Friday, October 9, 2009

സ്ത്രീജന്മം

സംഭവം രണ്ടു, മൂന്നാഴ്ച്ചക്ക് മുന്‍പാണ് .ടി.വി. ഓണാക്കി ഏഷ്യാനെറ്റ്‌ വെച്ചപ്പോള്‍ സദാചാര മലയാളി സമൂഹം റെഡ് റിബ്ബണ്‍ നോട്ടീസ് പുറപെടുവിച്ചു അടിച്ചു പടിപ്പുരക്കു വെളിയില്‍ തള്ളിയ ഒരു സ്ത്രീയിതാ ലോക മലയാളികളുടെ അഭിമാനമായ ....!!! ഏഷ്യാനെറ്റിന്റെ തിരുമുറ്റത്ത്‌ കസേരയിട്ടിരിക്കുന്നു.അഭിമുഖമായി ലയാളികളുടെ ഒരു പഴയ ഒരു രോമാഞ്ചവുമുണ്ട് കറുത്തമ്മ ....(നടി ഷീല ...) .സംഭവം ഇതാണ് ഏഷ്യനെറ്റില്‍ പുതിയതായി തുടങ്ങിയ moments with sheela  എന്ന പരിപാടിയാണ് .


നളിനി ജമീല എന്ന "സെക്സ് വര്‍ക്കര്‍"(അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്
അങ്ങനെയാണ്) തന്‍റെ ജീവിതത്തെക്കുറിച്ച് ,അവര്‍ കടന്നുവന്ന വഴിയില്‍
നേരിട്ട പൊള്ളുന്ന സത്യങ്ങളെക്കുറിച്ച് ,സമൂഹത്തിന്‍റെ കറുത്ത
മുഖത്തെക്കുറിച്ച്,പുരുഷന്റെ ക്രുരതയെക്കുറിച്ച്,വഞ്ചനയെക്കുറിച്ച് എല്ലാം
ഒരു ഒളിവും മറയുമില്ലാതെ തുറന്നടിക്കുകയാണ്...നളിനി ജമീല
ആരുമായിക്കോട്ടെ പക്ഷെ അവര്‍ പറയുന്ന ചില കാര്യങ്ങളെങ്കിലും
നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല .


നളിനി ജമീലക്ക് ശേഷം സിസ്റ്റര്‍ ജെസ്മി .കത്തോലിക്കാ സഭയുടെ 

പീഡനത്തില്‍ മനം മടുത്തു തിരുവസ്ത്രം അഴിച്ചുവച്ച മഹതി .
സഭയുടെ കടിഞ്ഞാന്‍ ഇന്ന് യേശുവിന്റെ കൈയ്യിലല്ലാ യുദാസിന്റെയും,
കായാഫസിന്റെയും കൈയ്യിലാണെന്ന് സഭയുടെ വിലക്കുകളെയും ,
ഭയപെടുത്തലുകളെയും അവഗണിച്ച് തുറന്നുപറയുന്നു .


കഴിഞ്ഞ ആഴ്ച വിജയകുമാരി എന്നാ സ്ത്രീ തന്റെ  ജീവിതാനുഭവങ്ങള്‍

പ്രേഷകരുമായി പങ്കുവയ്ക്കുന്നു.സ്വന്തം അച്ഛനില്‍ നിന്നും
തനിക്കേല്‍ക്കേണ്ടിവന്ന ലൈംഗിഗ പീടനത്തെക്കുറിച്ചും,അവസാനം തനിക്കു സ്വന്തം അച്ഛനെ കൊല്ലാന്‍വേണ്ടി വാക്കത്തി എടുക്കേണ്ടിവന്ന 
അവസ്ഥയെക്കുറിച്ചും പറഞ്ഞു കണ്ണ് നിറക്കുന്നു.


അതേ ഇതൊരു ഓര്‍മപെടുത്തലാണ്..., പട്ടിയെ കുളിപ്പിക്കാത്തതിനു ഭര്‍ത്താവിനെ ചീത്ത പറയുന്ന കൊച്ചമ്മമാരും ,മട്ടനും ,പോര്‍ക്കും ,പ്രോണ്‍സും,കെന്റക്കി ചിക്കനും തിന്നു മദം മുറ്റിനിക്കുന്ന അപ്പര്‍ ക്ലാസ്സ്‌ ബഫൂന്നുകളും മാത്രമല്ല നമ്മള്‍ ജീവിക്കുന്ന ഈ സമൂഹത്തില്‍ ഇങ്ങനെയും ചില സ്ത്രീകള്‍  ഇവിടെ ഉണ്ട് അവരോടു നമ്മള്‍ ചെയ്തത് ഇതെല്ലാമാണ് എന്നാ ചില ഓര്‍മപെടുത്തലുകള്‍ .....

8 അഭിപ്രായങ്ങള്‍:

സ്വതന്ത്രന്‍ October 9, 2009 at 1:04 PM  

ഒരു സ്വര്‍ണക്കട മൊത്തം ദേഹത്തിട്ട് ,ഒരു പട്ടുസാരിയും വാരിച്ചുറ്റി ,ഓവര്‍ മേക്കപ്പും ഇട്ട് കാര്യഗൌരവമില്ലാതെ വിഡ്ഢിചോദ്യങ്ങള്‍ മാത്രം ചോദിക്കുന്ന കറുത്തമ്മയെ
ഒഴിച്ചുനിര്‍ത്തിയാല്‍ ഇതൊരു നല്ല പരിപാടിയാണ് .
ശനിയാഴ്ച രാത്രി 8.00 നും ,ഞായറാഴ്ച ഉച്ചക്ക്
1.00 മണിക്കും ഏഷ്യാനെറ്റ്‌ പ്ലുസ്സില്‍ .

hshshshs October 10, 2009 at 12:07 PM  

എൻപുതുകവിതയിൽ നിങ്ങളുമുണ്ടേ..
ഇഷ്ടാനിഷ്ടമതറിയിക്കുക വേം !!

Areekkodan | അരീക്കോടന്‍ October 10, 2009 at 10:40 PM  

സിസ്റ്റര്‍ ജെസ്മിയെ കഴിഞ ആഴ്ച പരിചയപ്പെട്ടു.ആ “സംഭവം” ഇവിടെ

Murali Nair I മുരളി നായര്‍ October 12, 2009 at 1:46 PM  

എന്റെ ഒരു പോസ്റ്റ്‌ ഉണ്ട്.....ഒരു കഥയാണ്‌...
ചങ്ങലകളുടെ തത്വശാസ്ത്രം
..സമയമുണ്ടെങ്കില്‍ ഒന്ന് നോക്കുക.....

pattepadamramji October 21, 2009 at 9:06 PM  

കറുത്തമ്മ ഇല്ലായിരുന്നെങ്കില്‍ ധാരാളം പേര്‍ ആ പരിപാടി കാണുമായിരുന്നു.

Post a Comment

ഇതിനെപറ്റി നിങ്ങളെന്തു പറയുന്നു ..............?

  © All Rights Reserved by സ്വതന്ത്രന്‍at swathathran.blogspot.com 2009

Back to TOP