Monday, November 23, 2009

26/11 ഒരു ഓര്‍മക്കുറിപ്പ്‌

നവംബര്‍ 26 ,ഈ ദിവസം ഒരു ഭാരതീയനും മറക്കാനാവാത്ത ഒരു
ദിനമാണ് .പക്ഷെ  പലരും അത്  മറന്നുകാണും ,കാരണം മലയാളികള്‍
രാവിലെ കട്ടന്‍ ചായയോടൊപ്പം ദിനവും വായിച്ചാസ്വദിക്കുന്ന
ബലാത്സംഗ  വാര്‍ത്തകള്‍ പോലെയാണ്  ഓരോ ഇന്ത്യക്കാരനും
ഭീകരാക്രമണങ്ങളെയും ,ബോംബ്‌  സ്പോടനങ്ങളെയും കാണുന്നത് .
അതവന്റെ  ദിനചര്യയുടെ അഭിഭാജ്യഘടകമായി  മാറികഴിഞ്ഞിട്ടു
വര്‍ഷങ്ങള്‍  പലതു കഴിഞ്ഞു .അതേ ഞാനിതെഴുതുമ്പോള്‍ ആസ്സാമിലെ
ബോംബ്‌  സ്പോടനങ്ങളുടെ ഞെട്ടിപ്പിക്കുന്ന..!!! (?) വാര്‍ത്തകള്‍
ദേശിയ ചാനലുകളും ,മലയാള ചാനലുകളും ഫ്ലാഷ് ന്യൂസ്സായി
വിട്ടുകൊണ്ടിരിക്കുന്നുണ്ട് .

2008 നവംബര്‍  26  ഇന്ത്യന്‍ സമയം  8.40 pm നാണ്  10  പാകിസ്താനി
ജിഹാദികുഞ്ഞുങ്ങള്‍  മുംബൈയുടെ വിരിമാറില്‍  ചോരകളം തീര്‍ത്തത് .
60 മണിക്കൂര്‍ നീണ്ടുനിന്ന ആ പോരാട്ടത്തില്‍ നമുക്ക് നഷ്ടപെട്ടത്  160
ഓളം വിലപെട്ട ..!!!(?)  ജീവനുകള്‍ .അതേ ലോകത്തെ  നടുക്കിയ ..!!!(?)
ആ സംഭവത്തിന്  ഒരു വര്ഷം തികയാന്‍ പോവുകയാണ് .
ആ ആക്രമണത്തില്‍ ജീവനോടെ പിടിക്കപെട്ട  എക  ജിഹാദി
പുണ്യാത്മാവ്   ഇന്ന് ഇന്ത്യയില്‍  ഫൈവ്സ്റ്റാര്‍  സുഖസൌകര്യങ്ങളോടെ
ഇന്ത്യന്‍ ജൂഡിഷറിയുടെ വിചാരണ  എന്ന ഹണിമൂണ്‍ ആഘോഷിക്കുകയാണ് .

ഈ ഭീകരാക്രമണത്തെ  നേരിട്ട്  രാജ്യത്തിന്റെ  അഭിമാനം...!!!
(അങ്ങനെയൊന്നുണ്ടെങ്കില്‍ ..???)  സംരക്ഷിച്ച്  വീരമൃത്യു  വരിച്ച
 N.S.G യിലെയും  മുംബൈ  A.T.S  ലെയും  ധീരജവാന്മാരുടെ
ആത്മാവ്  ഇതൊക്കെകണ്ട് ,ഇതിനുവേണ്ടിയായിരുന്നല്ലോ  ഞങ്ങള്‍
ഞങ്ങളുടെ ജീവന്‍ ബലികഴിച്ചത് എന്നോര്‍ത്ത്  ആത്മനിര്‍വൃതി
കൊള്ളുന്നുണ്ടാവും ഇപ്പോള്‍ .

ഓരോ ഭാരതീയ സൈനികന്റെയും ,കമാന്‍ഡോയുടെയും  ജീവിതം
ഒരു നേര്‍ച്ചകൊഴിക്ക്  തുല്യമാണ് .യാതൊരു ദാക്ഷിണ്യവും ഇല്ലാതെ
നമ്മുടെ ഭരണ നേതൃത്വത്തിന്റെ  ആണും ,പെണ്ണും കെട്ട
തീരുമാനങ്ങള്‍ക്കുവേണ്ടി ബലിയര്‍പ്പിക്കാനുള്ള  നേര്‍ച്ചകൊഴികള്‍ .......
അതാണ്  അവര്‍....,അത്രമാത്രം.... മരണത്തിനുശേഷം കീര്‍ത്തിചക്രയും ,
പരംവീര്‍ച്ചക്രയും,വോട്ടുപിടിക്കാനുള്ള അനുശോചന മാമാങ്കങ്ങളും,
ബലികുടീരങ്ങളും .തീര്‍ന്നു നമ്മുടെ ബാധ്യത.

ഇനിയും ദിനംപ്രതിയുണ്ടാകുന്ന  ആക്രമണങ്ങളില്‍
ബലികൊടുക്കാനായി നമുക്ക് പുതിയ  നെര്‍ച്ചകൊഴികളെ
റിക്രൂട്ട്  ചെയ്യാം .എന്നിട്ട് അഹിംസയെന്ന നാണംകെട്ട
സിദ്ധാന്തവും തലയിലേറ്റി ശത്രുരാജ്യത്തിനു നേരേ
പല്ലിളിച്ചുകാട്ടാം,മുഖം വീര്‍പ്പിച്ച്  കൂട്ടുവെട്ടിക്കളിക്കാം......കാരണം
ഈ പുണ്യ പുരാതന ഭൂവിലാണല്ലോ  അഹിംസയെന്ന
ഉല്‍ഘട ,ഉല്‍ക്രിഷ്ഠ വിസര്‍ജ്ജ്യം  തെറിച്ചുവീണത്‌ ,
നമ്മളാണല്ലോ ഈ സുഗന്ധപൂരിതമായ 'മല' ത്തിന്റെ  കാവല്‍ക്കാര്‍ .


പ്രിയപ്പെട്ട സന്ദീപ്‌ ഉണ്ണികൃഷ്ണന്‍ ,ഹേമന്ത് കര്‍ക്കരെ ,വിജയ്‌  സലസ്കര്‍
മറ്റു  ധീരദേശാഭിമാനികളെ .....ഇതൊരു  നാണംകെട്ട ,പരാജിതനായ
ഇന്ത്യാക്കാരന്റെ  കണ്ണീരില്‍ കുതിര്‍ന്ന സ്മരണാഞ്ജലിയാണ് .
പൊറുക്കണം  നിങ്ങളീ  അബലനായ  ഭാരതാംബയുടെ പുത്രനോട് ,
കഴിയുമെങ്കില്‍ ഒരു A.K 47 നും സംഘടിപ്പിച്ച്  ഈ രാഷ്ട്രിയ
ഹിജഡകളെയും ,ശവംതീനി  മത പുരോഹിതവര്‍ഗത്തെയും
വെടിവെച്ചുകൊന്നു ഞാനും നിങ്ങളോടൊപ്പം  വന്നുചേരാം.......... വന്ദേമാതരം..............

Read more...

Tuesday, November 17, 2009

പിണങ്ങാറായിയുടെ കുടില്‍

ബൂലോകതിപ്പോള്‍ കൊടുമ്പിരി കൊണ്ട് നടക്കുന്നത്  
പിണങ്ങറായി അജയന്റെ വീടാണല്ലോ .ഇത് കണ്ടപ്പോള്‍
നാമും ചില കണ്ടുപിടിത്തങ്ങള്‍ നടത്തുകയുണ്ടായി .
ആ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍  ചൂടാറും മുന്‍പെ  ഞാന്‍ 
നിങ്ങള്ക്ക് മുന്‍പില്‍ വെളിപ്പെടുത്തുകയാണ് .

1) പിണങ്ങറായി  അജയന്  ബ്രിട്ടനില്‍  ഉള്ള മറ്റൊരു വീട് .




അപ്പ്‌ ഡൌണ്‍  കോര്‍ട്ട്  എന്നാ ഈ  കുടിലില്‍  103 മുറികളും ,
5 നീന്തല്‍ കുളം ,ഒരു ടെന്നിസ് കോര്‍ട്ട് ,50  പേര്‍ക്കിരിക്കാവുന്ന
ഒരു സിനിമ ഹാള്‍ എന്നീ ചെറിയ ചില സെറ്റപ്പുകളും ഉണ്ട് .

2) അഭ്യന്തര മന്ത്രി  അടിയേരി  ഭാര്‍ഗവന്  അമേരിക്കയില്‍ ഉള്ള വീട് .



ഹാല രാന്‍ജ്  എന്നറിയപെടുന്ന ഈ ചെറിയ വീട്  വെറും 
95 എക്കറില്‍ പരന്നു കിടക്കുന്നു.അമേരിക്കയിലെ ബൂര്‍ഷ 
മുതലാളികള്‍ ഇത്  വൈറ്റ് ഹൌസിനെക്കാളും വലുതാണ് 
എന്ന് തീര്‍പ്പ് കല്പ്പിചിരിക്കുകയാണ്.  

3)പ്രതിപക്ഷ നേതാവ്  തൊമ്മന്‍ ചാണ്ടിയുടെ പുതുപള്ളിയിലെ വീട്.


 

4)മുന്‍ മുഖ്യമന്ത്രി കരുമാന്റെ മാളയിലെ കൊട്ടാരം .

 
5).അദ്ദേഹത്തിന്റെ മകന്‍ ചുരുളീടരന്  വയനാട്ടിലെ കല്പെട്ടയില്‍
പണി നടന്നു കൊണ്ടിരിക്കുന്ന പണി തീരാത്ത വീട് .


 






Read more...

Thursday, November 5, 2009

ഭാരത് ടീ:

ആസ്വാദനനിലവാരം ഉയര്‍ന്ന്  ഉയര്‍ന്ന്  മാനം മുട്ടിനില്‍ക്കുന്ന  മലയാളി
സിനിമ പ്രേക്ഷകരെ .....നിങ്ങള്‍ക്കുവേണ്ടി  മലയാള സിനിമയെ
രക്ഷിച്ചു  പണ്ടാരമടക്കാന്‍ വേണ്ടി  ഞാനും എന്റെ  കോള്ളിഗ്സും ചേര്‍ന്ന്
അണിയിച്ചൊരുക്കുന്ന അത്യപൂര്‍വവും ,ഉല്‍ഘടവും,മഹത്തരവുമായ
ഒരു സംരംഭമാണ്  ഭാരത്  ടീ ."നിശ്ചലം" എന്ന അവസ്ഥയെ
അധികരിച്ച്  പത്തോളം വരുന്ന സംവിധാന പ്രതിഭകള്‍
ജീവിതത്തിന്റെ  നാനാ തുറകളിലേക്ക്  ക്യാമറ തിരിച്ചും ,മറിച്ചും
വെച്ച് അവരവരുടെ സിനിമാ പരിജ്ഞാനം ഒരു കവിതപോലെ
ഒപ്പിയെടുത്ത് ഒരു  കാപ്സൂള്‍ രൂപത്തില്‍  നിങ്ങള്‍ക്കിട്ടു  തരാനാണ്
ഞങ്ങളുടെ ഈ പദ്ധതി .   

അതേ അത്യന്തം പുതുമകള്‍ നിറഞ്ഞതും ,വിപ്ലവകരവും പിന്നെ
നിങ്ങളുടെ ഉയര്‍ന്നുനില്‍ക്കുന്ന മറ്റേ നിലവാരം  കുറച്ചു കൂടി
ഉയര്‍ത്താനും വേണ്ടിയുള്ളതാണീ സംരംഭം .മലയാള സിനിമയെ
വലിച്ചിഴച്ച്  ലോകസിനിമയുടെ  മുന്നിലോട്ടിട്ട്  കൊടുത്തിട്ട്  നമുക്ക്
പറയണം കാണെടാ പരട്ടകളെ  മലയാള സിനിമയെന്താണെന്ന് ....???.
ഇത് കണ്ടിട്ട്  നാണിച്ചു തലയില്‍  മുണ്ടിട്ട്  നടക്കണം  ബോളിവൂഡും,
ഹോളിവൂഡും പിന്നെ മറ്റെല്ലാ വൂഡും..!!!! . 

ഈ സിനിമ സംവിധാനം ചെയ്യുന്നത് കണ്ട അണ്ടന്‍മാരും,
അടകോടന്‍മാരും ഒന്നുമല്ല .ജീവിതത്തിന്റെ വിവിധമേഖലകളില്‍
കഴിവുതെളിയിച്ച പ്രതിഭകളും ,പിന്നെ നമ്മുടെ സ്വന്തം ചില
സംവിധാന പരിഷകളുമാണ് ...(സോറി പ്രതിഭകളുമാണ്...!!!!) .
തെങ്ങുകയറ്റക്കാരന്‍  ഭാസ്കരന്‍ ,മീന്‍കാരന്‍ കോയ ,കള്ളന്‍ ഔസേപ്പ് ,
തെക്കേലെ ശാന്ത ...!!!(അതേ നമ്മുടെ സ്വന്തം പടക്കം ശാന്ത ചേച്ചി )
എന്നിവര്‍ അവരുടെ പ്രവര്‍ത്തനമേഖലയില്‍ "നിശ്ചലം "
എന്ന അവസ്ഥ എങ്ങനെ ബാധിച്ചു എന്ന് ഇതിലൂടെ സംവിധാനിച്ചു തെളിയിക്കുന്നു .


ഇപ്പൊ മനസ്സിലായില്ലേ പുതുമ ,പുതുമ എന്ന് അലറിയത്
ചുമ്മാതല്ലായെന്ന് .ഇതു മാത്രമല്ല ക്യാമറകൊണ്ട്‌ കവിത രചിക്കുന്ന
ആക്ഷന്‍ സിനിമയുടെ കുലപതി റോജി ശൈലാഷ് തന്റെ
പതിവുരീതികള്‍ ഉപേഴിച്ചു ഒരുക്കുന്ന "മീനാക്ഷി മങ്ക".ഭാര്യയായ
മീനാക്ഷിക്കും ,കാമുകിയായ മങ്കയ്ക്കുമിടയില്‍ നിശ്ചലമാകുന്ന ഒരു
ഭര്‍ത്താവിന്റെ കഥനകഥ .മലയാള സിനിമയില്‍ മാറ്റത്തിന്റെ
കൊടുംകാറ്റുയര്‍ത്തിയ കോമുപ്രസാദ്‌ സംവിധാനിക്കുന്ന
ഹാസ്യചരിതം "ഓണ്‍ സീസണ്‍ ".വിദേശ സഞ്ചാരികളുടെ ദുഖം
കണ്ട്‌ നെഞ്ചുപൊട്ടി തമാശ പറയുന്ന ഒരു ടൂറിസ്റ്റ് ഗൈഡ്‌ന്റെ
കരളലിയിപ്പിക്കുന്ന കഥ നിശ്ചലമായി കോമു അവതരിപ്പിക്കുന്നു .

മലയാളത്തിലെ  ബ്ലോക്ക്‌  ബസ്റ്റെര്‍  ചലച്ചിത്രമായ  ഈഗിളിന്റെ
സംവിധായകന്‍  ഉദയകുമാറിന്റെ "ലോസ്റ്റാള്‍ജിയ".പാലക്കാടുനിന്നു
നാടുവിട്ട്  തമിഴ്‌ നാട്ടില്‍  താമസമാക്കി  പപ്പട കച്ചവടം  നടത്തുന്ന
പ്രവാസി മലയാളിയുടെ നാടിനെക്കുറിച്ചുള്ള  നിശ്ചലമായ ചില
ദ്രിശ്യങ്ങള്‍  ഈ സിനിമ അനാവരണം ചെയ്യുന്നു .ഈഗിളിന്റെ
ചിറകരിഞ്ഞ മഞ്ചാടി  എന്നാ സിനിമയുടെ സംവിധായകന്റെ
"വിരാമം " .ആഗോളവല്‍കരണവും ,ആസിയാന്‍ കരാറും ഒരു
മുടിവെട്ടുകാരന്റെ  കുടുംബത്തെ  എങ്ങനെ ബാധിക്കുന്നു
എന്നതിലേക്ക്  ആഴ്ന്നിറങ്ങുന്നു .  


തീര്‍ന്നില്ല വിപ്ലവാത്മകമായ പുതുമകള്‍ ഇനിയുമോരുപാടുണ്ട് .കള്ളന്‍
ഔസേപ്പ്  തന്റെ ചോര ജീവിതത്തിലെ ഒരേട്‌  ഹോററിന്റെ   മേമ്പൊടി
ചേര്‍ത്ത്  അവതരിപ്പിക്കുന്ന "ചോരജയം ".മീന്‍കാരന്‍ കോയ  20
വര്‍ഷങ്ങള്‍ക്കു മുന്‍പ്  മീന്‍പിടിക്കാന്‍ കടലില്‍ പോയി  ബോട്ട്  മറിഞ്ഞു
മരിച്ച  തന്റെ  സഹപ്രവര്‍ത്തകരുടെ ഓര്‍മപുതുക്കുന്ന
"ഊളെന്‍ എക്സ്പ്രസ്സ്‌ ".ഈ സിനിമയിലെ മുക്കുവരുടെ  സംഭാഷണം
ആ കാലഘട്ടത്തില്‍  കഞ്ചാവും ,ചരസ്സുമടിച്ച്,കവിതയുമെഴുതി
വിപ്ലവം നടത്തിയ ഒരു  നക്ശലിറ്റിനെ കൊണ്ടെഴുതിപ്പിക്കാനാണ്
കോയയുടെ തീരുമാനം .പടക്കം ശാന്ത തന്റെ തൊഴില്‍ മേഖലയില്‍
ക്ലയന്സിന്റെ  നിശ്ചലമായ അര്‍മാദത്തില്‍  തനിക്കു
പറ്റിയ പിഴ "മകന്‍ "  എന്നാ ചിത്രത്തിലൂടെ  അവതരിപ്പിക്കുന്നു .   

ഇതാണ് മക്കളെ സിനിമ ,പുതുമകള്‍ കൊണ്ടൊരു അയ്യരുകളി .
ഇതുകൊണ്ടൊന്നും തീരുന്നില്ല പുതുമകള്‍ ,ഭാക്കി പറയാന്‍ എന്റെ
നാവു തരിച്ചിട്ടു വയ്യ എന്നാലും പറയാം ..........മലയാളത്തിന്റെ
യുവതാരം ബീരാന്‍കുട്ടി തന്റെ നൃത്തപഠനവും ,ഭൂതത്താന്‍ കളിയും
വിട്ട് അഭിനയത്തിന്റെ മസിലുകള്‍ (ഛെ ....ഭാവങ്ങള്‍ ...!!!)
പകര്‍നാടുകയാണ് "അകം കാഴ്ചകള്‍ " എന്നാ സിനിമയില്‍ .
അദ്ദേഹംത്തിന്റെ ഭാവങ്ങള്‍ മുഴുവനും ഒപ്പിയെടുക്കുന്നതിനുവേണ്ടി
മുഖത്തെ രോമങ്ങള്‍ മുഴുവനും അണിയറപ്രവര്‍ത്തകര്‍
വടിച്ചുകളഞ്ഞിരിക്കുന്നു.തീര്‍ച്ചയായും അടുത്ത നാഷണല്‍
അവാര്‍ഡ്‌ അദേഹം ഇതിലൂടെ നേടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം ...!!!!!

ഈ പത്തു സിനിമയും തമ്മില്‍ എന്ത്  ബന്ധം,കുന്തം എന്നൊന്നും
ചോദിക്കരുത് .ഈ സിനിമകളിലെ  പല കഥാപാത്രങ്ങളും
എപ്പോളോക്കയോ  ഭാരത്  ടീ എന്ന  K.S.R.T.C  കാന്റീനില്‍ നിന്നും
കട്ടന്‍ ചായയും  പരിപ്പുവടയും  കഴിക്കുന്നുണ്ട് ,അതാണ്‌  ബന്ധം..!!!


കൂലിപണിയെടുത്ത്‌   60 ഓ 80 ഓ  രൂപ മുടക്കി  സിനിമ കാണുന്ന
സാദാരണക്കാരന്‍  ഇതുകണ്ട്  തീയെറ്റരില്‍ കൂകുകയോ ,ബഹളം
വെക്കുകയോ അഥവാ ഉറങ്ങുകയോ ചെയ്താല്‍ അവന്റെ  പൂര്‍വികരുടെ
വരെ ആസ്വാദനനിലവാരം  ചോദ്യം ചെയ്തുകൊണ്ട്  ലേഖനമെഴുതാന്‍ 
മലയാളത്തിലെ  മാധ്യമങ്ങളിലെ  കൂലിയെഴുത്തുക്കാര്‍ക്കും ,പിന്നെ
നമ്മുടെ ബ്ലോഗിലെ ഉയര്‍ന്ന  മറ്റേ നിലവാരം ...(ആസ്വാദന ....!!!)  ഉള്ള
സിനിമാ പണ്ഡിതന്മാര്‍ക്കും ഞങ്ങള്‍  കാശ്  കൊടുത്ത്  എര്‍പ്പാടാക്കിയിട്ടുണ്ട്...  


ഈ സിനിമാ പനോരമയിലേക്കോ ,ഒസ്ക്കാരിനോ ,മറ്റു മേളകളിലെക്കോ
തെരഞ്ഞെടുത്തില്ലെങ്കില്‍ ജൂറി മെമ്പര്‍മാരുടെ തന്തക്കു വിളിക്കാന്‍
സംസാരിക ഗുണ്ടകളെയും ,അടുത്തൂണ്‍ പറ്റിയ ചില  സിനിമാക്കാരെയും
കൂട്ടി ഒരു പാനലും ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട് ....


ഈ സിനിമാ വിജയിക്കും എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക്  യാതൊരു
സംശയവുമില്ല .കാരണം  കേരളത്തിലെ  മൂന്നര കോടിയില്‍  മൂന്ന്
കോടിയോളം വരുന്ന ഉയര്‍ന്ന ആസ്വാദന നിലവാരമുള്ള ബുജികളാണ്
ഇവിടെയുള്ളതെന്ന്  ഞങ്ങള്‍ക്കറിയാം .ആസ്വാദന നിലവാരം കുറഞ്ഞ
ഒന്നോ  രണ്ടോ ലക്ഷം സാദരണക്കാര്‍  പരിഷകള്‍  പോയി പണി  നോക്കട്ടെ .........!!!!

Read more...

  © All Rights Reserved by സ്വതന്ത്രന്‍at swathathran.blogspot.com 2009

Back to TOP