Monday, November 23, 2009

26/11 ഒരു ഓര്‍മക്കുറിപ്പ്‌

നവംബര്‍ 26 ,ഈ ദിവസം ഒരു ഭാരതീയനും മറക്കാനാവാത്ത ഒരു
ദിനമാണ് .പക്ഷെ  പലരും അത്  മറന്നുകാണും ,കാരണം മലയാളികള്‍
രാവിലെ കട്ടന്‍ ചായയോടൊപ്പം ദിനവും വായിച്ചാസ്വദിക്കുന്ന
ബലാത്സംഗ  വാര്‍ത്തകള്‍ പോലെയാണ്  ഓരോ ഇന്ത്യക്കാരനും
ഭീകരാക്രമണങ്ങളെയും ,ബോംബ്‌  സ്പോടനങ്ങളെയും കാണുന്നത് .
അതവന്റെ  ദിനചര്യയുടെ അഭിഭാജ്യഘടകമായി  മാറികഴിഞ്ഞിട്ടു
വര്‍ഷങ്ങള്‍  പലതു കഴിഞ്ഞു .അതേ ഞാനിതെഴുതുമ്പോള്‍ ആസ്സാമിലെ
ബോംബ്‌  സ്പോടനങ്ങളുടെ ഞെട്ടിപ്പിക്കുന്ന..!!! (?) വാര്‍ത്തകള്‍
ദേശിയ ചാനലുകളും ,മലയാള ചാനലുകളും ഫ്ലാഷ് ന്യൂസ്സായി
വിട്ടുകൊണ്ടിരിക്കുന്നുണ്ട് .

2008 നവംബര്‍  26  ഇന്ത്യന്‍ സമയം  8.40 pm നാണ്  10  പാകിസ്താനി
ജിഹാദികുഞ്ഞുങ്ങള്‍  മുംബൈയുടെ വിരിമാറില്‍  ചോരകളം തീര്‍ത്തത് .
60 മണിക്കൂര്‍ നീണ്ടുനിന്ന ആ പോരാട്ടത്തില്‍ നമുക്ക് നഷ്ടപെട്ടത്  160
ഓളം വിലപെട്ട ..!!!(?)  ജീവനുകള്‍ .അതേ ലോകത്തെ  നടുക്കിയ ..!!!(?)
ആ സംഭവത്തിന്  ഒരു വര്ഷം തികയാന്‍ പോവുകയാണ് .
ആ ആക്രമണത്തില്‍ ജീവനോടെ പിടിക്കപെട്ട  എക  ജിഹാദി
പുണ്യാത്മാവ്   ഇന്ന് ഇന്ത്യയില്‍  ഫൈവ്സ്റ്റാര്‍  സുഖസൌകര്യങ്ങളോടെ
ഇന്ത്യന്‍ ജൂഡിഷറിയുടെ വിചാരണ  എന്ന ഹണിമൂണ്‍ ആഘോഷിക്കുകയാണ് .

ഈ ഭീകരാക്രമണത്തെ  നേരിട്ട്  രാജ്യത്തിന്റെ  അഭിമാനം...!!!
(അങ്ങനെയൊന്നുണ്ടെങ്കില്‍ ..???)  സംരക്ഷിച്ച്  വീരമൃത്യു  വരിച്ച
 N.S.G യിലെയും  മുംബൈ  A.T.S  ലെയും  ധീരജവാന്മാരുടെ
ആത്മാവ്  ഇതൊക്കെകണ്ട് ,ഇതിനുവേണ്ടിയായിരുന്നല്ലോ  ഞങ്ങള്‍
ഞങ്ങളുടെ ജീവന്‍ ബലികഴിച്ചത് എന്നോര്‍ത്ത്  ആത്മനിര്‍വൃതി
കൊള്ളുന്നുണ്ടാവും ഇപ്പോള്‍ .

ഓരോ ഭാരതീയ സൈനികന്റെയും ,കമാന്‍ഡോയുടെയും  ജീവിതം
ഒരു നേര്‍ച്ചകൊഴിക്ക്  തുല്യമാണ് .യാതൊരു ദാക്ഷിണ്യവും ഇല്ലാതെ
നമ്മുടെ ഭരണ നേതൃത്വത്തിന്റെ  ആണും ,പെണ്ണും കെട്ട
തീരുമാനങ്ങള്‍ക്കുവേണ്ടി ബലിയര്‍പ്പിക്കാനുള്ള  നേര്‍ച്ചകൊഴികള്‍ .......
അതാണ്  അവര്‍....,അത്രമാത്രം.... മരണത്തിനുശേഷം കീര്‍ത്തിചക്രയും ,
പരംവീര്‍ച്ചക്രയും,വോട്ടുപിടിക്കാനുള്ള അനുശോചന മാമാങ്കങ്ങളും,
ബലികുടീരങ്ങളും .തീര്‍ന്നു നമ്മുടെ ബാധ്യത.

ഇനിയും ദിനംപ്രതിയുണ്ടാകുന്ന  ആക്രമണങ്ങളില്‍
ബലികൊടുക്കാനായി നമുക്ക് പുതിയ  നെര്‍ച്ചകൊഴികളെ
റിക്രൂട്ട്  ചെയ്യാം .എന്നിട്ട് അഹിംസയെന്ന നാണംകെട്ട
സിദ്ധാന്തവും തലയിലേറ്റി ശത്രുരാജ്യത്തിനു നേരേ
പല്ലിളിച്ചുകാട്ടാം,മുഖം വീര്‍പ്പിച്ച്  കൂട്ടുവെട്ടിക്കളിക്കാം......കാരണം
ഈ പുണ്യ പുരാതന ഭൂവിലാണല്ലോ  അഹിംസയെന്ന
ഉല്‍ഘട ,ഉല്‍ക്രിഷ്ഠ വിസര്‍ജ്ജ്യം  തെറിച്ചുവീണത്‌ ,
നമ്മളാണല്ലോ ഈ സുഗന്ധപൂരിതമായ 'മല' ത്തിന്റെ  കാവല്‍ക്കാര്‍ .


പ്രിയപ്പെട്ട സന്ദീപ്‌ ഉണ്ണികൃഷ്ണന്‍ ,ഹേമന്ത് കര്‍ക്കരെ ,വിജയ്‌  സലസ്കര്‍
മറ്റു  ധീരദേശാഭിമാനികളെ .....ഇതൊരു  നാണംകെട്ട ,പരാജിതനായ
ഇന്ത്യാക്കാരന്റെ  കണ്ണീരില്‍ കുതിര്‍ന്ന സ്മരണാഞ്ജലിയാണ് .
പൊറുക്കണം  നിങ്ങളീ  അബലനായ  ഭാരതാംബയുടെ പുത്രനോട് ,
കഴിയുമെങ്കില്‍ ഒരു A.K 47 നും സംഘടിപ്പിച്ച്  ഈ രാഷ്ട്രിയ
ഹിജഡകളെയും ,ശവംതീനി  മത പുരോഹിതവര്‍ഗത്തെയും
വെടിവെച്ചുകൊന്നു ഞാനും നിങ്ങളോടൊപ്പം  വന്നുചേരാം.......... വന്ദേമാതരം..............

12 അഭിപ്രായങ്ങള്‍:

സ്വതന്ത്രന്‍ November 23, 2009 at 11:53 AM  

ഇതൊരു നാണംകെട്ട ,പരാജിതനായ
ഇന്ത്യാക്കാരന്റെ കണ്ണീരില്‍ കുതിര്‍ന്ന
സ്മരണാഞ്ജലിയാണ് .പൊറുക്കണം
നിങ്ങളീ അബലനായ ഭാരതാംബയുടെ പുത്രനോട് ,കഴിയുമെങ്കില്‍ ഒരു A.K 47 നും സംഘടിപ്പിച്ച് ഈ രാഷ്ട്രിയ ഹിജഡകളെയും ,ശവംതീനി മത പുരോഹിതവര്‍ഗത്തെയും വെടിവെച്ചുകൊന്നു ഞാനും നിങ്ങളോടൊപ്പം
വന്നുചേരാം.......... വന്ദേമാതരം..............

Rejeesh Sanathanan November 23, 2009 at 1:12 PM  

പാവങ്ങളെ കൊന്നുതള്ളിയവന്‍ മിടുക്കനായി.......വിഐപി പരിഗണനയില്‍ ഇവിടെ കഴിയുന്നു.......അവന് വേണ്ടിയും മനുഷ്യാവകാശപ്രവര്‍ത്തകര്‍......

ഇത് ഇന്ത്യയില്‍ മാത്രമേ നടക്കൂ..........

.. November 23, 2009 at 5:36 PM  

kollam...i like this post...........

VEERU November 23, 2009 at 6:14 PM  

അതോണ്ടാവോ ഇതിനെ കലിയുഗം എന്നു പറയുന്നതു?

chithrakaran:ചിത്രകാരന്‍ November 23, 2009 at 6:52 PM  

കൂട്ടിക്കൊടുപ്പുകാരായ നേതൃത്വത്തിനു കീഴില്‍ മന്ദബുദ്ധികളായി കഴിയുന്ന ഏതൊരു രാജ്യത്തിന്റേയും വിധി തലക്കകത്ത് മല സമാനമായ ദുരഭിമാനം ചുമക്കുക എന്നതാണ്. ഈ മൂല്ല്യച്ഛ്യുതിക്ക് കാരണഭൂതമായിരിക്കുന്ന സവര്‍ണ്ണ മൂല്യങ്ങളെ അപഹസിച്ച് നിര്‍വ്വീര്യമാക്കുക എന്നതാണ് ഒരു എളുപ്പവഴി :)

ജോണ്‍ ചാക്കോ, പൂങ്കാവ് November 23, 2009 at 7:00 PM  

chithrakaran:ചിത്രകാരന്‍,
അണ്ണോ.. അണ്ണന് ഈ 'വര്‍ണ്ണ' പ്രയോഗം ഇല്ലാത്തൊരു കമന്റ്‌ ഇല്ലേ..........
..... :)

ജോണ്‍ ചാക്കോ, പൂങ്കാവ് November 23, 2009 at 7:03 PM  

നമ്മുടെ പ്രധാന മന്ത്രി ഇപ്പോളെ റെഡി ആണ് മുംബൈ മോഡല്‍ അക്രമങ്ങള്‍ക്ക്........
ആരൊക്കെ ആക്രമിച്ചാലും ഇവിടെ ഒന്നും സംഭവിക്കില്ല...... നാണകേടുണ്ട് ..
ഒടുവില്‍ പാകിസ്താനിലെ ഭീകര ആക്രമണങ്ങള്‍ ഇന്ത്യ നടത്തുന്നു എന്ന് വരെ പഴി കേള്‍ക്കുന്നു.....
എന്നാലും അനങ്ങില്ല.........
കഴിയുമെങ്കില്‍ കുറെ കാലം കഴിഞു കസബിനും മാപ്പ് കൊടുക്കും....

ജോസഫ്‌ നിഷാദ് November 23, 2009 at 10:59 PM  

വളരെ നല്ല പോസ്റ്റ്‌. ജയ് ഹിന്ദ്

Sriletha Pillai November 23, 2009 at 11:32 PM  

I do share the feeling cent %.But we cannot escape from the responsibility.Why dont we come forward, get elected, and try reforms?

കണ്ണനുണ്ണി November 24, 2009 at 8:03 AM  

അനാസ്ഥയും, അരക്ഷിതാവസ്ഥയും, കിടമത്സരവും മലീമസമാക്കിയ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തോടുള്ള താങ്കളുടെ വെറുപ്പ്‌ മനസിലാക്കുന്നു. അതില്‍ പങ്കു ചേരുന്നു.
പക്ഷെ ഒരു കാര്യത്തില്‍ അല്‍പ്പം എതിര്‍പ്പുണ്ട്.
അന്ന് ആ സംഭവത്തില്‍ മരണമടഞ്ഞ സുരക്ഷാ ഭടന്മാരെയും കമ്മണ്ടോകളെയും ഉള്ളപ്പാടെ 'നേര്‍ച്ചക്കോഴികള്‍' എന്ന് അഭിസംഭോധന ചെയ്തതില്‍.
അവര്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി , രക്ഷിച്ച അനേകം ജീവനുകള്‍ തന്നെ അല്ലെ അവരുടെ ത്യാഗതിനുള്ള ഏറ്റവും വലിയ പ്രതിഫലം.
എത്രയോ കുട്ടികളെയും , അമ്മമാരെയും ഒക്കെ അവര്‍ മരണ മുഖത്ത് നിന്ന് അന്ന് രക്ഷിച്ചു. അത് കൊണ്ട് തന്നെ 'നേര്ച്ച്ചക്കൊഴികള്‍' എന്ന സംബോധന തീര്‍ത്തും അനുചിതമായി എന്ന് അഭിപ്രായമുണ്ട്.
അത് പോലെ മരിച്ച ഒരു ഭടന്റെ അമ്മയ്ഹോ ഭാര്യയോ ഇത് പോലെ ഒരു ലേഖനം വായിക്കാന്‍ ഇടയായാല്‍.. തങ്ങളുടെ മകനെ കുറിച്ച് അവര്‍ക്ക് എന്ത് വികാരം ആവും അപ്പോള്‍ മനസ്സില്‍ തോന്നുക

സ്വതന്ത്രന്‍ November 24, 2009 at 10:13 AM  

മാറുന്ന മലയാളി:
അതേ സുഹൃത്തെ ഇത് ഇന്ത്യയില്‍ മാത്രമെ നടക്കു......
ജിക്കൂസ് !:
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി .....
VEERU:
ഇത് കലിയുഗമല്ല ജിഹാദി യുഗമാണ് ........
chithrakaran:ചിത്രകാരന്‍:
ഇതൊരു സവര്‍ണ ,അവര്‍ണ മൂല്യങ്ങളുടെ പ്രസ്നമല്ല....
രാഷ്ട്രമാണ് പ്രധാനം ......country first അതാവണം moto.
ജോണ്‍ ചാക്കോ, പൂങ്കാവ്,:
അദ്ദേഹം പ്രധാനമന്ത്രി എന്നാ ലേബല്‍ മാത്രമുള്ള
ഒരു പാവം (സോറി പാവ ) മന്ത്രിയല്ലെ ........
ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍ ..........
ജോസഫ്‌ നിഷാദ്:
ജയ് ഹിന്ദ്‌
maithreyi:
ഞാന്‍ പൂര്‍ണമായും താങ്കളോട് യോജിക്കുന്നു .
കാരണം നമ്മളും ഈ സിസ്റ്റം ത്തിന്റെ ഒരു
ഭാഗം തന്നെയാണ് .....മാറേണ്ടത് നമ്മളാണ്
ജനങ്ങള്‍ .
ഒരു സമൂഹം അര്‍ഹിക്കുന്ന ഭരണകൂടമെ
അവര്‍ക്ക് ലഭിക്കു .............

സ്വതന്ത്രന്‍ November 24, 2009 at 10:23 AM  

കണ്ണനുണ്ണി:
രാഷ്ട്രത്തിന് വേണ്ടി പോരുതിമരിച്ചവരുടെ ജീവത്യാഗത്തിന്റെ
വില കുറച്ചുകാണിക്കുകയല്ല എന്റെ ലക്‌ഷ്യം .
താങ്കള്‍ അങ്ങനെ തെറ്റിദ്ധരിച്ചതില്‍ എനിക്ക് വിഷമമുണ്ട് .
ആ ധീരദേശാഭിമാനികള്‍ ഒരു അഗ്നിയ്യായി എന്റെ
മനസ്സില്‍ ഇപ്പളും ജ്യലിക്കുന്നുണ്ട്,അതെന്നും
അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും ....

നേര്‍ച്ചകൊഴികള്‍ എന്ന് പറഞ്ഞത് അവരെ
ഓരോ ഇന്ത്യന്‍ പട്ടാളക്കാരന്റെയും ജീവിതം
നമ്മുടെ രാഷ്ട്രിയ കോമാളികള്‍ തെറ്റായ
തീരുമാനങ്ങളില്ലോടെ നശിപ്പിക്കുന്നു എന്ന്
സൂചിപ്പിക്കാനാണ്‌.....

Post a Comment

ഇതിനെപറ്റി നിങ്ങളെന്തു പറയുന്നു ..............?

  © All Rights Reserved by സ്വതന്ത്രന്‍at swathathran.blogspot.com 2009

Back to TOP