്രുക്കളാക്കിയത്‌..? .
ഇത് കാണാന്നായിരുന്നോ എത്രയെത്ര ക്ലാസുകള്‍ കട്ടുചെയ്തു 
തീയെറ്ററില്‍ ഉന്തും ,തള്ളുമുണ്ടാക്കി താങ്കളുടെ പടം റിലീസിന് 
തന്നെ കണ്ടു കൈയ്യടിച്ചത് ...?. 


ദൈവത്തില്‍ വിശ്യാസമില്ലാതിരിന്നിട്ടുകൂടി താങ്കളുടെ
ഓരോസിനിമയും ഹിറ്റാകാന്‍ വേണ്ടി നെഞ്ചുരികി 
പ്രാര്‍ത്തിച്ചതോര്‍ക്കുമ്പോള്‍...! ,എത്രയോ ദിവസങ്ങള്‍ 
ഉച്ചക്ക് പട്ടിണികിടന്നു ആ കാശുലാഭിച്ച് താങ്കളുടെ സിനിമ
മൂന്നും, നാലും വട്ടം കണ്ടതോര്‍ക്കുമ്പോള്‍...! , താങ്കള്‍ക്കെതിരെ
എഴുതുന്നവരെ വിമര്‍ശിച്ചും,താങ്കളെ പുകഴ്ത്തിയും സകലമാന 
സിനിമാസൈറുകളിലും, ബ്ലോഗുകളിലും കമെന്റുകള്‍ 
ഇട്ടതോര്‍ക്കുമ്പോള്‍ ...!, ലാലേട്ടാ ....ഇന്നെനിക്കു എന്നോടുതന്നെ 
വെറുപ്പ്‌ തോന്നുന്നു . 


അതേ ...അതെല്ലാം എന്റെ വലിയതെറ്റുകള്‍ ആയിരുന്നു . 
എന്റെ പിഴ.... എന്റെ വലിയ പിഴ ........ അപ്പോള്‍ 
താങ്കള്‍ക്ക്തോന്നാം,ഇവനെന്തിനാണ് എന്റെ പെഴ്സണല്‍
കാര്യങ്ങളില്‍ ശ്രദ്ധചെലുത്തുന്നത് , ഞാനെന്ന അഭിനേതാവിനെ 
ആരാധിച്ചാല്‍ പോരെ എന്ന്...?.താങ്കള്‍ ഓഷോവിന്റെ 
ആരാധകനാണെന്ന് പറഞ്ഞപ്പോളും...! ,മദ്യത്തിന്റെ 
പ്രചാരകനായപ്പോളും...!, വിമര്‍ശകര്‍ പറയുന്നതുപ്പോലെ
സ്വര്‍ണകടകളുടെയും, തുണികടകളുടെയും 
പരസ്യപലകയായപ്പോളും...!. ഞാനതെല്ലാം താങ്കളുടെ 
പെഴ്സണല്‍ കാര്യങ്ങളായി കണ്ടു . പക്ഷെ ..ലാലേട്ടാ ....
ഇതെന്നെ തകര്‍ത്തുകളഞ്ഞു.... . 


അതേ മിസ്റ്റര്‍ പദ്മശ്രീ ഭരത് ലെഫ്റ്റെനെന്റ്റ്‌ കേണല്‍ 
മോഹന്‍ലാല്‍ ഞാനെന്ന വിഡ്ഢി എന്റെ ആരാധകപട്ടം
ഇവിടെ, ഇപ്പോള്‍,ഈ നിമിഷം അഴിച്ചുവക്കുകയാണ്. 
ഞാനെന്ന ഒരു വിഡ്ഢിപോയാലും താങ്കള്‍ക്കുവേണ്ടി
ജയ് വിളിക്കാനും,പോസ്റൊരിട്ടിക്കാനും ഫാന്‍സെന്ന 
കാലാള്‍പ്പടയിലെ ലക്ഷക്കണക്കിന്‌ ചാവേറുകള്‍ 
ഇനിയും ഒരുപാടുണ്ടാകും .അതേ എന്റെ വളരെ 
നാളുകളായുള്ള തെറ്റുകള്‍ ഞാനിവിടെ തിരുത്തുകയാണ് .
എന്നുവെച്ച് മറ്റൊരു ചാവേര്‍പ്പടയിലേക്കും ഞാനില്ല.....
എല്ലാ സിനിമാദൈവങ്ങളെയും സാക്ഷി നിര്‍ത്തികൊണ്ട്‌ 
ഇത് സത്യം ,സത്യം ,..സത്യം . ലാല്‍ സലാം ..............

Read more...

Wednesday, September 23, 2009

മുല

ശൈശവത്തില്‍ ലിംഗഭേദങ്ങളെ വേര്‍തിരിക്കാതെ
ഒരു കാക്കപുള്ളിപോലെ എനിക്കും ,നിനക്കും
ബാല്യം നിന്റെ താമരമൊട്ടുകളെ ഒരു 
പട്ടുബ്ലൌസ്സില്‍  പോതിഞ്ഞെന്നില്‍ നിന്നകറ്റി 

കാലം കൌമാരത്തില്‍ നിന്റെ  അഭിമാന 
സ്തംഭങ്ങളില്‍ മല്‍ഗോവമാമ്പഷത്തിന്റെ 
ശില്പചാതുര്യം ചാര്‍ത്തിയപ്പോള്‍ നീയെന്നില്‍ 
കൌതുകത്തിന്റെ വിത്തുമുളപ്പിച്ചു 

കൊത്തിപറിക്കുന്ന ,കാമമെരിയുന്ന 
ആയിരം കണ്ണുകളുമായി ,പൊട്ടിത്തെറിക്കാന്‍
വെമ്പുന്ന നിന്റെ യൌവനത്തെ തിന്നു 
വിശപ്പടക്കിയിരുന്നു ഞാനും

പിന്നിടെപ്പോഴോക്കെയോ നിന്റെ 
മാറിടത്തില്‍ ചോരപ്പാടിന്റെ 
നഖഷതങ്ങള്‍കൊണ്ട് കവിത 
രചിച്ചതും ഞാനോര്‍ക്കുന്നു 

ഇപ്പോളിതാ മണ്ടരിപിടിച്ച തേങ്ങ
കുലയിലാടുന്നതുപോലെ ചുക്കിച്ചുളിഞ്ഞ്‌ , 
തൂങ്ങികിടക്കുന്ന നിന്റെ മൌണ്ട് ഓഫ്‌ 
വീനസ് എന്നെനോക്കി പല്ലിളിക്കുന്നു

പക്ഷെ... ഈ രണ്ടര്‍ദ്ധ ഗോളങ്ങള്‍ക്കിടയിലാണ് 
ഭൂമിയിപ്പോളും കറങ്ങിതിരിയുന്നതെന്ന് തോന്നുന്നു

Read more...

Thursday, September 17, 2009

വിശുദ്ധ (ശശി ) പശു















അനന്തപുരി വാസികളെ നിങ്ങളെയോര്‍ത്തു കേരളം ഇന്ന് ലജ്ജിക്കുന്നു.
ഇതുപോലൊരു "പാഴിനെ" ആണല്ലോ നിങ്ങള്‍ തെരഞ്ഞെടുത്തു പാര്‍ലിമെന്റിലേക്ക്
അയച്ചത് .എന്ത് യോഗ്യതയുടെ പുറത്താണ് നിങ്ങള്‍ ലക്ഷം ഭൂരിപക്ഷം നല്‍കി ഈ
അഭിനവ ഹിപോക്രാറ്റിനെ വിജയിപ്പിച്ചത് ?

എതു കൊഞാണാനെ ജയിപ്പിച്ചുവിട്ടാലും അവനൊക്കെ നമ്മുടെ പുറത്തു പൊങ്കാലയിട്ടു കളിക്കും
എന്നറിയാഞ്ഞിട്ടല്ല ... എങ്കിലും ...നിങ്ങള്‍ക്ക് കുറച്ചുകൂടി വിവേചനഭുദ്ധിയോടെ
പ്രവര്‍ത്തിക്കാമായിരുന്നു ....ആ പോട്ടെ സുനാമി വരുന്നത് ദൂരദര്‍ശനിവച്ച് കണ്ടുപിടിക്കാന്‍
പറ്റില്ലല്ലോ ..! അനുഭവിക്കുക തന്നേ ....(നിങ്ങള്‍ക്ക് അതുതന്നെ വേണം ....ഹാ ..ഹാ ......ഹാ).

അപ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും ഇവനാര് ഇതെല്ലം ചോദിക്കാന്‍ ..?
ഇവന്‍ വോട്ട് ചെയ്തുവിട്ടത് ഗാന്ധിയുടെ ആദര്‍ശ പുരുഷന്മാരെ വല്ലവരെയും
ആയിരിക്കും എന്ന് ...അല്ല എനിക്കും ഈ അബന്ധങ്ങള്‍ എല്ലാ തെരഞ്ഞെടുപ്പിലും
പറ്റാറുണ്ട് (ഞാനും ജനം എന്ന "കഴുത" കൂട്ടത്തില്‍ പെടും..).

ഐക്യരാഷ്ട്രസഭയില്‍ തൂപ്പും ,ചായകൊടുപ്പുമായി നടന്ന ഇവനെയൊക്കെ ഒരുളുപ്പുമില്ലാതെ
നമ്മുടെ തലയില്‍ കേട്ടിവയ്ക്കാനും ലോകം ചുറ്റി മദാമ ഭാര്യയെയും ,മക്കളെയും കാണാന്‍
വിദേശ സഹമന്ത്രിയാക്കാനും മദാമ പാര്‍ട്ടിക്ക് കഴിഞ്ഞു .അല്ലെങ്കില്‍ തന്നെ ദേശിയഗാനതെയും,നമ്മുടെ
സ്വതന്ത്രസമരനേതാക്കളെയും പുല്ലുവിലപോലും കല്പിക്കാത്ത ഈ മൈ....മൈ...മൈത്താണ്ടി
ഇവിടുത്തെ കോടിക്കണക്കിനു ദരിദ്രനാരായണന്മാരെ "കന്നാലികൂട്ടങ്ങള്‍"
എന്ന് വിളിച്ചതില്‍ എന്തല്‍ഭുതമാന്നുള്ളത്.

പറ്റുമെങ്കില്‍ ഈ വിശുദ്ധ പശുവിനെ നമുക്ക് വീണ്ടും കാണാം .അടുത്ത തെരഞ്ഞെടുപ്പിനു ഖദര്‍ മുണ്ടും, ജുബ്ബയും വാരിച്ചുറ്റി മുഖത്തൊരു
ചിരിയുമോട്ടിച്ചുവെച്ചു , വളിഞ്ഞ മലയാളത്തില്‍ വോട്ടുമിരന്നിവന്‍
വീണ്ടും വരും .നമ്മുക്കപ്പോള്‍ ചൂണ്ടുവിരലില്‍ മഴിമുക്കി ഇവന്റെ
ഭൂരിപക്ഷം വര്‍ദ്ധിപിക്കാം........

Read more...

Tuesday, September 15, 2009

ഇന്‍ക്രെഡിബിള്‍ ഇന്ത്യ....???

പലപ്പോളായി ചില വാര്‍ത്തകള്‍ കണ്ടപ്പോള്‍ എഴുതണമെന്നു തോന്നിയതാണ് .ഇതുകൂടെ കണ്ടപ്പോള്‍ തീര്‍ച്ചയാക്കി ,എഴുതി ഉല്‍ബോധിപ്പിച്ചുകളയാം എന്നുതോന്നി .

രണ്ടുദിവസത്തിലധികം നമ്മുടെ രാജ്യത്തെ ഒരു തടങ്കല്‍പാളയമാക്കി ,നൂറുകണക്കിന്
നമ്മുടെ സഹോദരന്മാരുടെ ചോരകൊണ്ട് മുംബൈയെ ചുവപ്പിച്ച ഒരു പോല..##..മോന്റെ
ആവശ്യങ്ങള്‍ .അവന്‍ ബസുമതി അരിയെ പുളുത്തുകയുള്ളൂ,മട്ടണ്‍ ബിരിയാണിയെ അണ്ണാക്കിലേക്ക് ഇറക്കുകയുള്ളു എന്നൊക്കെ ..!.

ഇവനെയൊക്കെ പരസ്യമായി മട്ടണ്‍ ചാപ്സുപോലെ പീസാക്കി അവന്റെ കിടുങ്ങാമണിയടക്കം
അന്ധേരിയിലെയും ,ധാരവിലെയും പട്ടികള്‍ക്കിട്ടു കൊടുക്കുകയാണ് വേണ്ടത് .അവ പോലും അറയ്ക്കും ഈ ജിഹാദി.. ###..മോന്റെ പുഴുത്തുനാറിയ മാംസം ഭക്ഷിക്കാന്‍ .

പക്ഷേ ഈ ###..മോന്റെ മോന് ഇപ്പോള്‍ ലഭിക്കുന്നതോ ...?,രാഷ്ട്രിയപ്രഭുക്കളെപോലും
നാണിപ്പിക്കുന്ന വി.വി.ഐ.പി. പരിരക്ഷണം .കോടിക്കണക്കിനു മുതല്‍ മുടക്കിയുണ്ടാക്കിയ
സ്പെഷ്യല്‍ ജയില്‍ (മണിമന്ദിരം) ,വാദിക്കാന്‍ സ്പെഷ്യല്‍ അഭിഭാഷകന്‍ .
ഓ മറന്നുപോയി ... ഇത് ഇന്ത്യയാണ് സര്‍ ...ഇന്ത്യ ..!. അതിഥിദേവോ ഭവഃ .

ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നത്..? ,ഇവന്റെ ജിഹാദിസഹോദരങ്ങള്‍ ഒരു വിമാനം
രാഞ്ചിയോ ,അല്ലെങ്കില്‍ എതെങ്കിലും മന്ത്രിപുംഗവന്റെ കുടുംബത്തെ തട്ടികൊണ്ടുപോയോ ഇവന്റെ മൊചനത്തിനാവശ്യപെടും.അത് കേള്‍ക്കാന്‍ കാത്തിരുന്നതുപോലെ നമ്മുടെ രാഷ്ട്രിയ ഹിജഡകള്‍ ഈ മോന്റെ തോളില്‍ കൈയുംമിട്ട്,മുഖത്തൊരു ചിരിയുമോട്ടിച്ചുവെച്ചു ഇവന് യാത്രയയപ്പുനല്കും .

വീണ്ടും ഇവനും ,മറ്റു ജിഹാദികുഞ്ഞുങ്ങളും ,ഇവനെയൊക്കെ തുരത്താനും ,പിടിക്കാനും ജീവന്‍
കളഞ്ഞ ധീര യോദ്ധാക്കളുടെ മുഖത്ത് കാര്‍ക്കിച്ചുതുപ്പിക്കൊണ്ട് ദീപാവലിക്കും ,സ്വതന്ത്രദിനത്തിനും ,റിപ്പബ്ലിക്ദിനത്തിനുമോക്കെ നമ്മുടെ നെഞ്ചത്ത് ബോംബ് പോട്ടിച്ചുകളിക്കും .

അപ്പോള്‍ പതിവുപോലെ നമ്മുടെ രാഷ്ട്രപതിയും,പ്രധാനമന്ത്രിയും ഞെട്ടും ,പ്രതിപക്ഷം വലിയവായില്‍ അലമുറയിടും,ലോകരാജ്യങ്ങള്‍ അപലപിക്കും.പിന്നെ നമ്മള്‍ അയല്‍ രാജ്യമായ 'പരാജയരാഷ്ട്രത്തെ' നോക്കി ഇപ്പൊ ഞോട്ടും ..,തട്ടും ...എന്നൊക്കെ അമറും.

അപ്പോളേക്കും സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ പല സംഘടനകളുടെയും, ലോക രാഷ്ട്രങ്ങളുടെയും രൂപത്തില്‍ പറന്നെത്തുകയായി,നമ്മുടെ രാജ്യത്തിന്റെ മഹത്തായ
പാരമ്പര്യം ,ചേരിചേരാനയം ,അഹിംസ ,ഗാന്ധി , നെഹ്‌റു ,മാങ്ങാ ..,തേങ്ങ എന്നൊക്കെ പറഞ്ഞു നമ്മളെ ഉല്‍ബോധിപ്പിക്കാന്‍ .കഴിഞ്ഞു എല്ലാം പറഞ്ഞു കോംപ്ലിമെന്‍സായി...
നമുക്ക് അടുത്ത ആക്രമണത്തിനായി വീറോടെ കാത്തിരിക്കാം ......

ഈ ഇടവേളയില്‍ നമുക്ക് കഴുത കാമം കരഞ്ഞുതീര്‍ക്കുന്നതുപോലെ ,ആസനത്തില്‍ മുളച്ച
അഹിംസയെന്ന ആലും പൊക്കിപിടിച്ച് അന്തസും,അഭിമാനവും,കൂടെ ആണത്തവുമുള്ള രാഷ്ട്രങ്ങള്‍ തീവ്രവാദത്തിനെ നെരിടുന്നതിനെതിരെ ജാഥനയിക്കാം,കൊടിപിടിക്കാം ,വേണമെങ്കില്‍ നിയമസഭയില്‍ പ്രമേയം കൊണ്ടുവരുകയുമാകാം......

എന്തിനു കൂടുതല്‍ പറയുന്നു ... ഇത് ഇന്ത്യയാണ് മോനെ ഇന്ത്യ ...!(കേഴുക പ്രിയനാടേ...) .
ജയ് (ജിഹാദ് ) ഹിന്ദ്‌ .


കുറിപ്പ് :
ലിങ്ക് വര്‍ക്കു ചെയ്യുന്നിലെങ്കില്‍ ഇതാ ഇവിടെ ഉണ്ട് ആ വാര്‍ത്ത‍ .








Read more...

Saturday, August 29, 2009

ലാലേട്ടന്റെ വര്‍ത്തമാനങ്ങള്‍ -- പ്രണയം ,സ്ത്രീ ,സെക്സ് ,...പുതിയതലമുറ

ഇത് ഈ വര്‍ഷത്തെ കന്യക ഓണപതിപ്പില്‍ വന്ന മോഹന്‍ലാലുമായിട്ടുള്ള ഒരു അഭിമുഖം ആണ് . വായിച്ചിട്ടില്ലാത്ത ലാല്‍ ഫാന്സുക്കാര്‍ക്കുവേണ്ടി ഇതിവിടെ പോസ്റ്റുന്നു .































































































Read more...

Wednesday, August 26, 2009

ഇന്ത്യ ഒരു വികസ്വരരാജ്യമായി തുടരുന്നതെന്തുകൊണ്ട് ...???

കഥ :

പണ്ട് പണ്ട് വളരെ പണ്ട് എന്നുവച്ചാല്‍ അമേരിക്കന്‍ സാമ്രജത്യം തുടങ്ങുന്നതിന്നും,കുത്തക മുതലാളിത്തം ആരംഭിക്കുന്നതിനും വളരെ മുന്‍പ്. ലോകത്തെവിടെയോ ഒരു ഉറുമ്പും ,പുല്‍ച്ചാടിയും ഉണ്ടായിരുന്നു .ഉറുമ്പ് ഒരു നല്ല ബുദ്ധിശാലിയും ,കടിനദ്വാനിയും ആയിരുന്നു .എന്നാല്‍ പുല്ചാടിയാകട്ടെ അലസനും ,കുഴിമടിയനും .പുല്‍ച്ചാടി അലസമായി കളിച്ചുചിരിച്ചു നടന്നപോള്‍ ഉറുമ്പ് കടുത്ത വേനല്കാലത്തും കഷ്ടപ്പെട്ട് പണിയെടുത്ത് മഞ്ഞുകാലതേക്കുള്ള
ഭക്ഷണവും ,താമസിക്കാനുള്ള വീടും ശരിയാക്കി. അങ്ങനെ മഞ്ഞുകാലം വന്നു ,ഉറുമ്പ് സുഖമായി തന്റെ താമസസ്ഥലത്ത് താന്‍ ശേഖരിച്ചുവെച്ച ഭക്ഷണവും കഴിച്ചു കഴിഞ്ഞു .കടുത്ത തണുപ്പും ,പട്ടിണിയും സഹിക്കാനാവാതെ പുല്‍ച്ചാടി മരിച്ചുപോവുകയും ചെയ്തു .

ഈ കഥയുടെ ഇന്ത്യന്‍ രൂപം:

രാമനും,കോരനും ഒരേ നാട്ടുകാരും,സമപ്രായക്കാരുമായിരുന്നു .രാമന്‍ പകല്‍ കഷ്ടപ്പെട്ട് പണിയെടുക്കുകയും രാത്രി ഉറക്കമിളച്ചു പഠിക്കുകയും ചെയ്തപ്പോള്‍ ,കൊരനാകട്ടെ അമേരിക്കന്‍ ചൂഴണത്തിനെതിരെ മുദ്രാവാക്യം വിളിച്ചും ,ബസ്സ് തടഞും ,പലസ്തീന്‍ ജനതക്കുവേണ്ടി കടകള്‍ കത്തിച്ചും ,ഇറാഖ്‌ ആക്രമണത്തിനെതിരെ പ്രമേയം പാസ്സാക്കിയും,കുത്തക മുതലാളികളുടെ ചൂഴണത്തിനെതിരെ സന്ധിയില്ലാസമരത്തിലായിരുന്നു.

കാലം കടന്നുപോയി രാമനിപ്പോള്‍ സാമ്പത്തികമായും,വിദ്യാഭ്യസപരമായും സമൂഹത്തില്‍ ഉന്നതനാണ് ,കൊരനിപ്പോളും പഴയ സ്ഥിയില്‍ തന്നെ .രാമന്‍ ഹോണ്ടയിലും,ബെന്സിലും സഞ്ചരിക്കുമ്പോള്‍ കോരന് ശരണം പഴയ സൈക്കിള്‍ തന്നെ ,രാമന്‍ ഫൈവ്സ്റ്റാര്‍ ബാറില്‍ കയറി മദ്യപിക്കുമ്പോള്‍ കോരന്‍ ഒരു കുപ്പി കള്ളിനായി കഷ്ടപെടുന്നു .കോരന്‍ ചിന്തിക്കാന്‍ തുടങ്ങി ,എന്തുകൊണ്ടിങ്ങനെ സംഭവിച്ചു ,തന്നെപോലെ ഒരുപാടു കോരന്മാര്‍ ഇങ്ങനെ കഷ്ടപെടുമ്പോള്‍ രാമനെങ്ങിനെ ഇത്ര സുഖമായി ജീവിക്കുന്നു.ഒടുവില്‍ കൊരനത് കണ്ടെത്തി ചൂഴണം.....
ചൂഴണമാണ് കാരണം.

പിറ്റേന്നു കൊരനൊരു പത്രസമ്മേളനം വിളിച്ചുചെര്‍ക്കുകയും,താനിങ്ങനെ പട്ടിണി കിടക്കുമ്പോള്‍ രാമന്‍ സുഖമായി ജീവിക്കുന്നതിന്റെ കാരണത്തെക്കുറിച്ച് ഉല്‍കണ്ടപെടുകയും ചെയ്തു .NDTV,CNN-IBN,BBC എന്നി ചാനലുകള്‍ ഈ വിഷയം ഏറ്റെടുക്കുകയും ,പട്ടിണി കിടക്കുന്ന കോരന്റെ ചിത്രവും ,തന്റെ ഡൈനിങ്ങ്‌ റൂമിലിരുന്നു സമ്രദ്ധമായി ഭക്ഷണം കഴിക്കുന്ന രാമന്റെ വീഡിയോയും നിരന്തരമായി സംപ്രേക്ഷണം ചെയ്യുകയും ചെയ്തു .

ഈ കരളലിയിപ്പിക്കുന്ന,ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടു ലോകം തരിച്ചുപോയി.ഇന്ത്യ മുഴുവന്‍ പ്രതിഷേധം അലയടിച്ചു ,രാഷ്ട്രപതി ഞെട്ടി ,സോണിയ ഗാന്ധി വെറുങ്ങലിച്ചു ,മതസഘടനകള്‍ അലമുറയിട്ടു .അരുന്ധതി റോയി മറ്റു കൊരന്മാരെയും കൂടി രാമന്റെ വീട്ടുമുറ്റത്തു ധര്‍ണയും പ്രകടനവും നടത്തി ,മേധാ പട്കരും ,ആയിരകണക്കിന് കൊരന്മാരും രാമനെതിരെ നടപടിയെടുക്കണമെന്നാവ്യശപെട്ട് നിരാഹാര സത്യാഗ്രഹവും തുടങ്ങി .

മായാവതി ഇത് ന്യുനപക്ഷത്തോടുള്ള അനീതിയാണെന്ന് പ്രഖ്യപിച്ചു .ആംനെസ്ടി ഇന്റര്‍നാഷണലും ‍,കോഫി അന്നനും ഇന്ത്യന്‍ സര്‍ക്കാര്‍ കൊരന്മാര്‍ക്ക് സാമുഹ്യനീതി നിഷേതിക്കുകയാണെന്ന് വിമര്‍ശിച്ചു .പ്രതിപക്ഷ എം.പി മാര്‍ ലോക്‌സഭയില്‍ നിന്നും ഇറങ്ങിപോയി .ഇടതു കക്ഷികള്‍ ബംഗാള്‍ ബന്ദിന് ആഹ്യാനം ചെയ്തു.കേരളം ജുഡീഷ്യല്‍ അനോഷണത്തിനും ഉത്തരവിട്ടു .

ദാരിദ്രത്തിലുള്ള തുല്യതയില്‍ മാറ്റം വരാതിരിക്കാനായി കേരളത്തിലെ CPM ആരും കടിനദ്വാനും ചെയ്യാതിരിക്കാനുള്ള ഒരു നിയമം പാസ്സാക്കുകയും ചെയ്തു കളഞ്ഞു . റെയില്‍വേ മന്ത്രി ലാലുജി കൊരന്മാര്‍ക്കുവേണ്ടി "കൊരരഥം " എന്ന പുതിയ ട്രെയിന്‍ പ്രഖ്യപികുന്നതിനു പുറമെ എല്ലാ തീവണ്ടികളിലും ഒരു കോച്ച് കൊരന്മാര്‍ക്ക് മാത്രമായി മാറ്റിവെക്കുന്നതാണെന്നും അറിയിച്ചു . മാനവവിഭവശേഷി വകുപ്പ് മന്ത്രി അര്‍ജുന്‍ സിംഗ് എല്ലാ ഗവണ്മെന്റ് സ്ഥാപനങ്ങളിലും കൊരന്മാര്‍ക്ക് 50% സംവരണം എര്‍പ്പെടുത്തുകയും ചെയ്തു .

സുപ്രീംകോടതി ഗവണ്മെന്റ്നോട് രാമന്റെ സ്വത്തുക്കള്‍ പിടിച്ചെടുത്തു കോരന് നല്കാന്‍ ഉത്തരവിടുകയുണ്ടായി .ഇത് നീതിയുടെ വിജയമാണെന്ന് അരുന്ധതി റോയിയും,അടിച്ചമര്‍ത്തപെട്ടവന്റെ ശക്തമായ ഉയിര്‍തെഴുന്നല്‍പ്പെന്നു CPM ഉം വിധിയെ വിശേഷിപ്പിക്കുകയുണ്ടായി.അടുത്ത യു.ന്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുന്നതിനായി കോഫി അന്നന്‍ കോരനെ ഷണിക്കുകയും ചെയ്തിരിക്കുകയാണ് .

കുറേ വര്‍ഷങ്ങള്‍ക്കുശേഷം .................

രാമന്‍ അമേരിക്കയിലേക്ക് കുടിയേറുകയും ഈ അടുത്തക്കാലത്ത് സിലിക്കന്‍ വാലിയില്‍ ഒരു മള്‍ടി ബില്യണ്‍ ഡോളര്‍ കമ്പനി തുടങ്ങുകയും ചെയ്തു.ആയിരകണക്കിന് കോരന്മാര്‍ ഇന്ത്യയില്‍ ഇപ്പോളും പട്ടിണി കൊണ്ട് മരിക്കുന്നു (ഈ സംവരണങ്ങല്‍ക്കിടയിലും..!!! ).

Read more...

Monday, August 24, 2009

കന്തസാമി--എന്റമ്മോ.......



ഇത് കന്തസാമി എന്ന സിനിമയെകുറിച്ചുള്ള ആഴത്തിലുള്ള പഠനമോ ,അതുമല്ലെങ്കില്‍ അത്യന്താധുനിക ഭുദ്ധിജീവി വിശകലനമോ ഒന്നുമല്ല.ഒരു സാദാ പ്രേക്ഷകന്റെ സിനിമ കണ്ടുകഴിഞ്ഞതിനു ശേഷമുള്ള വെറുമൊരു അഭിപ്രായം മാത്രമാണ്.തമിഴ് സിനിമാലോകത്ത് എന്തോ ഭയങ്കരമായ മാറ്റങ്ങള്‍ നടക്കുന്നെന്നും,മലയാളികള്‍ അത് കണ്ടു പടികണമെന്നും നാഴികക്ക് നാല്പതുവട്ടം മുറവിളി കൂട്ടുന്ന ഭീകരന്മാര്‍ അറിയാന്‍...... .കാശു മുടകാനുണ്ടടെന്നു വെച്ച് ഹോളിവുഡ് രീതിയില്‍ എന്തെങ്കിലും കാട്ടികൂടിയാലോ,വേണ്ടടതും,വേണ്ടാത്തിടത്തും ഗ്രാഫിക്സ് മഹാല്ഭുതങ്ങള്‍ കാണിച്ചാലോ അത് സിനിമയാകില്ല ,അതിനൊരു കഥവേണം ,പുറകിലൊരു നല്ല ഡയറക്ടര്‍ വേണം .

കഥയുടെ ചുരുക്കം ഇതാണ്. കന്തസാമി (സ്കന്ദ ഭഗവാന്‍) എന്നത് മുരുകഭഗവാന്റെ പര്യായങ്ങളില്‍ ഒന്നാണ്. പറക്കാന്‍ കഴിയുന്ന, മുഖം‌മൂടിയിട്ട രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന ഫാന്റസി കഥാപാത്രം (വിക്രം) തങ്ങളുടെ കണ്ണീരൊപ്പാന്‍ എത്തിയിരിക്കുന്ന ഭഗവാനാണെന്ന് ജനങ്ങള്‍ കരുതുന്നു. ക്ഷേത്രത്തിലുള്ള മരത്തിന്‍റെ ചില്ലയില്‍ എഴുതിയിടുന്ന പരാതികള്‍ പരിഹരിക്കാനായി മുഖം‌മൂടിയിട്ട വിക്രത്തിന്റെ കഥാപാത്രം എത്തുന്നു(ശങ്കറിന്റെ അന്നിയനില്‍ കണ്ടതുതന്നെ, ഓര്‍മ്മവേണം ... ഓര്‍മ ) .അഴിമതിക്കെതിരെ ശക്തമായി പൊരുതുന്ന സത്യസന്ധനായ സി‌ബി‌ഐ ഓഫീസറാണ് കന്തസാമി (അതേ വിക്രത്തിന്റെ മറ്റൊരു വേഷംകെട്ട് ..!).

പണക്കാര്‍ മറച്ച് വച്ചിരിക്കുന്ന ‘ബ്ലാക്ക് മണി’ വേട്ടയാടിപ്പിടിച്ച് പുറത്തുകൊണ്ടുവന്നാല്‍ ഇന്ത്യ വന്‍ സാമ്പത്തികശക്തിയായി മാറുമെന്നും ഇന്ത്യയിലെ പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്നും കന്തസാമി ഉറച്ച് വിശ്വസിക്കുന്നു(തന്നെ,തന്നെ... ശങ്കറിന്റെ ശിവാജിയില്‍ കണ്ടതുതന്നെ... ).

സമൂഹത്തില്‍ മാന്യനായി അഭിനയിക്കുകയും എന്നാല്‍ കള്ളപ്പണം ഉണ്ടാക്കുകയും ചെയ്യുന്ന പള്ളൂര്‍ പരമജ്യോതി പൊന്നുസ്വാമി (ആശിഷ് വിദ്യാര്‍ത്ഥി) എന്ന ക്രിമിനലിന്റെ കള്ളത്തരങ്ങള്‍ കന്തസാമി പുറത്തുകൊണ്ടുവരുന്നു .ഇതിനു കന്തസാമിയോട് പ്രതികാരം ചെയ്യാനായി പൊന്നുസ്വാമിയുടെ ഏക മകള്‍ സുബ്ബലക്ഷ്മി (ശ്രേയ ശരണ്‍) ഒരുങ്ങുന്നു, അതിനായി അവള്‍ കന്തസാമിയെ പ്രണയിക്കുന്നതായി അഭിനയിക്കുന്നു(ഒരായിരം ഇന്ത്യന്‍ സിനിമയില്‍ കണ്ടു മടുത്തു അറപ്പുതോന്നുന്ന ആവര്‍ത്തനം..! ) .അതേ ഇതാണ് കന്തസാമി എന്ന സിനിമയുടെ ഇതിവൃത്തം ,ഇതിനിടയില്‍ കുറെ മസാല പാട്ടുകള്‍ ,രജനികാന്ത് മോഡല്‍ ആക്ഷന്‍ രംഗങ്ങള്‍.അവസാനം പ്രതികാരം ചെയ്യാന്‍ വന്ന നായിക നായകനൊപ്പം പാട്ടുംപാടി പോകുന്നതോടെ 3 മണിക്കൂര്‍ നീളമുള്ള മഹാസംഭവത്തിനു തിരശീല വീഴുന്നു.

ഇതാണ് രണ്ടു വര്‍ഷമായി ഇപ്പൊ വരും, ഇപ്പൊ വരും എന്ന് പറഞ്ഞു നമ്മളെ പേടിപിച്ചുകൊണ്ടിരുന്ന 'കന്തസാമി '.പണം ഒരുപാടു മുടക്കിയതുകൊണ്ട് ഓരോ ഷോട്ടും അത്യാടംഭരമായി ചിത്രീകരിചിട്ടുണ്ട് , 50 രൂപ മുടക്കിയാല്‍ ശ്രേയയുടെ തുടവടയഴകും,പിന്നെ കുറച്ചു സീനറികളും കണ്ടു തൃപ്തിയടയാം.

അവസാനമായി ഒന്നുകൂടി..... കാണണമെന്നു അത്ര നിര്‍ബന്തമുള്ളവര്‍ ശങ്കറിന്റെ അന്നിയന്‍ ,ശിവാജി എന്നി സിനിമയുടെ c.d എടുത്തു ഒന്ന് കണ്ടു നോക്കുക ......


Read more...

Tuesday, August 18, 2009

ഇന്ത്യയുടെ അഭിമാനം -ഷാരൂഖ്‌ ഖാന്‍ ...?

ഒന്നുരണ്ടു ദിവസമായി ഭുലോകവും പിന്നെ ബൂലോകവും ഘോരഘോരം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയത്തെക്കുറിച്ച് എന്റെ ഒരു അഭിപ്രായം ഒന്ന് രേഖപെടുത്താം എന്ന് വിചാരിച്ചാണ് ഈ പോസ്റ്റ്‌ .വിഷയം എന്താണെന്നല്ലെ ഷാരൂഖ്‌ ഖാനെ ന്യുവാര്‍ക്ക് വിമാനത്താവളത്തില്‍ രണ്ട് മണിക്കൂറിലേറെ തടഞ്ഞുവെച്ചു എന്ന ഭീകരവും......, അതിഭയങ്കര...? സംഭവത്തെകുറിച്ചാണ് പറഞ്ഞു വരുന്നത്.

മുംബൈയും ,ഭാരതവും 3 ദിവസം തീവ്രവാദി ആക്രമണത്തില്‍ വിറച്ചു നിന്നപോളോ,നമ്മുടെ രാഷ്ട്രപിതാവ് അന്ത്യവിശ്രമം കൊള്ളുന്നിടത്ത് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ്‌ സന്ദര്‍ശനം നടത്തുന്നതിനു മുന്നോടിയായി ‘സ്നിഫര്‍ ഡോഗുകളെ’ കയറ്റി പരിശോധിച്ചപ്പോഴോ
ഒരക്ഷരം എഴുതുകയും, മിണ്ടുകയും ചെയ്യാത്ത ധീര ദേശാഭിമാനികള്‍ ...!! തൊപ്പിയും വെച്ച് താടിയും ചൊറിഞ്ഞ് രംഗതെറങ്ങിയിരിക്കുകയാണ്....

ശരിക്കും എന്താണ് എയര്‍പോര്‍ട്ടില്‍ സംഭവിച്ചത്
1) ഷാരൂഖ്‌ ഖാന്‍ ഭാക്ഷ്യം ...
തന്നെ 2 മണികൂര്‍ സുരക്ഷാ പരിശോധനക്കായി തടഞ്ഞുവെച്ചു ,ഒരു ഫോണ്‍കാള്‍ മാത്രമെ ചെയ്യാന്‍ അനുവദിച്ചുള്ളൂ .തന്റെ പേരില്‍ 'ഖാന്‍ ' എന്നുള്ളതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചതെന്നാണ് അദേഹതിന്റെ പരിഭവം.
2)അമേരിക്കന്‍ ഭാക്ഷ്യം ...
ഷാരൂഖ്‌ ഖാന്റെ ലഗ്ഗേജ് ക്ലിയര്‍ ആയി വരാനുള്ള താമസം കൊണ്ടാണ് 66 മിനിറ്റ് അദേഹത്തെ
തടഞ്ഞുവെച്ചത് .
3)ഇന്ത്യന്‍ ദേശാഭിമാനി ഭാക്ഷ്യം ... ?
ഷാരൂഖ്‌ ഖാനെന്ന മഹാനായ...! ഇന്ത്യകാരനെ അപമാനിച്ചതില്‍ അമേരിക്കന്‍ സായിപ്പു മാപ്പ് പറയണം (ഒന്ന് പോടെ ..ഇപ്പം പറയും ..?).
ഇന്ത്യയുടെ മാനം കപ്പലുകയറി (മാനം ഫൂ.... വര്‍ഷത്തില്‍ 100 തവണ ഇന്ത്യയുടെ നെഞ്ചത്തു ബോംബ് വെച്ചിട്ട് ചന്തിപോക്കി കാണിച്ചു ചിരിക്കുന്ന പാകിസ്ഥാനെ തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്താന്‍ പോലും കഴിയാത്തവന്റെ ...മാനം ) .
സായിപ്പു ഇന്ത്യയില്‍ വന്നിറങ്ങുപ്പോള്‍ തിരിച്ചും ഇതുപോലെ ചെയ്യണം (ചെയ്യും .. ചെയ്യും ..കാത്തിരുന്നോ .....) .

സാധാരണ രീതിയില്‍ നടന്ന ഈ സംഭവത്തെ വളച്ചൊടിച്ചു വിവാദമുണ്ടാക്കിയതിന്ടെ പിന്നിലുള്ള ലക്ഷ്യ മെന്താണ്...ആരെങ്കിലും ചിന്തിച്ചോ ......?(തൊപ്പിയും മുറുക്കി വന്നപ്പോള്‍ അതിനെവിടെ സമയം അല്ലെ ...?) .2010 ഫെബ്രുവരിയില്‍ പുറത്തിറങ്ങാനിരിക്കുന്ന ഷാരൂഖ് ചിത്രമാണ് “മൈ നെയിം ഈസ് ഖാന്‍”. സ്വാതന്ത്ര്യദിന ആഘോഷത്തില്‍ പങ്കെടുക്കാനും ഒപ്പം ഈ സിനിമയുടെ പ്രചാരണത്തിനുമായാണ് ഇപ്പോള്‍ അമേരിക്കയില്‍ എത്തിയിരിക്കുന്നത്. 9/11 ഭീകരാക്രമണത്തിനു ശേഷം ഒരു മുസ്ലീം വംശജന് അമേരിക്കയില്‍ നേരിടേണ്ടിവന്ന തിക്താനുഭവങ്ങളെ കുറിച്ചാണ് ഈ സിനിമ പറയുന്നത്.സിനിമയില്‍ ‘റിസ്‌വാന്‍’ എന്ന ഷാരൂഖിനെ സംശയകരമായ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യുന്നത് എങ്കില്‍ യഥാര്‍ത്ഥ ഷാരൂഖിനെ സംശയകരമായ പേരിന്റെ അടിസ്ഥാനത്തിലാണ് തടഞ്ഞുവച്ച് ചോദ്യം ചെയ്തത്. അതിനാല്‍ ഈ തടഞ്ഞു വയ്ക്കല്‍ നല്ലൊരു യാദൃശ്ചികതയാക്കി ആഘോഷിക്കാന്‍ ബോളിവുഡിലെ ഈ ശക്തനായ ഖാന്‍ ശ്രമിച്ചില്ലേ എന്നു സംശയിച്ചു കൂടെ? കരണ്‍ ജോഹറിന്റെ ധര്‍മ്മാ പ്രൊഡക്ഷന്‍സും ഷാരൂഖിന്റെ റെഡ്ചില്ലീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്നു കൂടി ആലോചിക്കുമ്പോള്‍ ഒരു മാര്‍ക്കറ്റിംഗ് ഗൂഢാലോചന തീര്‍ച്ചയായും സംശയിക്കാം.... .

അപ്പം അതാണ് കാര്യം ഞമ്മ ചാടിക്കേറി ഭാരതം ,മാനം,അഭിമാനം ഓ വേണ്ടായിരുന്നു ....
പിന്നെ അമേരിക്കയില്‍ അവര്‍ തോപ്പിവേച്ചവനെയും,താടിയുളവനെയും അല്ലാത്തവനെയും ഒക്കെ കര്‍ശനമായി ചെക്ക് ച്ചെയും അതാണ് അമേരിക്ക അല്ലെങ്കില്‍ ഇസ്രായല്‍ ചെയ്യുന്നത് ,അത് ആണത്തം. സ്വന്തം ഭുമി പതിനാറായിരം ചതുരശ്ര കിലോമീറ്റര്‍ പിടിചെടുത്താലും,സ്വന്തം മണ്ണില്‍ നാഴികക്ക് 40 വട്ടം ബോംബ് പൊട്ടിച്ചാലും മതേതരത്തവും(ഇന്ത്യന്‍ മതേതരത്തം ഒരു വല്ലാത്ത സംഭവം തന്നെ .....മതേതരത്തം നീണാള്‍ വാഴടെ..! ) ,അഹിംസാസിദ്ധാന്തമെന്ന
"ഷണ്ടത്തവും " വിളിച്ചുപറഞ്ഞു നാണം കേട്ട് നില്കുന്നവന് ആണത്തം കണ്ടാല്‍ ചോറിയും.

പോയി ചോറിയടെ .................... ജയ് ഹിന്ദ്‌ .................

ഒരു നാണം കെട്ട ഇന്ത്യകാരന്‍ (ഇന്ത്യകാരന്‍ എന്ന് മതി ആദ്യം പറഞ്ഞത് ഇല്ലല്ലോ ........! )

Read more...

Friday, August 14, 2009

സ്വാതന്ത്ര്യദിന ആശംസകള്



നാളെ ഓഗസ്റ്റ്‌ 15 ...... സ്വാതന്ത്ര്യദിനം. സ്വാതന്ത്ര്യത്തിന്റെ അറുപത്തിരണ്ട് വര്‍ഷങ്ങള്‍ നമുക്ക് മുന്നിലൂടെ കടന്നുപോയി. ഇപ്പോളിതാ നാം അറുപത്തിമൂന്നാം സ്വാതന്ത്ര്യദിനം കൊണ്ടാടുന്നു. ഈ അവസരത്തില്‍ സ്വാതന്ത്ര്യമെന്ന ഉദാത്ത ലക്‍ഷ്യത്തിനായി ജീവിതം നല്‍കിയ മഹാരഥന്‍‌മാര്‍ക്ക് മുന്നില്‍ നമുക്ക് ശിരസ്സ് നമിക്കാം.ഈ പുണ്യ ദിനത്തില്‍ എല്ലാവര്‍ക്കും
സ്വതത്രന്റെ സ്വാതന്ത്ര്യ ദിന ആശംസകള്‍! ജയ് ഹിന്ദ് !

Read more...

Monday, July 6, 2009

അവന്‍ മരിക്കാന്‍ തീരുമാനിച്ചു

ഇന്ന് ജൂലായ്‌ 5 ഞായറാഴ്ച ,ഈ ദിവസത്തിന് അവന്റെ ജീവിതത്തില്‍ ചില പ്രതകതകളുണ്ട്.
ഇന്നവനു 25 വയസു പൂര്‍ത്തിയാവുകയാണ് ,അതേ ഇന്നവന്റെ ജന്മദിനമാണ് .അവനങ്ങനെ ജന്മദിനം ഓര്‍ത്തുവെച്ച് ആഘോഷിക്കാറോന്നുമില്ല ,പലപ്പോഴും ആ ദിവസം കഴിഞ്ഞുപോയതിനുശേഷമായിരിക്കും അവനറിയുന്നതുതന്നെ .ഈ ജന്മദിനം അവനെ ഓര്‍മിപ്പിച്ചത് ഓര്‍ക്കുട്ടില്‍ വന്ന ആശംസാ സന്ദെശങ്ങള്‍ ആയിരുന്നു . ഈ ദിവസത്തിന് അവനെ സംമ്പതിച്ചു മറ്റൊരു പ്രതകതകൂടിയുണ്ട്.അത് എന്താണെന്നല്ലേ പറയാം ,അതിനു മുന്‍പ് നിങ്ങള്‍ക്ക് അവനെകുറിച്ചറിയണ്ടേ ?

അവനൊരു നാട്ടിന്‍പുറത്തുക്കാരന്‍ ,ഇപ്പോള്‍ ഈ കൊച്ചി നഗരത്തിലെ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു .ഈ റിസ്സഷന്‍ സമയത്തും അവന്റെ കമ്പനി കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു ,ഒപ്പം അവനും .അഞ്ചക്ക ശമ്പളം,ഫ്രണ്ട്സ് മൊത്തുള്ള താമസം ,ആകെമൊത്തം സുഖ കരമായ ജീവിതം
.പക്ഷെ ഇന്നവന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണ് ..... അതേ തമാശയല്ല,കാര്യമായിട്ട് തന്നെ .

ഓ അപ്പോളങ്ങോട്ടാണ് പോക്ക് ,വല്ല പ്രേമനൈരാശ്യമോ ,സാമ്പത്തികപരാദീനതകളോ ആവും എന്നാവും നിങ്ങളുടെ മനസ്സില്‍ ,അവനു പ്രേമമുണ്ട് ഒന്നിലധികംപെണ്‍കുട്ടികളുമായിട്ട് ,അതിലൊന്നും യാതൊരു കുഴപ്പവുമില്ല .പിന്നെ സാമ്പത്തികം ,ഒരുമാസം അര്‍മാദിച്ചു തീര്‍ക്കാവുന്നതില്‍ അധികം ശമ്പളവുമുണ്ട് .പിന്നെ എന്താണെന്നു ചോദിച്ചാല്‍ ,അവനു ജീവിതം മടുത്തു ,കാരണം ...? കാരണമാണ് വിചിത്രം ,അവന്റെതന്നെ വാക്കുകളില്‍ പറഞ്ഞാല്‍ ലൈഫിനൊരു
പുതുമയില്ല ,എന്നും ഒരേകാഴ്ചകള്‍ ,ഒരേ ദിനചര്യ ,ഓരോദിവസവും തലേന്നിന്റെ ആവര്‍ത്തനം
മാത്രം .രാവിലെ അലാറം വെചെഴുന്നല്‍പ്പ് ,കുളി,അയേണ്‍ ചെയ്യല്‍ ,കമ്പനിയുടെ കാബിനായുള്ള കാത്തുനില്പ്.കമ്പനിയിലെത്തിയാലോ ശീതികരിച്ച ക്യുബിക്കളില്‍ സ്ക്രിപ്റ്റും ഡാറ്റാബേസുമായി മല്ലടിക്കല്‍ ,ഉച്ചക്ക് കാന്റെനിലെ മടുപ്പിക്കുന്ന ഊണ് ,രാത്രിയാകുമ്പോള്‍ ക്യാബില്‍ വീണ്ടും റൂമിലേക്ക് .ആകെകിട്ടുന്ന ഒരു ഒഴിവുദിവസമായ ഞായരഴ്ച്ചയാനെങ്ങിലോ വൈകുന്നേരങ്ങളിലെ മറൈന്‍ ഡ്രൈവിലെ വിരസമായ ചില പ്രേമ പ്രകടനങ്ങളും ,രാത്രിയിലെ ഹണീബീയുടെ
5 പെഗ്ഗും ,വാളുവേച്ചുറങ്ങുന്ന ഒരു രാത്രിയും ,കെട്ടെറങ്ങാതെ തിങ്ങലാഴ്ച വീണ്ടും.....

കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി അവന്‍ വല്ലാത്ത തിരചിലിലായിരുന്നു ,വിക്കിപീഡിയയും ,ഗൂഗിളും ,സൂയിസൈഡ് .കോം ഒക്കെയായി എങ്ങനെ ആത്മഹത്യ ചെയ്യാം എന്ന വഴിയന്നോഴിച്ചുകൊണ്ട് .അവസാനം അഞ്ചു മാര്‍ഗങ്ങള്‍ അവന്നു മുന്നില്‍ തെളിഞ്ഞുകിട്ടി .ഇനി അവയിലൊന്ന് തിരഞ്ഞെടുത്താല്‍ മതി ,അതേ അവന്‍ അതിനുള്ള തയ്യാറെടുപ്പിലാണ്.

പൊക്കമുള്ള കെട്ടിടത്തില്‍ നിന്ന് ചാടി മരിക്കുകയാണതിലൊന്ന് ,അതേ നമ്മുടെ രജനി.എസ് .ആനന്ദ്‌ ചെയ്തതുപോലെ .കൊച്ചിയിലാനെങ്ങില്‍ പൊക്കമുള്ള ഫ്ലാറ്റുകള്‍ ഒരുപാടുണ്ട് ,21 നിലകളുള്ള ലിങ്ക് ഹെരിടെജും ,19 നിലകളുള്ള സ്കൈലൈന്‍ അമിറ്റി പാര്‍ക്കും അങ്ങനെ പലതും. പക്ഷെ അവയിലോന്നില്‍ കയറിപറ്റുന്നതിന്റെയും ,ആ രീതിയുടെ പുബ്ലിസിറ്റിയെപറ്റിയും
ആലോചിച്ചപ്പോള്‍ അവനതും വേണ്ടേന്നുവച്ചു.

പിന്നെയുള്ളത് ട്രെയിനിനു തലവയ്കുക എന്നതാണ് ,ഇന്നാണെങ്ങില്‍ രാത്രി മലബാറും,കണ്ണൂര്‍
എക്സ്പ്രസ്സുമുണ്ട് ,പക്ഷെ
രാത്രി കഷ്ടപ്പെട്ട് ഇടപള്ളിയിലോ ,
തൃപ്പുണിതറയിലോ പോയി ട്രെയിനിനു കാത്തുനില്കുക എ ന്നുവേച്ചാല്‍...,ഒന്നാമത് മഴയാണ് ,
പിന്നെ നമ്മുടെ തീവണ്ടിയുടെ കാര്യമല്ലെ വണ്ടി വന്നിലങ്ങിലോ ,ഈ വിഷമതകളാലോചിച്ചപ്പോള്‍ അതും അവനുപേക്ഷിക്കേണ്ടിവന്നു.

പിന്നെയുള്ളതോന്നു തൂങ്ങി മരണമാണ് ,പക്ഷെ ഇപ്പോള്‍ താമസിക്കുന്ന റൂമിലെ ഫാനിന്റെ ബലത്തില്‍ നല്ല വിശ്യാസമുള്ളതുകൊണ്ട് അതിനും സ്കോപില്ല .ഇനിയാകെയുള്ളോരു മാര്‍ഗം വിഷം കഴിക്കുകയാണ് ,ഫ്യുറഡാനും ,എക്കാലസ്സും
വളരെ എളുപ്പ ത്തില്‍ സംഘടിപിക്കാം . പക്ഷെ അത് കഴിക്കാനാണ് പാട് ,ആഴ്ച്ചയിലോന്നു മദ്യ പികുന്നതുതന്നെ
കണ്ണടച്ചും ,മൂക്ക് പോത്തിപിടിച്ചുമോക്കെയാണ് .അഥവാ ഇത് കഴിക്കാമെന്ന് വെച്ചാല്‍ തന്നെ ,വിഷം കഴിച്ചു മരിക്കാതെ
രക്ഷപെട്ടവരുടെ അനുഭവം മുന്നിലുണ്ട്.അങ്ങനെങ്ങാന്‍ സംഭവിച്ചാല്‍ ഇനിയൊരിക്കലും മരിക്കാനെന്നല്ല ,വെള്ളം കുടിക്കാന്‍ തന്നെ പേടിയാവും .

അപ്പോള്‍ നിങ്ങള്‍ക്ക് തോന്നുനുണ്ടാവും ഇവന്‍ വെറും പെടിതൊണ്ടന്‍‍,മനുഷനെ മെനക്കെടുത്താനയിട്ട്.അല്ല ,അവന്‍ അവസാനം
തീരുമാനത്തിലെത്തി.ഉറക്കഗുളിക കഴിക്കുക,അതാനെങ്ങില്‍ വലിയ വേദനയൊന്നും ഇല്ല ,സുഖമ രണം .അതേ ,അവനുറപ്പിച്ചു ഇനി citrizen അല്ലെന്ഗില്‍ trika 0.25 mg യോ മാത്രം മതി .

അതേ ഈ മരണത്തിനൊരു സുഖമുണ്ട് ,ഒരു ഡിഗ്നിഫൈട് ഡത്ത്‌ ,അവനെ പോലെ സംഗീതത്തിലും,എഴുത്തിലും ഒക്കെ
താല്പര്യമുള്ള ഒരാള്‍ക്ക് യോജിച്ച മരണവഴിതന്നെ .നിങ്ങള്‍ ശ്രദ്ധിചിട്ടില്ലെ കലാകാരന്മാരും,പ്രശസ്തരം (പ്രതകിച്ചു സ്ത്രികള്‍ ) തെരഞ്ഞെടുക്കുന്ന മനണങ്ങളിലോന്നാണിത് ,ഉദാകരണത്തിന് മര്‍ലിന്‍ മണ്രോ ,സില്‍ക്ക് സ്മിത ,ക്ലിയോപാട്ര
അങ്ങനെ എത്രയെത്ര ഉദാകരണങ്ങള്‍ .ക്ലിയോപാട്രയുടെ മരണത്തിന്റെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ് ,കൂടിയ
വിഷമുള്ളയിനം പാമ്പിനെകൊണ്ട് കടിപിച്ച്...... .ഓ ഓര്‍ക്കുമ്പോള്‍ തന്നെ കൊതിയാവുന്നു .

ഉറക്കഗുളികയും കഴിച്ചു മരണത്തെയും പുല്‍കി കിടക്കുമ്പോളാണ് തനൊരാല്മഹത്യ കുറി പെഴുതിയില്ലല്ലോ എന്നവനോര്‍മ വന്നത് ,ഓ അത് കഷ്ടമായിപോയി നാളെ തന്റെ മരണത്തെക്കുറിച്ച് മറ്റുള്ളവര്‍ എന്ത് കരുതും,അവന്റെ കണ്ണുകളടഞ്ഞു തുടങ്ങിയിരിന്നു.

പിന്നിടെന്തു സംഭവിച്ചു എന്നല്ലേ.... ,ഉച്ചക്ക് കാന്റീനില്‍ വച്ചാണവന്‍ പ റഞത് ,ആ രാത്രി ഉറക്കത്തില്‍ അവന്‍ കലനുമായി
വാഗ്വദമുണ്ടായ കാര്യം ,ഇത്രയും ഉറക്കഗുളികകള്‍ കഴിച്ചിട്ടും അവന്‍ മരിക്കാത്തതിന് കാലന്‍ പറഞ്ഞ
ഉത്തരം,അവന്‍ 25 വര്‍ഷങ്ങള്‍ക്കുമുന്പെ മരിച്ചിരുന്നു എന്ന് .............?

(പ്രചോദനം:Paulo Coelho യുടെ veronica decides to die എന്ന നോവല്‍ വായിച്ചപ്പോള്‍ തോന്നിയത് )

Read more...

  © All Rights Reserved by സ്വതന്ത്രന്‍at swathathran.blogspot.com 2009

Back to TOP